ഇനിയും മുന്നോട്ട്

അസാധ്യമെന്ന വാക്ക് പിണറായി സർക്കാരിന് അറിയില്ല. അതുകൊണ്ട് തന്നെ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്ന പല ജനോപകാര പദ്ധതികളും ഓരോന്നായി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു . അതിശയം എന്ന് തോന്നാം . ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടക്കുന്നത് എന്ന് .

പൊതു വികസന കാഴ്ചപ്പാടുകളിലൂടെ നവകേരളം സൃഷ്ടിക്കാനായി 2016-ൽ അധികാരമേറ്റ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നാല് മിഷനുകൾക്ക് രൂപം നൽകി.

  1. ആർദ്രം-മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ജനസൗഹൃദ സർക്കാർ ആശുപത്രികൾ
  2. ഹരിതകേരളം -ജലവിഭവ സംരക്ഷണവും, മാലിന്യ സംസ്കരണവും, ജൈവ പച്ചക്കറി കൃഷിയും കോർത്തിണക്കിയുളള പദ്ധതി.
  3. ലൈഫ് -ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതി.
  4. പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി -സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി.

ഈ നാല് പദ്ധതികളെയും ഒരു കുടക്കീഴിൽ സംയോജിപ്പിച്ചു കൊണ്ടാണ് നവകേരള മിഷന് രൂപം നൽകിയത്.

മഹാപ്രളയം, നിപ്പ , ഓഖി ഒക്കെ തരണം ചെയ്യാനും കോവിഡ്നെ പ്രതിരോധിക്കാനും ഈ സർക്കാരിന് കഴിഞ്ഞു.യുഡിഫ് മുൻപ് നടത്തിയിരുന്ന തറക്കല്ലിടീൽ പ്രഹസനം അല്ലാതെ ഇ പ്രതിസന്ധികളിലും കേരളത്തിൻ്റെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്ന ഇടതുപക്ഷ സർക്കാരിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

ചില വികസന മുന്നേറ്റങ്ങളെക്കുറിച്ചു പറയാം.

ഗെയിൽ പൈപ്പ് ലൈൻ

കൊച്ചി – മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടപ്പോൾ ആ വികസന പദ്ധതിയുടെ പൂർത്തീകരണം കൂടുതൽ തിളക്കമാർന്നതായ് .

ഗെയിലിന്റെ പൈപ്പ് ലൈൻ പദ്ധതികൾ ഗുജറാത്തിലെ ദാഹേജിനൊപ്പം ആണ് കേരളത്തിലും പ്രഖ്യാപിക്കപ്പെട്ടത്. 2007 ൽ ആണ് ഗെയിൽ പദ്ധതി ഒപ്പ് വച്ചത്.എറണാകുളം മുതൽ മംഗലാപുരം വരെയാണ് ഗെയിൽ പദ്ധതി കടന്നു പോകുന്നത്.വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന LNG അഥവാ ലിക്വിഡ് നാച്ചുറൽ ഗ്യാസ് എന്ന പ്രകൃതിസൗഹൃദമായ ഇന്ധനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വ്യാവസായിക കേന്ദ്രങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2010 ൽ അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ആണ് വാതക പൈപ്പ്ലൈൻ പദ്ധതിക്ക് തുടക്കമായത്.ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സ്ഥലമേറ്റെടുപ്പ് നടക്കാത്തതിനാൽ 2014 ഓഗസ്റ്റിൽ ഗെയിൽ കമ്പനി പദ്ധതി ഉപേക്ഷിച്ചു.പുതുവൈപ്പിനിൽ 2013ൽ കമ്മീഷൻ ചെയ്യപ്പെട്ട എൽഎൻജി ടെർമിനലുകൾ പൈപ്പ് ലൈനുകൾ സ്ഥാപിക്കപ്പെടാത്തതിനാൽ കാഴ്ചവസ്തുവായി മാറുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുന്നത്. ഈ  പദ്ധതിക്ക് 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള LDF സർക്കാർ ആണ് വീണ്ടും ജീവൻ നൽകിയത്. ഭൂമിയേറ്റെടുക്കൽ എന്ന വലിയ വെല്ലുവിളിയെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു ഭൂവുടമകളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചാണ് പൈപ് ലൈനിനായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ചു ഗെയിൽ അധികൃതർക്ക് വിട്ടുനൽകിയത് .

‘‘ആർജവമുണ്ടെങ്കിൽ ദേശീയപാത വികസനവും ഗെയിൽ പദ്ധതിയും നടത്തിക്കാണിക്ക്‌. എങ്കിൽ സമ്മതിക്കാം, പിണറായി വിജയൻ കഴിവുറ്റ ഭരണാധികാരിയാണെന്ന്‌ ’’–- ഇങ്ങനെയായിരുന്നു  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്  ഒരിക്കൽ വെല്ലുവിളിച്ചത്.  ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത അത്രയും പ്രതിബന്ധങ്ങൾ ഉള്ള പദ്ധതികളാണ് രണ്ടും എന്നതു കൊണ്ടാണ്  സുരേന്ദ്രൻ അന്ന് അങ്ങനെ പറഞ്ഞത്. എന്നാൽ ഈ രണ്ടു പദ്ധതികളും ഇന്ന് യാഥാർഥ്യമായിരിക്കുന്നു.

ഇടമൺ കൊച്ചി പവർ ഹൈവേ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ – കൊച്ചി പവർ ഹൈവേ നവംബർ 18ന് അടൂരിൽ മുഖ്യമന്ത്രി നിർവഹിച്ചത്. തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതി സ്ഥല ഉടമകളുടെ എതിർപ്പു മൂലം 13 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. സർക്കാർ ഇടപെട്ട് തർക്കങ്ങൾ പരിഹരിച്ച് മാർച്ച് 2017ൽ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. 4 ജില്ലകളിലൂടെ കടന്നുപോകുന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള പദ്ധതിയുടെ നിർമാണം കഴിഞ്ഞ സെപ്റ്റംബറിലാണ് പൂർത്തിയായത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ഹൈവേയുടെ പ്രത്യേകത.

ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളിൽ ശരാശരി രണ്ട് കെവി വോൾട്ടേജ് വർധന ഉണ്ടായി. പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപേട്ട് – പാലക്കാട്, മൈസൂർ-അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. പ്രസരണ നഷ്ടത്തിലും ഗണ്യമായി കുറവ് വരുന്നത് സംസ്ഥാനത്തിന് നേട്ടമാവും.

ദേശിയപാത വികസനം

ഈ പുതുവർഷത്തിൽ ഉത്‌ഘാടനം കഴിഞ്ഞ 3 ഹൈവേ പ്രോജക്ട്സ് ആയ 🔹വൈറ്റില ഫ്‌ളൈ ഓവർ 🔹കുണ്ടന്നൂർ ഫ്‌ളൈ ഓവർ 🔹ആലപ്പുഴ ബൈപ്പാസ് ഉൾപ്പെടെ ദേശീയപാതാവികസനം ബഹുദൂരം മുന്നിൽ ആയിരിക്കുന്നു. സ്ഥലം ഏറ്റെടുക്കുന്നത് തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നതിൽ ഉള്ള കാലതാമസത്തിന് കാരണം.ഭൂവുടമകളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഭൂമിയേറ്റെടുക്കൽ എന്ന വലിയ വെല്ലുവിളിയെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പൂർത്തീകരിക്കാൻ ആയത്. ഇതിൽ വൈറ്റില ഫ്‌ളൈ ഓവറും കുണ്ടന്നൂർ ഫ്ളൈ ഓവറും പൂർണ്ണമായും സംസ്ഥാന സർക്കാർ KIIFB വഴി ഫണ്ട് ചെയ്തതാണ്. ആലപ്പുഴ ബൈപ്പാസ് 50% ഫണ്ടിങ്ങും സംസ്ഥാന സർക്കാരിന്റെ ആണ്.

ഇതോടൊപ്പം തന്നെ മലയോര ഹൈവേയും പൂർത്തീകരിച്ചു വരികയാണ്. കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്.

സംസ്ഥാനത്തിൻ്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊർജ്ജം പകരാൻ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് നമ്മുടെ നാടിനാകെ സന്തോഷം പകരുന്ന കാര്യമാണ്.

1996ഇൽ പണി തുടങ്ങിയ തിരുവല്ലാ  ബൈപാസ്സ് പിണറായി സർക്കാർ വന്നതിന് ശേഷമാണ്  ഭൂരിഭാഗവും പൂർത്തിയാക്കിയത്.

കൊല്ലം, പേരാമ്പ്രാ,മാഹി ബൈപ്പാസുകൾ.517 പാലങ്ങൾ, 10000 നവീകരിച്ച റോഡുകൾ; സംസ്ഥാനത്തിൻ്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊർജ്ജം പകരാൻ കെല്പുള്ള ഇത്തരം പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് നമ്മുടെ വികസനക്കുതിപ്പിന് കാരണമാകും.

കൊച്ചി ജലമെട്രോ

കൊച്ചി ജലമെട്രോയുടെ ആദ്യപാതയും ടെർമിനലുകളും മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ജലമെട്രോയുടെ വൈറ്റില മുതൽ കാക്കനാട് ഇൻഫോ പാർക്കുവരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്നു നടന്നത്. ആകെ 78.6 കിലോമീറ്ററിൽ പതിനഞ്ചു പാതകളിലായാണ്‌ ജലമെട്രോ സേവനം ജനങ്ങൾക്ക് ലഭ്യമാവുക. 38 സ്റ്റേഷനുകളുള്ള ജലമെട്രോയുടെ ആകെ പദ്ധതിച്ചലവ് 678 കോടി രൂപയാണ്. 1500 കോടി രൂപ ചെലവഴിച്ച്‌ സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയിൽപ്പെടുത്തിയാണ്‌ കനാലുകൾ നവീകരിക്കുന്നത്.

നിരവധി പ്രത്യേകതകളാണ് വാട്ടര്‍മെട്രോയ്ക്കുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായതും, സുരക്ഷിതവും കാര്യക്ഷമവുമായ ഒരു ഹരിത ഗതാഗത സംവിധാനമാണിത്. സുഖകരമായ സഞ്ചാരത്തിനായി എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ളോട്ടിംഗ് ജെട്ടികള്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്താദ്യമായി ഭിന്നശേഷി സൗഹൃദമായ ഒരു ജലഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്. മാത്രമല്ല, പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ഫോസില്‍ ഇന്ധനങ്ങള്‍ വഴിയുണ്ടാകുന്ന പരിസ്ഥിതികനാശവും ഉണ്ടാകില്ല.

കൊച്ചി നഗരത്തിന്‍റെ സമഗ്ര വികസനത്തിനും  വ്യാവസായിക ടൂറിസം മേഖലയുടെ കുതിപ്പിനും ഇത് വഴിവെക്കും എന്നതിൽ സംശയമില്ല.

പശ്ചിമതീര ദേശിയജലപാത

തിരുവനന്തപുരം കോവളം മുതൽ കാസർകോട് നീലേശ്വരം വരെ 590 കിലോമീറ്ററും നീലേശ്വരത്ത് നിന്നു വടക്കോട്ട് ഹോസ്ദുർഗ് – ബേക്കൽ ഭാഗവും ചേർന്ന് ആകെ 620 കിലോമീറ്റർ ദൂരം ആണ് വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. തിരുവനന്തപുരത്തെ കോവളം മുതൽ തൃശൂരിലെ കോട്ടപ്പുറം വരെയുള്ള ആദ്യഘട്ടപാതയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തത്. ആകെ മൂവായിരം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതാണ് പശ്ചിമതീര ജലപാതാ പദ്ധതി. ഇതിൽ 280 കോടി രൂപയാണ് ആദ്യഘട്ടത്തിനായി ചെലവഴിച്ചത്. ഭാവിയിൽ ചരക്ക് നീക്കത്തിന് വരെ ഉപയോഗിക്കാനാകും ഈ ജലപാത.

KFON

1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നത്, അതായത് ഇന്റര്‍നെറ്റ് ജനകീയ സംസ്‌കാരത്തിന്റെ ഭാഗമായിത്തുടങ്ങിയിട്ട് 25 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാൽ സർക്കാർ നയങ്ങളോട് വിയോജിച്ച് രാജ്യത്ത് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന കേന്ദ്ര സർക്കാർ നടപടി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 400-ലേറെ തവണയാണ് ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് ഉണ്ടായതെന്നാണ്  കണക്കുകൾ പറയുന്നത്. ഒരുമണിക്കൂർ ഇന്റർനെറ്റ് കട്ട് ചെയ്താൽ ഏതാണ്ട് രണ്ട് കോടിരൂപയാണ് നഷ്ട്ടം വരുന്നത്. ലോകത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഉണ്ടായത് ഇന്ത്യയിൽ തന്നെ എന്നതും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ നമ്മെ പ്രേരിപ്പിക്കുന്ന ഈ അവസരത്തിലാണ് ഇന്റെർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്  ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കെഫോണിലൂടെ കേരളത്തെ മറ്റുള്ളവർക്ക് ഒരു മാതൃകയാക്കുന്നത്. ജനതയുടെ  അവകാശമാണ് അതിവേഗ ഇന്‍റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ശേഷം സംസ്ഥാന ജനതയെ ഒന്നാകെ കണക്റ്റിവിറ്റിയുടെ ലോകത്തേക്ക് കെെ പിടിച്ച് കയറ്റുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ഏഴ് ജില്ലകളിലെ, ആയിരം സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒപ്റ്റിൿ ഫൈബർ കേബിൾ മുഖേന ബന്ധിപ്പിക്കപ്പെടുന്നത്. ആകെ 30000 സർക്കാർ ഓഫീസുകൾക്കാണ് ഒന്നാം ഘട്ടത്തിലൂടെ കണക്ഷൻ നൽകുന്നത്. അടുത്ത ഘട്ടത്തിൽ ഇരുപതു ലക്ഷത്തോളം BPL (Below Poverty Line) കുടുംബങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് സൗജന്യനിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകും.ഇതിലൂടെ സര്‍ക്കാര്‍ നയം വ്യക്തമാണ്,വിവര സാങ്കേതിക വിദ്യ അപ്രാപ്ര്യമായ ഒരാളും കേരളത്തില്‍ ഉണ്ടാവരുത് എന്ന നിശ്ചയദാർട്യമാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുള്ളത്.മലയാളിയുടെ മുമ്പിലേക്ക്  ലോകത്തെ തുറന്ന് കൊടുക്കുന്ന വാതിലാണ് കെ.ഫോണ്‍. എല്ലാവർക്കും  ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  പിണറായി സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷത്തിൻറെയും  ഫലമായ കെ.ഫോണ്‍ കേരള വികസനത്തിന്‍റെ നാഴികഖ്കല്ലുകളിലൊന്നായാവും ചരിത്രം രേഖപ്പെടുത്തുക.

ആരോഗ്യ മേഖല

ഈ ഇടതുപക്ഷ സർക്കാർ ആരോഗ്യ മേഖലയുടെ വികസനത്തിനായി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീ സൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ കേരളത്തിലെ സർക്കാർ ആതുരാലയങ്ങളിൽ ജനം അനുഭവിച്ചറിഞ്ഞ മാറ്റങ്ങളുടെ പേരാണ് ആർദ്രം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ മെഡിക്കൽ കോളേജുകൾ വരെ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയും , സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സാധാരണ ജനങ്ങൾക്ക് പ്രാപ്യം ആയ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യരംഗത്ത് വളരെയധികം മുന്നിലാണെന്നതിൽ തർക്കമില്ല. ശിശുമരണ നിരക്കും, മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ പ്രതീക്ഷിത ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഒരു ലക്ഷം പ്രസവത്തില്‍ മാതൃമരണ നിരക്ക് 46 ആക്കി കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച കെട്ടിടവും പശ്ചാത്തലവും ആണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. അർധം പദ്ധതിയിലൂടെ പ്രാഥമിക തലങ്ങളിലെ ക്ലിനിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.

ഫലപ്രദമായ ആരോഗ്യ സംരക്ഷണത്തിന് പൊതുമേഖലയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങൾക്കുമൊപ്പം  അത്യാധുനിക സൗകര്യങ്ങളും ഉറപ്പ് വരുത്തുന്ന സേവനങ്ങളാണ് സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കിവരുന്നത്. അതിന്റെ ഭാഗമായി ആർദ്രം പദ്ധതിയിലൂടെ രോഗി സൗഹൃദമായ ആരോഗ്യ സംരക്ഷണം സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുന്നതിന് ജില്ലാ, താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തിവരുന്നു. ഒപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ (PHC) കുടുംബാരോഗ്യകേന്ദ്രങ്ങളായി (FHC) ഉയർത്തി കൊണ്ട് എല്ലാ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി സമൂഹത്തിനാകെ ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യം നടപ്പിലാക്കി വരുന്നു. ആർദ്രം മിഷന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 170 PHC കളും രണ്ടാം ഘട്ടത്തിൽ 503 PHC കളെയും FHC കളായി ഉയർത്താൻ ആണ് പദ്ധതി . ഇതിൻ്റെ ഭാഗമായി നിലവിൽ 461 PHC കൾ FHC കൾ ആയി ഉയർത്തി .

സംസ്ഥാന ചെലവിന്റെ ശരാശരി 5.6 % ആരോഗ്യ, കുടുംബക്ഷേമ മേഖലകളിലാണ് വിനിയോഗിക്കുന്നത്. ആരോഗ്യമേഖലയിലെ സംസ്ഥാനത്തിന്റെ പ്രശംസനീയമായ വളർച്ചയ്ക്കും പുരോഗതിക്കും ഇത് പ്രയോജനപ്പെടുന്നു. ഈ സമീപനം കൊണ്ടാണ് നിപ്പ പോലുള്ള പകർച്ചവ്യാധികളെ പ്രതിരോധിച്ചു നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.

ആരോഗ്യവകുപ്പിലെ ചില പ്രധാന വികസന നേട്ടങ്ങൾ

  • നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്.
  • രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്.
  • ഇന്ത്യയില്‍ ആകെയുള്ള 5190 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുള്ളതില്‍ 36 എണ്ണത്തിന് മാത്രമാണ്NQAS അഗീകാരം ലഭിച്ചിട്ടുള്ളത്. അതില്‍ 7 എണ്ണം കേരളത്തിലാണ്.
  • മെഡിക്കൽ കോളേജുകൾ സെന്റർ ഫോർ എക്സിലെൻസ് ആകുന്നു
  • പുതുതായി 10 കാത്ത് ലാബുകൾ
  • 461 PHC കൾ FHC കൾ ആയി ഉയർത്തി
  • സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉൾപ്പെടെ ഹൈടെക് ബഹുനില മന്ദിരങ്ങളോടെ താലൂക്ക് ആശുപത്രികൾ വികസിപ്പിക്കുന്നു (വൈക്കം,പുനലൂര്‍,കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രികൾ അതിൽ ചിലത്)
  • നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
  • സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിച്ചു.
  • എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
  • സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്.
  • സർക്കാർ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാനത്ത്  ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു.
  • സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യ വകുപ്പ് ‘എന്റെ ക്ഷയരോഗമുക്ത കേരളം’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
  • ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, തീവ്രമാനസിക രോഗമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പൂര്‍ണമായും ദുര്‍ബലപ്പെട്ടവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ പദ്ധതിയായ ആശ്വാസകിരണം പദ്ധതിയിൽ പ്രതിമാസം ധനസഹായമായി 600 രൂപ യാണ് അനുവദിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു.58.12 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
  • മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, തീവ്രമാനസിക രോഗമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പൂര്‍ണമായും ദുര്‍ബലപ്പെട്ടവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ പദ്ധതിയായ ആശ്വാസകിരണത്തിന് 58.12 കോടി രൂപയുടെ അനുമതി നല്‍കി.പ്രതിമാസം ധനസഹായമായി 600 രൂപ യാണ് അനുവദിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു.
  • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം സജ്ജമാക്കി.
  • രാജ്യത്തെ തന്നെ ഏറ്റവും വലിയ , രാജ്യാന്തര നിലവാരമുള്ള institute of advanced virology  സ്ഥാപിച്ചു

ഇത്തരം നേട്ടങ്ങളുടെ ഫലമാണ് മഹാമാരികളെപോലും പ്രതിരോധിക്കാൻ നമുക്കാകുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയും (ഒരു ചതുരസ്ത്ര കിലോമീറ്ററില്‍ 860 ആണ് കേരളത്തില്‍. അതേസമയം ഇന്ത്യയുടെ ശരാശരി 430 ആണ്) , ആയുർദൈർഘ്യം കൂടിയവരുടെ ജനസംഖ്യ (ആകെ ജനസംഖ്യയുടെ 14%) ഏറ്റവും കൂടുതലുള്ള സംസ്ഥാനവുമായ കേരളം; ഇക്കാരണങ്ങളാൽ തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു. എന്നിട്ടും സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് കേസുകള്‍ ഇത്രയേറെ വര്‍ധിച്ചിട്ടും മരണനിരക്ക് വളരെ കുറക്കാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ മറ്റേജന്‍സികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് പാത്രമാകാന്‍ സഹായിച്ചത്.

ലൈഫ്

സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവന രഹിതർക്കും ഒരു വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ. 5 വർഷത്തിനുള്ളിൽ 4.30 ലക്ഷം ഭവനരഹിതർക്കു സുരക്ഷിതമായ വീടുകൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് . ലൈഫ് 1,2 ഘട്ടങ്ങളുടെ ഭാഗമായി 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

ഹരിത കേരളം

ഈ പദ്ധതിയിലൂടെ സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളായ  മാലിന്യ നിർമ്മാർജ്ജനം,കീടനാശിനി ബാധിത പച്ചക്കറി ഉപഭോഗം, വരൾച്ച, ആരോഗ്യപ്രശ്നങ്ങൾ  എന്നിവ കൂടാതെ സംസ്ഥാനത്തിന്റെ കാർഷിക ആശ്രിതത്വം എന്നീ പൊതു പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഉതകുന്ന രീതിയിൽ മാലിന്യ നിർമ്മാർജ്ജനം, ജൈവവത്കരണം, ജലസ്രോതസ്സുകളുടെ പരിപാലനം  എന്നീ ഘടകങ്ങളെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്നതാണ് ഹരിതകേരളം പദ്ധതി.

  • ജൈവകൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കൃഷിവികസനം. കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നു.
  • ജലസ്രോതസ്സുകളുടെ വിവേക പൂർണമായ ഉപയോഗം, കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, ചതുപ്പു നിലങ്ങളുടെ ശുചിത്വം , കൂടാതെ പുനഃ രുപയോഗം തുടങ്ങി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നു.
  • ഗാർഹിക തലത്തിൽ  സാധ്യമായ മാർഗ്ഗങ്ങളിലൂടെയുള്ള കമ്പോസ്റ്റ്, ബയോഗ്യാസ്, സ്ഥാപന മാലിന്യ തുടങ്ങിയ ജൈവവസ്തുക്കളുടെ സുരക്ഷിത നിർമ്മാർജ്ജനം,  പുനചംക്രമണവും പുനരുൽപ്പാദനവും   സാധ്യമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങളുടെ സുരക്ഷിത നിർമ്മാർജ്ജനം തുടങ്ങി വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.

പൊതുവിദ്യാഭ്യാസ സംരക്ഷണം

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനും , സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള സമഗ്ര വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.വിദ്യാഭ്യാസ പരിതസ്ഥിതികൾ മെച്ചപ്പെടുത്തുക,വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം,പഠനരീതി പുതുക്കൽ,1000 സ്കൂളുകൾ സ്മാർട്ട് സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

  • 6.79 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ അധികമായി എത്തി
  • 45000 ക്ലാസ്സ്മുറികൾ ഹൈടെക് ആയി മാറി
  • കേരളം സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി
  • എല്ലാ സ്കൂളുകളിലും ഹൈടെക് ലാബുകൾ

പ്രവാസി ക്ഷേമം

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് ആശ്രയമാകാനും ഇടതുപക്ഷ സർക്കാരുകൾ എന്നും വലിയ ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്.1987-ലെ സഖാവ് ഇ.കെ. നായനാർ സർക്കാറാണ് പ്രവാസികൾക്കു വേണ്ടി ഒരു പ്രത്യേക വകുപ്പ് (NORKA) രൂപീകരിച്ചത്.പിന്നീട് 2008-ൽ വി.എസ്. സർക്കാർ ആണ് പ്രവാസി ക്ഷേമ പദ്ധതിയും പെൻഷനും ഏർപ്പെടുത്തിയത്.അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരുപടി കൂടി ഉയർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് പിണറായി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

  • കേരളത്തിന് വെളിയിൽ ഉള്ള മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടിക്കായി ലോകകേരള സഭ സ്ഥാപിച്ചു.
  • ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രവാസി ക്ഷേമ പെൻഷൻ 500 രൂപ ആയിരുന്നു , അത് 2000 രൂപയായി വർദ്ധിപ്പിച്ചു തുടർന്ന് കഴിഞ്ഞ ബഡ്ജറ്റിൽ അത് 3500 രൂപയായി വർദ്ധിപ്പിച്ചു .
  • പ്രവാസി ഡിവിഡന്റ് പദ്ധതി : പ്രവാസികളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിച്ച് 10 % സർക്കാർ ഗ്യാരണ്ടിയോടു കൂടി ഉള്ള പദ്ധതി
  • അടിസ്ഥാന സൗകര്യ വികസന രംഗത്തും പ്രവാസികളെ സഹകരിപ്പിക്കുന്നതിനായി പദ്ധതികൾ നടപ്പാക്കുന്നു
  • ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കുവേണ്ടി 100  കോടി രൂപ വകയിരുത്തി
  • പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനുള്ള നിയമസഹായ സെൽ രൂപീകരിച്ചു.
  • പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതി
  • കോവിഡ് കാലത്ത് പ്രവാസികളെയും പ്രത്യേകം പരിഗണിച്ച് ധനസഹായം നൽകി.
  • സാന്ത്വന ധനസഹായം : ദുരിതത്തിലായി തിരിച്ചെത്തിയ പ്രവാസിക്കോ അല്ലെങ്കിൽ‌ അയാളുടെ ആശ്രിത കുടുംബാംഗങ്ങൾ‌ക്കോ ധനസഹായം നൽകുന്ന പദ്ധതിയാണ് ഇത്. ഇതുവഴി;

എ) പ്രവാസിക്കോ അല്ലെങ്കിൽ‌ അയാളുടെ ആശ്രിതരുടെയോ ചികിത്സാ ചെലവുകൾ‌ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സഹായം

ബി) പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് മരണ സഹായം

സി) മടങ്ങിയെത്തിയ പ്രവാസിയുടെ മകളുടെ വിവാഹച്ചെലവ്

d) ശാരീരിക വൈകല്യത്തെ മറികടക്കാൻ കൃത്രിമ കൈകാലുകൾ, ക്രച്ചസ്, വീൽ ചെയർ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് ഉള്ള സഹായങ്ങൾ

  • വിദേശരാജ്യങ്ങളില്‍ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും തുടര്‍ന്ന് ജയില്‍ മോചിതരാകുകയും നാട്ടിലെത്താനുള്ള വിമാനടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന അത്തരക്കാരെ സഹായിക്കാനുള്ള സ്വപ്നസാഫല്യം പദ്ധതി നടപ്പിലാക്കി.
  • പ്രവാസികൾക്കായി KSFE വഴി പ്രവാസി ചിട്ടി നടപ്പിലാക്കി

വൈദ്യുതി മേഖല വികസനം 

പ്രകാശ പൂരിതമായ അഞ്ചു വർഷങ്ങൾ ആണ് വൈദ്യുതി വകുപ്പിന് അവകാശപ്പെടാവുന്നത്

  • കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള അഞ്ച് പദ്ധതികൾ ഉൾപ്പെടുന്ന ഊർജ്ജ കേരള മിഷൻ 2018 ജൂണ് 14ന് പ്രഖ്യാപിച്ചു.
    • ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന സൗര
    • LED വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായി ഫിലമെന്റ് രഹിത കേരളം,
    • വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങൾ കുറയ്ക്കുന്നതിനുമുള്ള ദ്യുതി 2021
    • പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള ട്രാന്സ്ഗ്രിഡ് 2.0
    • വൈദ്യുതി അപകടങ്ങള് ഒഴിവാക്കുന്നതിനുള്ള ഇ – സേഫ്
  • രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. 
  • വർഷങ്ങളായി മുടങ്ങിക്കിടന്ന കുടംകുളം-കൊച്ചി വെെദ്യുതി ലെെനും ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് വെെദ്യുതി എത്തിക്കാനുള്ള പുഗലൂര്‍-മാടത്തറ ഹെെ വോള്‍ട്ടേജ് ലെെനും പൂർത്തീകരിച്ചു. ഇതോട് കൂടി കേരളത്തിന്‍റെ ഇറക്കുമതി ശേഷിയില്‍ 2000 മെഗാവാട്ടിന്‍റെ വർദ്ധനവാണുണ്ടാകുന്നത്.
  • KSEB യുമായി ചേർന്ന് കേരളം മുഴുവൻ ചിലവ് കുറഞ്ഞ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കഫോൺ പദ്ധതി
  • KSEB സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി
  • പെരുന്തേനരുവി, ചത്താൻകോട്ട് നട ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിച്ചു.
  • ഇന്ത്യയിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പ്ലാന്റ് വയനാട്ടിലെ ബാണാസുര റിസേർവോയറിൽ പണി പൂർത്തീകരിച്ചു.
  • നിലവിൽ 154 മെഗാവാട്ട് ശേഷിയുള്ള ആറു ജലവൈദ്യുത പദ്ധതികൾ ആണ് നിർമ്മാണത്തിൽ ഉള്ളത്.
  • സൗര പദ്ധതിയുടെ ഒന്നാം ഘട്ടമായി 250 മെഗാവാട്ട് ഉത്പ്പാദനം പൂർത്തിയാക്കി
  • പവർ കട്ട് ഇല്ലാതിരുന്ന 5 വർഷങ്ങൾ.

കായിക മേഖലയുടെ വികസനം

അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രമുന്നേറ്റമാണ് LDF സർക്കാരിന് കീഴിൽ കായിക രംഗത്ത് ഉണ്ടായത്.

  • നാടാകെ ലോകനിലവാരത്തിലുള്ള കളിക്കളങ്ങൾ ഒരുക്കി. ഫുട്ബോൾ, നീന്തൽ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, അത്ലറ്റിക്സ് തുടങ്ങി സർവമേഖലകൾക്കും പ്രാധാന്യം നൽകി തയ്യാറാക്കിയ 17 കളിക്കളങ്ങളാണ് തുറന്ന് നൽകിയത്.
  • കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് ഏറ്റവും മികച്ച സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്സലന്‍സിന്  രൂപം നല്‍കിയിരിക്കുന്നത്. വിവിധ കായിക ഇനങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഏകീകൃത ട്രെയിനിംഗ് കോംപ്ലക്സാണ് ലക്ഷ്യമിടുന്നത്.
  • സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രകാരം 500 കായികതാരങ്ങള്‍ക്ക്‌ എൽ ഡി എഫ്‌ ഗവൺമെന്റ്‌ നിയമനം നൽകി. ഇതൊരു സർവകാല റെക്കോഡാണ്‌. 2011-15 കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.
  • പൊതുജീവിതത്തിലും കായികജീവിതത്തിലും വ്യായാമത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിന്  ഫിസിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ തുടങ്ങി .ആദ്യഘട്ടത്തില്‍ എട്ട് കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കി. രണ്ടാം ഘട്ടത്തില്‍ 10 കേന്ദ്രങ്ങളില്‍ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വ്യവസായ വകുപ്പ്

ഉമ്മൻ‌ചാണ്ടി ഭരണത്തിൽ കുഞ്ഞാലിക്കുട്ടി കുളംതോണ്ടിയ വ്യവസായ വകുപ്പിനെ വ്യത്യസ്തമായ വികസന പ്രവർത്തനത്തിലൂടെ മുന്നോട്ട് പോവുകയാണ്. വൈവിധ്യവല്‍ക്കരണത്തിലൂടയും നവീകരണത്തിലൂടെയും പൊതുമേഖല വന്‍മുന്നേറ്റം നടത്തുകയാണ്.

  • ഇന്ത്യയിലെ മൊത്തം സാമ്പത്തിക വളര്‍ച്ച 47 ശതമാനം കുറഞ്ഞപ്പോഴും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ തുടരുകയാണ്.
  • യുഡിഎഫ് കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കെഎസ്ഡിപി ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണമാതൃകയില്‍ തിരിച്ചുവരവിന്റെ പാതയിലെത്തിയ സ്ഥാപനങ്ങള്‍ നിരവധി.
  • UDF കാലം പൊതുമേഖല 131 കോടി നഷ്ടത്തിൽ ആയിരുന്നിടത്ത് LDF ഭരണത്തിൽ 258 കോടി ലാഭത്തിൽ ആയി
  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിൽ സാനിറ്റൈസർ നിർമ്മാണം ഏർപ്പെടുത്തി.
  • കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് KSDP-യില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനുള്ള ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും നടന്നു.
  • വൈവിധ്യവൽക്കരണത്തിലൂടെ ഇലക്ട്രോണിക് വ്യവസായ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് കണ്ണൂരിലെ കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്. ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രത്തിന് ഈ പൊതുമേഖലാ വ്യവസായ സ്ഥാപനത്തിൽ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കെ പി പി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെയും MPP കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെയും പൂര്‍ത്തിയായ വിവിധ നവീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും നടന്നു.
  • കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിര്‍മ്മിച്ച് KAL
  • KAL -ല്‍ ഇനി ഇ-സ്‌കൂട്ടറും നിര്‍മ്മിക്കും. സ്‌കൂട്ടര്‍ നിര്‍മ്മാണ യൂണിറ്റിന് കണ്ണൂര്‍ മട്ടന്നൂരിലെ കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങും.
  • ഓട്ടോകാസ്റ്റ് ലിമിറ്റഡ്ൽ  പരിസ്ഥിതി സൗഹൃദ വ്യവസായത്തിലേക്ക് ചുവടുറപ്പിക്കുന്നതിന് ഭാഗമായി വ്യാവസായിക അവശിഷ്ടമായ മണല്‍ ഉപയോഗിച്ച് ഇഷ്ടികകള്‍ നിര്‍മ്മിക്കുന്ന പദ്ധതി തുടങ്ങി. 
  • നെല്‍ കര്‍ഷകര്‍ക്കും അനുബന്ധ മേഖലയിലെ സംരംഭകര്‍ക്കും സഹായകമാകുന്ന കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്നോളജി പാര്‍ക്കിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
  • പ്രതിരോധ- എയ്‌റോസ്‌പേസ് മേഖലയില്‍ ആവശ്യമായ ഫോര്‍ജിംഗുകളുടെ ഉല്‍പ്പാദനവും വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പുതിയ എയ്‌റോസ്‌പോസ് ഹീറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്  വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് ലിമിറ്റഡില്‍  ഉദ്ഘാടനം നിര്‍വഹിച്ചു.
  • പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 130.94 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് സജ്ജമായി. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടെസ്റ്റിങ് , സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍.
  • കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ (HNL) ഏറ്റെടുക്കാൻ 200 കോടിയുടെ കിഫ്ബി അംഗീകാരം. കമ്പനിയുടെ 100 ശതമാനം ഓഹരിയും സർക്കാരിന്‌ കൈമാറിയതോടെ കേരള സർക്കാർ HNL ഏറ്റെടുത്തു.
  • ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിങ് മില്‍ ആധുനികവത്ക്കരിച്ചു.
  • രണ്ടര വര്‍ഷത്തോളമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച കൊല്ലം സഹകരണ സ്പിന്നിങ്മില്‍ നവീകരണം പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
  • വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന ആറ് വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണമാണ് കേരള സിഡ്‌കോയുടെ  സഹായത്തോടെ പൂര്‍ത്തിയാക്കിയത്.തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ മിനി എസ്റ്റേറ്റ്, കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എസ്റ്റേറ്റ്, ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലക്കടവ് എസ്റ്റേറ്റ്, കോഴിക്കോട് ജില്ലയിലെ കടലുണ്ടി മിനി എസ്റ്റേറ്റ്, വെസ്റ്റ്ഹില്‍ എസ്റ്റേറ്റ് പാലക്കാട് ജില്ലയിലെ ഒലവക്കോട് എസ്റ്റേറ്റ് എന്നിവയുടെ നവീകരണമാണ് പൂര്‍ത്തിയായത്.
  • നവീകരണം നടത്തിയും വൈവിധ്യവല്‍ക്കരണം സാധ്യമാക്കിയും കാലാനുസൃതമായി പുതിയ വില്‍പനശാലകള്‍ ആരംഭിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകാൻ പരമ്പരാഗത വ്യവസായമായ ഖാദിക്ക് കഴിഞ്ഞു.
  • ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷന്റെയും 10 മെഗാവോള്‍ട്ട് ആംപിയര്‍ വരെയുള്ള പവര്‍ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാനുള്ള പവര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം  ആരംഭിച്ച KEL. കെല്ലിന്റെ കുതിപ്പിന് ഊര്‍ജം പകരുന്ന പദ്ധതിയാണിത്. കമ്പനി നഷ്ടക്കണക്കുകള്‍ പഴങ്കഥയാക്കി ലാഭത്തിലേക്ക് കുതിക്കുകയാണ്.
  • സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് കുതിപ്പേകാന്‍ കൊച്ചിയില്‍ ബിപിസിഎല്ലിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന് ശിലാസ്ഥാപനം നടത്തി.
  • സുഗന്ധ വ്യഞ്ജന മേഖലയില്‍ പ്രീപ്രോസസിംഗ്, മൂല്യവര്‍ദ്ധന എന്നിവയെ ലക്ഷ്യമാക്കി ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മുട്ടത്ത് 15 ഏക്കര്‍ സ്ഥലത്ത് സുഗന്ധ വ്യഞ്ജനാധിഷ്ഠിത വ്യവസായങ്ങള്‍ക്കായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ സ്പൈസസ് പാര്‍ക്ക് ആരംഭിക്കും.
  • കെഎസ്‌ഐഡിസിയുടെ കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റമെന്റ് സോണിലെ രണ്ടാമത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചു. 280 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പാര്‍ക്ക് പൂര്‍ണ്ണമായും സജ്ജമാകുമ്പോള്‍ ഏകദേശം, 400 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്കില്‍ തുടങ്ങുന്ന വിവിധ സംരംഭങ്ങളിലൂടെ 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
  • കേരളം നിക്ഷേപസൗഹൃദമായി എന്നതിന്റെ വലിയ തെളിവായി എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ ഏറ്റവും വലിയ മന്നേറ്റമുണ്ടായ മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖല. ആറായിരം കോടിക്ക് മുകളില്‍ നിക്ഷേപം ഈ മേഖലയില്‍ മാത്രം സംസ്ഥാനത്തുണ്ടായി. 5 വര്‍ഷത്തില്‍ 6082 കോടി രൂപയുടെ നിക്ഷേപമാണ് ചെറുകിട വ്യവസായ മേഖലയില്‍ ഉണ്ടായത്. 64,879 സംരംഭങ്ങളാണ് തുടങ്ങിയത്. ഇതിലൂടെ 2,30,000 തൊഴിലും ലഭ്യമായി. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഫലപ്രദമായിരിക്കുകയാണ്.

പൊതുവിതരണം

കേരളത്തിലെ പൊതുവിതരണ സംവിധാനവും അടിമുടി മാറിയ വർഷങ്ങൾ ആയിരുന്നു ഇ ഇടതുപക്ഷ സർക്കാരിന്റെ കാലം.

  • ഹൈടെക് ആയി മാറിയ റേഷൻ കടകൾ. 2018 ജനുവരി മുതൽ 14335 റേഷൻ കടകളിലും EPOS മെഷീൻ വന്നു.ബിയോമെട്രിക്സ് സംവിധാനത്തിൽ ഓരോ കാർഡ് ഉടമയ്ക്കും അർഹമായ റേഷൻ വിതരണം നടത്താൻ ഇതുകൊണ്ട് ആകും.
  • കേരളത്തിലെ ഏത് റേഷൻ കടകളിൽ നിന്നും സാധനം വാങ്ങാൻ കഴിയുന്ന സൗകര്യം
  • ഭക്ഷ്യഭദ്രത നിയമം 2016 -നവംബറിൽ നടപ്പാക്കി
  • FCI സപ്ലൈകോ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന പ്രവർത്തികൾ പൂർണമായും കമ്പ്യൂട്ടർ വത്കരിച്ചു
  • പൊതുവിതരണ ശൃംഖലയെ കൂടുതൽ സുതാര്യമാക്കിയ 5 വർഷം
  • കോവിഡ് കാലത്ത് 88 ലക്ഷം കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി രാജ്യത്തിന് തന്നെ മാത്രകയായി
  • റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ അടിസ്ഥാനമാക്കി റേഷൻ വിതരണം
  • ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ സംവിധാനം ഏർപ്പെടുത്തി
  • അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ പുതിയ റേഷൻ കാർഡ്
  • കോവിഡ് പ്രതിരോധത്തിലെ ലോക്ക് ഡൗൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചു

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പുതു ചരിത്രം എഴുതിച്ചേർത്തു.

പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വികസനം

പട്ടികജാതി പട്ടികവര്‍ഗ വിഭാഗം ഇനതയുടെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയും അത് കാരണമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും,കൃഷിഭൂമിയുടെ ലഭ്യതക്കുറവും, വരുമാനക്കുറവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമാണ്‌. ഇതിന്‌ പരിഹാരം കാണുന്നതിനായി ‌ ഇന്‍ക്ലുസിവ്‌ ഡെവലപ്മെന്റ്‌ ഏന്ന ആശയം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കി വരുന്നത്.
വിദ്യാഭ്യാസ ആനുകുല്യങ്ങള്‍
• 7 ലക്ഷം വിദ്യാർത്ഥികൾക്ക് വിവിധ ആനുകൂല്യങ്ങൾ
• 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ 120000 ത്തോളം വിദ്യാർത്ഥികൾക്ക് 2000 രൂപ വീതം സഹായം
• നീറ്റ്‌ മെറിറ്റില്‍ പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ്‌ സജന്യം
• സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന 2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ വാടക അലവന്‍സ്‌
• ലംപ്സം ഗ്രാന്റ്‌, സ്റ്റൈപെന്‍ഡ്‌ (പ്രീ-പ്രൈമറി മുതല്‍ പിഎച്ച്ഡി വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളുടെയും) 50% വര്‍ധിപ്പിച്ചു.
പഠനമുറി : 800 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തൃതിയുള്ള വീടുകളില്‍ താമസിക്കുന്ന 8-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ സ്വന്തമായി 120 ചതുരശ്ര അടിയുള്ള ഒരു പഠനമുറി വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മിക്കുന്ന പദ്ധതിയാണിത്‌. 25000 പേര്‍ക്കാണ്‌ പഠനമുറികള്‍ അനുവദിക്കുക. ഇതിൽ 13922 എണ്ണം പൂര്‍ത്തിയായി.
സാമൂഹ്യഠനമുറി: പട്ടികവര്‍ഗ കോളനികളില്‍ 30 കുട്ടികള്‍ക്ക്‌ ഒരുമിച്ചിരുന്ന്‌ ഗൃഹപാഠങ്ങള്‍ ചെയ്യുവാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്തുവാനുമുള്ള സൗകര്യം ഒരുക്കിയ പദ്ധതി.മേശ, കസേര, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ലൈബ്രറി എന്നീ സൗകര്യങ്ങളെല്ലാം ഇവർക്കായി ഒരുക്കുന്ന പഠനമുറികളിലുണ്ട്. ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടർമാരായി നിയമിച്ചു പ്രത്യേക അലവൻസോടെയാണ് പഠനമുറി പ്രവർത്തിപ്പിക്കുന്നത്.500 കോളനികളിൽ ആണ് പദ്ധതി നിർമ്മിക്കുക ഇതിൽ 250 എണ്ണം പൂർത്തിയാക്കി. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറഞ്ഞ വീടുകളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയയോജനം ചെയ്ത ഒരു പദ്ധതിയാണിത്.
ഗോത്രബന്ധു: പട്ടികവര്‍ഗക്കാരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, പ്രൈമറി ക്ലാസുകളില്‍ നിന്നുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ ഇല്ലാതാക്കുക, അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ -യുവജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഗോത്രബന്ധു പദ്ധതി ആരംഭിച്ചത്‌. പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിലൂടെ പഠനം നടത്തുന്നതിനുള്ള പദ്ധതിയാണ് ഗോത്രബന്ധു. അധ്യാപക യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കളെ പ്രൈമറി സ്കൂളുകളിൽ നിയമിച്ചുകൊണ്ട് ഗോത്രഭാഷയിലൂടെ പഠനം സാധ്യമാക്കുന്നതിനും, അതു വഴി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാകുന്നതിനും കൂടാതെ അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗക്കാർക് തൊഴിൽ ലഭ്യമാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചു. ഗോത്രബന്ധു പദ്ധതിയിലൂടെ വയനാട് ജില്ലയിൽ 241 പട്ടികവർഗ്ഗ യുവതീയുവാക്കൾക്കും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 26 പേർക്കുമായി ആകെ 267 പേർക്ക് നിയമനം നൽകി പദ്ധതി നടപ്പിലാക്കി വരുന്നു.
• പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള കേരളത്തിലെ ആദ്യത്തെ സ്‌പോർട്സ് എം.ആർ.എസ്; കാസര്‍ഗോഡ് ഏകലവ്യ സ്പോര്‍സ് എംആര്‍എസ് നിർമ്മാണപ്രവർത്തനം തുടങ്ങുന്നു.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ വികസനം: 20 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളായ സ്മാർട്ട് ക്ലാസ്സ്‌റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലാംഗ്വേജ് ലാബ്, സ്കൂൾ റേഡിയോ, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. കായികപരവും മാനസികപരവുമായിട്ടുള്ള ഉന്നമനത്തിനായി മൾട്ടിപർപസ് സിന്തറ്റിക് കോർട്, ഫിറ്റ്നസ് സെന്റർ തുടങ്ങിയവയും സജ്ജമാക്കിയിരിക്കുന്നു. മിനി മാസ്ററ് ലൈറ്റ്, സി.സി.റ്റി.വി, നവീകരിച്ച അടുക്കള സംവിധാനങ്ങൾ, ഖര ദ്രാവക മാലിന്യ സംസ്കരണ പ്ലാൻറ്, നാപ്കിൻ വെന്റിംഗ് മെഷീൻ, മിന്നൽ രക്ഷാ ചാലകം, ജലശുദ്ധികരണ പദ്ധതി എന്നിവയിലൂടെ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, പഠനോപകരണങ്ങൾ, യൂണിഫോം, ഭക്ഷണം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും നൽകികൊണ്ട് എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭാസവും സർക്കാർ ഉറപ്പ് വരുത്തുന്നു.
ഗോത്ര സാരഥി: വാഹന സൗകര്യം ഇല്ലാത്ത ഊരുകളിൽ താമസിക്കുന്ന കുട്ടികൾക്കു ഊരുകളിൽ നിന്നും സ്കൂളിൽ പോയി പഠിക്കുന്നതിനും തിരികെ വരുന്നതിനും വേണ്ടി വാഹനസൗകര്യം ഏർപ്പെടുത്തുന്ന പദ്ധതി.
ഭാരത ദർശൻ (പഠന യാത്ര): ഇന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ പ്രത്യേക ദുർബ്ബല ഗോത്ര വിഭാഗത്തിൽപെട്ട സമർത്ഥരായ 30 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും അവസരമൊരുക്കുന്ന പഠന യാത്രാ പദ്ധതിയാണ് ഭാരത ദർശൻ. ഇതിനു പുറമെ പഠനത്തിൽ മികവ് പുലർത്തുന്ന +2 , ഡിഗ്രി, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലും പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പഠനവിനോദയാത്രകൾക്കുള്ള യഥാർത്ഥ ചിലവും സാമ്പത്തിക സഹായമായി ഈ പദ്ധതിയിൽ അനുവദിച്ചു നൽകുന്നു.
വനിതകൾക്കുള്ള പദ്ധതികൾ
ഗോത്രവാത്സല്യ നിധി : പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 138000 രൂപയാണ്‌ ഒരു കുട്ടിയുടെ ഇന്‍ഷ്വറന്‍സ്‌ പ്രീമിയമായി സര്‍ക്കാര്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ നല്‍കുക.മെച്യ്യുരിറ്റി ബെനിഫിറ്റ്‌ 3 ലക്ഷം രൂപയാണ്‌. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് ചെയ്യപ്പെടുന്ന പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് കുട്ടിയുടെ വരുമാനദായകനായ രക്ഷകർത്താവോ ,കുട്ടിയുടെ രണ്ടാം രക്ഷകർത്താവോ മരണപ്പെട്ടാൽ യഥാക്രമം 2,00,000 / – രൂപ , 30,000/- രൂപ എന്നിങ്ങനെ ധനസഹായം ഈ പദ്ധതിപ്രകാരം ലഭിക്കും. കൂടാതെ ഇൻഷുറൻസ് ചെയ്യപ്പെടുന്ന പെൺകുട്ടി 8 വയസ്സ് പൂർത്തിയായശേഷം മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ അനുപാതികമായ തുക മതാപിതാക്കൾക്കും ലഭിക്കും.
അപ്പാരല്‍പാര്‍ക്ക് : പട്ടികവര്‍ഗ യുവതികള്‍ക്ക്‌ ആധുനികവസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കിയ ശേഷം സ്ഥിരം തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി. അട്ടപ്പാടിയിൽ പദ്ധതി ആരംഭിച്ചു തുടർന്ന് പാലക്കാട്‌, വയനാട്‌, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. 250 ഓളം പട്ടികവര്‍ഗ യുവതികള്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും.
വര്‍ക്കിങ്‌ വിമന്‍സ്‌ ഹോസ്റ്റല്‍: പല ആവശ്യങ്ങൾക്കായി പട്ടണങ്ങളിലേക്ക് പോകേണ്ടി വരുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനും അതേപോലെ ജോലി ചെയ്യുന്നവർക്കും താമസസൗകര്യത്തിനായി വര്‍ക്കിങ്‌ വിമന്‍സ്‌ ഹോസ്റ്റല്‍. പേരൂര്‍ക്കടയില്‍ പൂർത്തിയായി, കോഴിക്കോടും എറണാകുളത്തും കൂടി ഓരോ ഹോസ്റ്റല്‍ നിർമ്മിക്കും.
ജനനി ജന്മരക്ഷ: പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യം ഉറപ്പ് വരുത്തുന്നപദ്ധതിയാണ് ഇത്. ഗർഭിണിയായി മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസാകും വരെയുള്ള 18 മാസക്കാലം രണ്ടായിരം രൂപ വച്ച് പ്രതിമാസം അനുവദിക്കുന്നു. ആവശ്യമായ സമയത്ത് ലഭിക്കുന്ന സാമ്പത്തിക സഹായത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാകുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ
• സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍ നടത്തുന്ന പ്രൊജക്ടുകളിലും കഴിയുന്നത്ര പട്ടികവിഭാഗക്കാരെ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
• പാലക്കാട്‌ കെല്‍പാമിന്റെ മേല്‍നോട്ടത്തില്‍ 50 പേര്‍ക്ക്‌
• തൊഴില്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന ഒരു റൈസ്‌ മില്‍ ആരംഭി
• ക്കുന്നതിനുള്ള നടപടികള്‍ പുര്‍ത്തിയായി വരുന്നു.
• പൊലീസ്‌ , എക്‌സൈസ് സേനകളിലേക്ക് 100 പേരെ നിയമിച്ചു. 100 പേരെ കൂടി നിയമിക്കാൻ PSC നടപടികൾ ആരംഭിച്ചു.
• 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ തീരുമാനമായി.
• നൈപുണൃ വികസനം : ഭാഷാ പ്രയോഗത്തിലും പെരുമാറ്റത്തിലും തൊഴില്‍ നൈപുണൃത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവരാക്കി പട്ടികവിഭാഗം യുവജനങ്ങളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ 25 ഓളം പരിശീലന സ്ഥാപനങ്ങളിലൂടെ 22524 പട്ടികജാതി യുവജനങ്ങള്‍ക്കും 5431 പട്ടികവര്‍ഗ യുവജനങ്ങള്‍ക്കും നൈപുണൃവികസന പരിശീലനം നല്‍കി.ഇതുവഴി സ്വകാര്യമേഖല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളില്‍ 4537 പേര്‍ക്ക് തൊഴിൽ ലഭിച്ചു.
ഗോത്രജീവിക : വയനാട്‌ ജില്ലയിലെ പട്ടികവര്‍ഗ മേഖലയില്‍ 1120 പട്ടികവര്‍ഗ യുവാക്കളെ കെട്ടിട നിര്‍മാണത്തിന്റെ വിവിധപ്രവൃത്തികള്‍ പരിശീലിപ്പിക്കുകയും അവരെ 51 തൊഴില്‍ ഗ്രൂപ്പുകളായി വിഭജിച്ച്‌ വിവിധ വകുപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വരുന്നു.
കേരള ട്രൈബല്‍ പ്ലസ്‌: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം നല്‍കുന്ന 100 പ്രവൃത്തി ദിവസങ്ങള്‍ക്ക്‌ പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ 100 ദിവസത്തെ തൊഴില്‍ കൂടി പട്ടികവര്‍ഗക്കാര്‍ക്ക്‌ നൽകുന്ന പദ്ധതി ആരംഭിച്ചു. 14432 കുടുംബങ്ങള്‍ക്ക്‌ ഈ പദ്ധതിയിലൂടെ തൊഴില്‍ ദിനങ്ങള്‍ അധികമായി ലഭിച്ചു.
വിദേശത്ത് തൊഴിൽ നേടുന്നതിനുള്ള ധനസഹായ പദ്ധതി: അഭ്യസ്തവിദ്യരും, ഏതെങ്കിലും തൊഴിൽമേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി വിഭാഗത്തിൽപെട്ട യുവതി യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രയ്ക്കും,വിസ സംബന്ധമായ ചെലവുകൾക്കുമായി ധനസഹായം നൽകി വരുന്ന പദ്ധതിയാണിത്.
ഗദ്ദികമേള : പട്ടികവിഭാഗക്കാരുടെ 4.60 കോടി രൂപയൂടെ കരകൌശല ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്‌ ശൃംഖലയായ ആമസോണ്‍ ആപ്‌ മുഖേന ലോകത്തിന്റെ എല്ലാ ഭാഗത്തും കരകരശല ഉല്‍പന്നങ്ങളുടെ വില്‍പന നടത്താനുള്ള സാകര്യം ഏര്‍പ്പെടുത്തി.
ഭൂമിയും വീടും: 4632 ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്‌ 3787 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 3000 കുടുംബങ്ങള്‍ക്ക്‌ കൂടി ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 18690 ഭൂരഹിത പട്ടികജാതിക്കാര്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിനാവശൃമായ സ്ഥലവും ലഭ്യമാക്കി. വിവിധ പദ്ധതികളിലായി 5330 പട്ടികജാതി കൂടംബങ്ങള്‍ക്കും 12377 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭവനനിര്‍മാണ ധനസഹായം ലഭ്യമാക്കി.
സ്മാർട്ട് കാർഡ് / സർവീസ് പ്ലസ്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓൺലൈൻ പദ്ധതികളായ സ്മാർട്ട് കാർഡ് പദ്ധതിയും സർവീസ് പ്ലസ് പദ്ധതിയും . പട്ടികവർഗ്ഗക്കാർക്ക് വിവിധ സർക്കാർ സേവനങ്ങൾ ഓൺലൈനായി നൽകുന്ന പുതിയ പദ്ധതിയുടെയും അവർക്ക് ചിപ്പ് ഘടിപ്പിച്ച വ്യക്തികത സ്മാർട്ട് കാർഡ്.
അംബേദ്‌കർ ഗ്രാമങ്ങൾ: 80 അംബേദ്‌കർ ഗ്രാമങ്ങളുടെ പ്രവർത്തി പൂർത്തീകരിച്ചു.
പാലക്കാട് മെഡിക്കൽ കോളേജ്: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ സ്വപ്നപദ്ധതിയായ പാലക്കാട് ഗവണ്മെൻ്റ് മെഡിക്കൽ കോളെജിലെ ഒപി ബ്ലോക്ക്, ജനറൽ മെഡിസിൻ ഐ പി, ഉദ്‌ഘാടനം ചെയ്തു.
മിലറ്റ് വിലേജ്‌ പദ്ധതി : പരമ്പരാഗത കൃഷി വീണ്ടെടുത്തുകൊണ്ട്‌, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പട്ടിക വര്‍ഗ വികസന വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ്‌ ഇത്. 270 ഈരുകളിലായി 1256 കര്‍ഷകര്‍ക്ക്‌ 7 കോടി രൂപ ചെലവഴിച്ച്‌ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
നമുത്‌ വെള്ളാമ : അട്ടപ്പാടിയിലെ പോഷകാഹാര കുറവ്‌ പരിഹരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ജൈവകൃഷിയിലൂടെ കൃഷി നടത്താൻ കെ-ഡിസ്‌കിന്റെ നേതൃത്ത്വത്തില്‍ തണല്‍ എന്ന ഏജന്‍സിയുമായി ചേര്‍ന്ന്‌ വരുമാനദായക കാര്‍ഷിക പദ്ധതി “നമുത്‌ വെള്ളാമ”’ എന്ന പേരിൽ അട്ടപ്പാടിയില്‍ നടപ്പാക്കി.
ശിശുമരണങ്ങള്‍: പട്ടികവര്‍ഗ വികസന വകുപ്പ്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സംയോജിച്ച്‌ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമായി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ശിശുമരണ നിരക്ക്‌ ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.2013-ല്‍ 31 ശിശുമരണങ്ങളുണ്ടായ സ്ഥാനത്ത്‌ 2019-ല്‍ 13 ലേക്കും 2020-ല്‍ 6-ലേക്കും ശിശുമരണങ്ങള്‍ കുറച്ചുകൊണ്ടുവരാനായത്‌.

റവന്യൂ വകുപ്പ് വികസനം

ഫയലുകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതിനുള്ള ഷെല്‍ഫ്‌ ഇല്ലാതെ ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന സ്ഥിതിയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ആധുനികവത്ക്കരണത്തിലൂടെയും സാധാരണക്കാര്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന റവന്യു ഓഫീസുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തിയ 5 വർഷങ്ങൾ.
റവന്യു ഓഫീസുകളിൽ വിവരസാങ്കേതികവിദ്യ നടപ്പാക്കൽ

  1. ഇ-ഓഫീസ് സംവിധാനം: വില്ലേജ് ഓഫീസുകളും താലൂക്കാഫീസുകളും കളക്ടറേറ്റുകളും കമ്മീഷണറേറ്റും വിവിധ സബ്-ഓഫീസുകളും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പൂര്‍ത്തിയായാല്‍ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ കടലാസ് രഹിത റവന്യൂ ഭരണം സാധ്യമാകും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ഫയലിന്റെ സ്റ്റാറ്റസ് മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാകും. മാത്രമല്ല ഏതൊരു വില്ലേജ് ഓഫീസില്‍ നല്‍കുന്ന അപേക്ഷയും പല ഓഫീസുകള്‍ വഴി പ്രോസസ് ചെയ്ത് അന്നേ ദിവസം തന്നെ സെക്രട്ടേറിയറ്റില്‍ എത്തിക്കാനുമാകും.
  2. ജനസൗഹൃദ വില്ലേജ് ഓഫീസുകള്‍: ജീവനക്കാര്‍ ജനങ്ങളോട് പെരുമാറുന്ന രീതിയെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജീവനക്കാരുടെ നല്ല രീതിയിലുള്ള പെരുമാറ്റത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് &ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ILDM) വഴി ഓണ്‍ലൈനായി വിവിധ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി. വില്ലേജ് ഓഫീസുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുകയും ഓഫീസ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുകയും ചെയ്യുന്നതിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിച്ചു.
  3. ഇ-ഗേവണന്‍സ്: റവന്യൂവകുപ്പിന്റെ 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി മുഖേന ഓണ്‍ലൈനായി നല്‍കുന്നു. അപേക്ഷകന് വീട്ടിലിരുന്നു തന്നെ ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനും അനുവദിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് എടുക്കുന്നതിനുമുള്ള സൗകര്യം ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  4. RELIEF software: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളെ ഏകോപിപ്പിച്ച് കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നടപ്പിലാക്കിയ പുതിയ ആപ്ലിക്കേഷനാണ് RELIEF. ഈ സംവിധാനത്തിലൂടെ പ്രളയ ദുരിതാശ്വാസമുള്‍പ്പെടെയുള്ള സഹായങ്ങള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലും വിതരണം ചെയ്യാനാകുന്നുണ്ട്.
  5. റവന്യൂ മിത്രം ഓൺലൈൻ പരാതി പരിഹാര സംവിധാനം: സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളെയും ഉള്‍പ്പെടുത്തികൊണ്ട് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള വിവിധ പരാതികള്‍ റവന്യൂ വകുപ്പ് മന്ത്രിയെ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സംവിധാനമാണ് Revenue Minister’s Interactive, Transparent Redressal and Assistance Mission (MITRAM). www.mitram.revenue.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതി ലോകത്തെവിടെനിന്നും റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക അയക്കാവുന്നതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
  6. റവന്യൂ റിക്കവറി നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. മന്ത്രിയുടെ ഓഫീസ് മുതല്‍ വില്ലേജ് ഓഫീസ് വരെ നീളുന്ന എല്ലാ തലങ്ങളും ഓണ്‍ലൈന്‍ ആക്കി.
    റവന്യൂ റിക്കവറി രീതികളിൽ പരിഷ്കാരം: റവന്യൂ റിക്കവറി തുകകള്‍ ഗഡുക്കളായി ഒടുക്കുന്നതിന് അനുവാദം ലഭിക്കുന്നതിന് ജനങ്ങള്‍ തലസ്ഥാനത്ത് എത്തണമെന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിനായി 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് തവണ അനുവദിക്കാനുള്ള അധികാരം തഹസില്‍ദാര്‍ക്ക് നല്‍കി. രണ്ട് ലക്ഷം വരെയുള്ള ബാങ്ക് വായ്പാ കുടിശ്ശികയ്ക്കും ഒരു ലക്ഷം വരെയുള്ള സര്‍ക്കാര്‍ കുടിശ്ശികയ്ക്കും തവണ അനുവദിക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട എല്ലാ കളക്ടര്‍മാര്‍ക്കും നല്‍കി.

ഭൂമി ഏെറ്റടുക്കല്‍: നാടിൻ്റെ വികസനത്തിനായി നാഷണല്‍ ഹൈവേ , ഗെയില്‍ പദ്ധതി ഉള്‍പ്പെടെ വിവിധ പൊതു ആവശ്യം ഉള്‍ക്കൊളളുന്ന പദ്ധതികള്‍ക്കുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തി സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞു.ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 % സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.
പട്ടയ വിതരണം
• 165000 പട്ടയങ്ങള്‍ വിതരണം ചെയ്തു.
• 32000 കാണം കുടിയാന്മാര്‍ക്ക് പട്ടയം നല്‍കി.
• ഉപാധിരഹിതമായി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.
• പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗളെയും, മത്സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ഉത്തരവുകള്‍ പ്രകാരം ഭൂമി നല്‍കി. ലൈഫ് ഭവന പദ്ധതിക്കായി ഭൂമി നല്‍കുന്നതിനും പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
• തീര്‍പ്പാക്കാതെ കെട്ടികിടന്ന 303 മിച്ചഭൂമി കേസ്സുകള്‍ തീര്‍പ്പാക്കി.
• 55.14 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തു.
• 103.33 ഏക്കര്‍ ഭൂമി 656 പേര്‍ക്ക് വിതരണം ചെയ്തു.
ദുരന്ത നിവാരണ വകുപ്പ്: റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിൽ നടത്തി. 2018 പ്രളയത്തില്‍ ഓഗസ്റ്റ് 1 നും 30 നും ഇടയില്‍ 34,15,937 പേരാണ് വിവിധതരം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്. 6,92,966 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ വീതം നല്‍കി. 326048 കുടുംബങ്ങള്‍ക്ക് 22 അവശ്യ സാധനങ്ങള്‍ അടങ്ങിയ 725000 കിറ്റുകളും 500 രൂപ വിലവരുന്ന 1050838 ഭക്ഷ്യകിറ്റുകളും നല്‍കി.
ഭവന പദ്ധതികൾ
• പ്രീഫാബ്‌ ടെക്നോളജി ഭവനങ്ങൾ: ചോറ്റാനിക്കരയില്‍ 24 ഫ്ളാറ്റുകള്‍ ഉള്ള ഭവന സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കി.
• അത്താണി ഭവന പദ്ധതി: തൊഴിലാളികള്‍ക്ക്‌ നഗരങ്ങളില്‍ താമസ സൌകര്യം ഒരുക്കുന്നതിനായി 24 ഫ്ളാറ്റുകള്‍ വീതമുള്ള രണ്ട്‌ ഭവന സമുച്ചയങ്ങള്‍ തിരുവനന്തപുരത്ത്‌ പുജപ്പുരയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു.
• ഗൃഹശ്രീ ഭവന നിര്‍മാണ പദ്ധതി: സ്വന്തമായി രണ്ട്‌ സെന്റില്‍ കുറയാത്ത ഭൂമിയുള്ള ദുര്‍ബ്ബല വിഭാഗക്കാര്‍ക്ക്‌ സര്‍ക്കാരിന്റെ രണ്ട്‌ ലക്ഷം രൂപയുടെ സബ്സിഡിയും സന്നദ്ധ സംഘടകളുടെ / ഗുണഭോക്താക്കള്‍ നല്‍കുന്ന രണ്ട്‌ ലക്ഷം രൂപയും പ്രയോജനപ്പെടുത്തി വീട്‌ നിര്‍മിക്കുന്ന പദ്ധതിയിൽ 2698 ദുര്‍ബ്ബലവിഭാഗത്തിലുള്ളവർക്ക് വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം അനുവദിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 53 കോടി 96 ലക്ഷം രൂപ വിതരണം ചെയ്തു. ഇതനുസരിച്ച്‌ 2698 ദുര്‍ബ്ബല വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്ക്‌ വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം അനുവദിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമപ്രവർത്തനം / വികസനം •മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ ആനുകൂല്യം 2 ലക്ഷത്തിൽ നിന്നും 4 ലക്ഷം ആയി വർധിപ്പിച്ചു.
•ഇ സർക്കാർ വന്നതിന് ശേഷം 5457 ഭാവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനങ്ങൾ നൽകി.
•പുനർഗേഹം : കടൽത്തീരത്ത് നിന്നും സുരക്ഷിതമായി മാറി താമസിക്കാൻ ഒരു കുടുംബത്തിന് 3 സെന്റ് വരെ ഭൂമിയും , 10 ലക്ഷം രൂപയും അനുവദിക്കുന്ന പദ്ധതി. 2650 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.
•29 കോടി രൂപ ചെലവഴിച്ചു സാഫ്‌ മുഖേന 2500 ഓളം ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ വഴി 2000 മത്സ്യത്തൊഴിലാളി വനിതകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുസ്ഥിരമായ വരുമാനം ഉറപ്പു വരുത്തി.
•647 പൂതിയ മത്സ്യത്തൊഴിലാളി വനിതാസംരംഭങ്ങള്‍ ആരംഭിച്ചു.
•തീരമൈത്രി യൂണിറ്റുകള്‍ക്ക്‌ ഉണ്ടായിരുന്ന 38 കോടി രൂപയുടെ പ്രതിവര്‍ഷ വിറ്റുവരവ്‌ 91 കോടി രൂപയായി ഉയർത്താൻ ആയി.
•മത്സ്യഫെഡ്‌ മുഖേന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ 225.4 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
•മത്സ്യഫെഡ്‌ പ്രവര്‍ത്തന ലാഭത്തില്‍ തുടരുന്നു.
•അന്തിപച്ച -യെന്ന പേരില്‍ 6 മൊബൈല്‍ ഫിഷ്‌മാർട്ടും, 15 ഫിഷ്‌ മാര്‍ട്ടുകളും, ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഹൈടെക്‌ ഫിഷ്സ്റ്റാളും തുടങ്ങുക എന്ന ലക്ഷ്യത്തോടെ 21 മത്സ്യ സ്റ്റാളുകള്‍ പ്രാഥമിക സഹകരണ സംഘങ്ങളുമായി സഹകരിച്ച്‌ മത്സ്യഫെഡ്‌ തുടങ്ങി.
•മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആദ്യ വില്‍പനാവകാശം ഉറപ്പാക്കാന്‍ നിയമ നിര്‍മാണത്തിന്റെ ഭാഗമായി മത്സ്യലേലവും മത്സ്യ വിപണനവും ഗുണനിലവാര പരിപാലനവും ഓര്‍ഡിനന്‍സിലൂടെ മത്സ്യത്തിന് അടിസ്ഥാന വില നിശ്ചയിക്കാന്‍ തൊഴിലാളികള്‍ക്ക്‌ അവകാശം നല്‍കി.
•മത്സ്യതൊഴിലാളികള്‍ക്ക്‌ കൂടെ പങ്കാളിത്തമുള്ള മാനേജമെന്റ്‌ സൊസൈറ്റികള്‍ യാഥാര്‍ഥ്യമാക്കി.
•മത്സ്യലേലം നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാക്കി പരമാവധി ലേലക്കമ്മീഷന്‍ ലേല തുകയുടെ 5% ആയി നിജപ്പെടുത്തി.
•മത്സൃലേലക്കാര്‍ക്ക്‌ ലേലം നടത്തുന്നതിനുള്ള അനുമതി പ്രതങ്ങള്‍ നിര്‍ബന്ധമാക്കി.
•നിലവിലുള്ള മത്സ്യബന്ധന തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും 203.04 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.
•സംസ്ഥാനത്ത്‌ ആകെയുള്ള 25 മത്സ്യബന്ധന തുറമുഖങ്ങളില്‍ 18 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ച്‌ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കി.
•5 മത്സ്യ ബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലായ്‌, തൃശൂര്‍ ജില്ലയിലെ ചേറ്റുവ, തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി ,കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി, കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം എന്നീ ഹാര്‍ബറുകളാണ്‌ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌.
•കോവിഡ്‌ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി 34.629 കോടി രൂപയുടെ പ്രത്യേക ധനസഹായ പദ്ധതികള്‍
•മൽസ്യബന്ധന സമുദ്ര ഗവേഷണ ശാസത്ര പഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച കുഫോസിൽ (KUFOS) പുതിയ അക്കാഡമിക് സമുച്ചയം ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളോട് കൂടിയ അക്കാഡമിക്ക് ബ്ലോക്കുകൾ, ലാബോറട്ടറികൾ, കൾച്ചർ പോഡുകൾ, ഹോസ്റ്റൽ സമുച്ചയങ്ങൾ, സെമിനാർ – വർക്ക്ഷോപ്പ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടി മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായി മാറിയിരിക്കുകയാണ്.
•മൽസ്യബന്ധനത്തിനിടയിൽ കടലിൽ വച്ചുണ്ടാകുന്ന അപകടങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈൻ ആംബുലൻസിൻ്റെ സഹായം ലഭ്യമാക്കുന്ന പദ്ധതിയിൽ 3 മറൈൻ ആംബുലൻസുകൾ പ്രതീക്ഷ, പ്രത്യാശ, കാരുണ്യ പ്രവർത്തനം ആരംഭിച്ചു.
•ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ ഇനങ്ങളായ മത്സ്യങ്ങളുടെ വിത്തുല്പാദന കേന്ദ്രം തളിപ്പുഴയിൽ ആരംഭിച്ചു.
•കേരളത്തിലെ ആദ്യത്തെ പൊമ്പാനോ മൽസ്യവിത്ത് ഹാച്ചറിക്ക് തുടക്കം കുറിച്ചു.

തദ്ദേശ സ്വയംഭരണ വികസന പ്രവർത്തനങ്ങൾ

തദ്ദേശ സ്വയംഭരണ വികസന രംഗത്ത്‌ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച അഞ്ചുവര്‍ഷമാണ്‌ കടന്നുപോയത്‌.
•ഉപാധിരഹിത ഫണ്ടില്‍ വന്‍ വര്‍ധനവ്‌ : വികസനഫണ്ട്‌, മെയിന്റനന്‍സ്‌ ഫണ്ട്‌, ജനറല്‍ പര്‍പ്പ്സ്‌ ഫണ്ട്‌ എന്നിങ്ങനെ മുന്ന്‌ ഇനങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാർ അനുവദിക്കുന്ന ഉപാധിരഹിത ഫണ്ടില്‍ (Untied Fund) 73% വര്‍ധനവ്‌ വരുത്തി. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച്‌ വര്‍ഷം കൊണ്ട്‌ 30,610 കോടി രൂപ അനുവദിച്ച സ്ഥാനത്ത്‌ ഈ സര്‍ക്കാര്‍ 52,903 കോടി രൂപ അനുവദിച്ചു.
•കുടിവെള്ള വിതരണം, മാലിന്യ പരിപാലനം, നഗര ശുചീകരണം, വാഹന പാര്‍ക്കിങ്‌, നഗരങ്ങളുടെ മനോഹാരിത വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ നിരവധി നഗര വികസനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7093.44 കോടി രൂപയുടെ പ്രത്യേക വികസന പ്രവര്‍ത്തനങ്ങളാണ്‌ നടപ്പിലാക്കിയത്.
•മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2100 കോടി രൂപയുടെ വായ്പയാണ്‌ സർക്കാർ ലഭ്യമാക്കുന്നത് . ഇതില്‍ ലോകബാങ്കിന്റെ വിഹിതം 1420 കോടി രൂപയും കേരള സര്‍ക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണ്‌.
•തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കായി 1460.21 കോടി രൂപയുടെ 41194 പദ്ധതികളാണ് നടപ്പിലാക്കിയത്. 188 പ്രാഥമികാരോഗ്യക്രേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍, സാമൂഹൃ ആരോഗ്യ കേന്ദ്രങ്ങൾക്കായി 23 കെട്ടിടങ്ങള്‍, 23 ആശുപ്രതി കെട്ടിടങ്ങള്‍ എന്നിവ ഇക്കാലയളവില്‍ തദ്ദേശസ്ഥാപനങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്‌.
•പൊതു വിദ്യാഭ്യാസയജ്ഞത്തെ ശക്തിപ്പെടുത്താൻ 39,167 പദ്ധതികളിയായി 2001.06 കോടി രൂപയാണ്‌ തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചത്‌.1285 ക്ലാസ്‌ മുറികളും, 1845 സ്മാര്‍ട്ട്‌ ക്ലാസ്‌ റൂമുകളും 132 ലാബുകളും കഴിഞ്ഞ നാലു വര്‍ഷം കൊണ്ട്‌ നിര്‍മിക്കാന്‍ കഴിഞ്ഞു.
•കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സുഭിക്ഷ കേരളം പദ്ധതിക്കനുസൃതമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഭേദഗതി ചെയ്ത് പദ്ധതികൾ നടപ്പിലാക്കാൻ 2238 കോടി രൂപ വകയിരുത്തി. 316 .36 കോടി രൂപയുടെ വർധനവ്.
•ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രസ്ഥാനമായ കുടുംബശ്രീയെ ശക്തിപ്പെടുത്തി. 2.96 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം പേര്‍ ഇന്ന്‌ കുടുംബ്രശീ അംഗങ്ങളാണ്‌.
•2017 ൽ കുടുംബശ്രീ NRO ക്ക്‌ മികച്ച പ്രവര്‍ത്തനത്തിന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചു.
•20 രൂപക്ക്‌ ഈണ്‌, 10% ഈണ്‌ സൗജന്യമായി നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന്‌ തുടക്കമിട്ടു. ഇപ്പോള്‍ 850 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു.
•കോവിഡ്‌ 19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കോവിഡ്‌ ഫസ്റ്റ്‌ ലൈന്‍ സെന്ററുകളുടെ നടത്തിപ്പ്‌, വാര്‍ഡ്‌ സമിതികളുടെ സംഘാടനം, റാപ്പിഡ്‌ റെസ്പോണ്‍സ്‌ ടീം പ്രവര്‍ത്തനം, സുഭിക്ഷ കേരളം, കമ്മ്യുണിറ്റി കിച്ചന്‍ പദ്ധതികൾ നടപ്പാക്കി.
•2,439 ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളും 1374 കമ്മ്യുണിറ്റി കിച്ചനുകളും ഈ കാലയളവിൽ പ്രവര്‍ത്തിച്ചിരുന്നു.
•സംസ്ഥാനത്തെ ഗ്രാമീണമേഖലയെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചു.
•അമൃത്‌ പദ്ധതിയില്‍ നാലു വര്‍ഷമായി മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടി. 59.52 കോടി രൂപ പ്രോത്സാഹന സമ്മാനമായി ലഭിച്ചു.
•ദീന്ദലയാല്‍ ഉപാധ്യായ പഞ്ചായത്ത്‌ ശാക്തീകരണ്‍ പുരസ്കാരത്തിന്‌ ആറു തദ്ദേശഭരണ സ്ഥാപനങ്ങള്‍ അര്‍ഹരായി.
•കുടുംബശ്രീ ജോബ് പോര്‍ട്ടല്‍: സംസ്ഥാനത്ത് തൊഴില്‍ ആവശ്യമുള്ളവരുടെയും തൊഴില്‍ കണ്ടെത്താന്‍ നൈപുണ്യ പരിശീലനം ആവശ്യമുള്ളവരുടെയും രജിസ്ട്രേഷനുള്ള ജോബ് പോര്‍ട്ടല്‍ കുടുംബശ്രീ മിഷന്‍ തയ്യാറാക്കി.
•1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കി.

ഇവിടെ ഒന്നും നടക്കില്ലെന്ന കേരളത്തെക്കുറിച്ച് നിലനിന്നിരുന്ന ഒരു പൊതുബോധത്തെ ഇല്ലാതാക്കി വികസനക്കുതുപ്പിലേക്ക് കേരളത്തെ കൊണ്ടെത്തിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ

തുടരണം; ഇടതുപക്ഷം , ഇടത് ഭരണം.

തുടരും ….

കടപ്പാടുകൾ
kerala.gov.in, Kerala Government PRD, CMO facebook, Ministers facebook

Leave a Reply

Your email address will not be published. Required fields are marked *