“നിലാ കായും വെളിച്ചം… പൊങ്കുതേ പറവസം…. കൺകൾ ഉറങ്കാമൽ… തേടുതേ ഒരു മുഖം…” ആ പാട്ടിന്റെ ഭീകരത ആണ്‌ മനസ്സിൽ! കളങ്കാവൽ

മലയാളത്തിലെ പരിചിതമായ ക്രൈം-ത്രില്ലർ രീതികളിൽ നിന്ന് വ്യത്യസ്ഥമായി “howcatchem” സ്റ്റൈലിൽ ഗംഭീരമായി അവതരിപ്പിച്ച ക്രൈം ത്രില്ലർ ആണ് കളങ്കാവൽ.
Howcatchem ഫോർമാറ്റിൽ, കുറ്റവാളിയുടെ ഐഡന്റിറ്റി തുടക്കത്തിൽ തന്നെ വ്യക്തമാക്കിക്കൊണ്ട്, ആ കുറ്റവാളിയിലേക്ക് എങ്ങനെ അന്വേഷണം കൊണ്ടുചെന്നെത്തിക്കുന്നു എന്ന രീതിയാണ് ഇത്. സിനിമയുടെ അവസാന നിമിഷത്തെ ട്വിസ്റ്റുകൾ കൊണ്ടല്ല, മറിച്ച് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അസ്വസ്ഥതതകൾ ആണ് ഈ സിനിമയിലെ ത്രിൽ.

ചടുലമായ ആക്ഷനെയോ സെൻസേഷണൽ ടേണുകളെയോ ആശ്രയിക്കാതെ നിശബ്ദമായി സാവധാനത്തിൽ ഉള്ള പേസിൽ അത് അതിന്റെ പിരിമുറുക്കം സൃഷ്ടിക്കുന്നു. മറഞ്ഞിരിക്കുന്ന സസ്പെൻസിൽ നിന്നല്ല, മറിച്ച് പ്രേക്ഷകർക്ക് ഇതിനകം തന്നെ അറിയാവുന്ന ക്ലൈമാക്സിൽ നിന്നാണ് ഭയം ഉണ്ടാക്കുന്നത്, കഥാപാത്രങ്ങളെകൊണ്ട് പ്രേക്ഷകരെ ആ സത്യത്തിലേക്ക് പതുക്കെ ഇഴുകി നടത്തുന്നതാണ് ഈ സിനിമയുടെ വിജയം. നമുക്ക് ഇതിനകം വില്ലനേയും നായകനേയും അറിയാവുന്നതിനാൽ, സിനിമ കാണുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ചില ചോദ്യങ്ങൾ ഇതിലേക്ക് മാറുന്നു:
അയാൾ (വില്ലൻ) എപ്പോളാണ് ഇനി അടുത്ത ഇരയിലേക്ക് എത്തുക?
അന്വേഷകൻ (പോലീസ് ഓഫീസർ) എപ്പോഴാണ് മിസ്സിംഗ് ലിങ്കുകൾ കണക്ട് ചെയ്യുക?
വില്ലൻ വഴുതിപ്പോകുന്നതിന് മുമ്പ് നീതി അവനിൽ എത്തുമോ?
ഒരു ട്രാക്ക് വേട്ടക്കാരനെ പിന്തുടരുന്നു മറ്റൊരു ട്രാക്ക് അന്വേഷണത്തെ പിന്തുടരുന്നു ഈ രണ്ട് ട്രാക്കുകളും ഒടുവിൽ കണ്ടുമുട്ടുന്നതുവരെ ആ ആവേശം നിലനിർത്തുന്നു.അത് തന്നെ ഈ സിനിമയെ മികച്ചതാക്കുന്നു. No jump-scares, no forced twists; മന്ദഗതിയിൽ കഥാപാത്രങ്ങളെ കൂടുതൽ അറിയുന്നതിന്റെ ത്രിൽ അനുഭവിക്കാൻ സിനിമ കാഴ്ചക്കാരനെ അനുവദിക്കുന്നു.

മമ്മൂട്ടി ഇപ്പോൾ a Master in Controlled Cruelty Expression- ൽ ആണ് ഫോക്കസ് എന്ന് തോന്നുന്നു. മമ്മൂട്ടി തന്റെ ഏറ്റവും ഇരുണ്ട വേഷങ്ങളിലൊന്ന് ഏറെ മികച്ച രീതിയിൽ തന്നെ ഈ സിനിമയിൽ അവതരിപ്പിച്ചു. ഉച്ചത്തിൽ സംസാരിക്കുന്നവനോ നാടകീയമായ അഭിനയമോ ഒന്നുമില്ലാതെ തന്നെ നമ്മളിൽ ഭയം തോന്നിയിപ്പിക്കുന്ന അനുഭവത്തെ അദ്ദേഹം അനായാസം എത്തിച്ചു. ഇരകളെ കൃത്യമായി ട്രാപ് ചെയ്ത് ക്രൂരമായ സംഭവങ്ങളെ മാത്രം കാണിച്ചുകൊണ്ട് സിനിമയുടെ പകുതി ഭാഗം ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ മാത്രം ആകർഷകമായിരിക്കണം വില്ലൻ, മമ്മൂട്ടിയുടെ അഭിനയം അങ്ങനെ ഈ സിനിമയുടെ നട്ടെല്ലായി മാറുന്നു. ഇത്രയും വെറുപ്പുളവാക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അങ്ങനെ അധികം സൂപ്പർസ്റ്റാറുകൾ ധൈര്യപ്പെടാറില്ല; എന്നാൽ മമ്മൂട്ടി എന്ന അഭിനേതാവ് ആ പരീക്ഷണങ്ങളെ ധൈര്യപൂർവം ഏറ്റെടുക്കുന്നു. ഒരു സൈക്കോപാത്തിന്നെ മുഴുവൻ ആവാഹിച്ചുള്ള നടനമായിരുന്നു മമ്മൂട്ടിയുടേത്.
ഇന്ത്യൻ സിനിമയുടെ; അല്ല ലോക സിനിമയുടെ തന്നെ ഒരു വലിയ റഫറൻസ് ആയി മാറിയിരിക്കുന്നു മമ്മൂട്ടി എന്ന മഹാനടൻ.

മലയാളത്തിൽ ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാവില്ല … വർഷം ഏറും തോറും വീര്യം കൂടുന്ന ലഹരി (അഭിനയത്തിന്റെ) ആവുകയാണ് മമ്മൂട്ടി ! Mammootty once again proves why he remains unmatched; fearless in choices, magnetic in presence, and constantly reinventing the boundaries of a protagonist-antagonist blend.
ഇരുട്ടിലേക്ക് നടക്കുന്ന വേട്ടക്കാരനെപ്പോലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ, വിനായകൻ സിനിമയുടെ വൈകാരികവും ധാർമ്മികവുമായ ഭാഗത്തെ സൂക്ഷ്മമായ പ്രകടനം കൊണ്ട് അതികായകൻ ആയ വില്ലന് ഒപ്പം കട്ടക്ക് നിന്ന് മികച്ച അഭിനയം കാഴ്ചവെച്ചു.
തനിക്ക് ഇതുവരെ പൂർണ്ണമായി മനസ്സിലാകാത്ത ഒരു സത്യത്തെ പിന്തുടരുന്ന ഒരു മനുഷ്യന്റെ അവസ്ഥ മികച്ച രീതിയിൽ പകർന്നാടി. വിനായകനും മമ്മൂട്ടിയും അപൂർവ്വമായി ഫ്രെയിം പങ്കിടുമ്പോൾ പോലും അത് സിനിമയുടെ കേന്ദ്ര സ്പന്ദനമായി മാറുന്നു.മമ്മൂട്ടി എന്ന രാക്ഷസന് മുന്നിൽ കട്ടക്ക് നിന്ന പ്രകടനം !

ചെറിയ വേഷങ്ങളിൽ വന്ന അഭിനേതാക്കൾ പോലും അവരവരുടെ വേഷം വളരെ അടക്കത്തോടെ ചെയ്തു.

ഇരുട്ടും, വെളിച്ചവും, നിഴലും, വൈരുദ്ധ്യങ്ങൾ, നിശബ്ദത ഒക്കെ വേട്ടക്കാരന്റെ ഇരട്ട വ്യക്തിത്വത്തിനേയും അയാളിലേക്കുള്ള അന്വേഷണത്തിന്റെ ഇരുണ്ട വഴികളെയും മികച്ചതാക്കാൻ ഇതിന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞു. വേട്ടയുടെ നാടകീയതയെ അതിന്റെ ഭീകരതയെ പ്രതിഫലിപ്പിക്കാൻ പശ്ചാത്തല സംഗീതത്തിനും ആയി. ഭയം സ്വാഭാവികമായി വളരാൻ അനുവദിക്കുന്ന മന്ദഗതിയിലുള്ള സിനിമാഖ്യാനം എഡിറ്റിങ്ങിനെ മികച്ചതാക്കി.സയനൈഡ് മോഹനന്റെ കൊലപാതകങ്ങളെക്കുറിച്ചുള്ള കഥ ആയിരുന്നെങ്കിലും, വില്ലൻ ആരെന്ന് അറിഞ്ഞുകൊണ്ടു തന്നെ കഥ കണ്ടിരുന്നിട്ടും ഒട്ടും ലാഗ് അടിക്കാതെ സസ്പെൻസ് ത്രില്ലിൽ തന്നെ സിനിമ കണ്ടുതീർക്കാൻ ആയത് ഇതിന്റെ തിരക്കഥയും, സംവിധാനത്തിന്റെയും ഒപ്പം ക്യാമറയും പശ്ചാത്തല സംഗീതത്തിന്റെയും വിജയമാണ്.

നെഗറ്റീവ് ആയി തോന്നിയത് – മന്ദഗതിയിലുള്ള സിനിമാഖ്യാനം ഒരു ആക്ഷൻ-ഹെവി ത്രില്ലർ സിനിമ പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം. അതുപോലെതന്നെ ചില അന്വേഷണ രംഗങ്ങൾ കൂടുതൽ സംഭാഷണാധിഷ്ഠിതമായതും എല്ലാവർക്കും അത്ര രസിക്കണമെന്നില്ല.

A dark, absorbing, and brilliantly performed crime thriller that slowly creeps under your skin. Kalamkaval is absolutely worth watching in theaters. Hats off to team Kalamkaval.