ലോകം വീണ്ടും ഒരിക്കൽക്കൂടി ഒരു പഴയ സത്യം ഓർക്കുകയാണ്.Imperialism never sleeps.
വെനസ്വേലയുടെ പ്രസിഡന്റ് ആയ നിക്കോളാസ് മഡ്യൂറോ-യെയും ഭാര്യയെയും പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്ന വാർത്തകൾ പുറത്തുവരുമ്പോൾ, അത് ഒരു “സുരക്ഷാ നടപടി”യല്ല; ഒരു സ്വതന്ത്ര രാഷ്ട്രത്തിനെതിരായ നഗ്നമായ സാമ്രാജ്യത്വ അധിനിവേശ അക്രമണമാണത് എന്ന് നമ്മൾ ഉറക്കെ പറയണം.

അമേരിക്കയുടെ ന്യായീകരണത്തിൽ ഇതൊക്കെ law enforcement, anti-drug operation, restoring democracy എന്നൊക്കെയായിരിക്കും.
പക്ഷേ ചരിത്രം നമ്മുടെ മുന്നിൽ തെളിവുമായി നിൽക്കുന്നത് മറ്റൊന്നാണ്. Oil. Power. Control. thats it !

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിൽ ഒന്നായ വെനസ്വേല അമേരിക്കൻ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങാതെ സ്വന്തം ജനങ്ങളുടെ പക്ഷം പിടിച്ചുനിന്നതുമുതൽ, ഈ രാജ്യം അമേരിക്കൻ വിരോധ പട്ടികയിലാണ്. അമേരിക്കൻ sponsored Sanctions, economic strangulation, proxy leaders, election manipulation, media war എല്ലാം പരാജയപ്പെട്ടപ്പോൾ, ഇപ്പോൾ നേരിട്ടുള്ള സൈനിക അക്രമണത്തിലേക്ക് അമേരിക്ക കടന്നിരിക്കുന്നു. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. Latin America മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു imperialist pattern ആണ്.

വെനിസ്വേലയുടെ ആധുനിക ചരിത്രം രൂപപ്പെടുന്നത് വിദേശ ആധിപത്യത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരായ അവിടുത്തെ ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ്:വെനസ്വേലയുടെ ചരിത്രം തന്നെ പ്രതിരോധത്തിന്റെ ചരിത്രമാണ്. സൈമൺ ബൊളിവർ ഉയർത്തിയ സ്വാതന്ത്ര്യത്തിന്റെ ആശയം foreign domination ഇല്ലാത്ത ഒരു ഭൂഖണ്ഡം ഇന്നും വെനസ്വേലയുടെ ആത്മാവിലാണ്.ആ ആശയം ആധുനിക കാലത്ത് ജനങ്ങളിലേക്ക് കൊണ്ടുവന്നത് ഹ്യൂഗോ ഷാവേസ് ആയിരുന്നു.ബൊളിവേറിയൻ പദ്ധതി പ്രധാന വ്യവസായങ്ങളെ ദേശസാൽക്കരിക്കുകയും സാക്ഷരതാ പരിപാടികളും ആരോഗ്യ പരിപാടികളും വികസിപ്പിക്കുകയും ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്തു – ലാറ്റിൻ അമേരിക്കയിലെ ആഗോള മൂലധനത്തിന്റെയും യുഎസ് കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെയും പിടി തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങൾ.

നിയോലിബറൽ രീതികൾക്ക് അപ്പുറത്ത് സ്വന്തം പാത കണ്ടെത്താനുള്ള വെനിസ്വേലയുടെ അവകാശം ഉറപ്പിച്ചുകൊണ്ട്, യുഎസ് മേധാവിത്വത്തിനെതിരായ ഒരു വെല്ലുവിളിയായി ഷാവേസ് തന്റെ പ്രസ്ഥാനത്തെ വ്യക്തമായി സ്ഥാപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമല്ലെങ്കിലും, പിന്തിരിപ്പൻ വരേണ്യവർഗങ്ങൾക്കെതിരെ തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് ബൊളിവേറിയൻ പ്രസ്ഥാനം സാമ്രാജ്യത്വ വിരുദ്ധ, സോഷ്യലിസ്റ്റ് പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു പ്രവർത്തിച്ചുപോരുന്നു.ആഗോള മുതലാളിത്തത്തിനെതിരായ പോരാട്ടത്തിൽ നിന്ന് വെനിസ്വേലയുടെ പരമാധികാരത്തെ വേർതിരിക്കാനാവാത്തതായി കാണുന്ന പ്രവർത്തകരുടെ തലമുറകളെ ഇത് സ്വാധീനിച്ചിട്ടുണ്ട്.

The Bolivarian Revolution has its own limitations, but it dared to say No to neoliberal plunder, No to IMF dictates, No to US control over Latin America’s resources. ആ പാത തുടരുകയാണ് മഡ്യൂറോ.അതുകൊണ്ടുതന്നെയാണ് അദ്ദേഹം അമേരിക്കക്ക് “dictator” ആകുന്നത്. കാരണം സാമ്രാജ്യത്വത്തിന്റെ നിഘണ്ടുവിൽ, obedience is democracy, resistance is dictatorship.

ലാറ്റിനമേരിക്കയിൽ അമേരിക്കൻ ഇടപെടലിന്റെ ഒരു നീണ്ട ചരിത്രമുണ്ട്; പരമാധികാര സർക്കാരുകൾ അമേരിക്കൻ ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ പിന്തുടരുമ്പോഴെല്ലാം രഹസ്യ പ്രവർത്തനങ്ങൾ, അട്ടിമറികൾ മുതൽ സാമ്പത്തിക ഉപരോധങ്ങളും സൈനിക ഭീഷണികളും വരെ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേല വളരെക്കാലമായി അത്തരം സമ്മർദ്ദത്തിന്റെ ഇരയാണ്.

വെനസ്വേലയെതിരെ അമേരിക്ക കാണിക്കുന്ന രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും ക്രൂര ഭരണാധികാരികളെ ഓർമിപ്പിക്കുന്നു. ഇത് ഒരു രാജ്യത്തോടുള്ള വൈരാഗ്യമല്ല; എണ്ണയോടുള്ള അത്യാഗ്രഹം നയിക്കുന്ന സാമ്രാജ്യത്വ രക്തരാഷ്ട്രീയമാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കൈവശമുള്ളതെന്നതാണ് വെനസ്വേല ചെയ്ത “കുറ്റം”. അവിടുത്തെ ജനാധിപത്യം തകർന്നതല്ല; അമേരിക്കൻ സാമ്രാജ്യത്വം അതിനെ ശ്വാസംമുട്ടിച്ചതാണ്. അമേരിക്കൻ വിദേശനയത്തിന്റെ ലളിതമായ സമവാക്യം ഇതാണ്: എണ്ണയുള്ളിടത്ത് ജനാധിപത്യം വേണ്ട, നിയന്ത്രണം മതി.

1920കളിൽ ഹുവാൻ വിസെൻ്റ് ഗോമസിന്റെ ഭരണകാലത്ത് വെറും 1% റോയൽറ്റി നൽകി അമേരിക്കൻ എണ്ണകമ്പനികൾ വെനസ്വേലയുടെ വിഭവങ്ങൾ കൊള്ളയടിച്ചു. പിന്നീട് റോയൽറ്റി വർധിപ്പിക്കാൻ ശ്രമിച്ച എല്ലാ ഭരണാധികാരികളെയും അമേരിക്ക അട്ടിമറിക്കാൻ ശ്രമിച്ചു.
1999ൽ അധികാരത്തിലെത്തിയ ഹ്യൂഗോ ഷാവേസ് എണ്ണ ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് റോയൽറ്റി 1%ൽ നിന്ന് 30% വരെ ഉയർത്തി. ഇതിന്റെ പ്രതികാരമായി 2002ൽ അമേരിക്കൻ പിന്തുണയോടെ സൈനിക അട്ടിമറി നടന്നു. എന്നാൽ ജനങ്ങൾ തെരുവിലിറങ്ങി 47 മണിക്കൂറിനുള്ളിൽ ഷാവേസിനെ തിരിച്ചെത്തിച്ചു.

2007ൽ വിദേശ എണ്ണകമ്പനികൾ കുറഞ്ഞത് 60% ഓഹരി PDVSAയ്ക്ക് നൽകണമെന്ന് നിർബന്ധിച്ചതോടെ മൊബീൽ, കൊണോകോ ഫിലിപ്സ് തുടങ്ങിയ അമേരിക്കൻ കമ്പനികളെ പുറത്താക്കി. ലഭിച്ച വരുമാനം വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് വിനിയോഗിച്ചതോടെ രാജ്യം സാമൂഹിക മാറ്റം കണ്ടു. ഇതോടെയാണ് വെനസ്വേല അമേരിക്കയുടെ മുഖ്യ ശത്രുവായത്.

വെനസ്വേലയുടെ പ്രശ്നം സോഷ്യലിസമോ അഴിമതിയോ ജനാധിപത്യമോ അല്ല. അവരുടെ യഥാർത്ഥ “കുറ്റം” എണ്ണയ്ക്ക് വില നിശ്ചയിച്ചത് അമേരിക്കയല്ല, ജനങ്ങളായിരുന്നു.
അതുകൊണ്ടാണ് സൈനിക അട്ടിമറികളും ഉപരോധങ്ങളും സാമ്പത്തിക യുദ്ധവും മാധ്യമ നുണകളും “മനുഷ്യാവകാശം” എന്ന മറയിട്ട് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും തകർക്കാൻഉപയോഗിക്കപ്പെട്ടത്.

കാരക്കാസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ഇനിയും പുറത്തുവരാനുണ്ട്.
പക്ഷേ ഒരു കാര്യം ഉറപ്പാണ് The cost of imperialism is always paid by ordinary people.ആയുധബലം കൊണ്ട് തങ്ങൾക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന കൊള്ളയടിക്കുന്ന ഒരു സാമ്രാജ്യത്വ ശക്തി ആയി അമേരിക്ക മാറിയിരിക്കുന്നു.ഇത് വെനസ്വേലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.ഇത് ലോകമെങ്ങുമുള്ള എല്ലാ സ്വതന്ത്ര രാഷ്ട്രങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്.എപ്പോൾ വേണമെങ്കിലും ഈ സാമ്രാജ്യത്വ ശക്തി സ്വാതന്ത്ര്യത്തെ കീഴ്പ്പെടുത്താൻ എത്തിയേക്കാം.

സ്വന്തം ഭരണകൂടം നടത്തുന്ന ഈ അക്രമത്തിൽ അമേരിക്കൻ ജനത തന്നെ ലജ്ജിക്കുന്നുണ്ടാകണം.Because no people truly benefit from war only the corporates and the power do.

ചരിത്രം എഴുതുന്നത് White House-ലെ war rooms അല്ല. ചരിത്രം എഴുതുന്നത് തെരുവുകളിൽ, തൊഴിലാളികളുടെ വർഗ്ഗ സമരത്തിൽ, ഉപരോധങ്ങൾക്കിടയിലും പൊരുതുന്ന ജനങ്ങളുടെ മനസ്സുകളിലാണ്. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ സാമ്രാജ്യത്വ ശക്തികൾ അല്ല
അവർക്കെതിരെ നിലകൊണ്ട യോദ്ധാക്കളാണ് രക്തസാക്ഷികളാണ് അത് ഓർമ്മയുണ്ടാവണം.

മഡ്യൂറോയ്ക്ക് അഭിവാദനങ്ങൾ.ഇന്നും പൊരുതുന്ന വെനസ്വേലയിലെ ജനങ്ങൾക്ക് അഭിവാദനങ്ങൾ.സാമ്രാജ്യത്വത്തിനെതിരെ ലോകമെങ്ങുമുള്ള എല്ലാ പ്രതിരോധങ്ങൾക്കും ഐക്യദാർഢ്യം.ഒരു രാഷ്ട്രവും ലാഭത്തിന്റെയോ അധികാരത്തിന്റെയോ പേരിൽ വിദേശ ആധിപത്യത്തിനോ സൈനിക ശക്തിക്കോ വിധേയമാകരുത്സ്വതന്ത്ര രാഷ്ട്രങ്ങളെ കൊള്ളയടിക്കാനായി ആക്രമിക്കുന്ന
അമേരിക്കൻ ഭീകരതയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണം.

No to intervention! Down with imperialism. 🇻🇪✊