തെരുവുകളിൽ പ്രക്ഷോപകനായി പ്രസംഗിച്ച പ്രൊഫസർ, ചരിത്രത്തെ ഒരു സാക്ഷിയെപ്പോലെ എഴുതിയ ചരിത്രകാരൻ, സാമ്രാജ്യത്വ രാഷ്ട്രീയത്തെ സാമാന്യവൽക്കരിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളേയും എതിർത്ത ക്യാപിറ്റലിസത്തിന്റെ തറവാട്ടിൽ നിന്നുളള മാർക്സിസ്റ്റ്.

അനിവാര്യതയുടെ ശാന്തമായ സ്വരത്തിൽ അവതരിപ്പിക്കപ്പെടുന്ന “സാമാന്യബുദ്ധി” എന്ന് നമ്മൾ വിളിക്കുന്നത് പലപ്പോഴും ശക്തരുടെ പ്രത്യയശാസ്ത്രമാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും തറപ്പിച്ചു പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു വരിയാണ് “The mass media are class media” ഇന്നത്തെ ലോകസംഭവങ്ങളിൽ എത്രത്തോളം പ്രധാന്യമുള്ളതാണ്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം; മാധ്യമങ്ങൾ നിഷ്പക്ഷരല്ല, പ്രത്യയശാസ്ത്രം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മേഖലയായി അത് പുനർനിർമ്മിക്കുന്നു.

ബ്ലാക്ക്‌ഷർട്ട്‌സ് ആൻഡ് റെഡ്‌സിൽ, പാരെന്റി ശീതയുദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ ഒരു വിശകലനത്തേക്കാൾ ഒരു പ്രത്യയശാസ്ത്രമായിട്ടാണ് നേരിട്ടത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ അടിച്ചമർത്തലിനെയോ പരാജയത്തെയോ അദ്ദേഹം നിഷേധിച്ചില്ല, പക്ഷേ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ ധാർമ്മിക മാനദണ്ഡങ്ങളാൽ വിലയിരുത്തപ്പെടുമ്പോൾ മുതലാളിത്ത അക്രമങ്ങളെ സാധാരണവൽക്കരിക്കപ്പെടുന്നു എന്ന് അദ്ദേഹം തുറന്നുകാട്ടി.സാമ്രാജ്യം ഒരു സംഭവമല്ല, ഒരു വ്യവസ്ഥ എന്ന നിലയിലാണ് അദേഹം കണ്ടത്. യുദ്ധത്തെ ദാരുണമായ സംഭവം മത്രമല്ല, മറിച്ച് വിപണികൾ, വിഭവങ്ങൾ, ഭൂരാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഒരു നയമായിട്ടാണ് പരിഗണിച്ചത്. സാമ്രാജ്യത്വ ലക്ഷ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് അകും അതിക്രമങ്ങൾ വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം നിരന്തരം നിരീക്ഷിച്ചത്.

രാജവാഴ്ചയെപോലും നവീകരണമായി പുനർനിർമ്മിക്കുകയും, യുദ്ധം മാനുഷികതയായി വിൽക്കുകയും, സാമ്രാജ്യത്വം സാമാന്യവൽക്കരിക്കുകയും, വിയോജിപ്പിന്റെ ശബ്ദത്തെ രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, പാരെന്റിയുടെ കൃതികളും, പ്രസംഗങ്ങളും നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു: അധികാരം സംഘടിതമാണ്, അതിനാൽ അതിനെ എതിർക്കാൻ കഴിയണം,വ്യവസ്ഥകൾ നിർമ്മിക്കപ്പെടുന്നു, അതിനാൽ അതിനെ തകർക്കാൻ കഴിയണം, ചരിത്രം അസത്യങ്ങളാൽ നിർമ്മിക്കപ്പെടുന്നു, അതിനാൽ അതിനെ പുനർനിർമ്മിക്കാൻ കഴിയണം.

Remember these words of him : “The dirty truth is that the rich are the great cause of poverty.”

“The dirty truth is that many people find fascism to be not particularly horrible.”

“ആകാശത്തിലെ മഹത്തായ പ്രഭാഷണ ഹാളിലേക്ക്” അദ്ദേഹം പോയിരിക്കുന്നു എന്നാണ് വിജയ് പ്രസാദ് പറഞ്ഞത്‌.

Rest in Power dear Comrade