ഞാൻ കണ്ണൻ എസ് ദാസ്.
പി.വി.ശിവദാസൻ പിള്ളയുടേയും, ബി. രാധാമണിയമ്മയുടേയും മൂന്നുമക്കളിൽ മൂത്ത മകൻ. പത്തനംതിട്ട ജില്ലയിൽ കടമ്പനാട് ആണ് സ്വദേശം.
തുവയൂർ Infant Jesus സ്കൂളിൽ നിന്ന് പ്രാധമിക വിദ്യാഭ്യാസവും, അടൂർ Holy Angels-ൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും, പന്തളം NSS കോളേജിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദവും, അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തബിരുദവും നേടി.
ആരോഗ്യ മേഖലയിൽ Quality Assurance, Occupational Health, Ethics and Compliance-ൽ ജോലി ചെയ്യുന്നു.
ഫോട്ടോഗ്രാഫി, കവിത – എഴുത്തും വായനയും, നാടക അഭിനയം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, കാടും/പ്രകൃതിയും അറിഞ്ഞുള്ള യാത്രകളും ആണ് ഇഷ്ട്ട വിനോദങ്ങൾ.
ലോക രാഷ്ട്രീവും, ഇന്ത്യൻ രാഷ്ട്രീയവും കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ട്. സമകാലീന രാഷ്ട്രീയ വിഷയങ്ങളിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതാറുണ്ട്.
ഈ ബ്ലോഗിൽ എന്റെ ചിന്തകളും, കവിതകളും,രാഷ്ട്രീയ കാഴ്ചപ്പാടുകളും, ആരോഗ്യമേഖലയിലെ അറിവുകളും, എന്റെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.
നന്ദി,