*കനല്‍ എരിയുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്‌*

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ കനല്‍ എരിയുന്ന ഒരായിരം വിപ്ലവ മനസ്സില്‍ മായാത്ത അടയാളപ്പെടുത്തലാണ് സഖാവ് സി.വി ജോസിന്റെയും എം.എസ് പ്രസാദിന്റെയും രക്തസാക്ഷിത്വം.
വർഷങ്ങൾക്കിപ്പുറം ഇന്നീ കലാലയത്തിൽ ആ രക്തനക്ഷത്രങ്ങൾ ഉയർത്തിയ നക്ഷത്രാങ്കിത ശുഭ്ര പതാക ഇന്നത്തെ വിദ്യാർത്ഥി സമൂഹം വീണ്ടും ഉയരെ പാറിപ്പിച്ചിരിക്കുന്നു .
കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ചടക്കിയാണ് രക്തസാക്ഷികൾക്ക് സഖാക്കൾ അഭിവാദ്യം അർപ്പിച്ചത് .
ഇതുപറയുമ്പോൾ എന്തായിരുന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ക്യാമ്പസ് എന്നും എങ്ങനെ സഖാവ് സി.വി ജോസും എം.എസ് പ്രസാദും രക്തസാക്ഷി ആയി എന്നും അറിയണം .
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു സഖാവ് സി.വി ജോസ്. SFI-യുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു അദ്ദേഹം. പത്തനംതിട്ട അടക്കം കേരളത്തിലെ കലാലയങ്ങളില്‍ KSU കൊടികുത്തി വാഴുന്ന കാലം. ക്യാമ്പസുകള്‍ അരാജകത്വത്തിന്റെ കൊടുമുടിയിലായിരുന്ന കാലം.
SFI ഉയര്‍ത്തിപ്പിടിച്ച പുരോഗമനാശയങ്ങളും വിദ്യാര്‍ഥി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ അംഗീകാരത്തിന് ഇടയാക്കി. KSUന്റെ ഉരുക്കുകോട്ടയായിരുന്നു കാതോലിക്കേറ്റ് കോളേജ് ക്യാമ്പസ്. ഉരുക്കുകോട്ടയില്‍ വിള്ളല്‍വീഴ്ത്തിക്കൊണ്ട് SFIയുടെ പ്രവര്‍ത്തനം കോളേജില്‍ ശക്തമായിത്തീര്‍ന്നു.
പത്തനംതിട്ട ടൗണില്‍ അഴിഞ്ഞാടിയിരുന്ന യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘത്തിന്റെ സഹായവും സംരക്ഷണവും കാതോലിക്കേറ്റ് കോളേജിലെ KSUക്കാര്‍ക്ക് ലഭിച്ചിരുന്നു. 1982 ഡിസംബര്‍ 17ന് ,SFI പ്രവര്‍ത്തകരായ രഘുനാഥ്നെയും , വിജയനെയും പത്തനംതിട്ട ടൗണില്‍വച്ച് INTUC, KSU ഗുണ്ടകള്‍ മര്‍ദിച്ചതുസംബന്ധിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കാന്‍പോയ സി വി ജോസിനെയും യൂണിറ്റ് സെക്രട്ടറി എം എസ് പ്രസാദിനെയും KSU – യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചു. സി.വി ജോസിന്റെ ഇടതു നെഞ്ചിലൂടെ KSU കാപാലികര്‍ കഠാരയിറക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സഖാവ് മരണമടഞ്ഞു.
സഃസി.വി ജോസ് കൊലക്കേസിലെ ഒന്നാം സാക്ഷിയായിരുന്നു സഖാവ് എം.എസ്.പ്രസാദ്. സഖാവിനെ വകവരുത്തിയാൽ തങ്ങൾക്ക് നിയമത്തിനുമുന്നിൽ രക്ഷപ്പെടുവാനാകുമെന്ന വ്യാമോഹമാണ് സഖാവിന്റെ കൊലപാതകത്തിൽ കലാശിച്ചത് . പത്തനംത്തിട്ട കാത്തലിക് കോളേജിലെ SFI യൂണിറ്റ് സെക്രട്ടറിയും,പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്നു സ:എം.എസ് പ്രസാദ്. SFIയുടെ കരുത്തുറ്റ  നേതാവുമായിരുന്നു.
1984 ലെ തിരുവോണ നാളിൽ ചിറ്റാറിൽ വെച്ച് DYFI പ്രവര്‍ത്തകരുമായി സംസാരിച്ച് നിൽക്കെ കോൺഗ്രസ് ഗുണ്ടകൾ സഖാവിനേ കുത്തികൊല്ലുകയായിരുന്നു…
17 കുത്തുകളാണ് സഖാവിന്‍റ്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
അഹിംസയുടെ പ്രവാചകര്‍ എന്ന് സ്വയം വീമ്പടിക്കുന്നവര്‍ ആണു സഖാക്കളെ  കൊലക്കത്തിക്കിരയാക്കിയത്.
ആശയത്തെ കൊലക്കത്തികൊണ്ടു ഇല്ലാതാക്കാം എന്ന വ്യാമോഹവും ആയി ക്യാമ്പസുകളിൽ കൊലപാതക രാഷ്ടീയം കളിച്ച KSU എന്ന പ്രസ്ഥാനത്തെ വിദ്യാർത്ഥി സമൂഹം തിരസ്ക്കരിച്ചിരിക്കുന്നു . ക്യാമ്പസുകളിൽ നിന്നു അവരെ പടിയടച്ചു .
വിദ്യാർത്ഥി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് മാത്രമേ കേരളത്തിന്റെ മണ്ണിൽ സ്ഥാനമുള്ളൂ എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് .
ഒരു വർഗീയശക്തിക്കും ക്യാമ്പസുകളെ കീഴടക്കാൻ കഴിയില്ല .
ചരിത്രം സാക്ഷിയാക്കി പറയാം…..
കൊല്ലാം… പക്ഷെ തോല്‍പ്പിക്കാനാവില്ല…..
പിന്തിരിപ്പൻ ശക്തികൾക്കെതിരെയായ പോരാട്ടത്തിൽ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഒാർമകൾ നമുക്ക് കരുത്തായിരിക്കും. ആ കരുത്ത് സിരകളില്‍ ആവേശത്തിന്റെ അഗ്നിപടര്‍ത്തിക്കൊണ്ട് രക്തസാക്ഷികളുടെ ഈ ക്യാമ്പസ്സിൽ നക്ഷത്രാങ്കിതശുഭ്രപതാക ആയിരങ്ങളുടെ കരങ്ങളിലൂടെ ഉയരങ്ങളിലേക്ക് പാറി പറക്കുന്നു.
ലാൽസലാം സഖാക്കളെ ….

Leave a Reply

Your email address will not be published. Required fields are marked *