EKO – ഭയത്തിന്റെ പ്രതിധ്വനി, ബന്ധങ്ങളുടെ ഇരുണ്ട കുരുക്ക്….
മലയാള സിനിമയുടെ പുതിയ തലമുറയിൽ Eko എന്നത് സാധാരണ ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് മാത്രം ഒതുക്കി വെക്കേണ്ട ഒന്നല്ല. സിനിമ കണ്ടിരിക്കുന്നവരെ കൈപിടിച്ച് വഴിയറിയിച്ചു ക്ലൈമാക്സിലേക്ക് കൊണ്ടുപോകുന്ന സിനിമയല്ല ഇത്; മറിച്ച് ഒരു കൊടുംകാട്ടിൽ വഴിയറിയാതെ അകപ്പെട്ടുപോയതുപോലെ ദിശയറിയാതെ നിന്ന് കറങ്ങി കറങ്ങി നടന്ന് ഒടുവിൽ പുറത്ത് കടക്കാനുള്ള വഴിയിലെ നേർത്ത വെളിച്ചമായി സിനിമയുടെ ഒടുക്കം. നമ്മൾ ആ കാട്ടിൽ വഴിതെറ്റുമോ എന്നൊരു ഭയവും വിസ്മയവും ചേർന്ന ത്രിൽ ആണിത്.
സിനിമയുടെ പ്രമേയം അത്ര പുതുമയുള്ളതല്ലെങ്കിലും അതിന്റെ അവതരണം അത്യന്തം പുതുമയുള്ളതാക്കി എന്നതാണ് ഈ സിനിമയുടെ വിജയം. മനുഷ്യനും മൃഗവും (നായ) തമ്മിലുള്ള അത്രയും പഴയ ബന്ധത്തെ, ‘യജമാന–വിധേയത്വ’ത്തെ’, അവയിലെ ഭയ–അധികാര–മോഹത്തെയും സിനിമ ഏതാണ്ട് മനഃശാസ്ത്രപരമായി പുനർനിർവചിക്കുന്നു.
നമ്മൾ ഒക്കെ ഒരേ eco-system-ത്തിലാണ് ജീവിക്കുന്നത്. അവിടെ അധികാരം, വിധേയത്വം, അരക്ഷിതാവസ്ഥയും, സംശയവും, അഹംഭാവും ഒക്കെ ആണ് ശ്വസിക്കുന്നത്. ആ eco-system-ൽ അടങ്ങിക്കിടക്കുന്ന insecurity-യും ego-യും ആണ് സിനിമയുടെ കാതൽ എന്ന് തോന്നി. ആണഹന്തകളുടെ ഇരകളാണ് പ്രകൃതിയിലെ മിക്കതും എന്ന് തോന്നിപോയി. അത് സ്ത്രീ ആയാലും കാടായാലും മൃഗങ്ങളായാലും മറ്റ് മനുഷ്യർ ആയാലും അവന്റെ അധികാരം സ്ഥാപിച്ചെടുക്കാൻ ആണ് ശ്രമിക്കുന്നത്. പിന്നീട് സംരക്ഷണം എന്ന മട്ടിൽ തടവിൽ തന്നെയാണ് അവൻ ഓരോരുത്തരെയും കൊണ്ടുപോയി തള്ളുന്നത്. ഒരു കുന്നിൻ മുകളിൽ മഞ്ഞും കാറ്റുമേറ്റ് സുരക്ഷിതമെന്ന് കരുതുന്ന ഒരു വീട്ടിൽ തന്റെ ഭാര്യയെ പാർപ്പിച്ചിരിക്കുന്നത് സംരക്ഷണമാണോ അതോ തടവറയാണോ ? അതുപോലെ ഇതിലെ ഒരു കഥാപാത്രം നായയെക്കാളും കൂറ് തന്റെ ‘യജമാനനോട്’ ഉള്ള ആളായാണ് കാണിക്കുന്നത്.ഒരു മനുഷ്യന് നായയുടെ വിധേയത്വം വന്നാൽ അത് എത്ര ക്രൂരമാകുമെന്ന് ഇതിൽ കാണാം.
സംരക്ഷണവും, നിയന്ത്രണവും തമ്മിലുള്ള അകലം/വ്യത്യാസം ഒരു നേർത്ത രേഖ മാത്രമാണ്.അതുകൊണ്ട് തന്നെ സംരക്ഷണവും, നിയന്ത്രണവും രണ്ടും രണ്ടു തരമാണെങ്കിലും സംരക്ഷണത്തിലെ അതിർവരമ്പുകൾ കൃത്യമല്ലെങ്കിൽ അവിടെ നിയന്ത്രണം എന്ന അധികാരം വരുന്നതും ഒടുവിൽ സംരക്ഷകൻ അധികാരി ആകുന്നതും !
സംരക്ഷണം എപ്പോഴാണ് നിയന്ത്രണമായി മാറുന്നത്? വിദ്ധേയത്വം എവിടെയാണ് ദാസ്യമായി മാറുന്നത്? അധികാരം എത്രത്തോളമാണ് മനുഷ്യനെ ‘മൃഗമാക്കുന്നത്’? ഈ ചോദ്യങ്ങൾ തന്നെയാണ് Eko യുടെ കഥാസാരം.
കാടിന്റെ വന്യമായ ഫ്രെയിംൽ നായകൾ കുരച്ചുകൊണ്ട് ചുറ്റി നിൽക്കുന്ന നിൽപ്പ്, ആ സ്ത്രീയുടെ മുഖത്തെ പുഞ്ചിരി – ആഹാ എന്താ ക്ലൈമാക്സ്.
ദിൻജിത്ത് അയ്യത്തന്റെ സംവിധാനത്തിന്റെ സൂക്ഷ്മവിദഗ്ധതയുടെ ഒരു കയ്യൊപ്പുണ്ടിതിൽ. ഓരോ സീനും, ഓരോ soundscape ഉം, ഓരോ silence ഉം കേവലം സൃഷ്ടിച്ച കാര്യങ്ങളല്ല അവ അർത്ഥവത്തായിൽ സിനിമയുടെ ഇരുളിൽ ഒരുമിച്ചുചേരുകയായിരുന്നു. ബാഹുൽ രമേശിന്റെ രചന ഏറെ ശക്തമായി സിനിമ കഥ പറയുന്നില്ല; കഥയാകുക ആയിരുന്നു. ക്യാമറയും മ്യൂസിക്കും ചേർന്ന് ‘കാട്’ എന്ന കഥാപാത്രത്തെ തന്നെ ജീവിപ്പിക്കുന്നു. മ്യൂസിക് ആണ് ഭീകരതയെ ഏറെ ഭീകരമാക്കിയത്.
സിനിമയുടെ pace ആയിരുന്നു അതിന്റെ ഏറ്റവും വലിയ വിജയം. അത് ഒരു tension curve സൃഷ്ടിച്ചുകൊണ്ട് നമ്മളെ ശ്വാസം അടക്കി tight ആക്കി നിർത്തിയത്.
കിഷ്കിന്ധകാണ്ഡത്തിനു ഒരു പടി മുകളിൽ ആയി ഈ സിനിമ അതുകൊണ്ട് തന്നെ ഇതിൽ താഴ്ന്ന് മറ്റൊരു വർക്ക് നിങ്ങളിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നില്ല ദിൻജിത്ത്, keep going.
‘ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ ടാഗ്‍ലൈൻ പോലെ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ ഒടുങ്ങാത്ത കഥകൾ തുടരുമോ?മുളങ്കുഴലിലെ ചോറ് ജീവിച്ചിരിക്കുന്ന ആർക്കോ ആകും ! (spoiler alert) !
Eko is not just a film. It is an echo of fear, power, silence, resistance, and the wildness that lives within every human. തീയറ്ററിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടും നമ്മളെ പിന്തുടരുന്ന മഞ്ഞുപെയ്യുന്ന ഒരു കാട്ടിന്റെ തണുത്ത കാറ്റിൽ മുഴങ്ങികേൾക്കുന്ന നായകളുടെ കുര പോലെ… Eko stays. Long after the screen fades to black.
സിനിമയിൽ നായ്ക്കളേ കാണുമ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ എൻ്റെ ഒപ്പം ഉണ്ടയിരുന്ന ജിമ്മിയും, വാക്കറും, സോണിയും, റോക്കിയും ഒക്കെ സ്ക്രീനിൽ തെളിഞ്ഞു. പ്രിയപ്പെട്ട അവരെ ഓർമ്മകളിൽ കൊണ്ടുവന്നതിന് ദിൻജിത്തിന് നന്ദി സ്നേഹം.





