വിറയ്ക്കുന്ന ആകാശത്തിനടിയിൽ
കുരുതിയുടെ ഗന്ധം നിറഞ്ഞ
ഒരു മഹാചതുരംഗപ്പലകയാണ്
ഇന്ന് ലോകം !
രാജാക്കന്മാർ ഭരിക്കുന്നതായി
അഭിനയിക്കുന്നു,
പക്ഷേ അവരുടെ നിഴലുകൾ
അധികാരത്തിൻ്റെ പണയക്കാരുടെ
മുമ്പിൽ മുട്ടുകുത്തി നിൽക്കുന്നു.
എണ്ണ, സ്വർണ്ണം, ഖനികൾ
മറഞ്ഞിരിക്കുന്ന ഭൂമികളുടെ
വില നാവിൽ രുചിക്കുന്നവരുടെ
അദൃശ്യ കൈകളുടെ അടിമയായി.
പണ്ഡിതരെന്നു നടിക്കുന്ന ആനകൾ
സമാധാനമെന്ന വാക്ക് ഉച്ചരിക്കുമ്പോഴും,
ഇരുതലമൂർച്ചയുള്ള വാളുകളെപ്പോലെ
വാക്കുകളുടെ ഏറ്റവും രക്തം പൊടിക്കുന്നു.
സത്യം വെറും
സൗകര്യകരമായ ചതുരമെന്ന് കരുതി.
നൈറ്റുകൾ(നൈറ്റ്); അവർ സത്യത്തെ ലംഘിച്ചു,
റൂക്കുകൾ ഉയരുന്നത്
വാഗ്ദാനങ്ങളുടെ ശവക്കുഴികളിൽ നിന്ന് എഴുന്നേൽക്കുന്ന
കോട്ടകളെ പോലെ.
മറന്നുപോയ അവഗണിക്കപ്പെട്ട
വാഗ്ദാനങ്ങളുടെ അസ്ഥികളിൽ
നിന്ന് നിർമ്മിച്ച കോട്ടകൾ.
കാലാളുകൾ, പ്രതീക്ഷയുടെ ക്ഷീണമുള്ള
ചെറുകൈകൾ,
പിന്നോട്ട് അവർക്ക് ഒരു ദിശ
അനുവദനീയമല്ലന്നതിനാൽ
വിധി തന്നെയെന്ന് ആശ്വസിച്ചു
മുന്നോട്ടു നീങ്ങാൻ മാത്രം വിധിക്കപ്പെട്ടവർ.
രാഷ്ട്രങ്ങളുടെ ഈ ചതുരംഗപ്പൊരാട്ടത്തിൽ
നിയമങ്ങൾ ശക്തർക്കൊപ്പമാണ്,
ദുർബലർ ഒരു നാലുവരി പേപ്പറിൽപോലും
രേഖപ്പെടുത്തപ്പെടാതെ മറയുന്നു.
രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ചതുരംഗക്കളത്തിൽ,
കരുണയില്ലാത്ത കളി
ഒരിക്കലും ന്യായമായിരിക്കില്ല,
ഒരിക്കലും അവസാനിക്കുകയുമില്ല,
പടവെട്ടിക്കഴിയുമ്പോൾ ഒരാളുടെ
കിരീടം നിലനിൽക്കുമ്പോഴും
ഏറ്റവും പഴയ സത്യം മന്ത്രിക്കുന്നു:
ആരുടേതായിരുന്നു ജയം ??
സമകാലിക രാഷ്ട്രീയവും ഭരണകൂടവും ചെസ്സ് കളിയുമയി ഉപമിക്കുന്നു





❤️❤️👍🏽