കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം ഇന്ത്യയിൽ ഏറെകാലമായി ഒരു മാതൃകയാണ്. പ്രാഥമികാരോഗ്യ ശൃംഖല, പൊതുജനാരോഗ്യ ഇടപെടലുകൾ, രോഗനിരീക്ഷണ ശേഷി, ദുരന്തസമയ പ്രതികരണം, ജനവിശ്വാസം എന്നിവയാണ് അതിന്റെ അടിത്തറ. കേരളത്തിന്റെ ആരോഗ്യ സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ നോക്കുമ്പോൾ ഏറെ മുന്നിൽ ആണെന്നത് ആ വകുപ്പിന്റെ വിജയം മാത്രമല്ല; അത് ദീർഘകാല സാമൂഹിക നിക്ഷേപത്തിന്റെയും പൊതുമേഖലയുടെ കാഴ്ചപ്പാടിന്റെയും ജനകീയ രാഷ്ട്രീയത്തിന്റെയും ഫലമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനങ്ങൾ ആശ്രയിക്കുന്ന രീതിയിൽ കരുത്തുറ്റ ശൃംഖലയാക്കിയത്, പൊതുജനാരോഗ്യ ജാഗ്രതയെ സർക്കാർ ഇടപെടലായി സ്ഥിരവൽക്കരിച്ചത്, പകർച്ചവ്യാധി പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ കരുത്ത് പ്രകടമാക്കിയത് തുടങ്ങിയതെല്ലാം ഒരു ദിവസത്തെ നേട്ടമല്ല, മറിച്ച് ഒരു ക്ഷേമസംസ്ഥാനമായി കേരളത്തെ സംരക്ഷിക്കണമെന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്. അതിൽ ഇടതുപക്ഷം വഹിച്ച പങ്ക് നിർണ്ണായകമാണ്.
പക്ഷേ ഒരു ശക്തമായ സംവിധാനമെന്നതുകൊണ്ട് മാത്രം മാറ്റങ്ങളെ എളുപ്പമാക്കില്ല. മറിച്ച്, വലുതും സങ്കീർണ്ണവുമായ സംവിധാനം ആയതിനാൽ ഓരോ മാറ്റത്തിനും കൂടുതൽ പ്രതിരോധവും കൂടുതൽ ഘടകങ്ങളും കൂടുതൽ ഏകോപനവും ആവശ്യമാണ്. ഇവിടെയാണ് change management ബുദ്ധിമുട്ട് തുടങ്ങുന്നത്. ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും വെറും “അനാസ്ഥകളുടെ പട്ടിക” ആയി ചുരുക്കി കാണിക്കാനുള്ള ബോധപൂർവമായ ശ്രമം പല കോണുകളിൽ നിന്നും നടക്കുന്നുണ്ട്. പ്രത്യേകിച്ച് സമീപകാല പ്രശ്നങ്ങളെയും വിവാദങ്ങളെയും മാത്രം എടുത്ത് മുഴുവൻ സംവിധാനത്തെ മോശമാക്കി തകർത്തുകാട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, change management (മാറ്റനിർവഹണം) എന്ന ആശയം ശരിയായ രാഷ്ട്രീയ-ഭരണപരമായ ഫ്രെയിമിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തിലെ change management ബുദ്ധിമുട്ട് എവിടെയാണ്? മാറ്റനിർവഹണത്തിന്റെ പ്രധാന വെല്ലുവിളി മാറ്റത്തിനോടുള്ള എതിർപ്പ് മാത്രം അല്ല; മാറ്റം നടപ്പാക്കേണ്ട സമൂഹ-സംവിധാനത്തിന്റെ സങ്കീർണ്ണത കൂടിയാണ്.
- ഉയർന്ന ജനപ്രതീക്ഷ; അതാണ് ഈ സംവിധാനത്തിന്റെ കരുത്തും സമ്മർദ്ദവും : കേരളത്തിലെ ജനങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്ന് ഉയർന്ന നിലവാരമാണ് പ്രതീക്ഷിക്കുന്നത്. ഇത് പൊതുജനാരോഗ്യ സംവിധാനത്തിൽ ജനവിശ്വാസമുണ്ടെന്നതിന് തെളിവാണ്. പക്ഷേ അതുകൊണ്ട് തന്നെ അതിൽ വരുന്ന ചെറിയ പിഴവും വലിയ ചർച്ചയാകും. ഇതിനെ ചിലർ “സർക്കാരിന്റെ പരാജയം” എന്ന് രാഷ്ട്രീയമായി ഉപയോഗിച്ചാലും, വാസ്തവത്തിൽ ഇത് ഉയർന്ന നിലവാരം നിലനിർത്തേണ്ട ബാധ്യതയുടെ പ്രതിഫലനമായി വേണം കാണാൻ.
- മനുഷ്യവിഭവ സമ്മർദ്ദം : സിസ്റ്റം വലുതാകുമ്പോൾ മാറ്റം കഠിനമാകും. ആരോഗ്യരംഗത്തെ മാറ്റങ്ങൾ പേപ്പറിൽ പബ്ലിഷ് ചെയ്യാൻ എളുപ്പമാണ്; എന്നാൽ ഈ മാറ്റങ്ങൾ നടപ്പാക്കുന്നത് ഡോക്ടർമാർ, നഴ്‌സുമാർ, ടെക്നീഷ്യൻമാർ, ഫീൽഡ് സ്റ്റാഫ് എന്നിവരാണ്. സ്റ്റാഫ് കുറവ്, ജോലിഭാരം, നിരന്തര സേവനസമ്മർദ്ദം, പുതിയ റിപ്പോർട്ടിംഗ് നിർബന്ധങ്ങൾ ഇവ എല്ലാം ഒന്നിച്ചുവരുമ്പോൾ resistance ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് “മാറ്റത്തിനോട് പുറംതിരിഞ്ഞു നിൽക്കുന്നു അല്ലങ്കിൽ വിരോധം” എന്ന് കുറ്റപ്പെടുത്താനാകില്ല; മാറ്റത്തിന് കൂടുതൽ സർക്കാർ സ്ഥാപനപിന്തുണ വേണമെന്ന നിലയിലാണ് കാണേണ്ടത്.Change fatigue യാഥാർത്ഥ്യം തന്നെ അതിന് രാഷ്ട്രീയമായി സഹാനുഭൂതിപൂർണ്ണ സമീപനം ആണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. പരിഷ്കാരം തൊഴിലാളിയെതിരെയല്ല, തൊഴിലാളിയോടൊപ്പമാണ്.
- LDF സർക്കാർ പൊതുജനാരോഗ്യ രംഗത്ത് ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ആരോഗ്യ ശൃംഖലയും ഒരേ വേഗത്തിൽ മാറില്ല. ജില്ലകളുടെ യാഥാർത്ഥ്യങ്ങൾ വ്യത്യസ്തമാണ്. സൗകര്യവും സ്റ്റാഫിംഗും മാനേജ്മെന്റ് ശേഷിയും പ്രാദേശിക സാഹചര്യവും മാറും.അതുകൊണ്ട് ചില സ്ഥലങ്ങളിൽ നടപ്പാക്കലിലെ താമസം വന്നാൽ അതിനെ മുഴുവൻ നയത്തിന്റെ പരാജയമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്വം ആണ്, യാഥാർത്ഥ്യമല്ല.
- ഒറ്റപ്പെട്ട സംഭവങ്ങളെ ആയുധമാക്കി പൊതുമേഖലയെ തകർക്കാനുള്ള രാഷ്ട്രീയം : ചില പിഴവുകളോ ദുരന്തങ്ങളോ ഉണ്ടായാൽ ഉടൻ ഉയരുന്ന ഒരു പ്രചാരണമുണ്ട്:“സർക്കാർ ആരോഗ്യസംവിധാനം മുഴുവൻ തകർന്നു” എന്നത്.ഇത് വസ്തുതാപരമായ വിമർശനം അല്ല; പൊതുമേഖലയെക്കുറിച്ചുള്ള വിശ്വാസം തകർക്കാനുള്ള politically driven narrative ആണിത്. സ്വകാര്യവൽക്കരണ താൽപര്യങ്ങൾക്കും കോർപ്പറേറ്റ് ആരോഗ്യമാർക്കറ്റിനും അനുകൂലമാക്കാനുള്ള ഗൂഡ തന്ത്രം കൂടിയാണത് അത് സ്വകാര്യ മേഖലക്ക് അവരുടെ കച്ചവടം കൂട്ടാനുള്ള അന്തരീക്ഷം അനുകൂലമാക്കലാണ്.LDF സർക്കാർ നേരിടുന്ന change management ബുദ്ധിമുട്ടുകളിൽ ഒന്ന് ഇതാണ് സിസ്റ്റം മെച്ചപ്പെടുത്തേണ്ടതുണ്ട്; അതേ സമയം സിസ്റ്റം തകർത്തുകാട്ടുന്ന രാഷ്ട്രീയ-മാധ്യമ ആക്രമണത്തെയും നേരിടേണ്ടതുണ്ട്.
- വ്യക്തിപരമായ പിഴവ് മാത്രം നോക്കിയാൽ സിസ്റ്റം മെച്ചപ്പെടില്ല. ഒരു സംഭവത്തിന് ശേഷം കുറ്റം വ്യക്തിയിലോ യൂണിറ്റിലോ ഒതുക്കുന്നത് എളുപ്പമാണ്. പക്ഷേ its not a good culture. ഞങ്ങൾ ആരോഗ്യ മേഖലയിൽ quality ൽ ഉള്ള ഒരു ഫിലോസഫി ആണ് “No blame policy”. ഒരു incident ഉണ്ടായാൽ ആദ്യം അതിൽ ഉൾപ്പെട്ട ആളിനെ blame ചെയ്യുക അല്ല മറിച്ചു അതിന്റെ മൂലകാരണം (root cause) കണ്ടെത്തി ഉചിതമായ corrective & Preventive action എടുക്കുക എന്നതാണ്. അതും Patient quality care focus ചെയ്തുകൊണ്ട്. അതുകൊണ്ട് തന്നെ നമ്മൾ ചോദിക്കേണ്ടത്: പ്രോസസ് എവിടെ തകരുന്നു? പരിശീലനം മതിയോ? മേൽനോട്ടം എങ്ങനെയാണ്? ഉപകരണ/സപ്ലൈ പിന്തുണ എങ്ങനെ റിപ്പോർട്ടിംഗ് സംസ്കാരം സുരക്ഷിതമാണോ? ഇതാണ് change management ന്റെ ശരിയായ വഴി. കുറ്റക്കാരനെ കണ്ടെത്തൽ മാത്രം പരിഹാരമല്ല; ആവർത്തനം തടയുന്ന സിസ്റ്റം നിർമ്മിക്കലാണ് പരിഹാരം.
- തുടർച്ചയായ പ്രതിസന്ധികൾക്കിടയിൽ തന്നെ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടി വരുന്നതും വലിയ ഒരു വെല്ലുവിളിയാണ്. കേരളം പകർച്ചവ്യാധികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികളും ദുരന്തസാഹചര്യങ്ങളും നേരിടുന്ന ഒരു സംസ്ഥാനമാണ്. അതിനിടയിൽ പൊതുജനാരോഗ്യ സേവനം നിർത്താനാവില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ SOP മാറ്റം, ഡിജിറ്റൽ റിപ്പോർട്ടിംഗ്, നിയന്ത്രണ മാനദണ്ഡങ്ങൾ, ഇൻഫ്രാസ്ട്രക്ചർ അപ്ഡേറ്റ്, ഗുണനിലവാര ഉറപ്പിക്കൽ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഇതുതന്നെയാണ് LDF ഭരണത്തിന്റെ പ്രത്യേകത പ്രതിസന്ധിക്കിടയിലും പൊതുസംവിധാനം പിൻവലിക്കാതെ മുന്നോട്ടു കൊണ്ടുപോകലും അത് ലോകത്തിന് തന്നെ മാതൃകയാകുന്നതും.
- രാഷ്ട്രീയ-മാധ്യമ സമ്മർദ്ദം accountabilityക്കും destabilizationക്കും ഉപയോഗിക്കപ്പെടുന്നു.കേരളത്തിൽ ആരോഗ്യം പൊതുചർച്ചാ വിഷയമാവുന്നത് ജനാധിപത്യത്തിന് നല്ലതാണ്. പക്ഷേ വിമർശനം പലപ്പോഴും ഭരണപരമായ തിരുത്തലിന് വേണ്ടിയല്ല, രാഷ്ട്രീയ നഷ്‌ടലാഭ കണക്കിനാണ് വിനിയോഗിക്കപ്പെടുന്നത്. ഇതിനാൽ തന്നെ policy continuity തകരാൻ സാധ്യതയുണ്ട്. LDF സർക്കാരിന്റെ മുന്നിലുള്ള വലിയ ദൗത്യം തന്നെ വിമർശനങ്ങളിൽ നിന്നും പഠിക്കുക, പക്ഷേ പൊതുജനാരോഗ്യ focus മാറാതിരിക്കുക.
2021 മുതൽ കേരളത്തിന്റെ പൊതുജനാരോഗ്യ വികസന നേട്ടങ്ങൾ സംക്ഷിപ്തമായി ഒന്ന് പറയാം.
പ്രാഥമികാരോഗ്യ രംഗത്തെ വലിയ വികസനം (FHC/Aardram ശക്തീകരണം)
- 87 പുതിയ Family Health Centres (FHCs) കൂടി പ്രവർത്തനസജ്ജമായി
- സംസ്ഥാനത്ത് ആകെ 750 PHC-കൾ FHC-കളാക്കി മാറ്റി
- 913 ആശുപത്രികളിൽ നിർമ്മാണം പൂർത്തിയായി, 90 ആശുപത്രികളിൽ പ്രവൃത്തി പുരോഗമിക്കുന്നു
- 102 CHC-കൾ Block FHC-കളാക്കി അപ്‌ഗ്രേഡ് ചെയ്തു
- 13 CHC-കൾ മെച്ചപ്പെടുത്തി
സേവന നിലവാര സൂചിക – NQAS അംഗീകാരങ്ങൾ : ഫെബ്രുവരി 2026 ലെ കണക്കനുസരിച്ചു 309 NQAS accredited ആരോഗ്യ സ്ഥാപനങ്ങളായി ഉയർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആരോഗ്യവകുപ്പ് അടിസ്ഥാന സേവന നിലവാരം മാനദണ്ഡമനുസരിച്ച് ഉള്ള അംഗീകാരമാണ്.
പൊതു മേഖലയിലൂടെ സൗജന്യ ചികിത്സയുടെ വ്യാപ്തി (KASP) വർദ്ധിപ്പിച്ചു. കഴിഞ്ഞ 2 വർഷത്തിൽ KASPവഴി ₹3030 കോടി മൂല്യമുള്ള സൗജന്യ ചികിത്സയിൽ 12,22,241 ഗുണഭോക്താക്കൾ, 28,75,455 claims. കേരളത്തിന് രാജ്യത്തെ മൊത്തം ചികിത്സയിൽ ഏകദേശം 15% എന്നാണ് രേഖപ്പെടുത്തുന്നത്.കൂടാതെ, Arogya Manthan 2023 Award (KASP കീഴിൽ പരമാവധി സൗജന്യ ചികിത്സ നൽകിയതിന്). 2016 ൽ ഒരു കുടുംബത്തിന് ചികിത്സ ചിലവിനായി ശരാശരി ഗ്രാമീണ മേഖലയിൽ ചിലവായത് 17054 രൂപ ആണെങ്കിൽ 2024 ലെ കണക്ക് പ്രകാരം അത് 10929 രൂപ മാത്രമാണ് നഗരത്തിൽ ഇത് 23123 രൂപയിൽ നിന്നും 13140രൂപയായി കുറഞ്ഞു. ഇതിനർത്ഥം സർക്കാർ മേഖലയെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നു എന്നും ജനങളുടെ ആരോഗ്യം മെച്ചപ്പെട്ടു എന്നും തന്നെയാണ്.
- ആരോഗ്യ സൂചികകളിലെ കേരളത്തിന്റെ മുന്നേറ്റം
- Infant Mortality Rate (IMR): 5
- Neonatal Mortality Rate (NMR): 4
- Maternal Mortality Ratio (MMR): 30
പൊതുജനരോഗ്യത്തിന്റെ ഏത് സൂചിക നോക്കിയാലും നമ്മുടെ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. അത് വെറും വാക്കല്ല, വസ്തുതകളുടെ പിൻബലമുള്ള സത്യമാണ്. കേരളത്തിന്റെ ശിശുമരണ നിരക്ക് 5 ആണ്. ദേശീയ ശരാശരി 25 എന്നാണൊർക്കണം.
- മറ്റ് വികസനങ്ങൾ
- ₹18.87 കോടി സർക്കാർ മെഡിക്കൽ കോളേജുകളിലെ comprehensive stroke centres-ിന് അനുവദിച്ചു
- 5 മെഡിക്കൽ കോളേജുകളിൽ വിപുലീകരണം
- Thrombolysis ചികിത്സ 12 stroke units വഴി ലഭ്യമാക്കി. Pathanamthitta General Hospital-ൽ 200 stroke thrombolysis പൂർത്തിയാക്കിയതായി പ്രഖ്യാപനം, ഒരു ജില്ലാ ജനറൽ ആശുപത്രി എന്ന നിലയിൽ ലഭിക്കുന്നmilestone ആണിത്.
- സ്പെഷ്യാലിറ്റി ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ : RCC, തിരുവനന്തപുരം: ₹242.42 കോടി ചെലവിൽ 14 നില കെട്ടിടം, cancer care infrastructure capacity വർധനയ്ക്കുള്ള പ്രധാന ഘട്ടം, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കി,
- Institute of Organ Transplantation-കോഴിക്കോട് സമഗ്ര അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള രാജ്യത്തെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമായ ഇൻസ്റ്റിറ്റ്യൂട്ട് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. , 60 പോസ്റ്റുകൾ സൃഷ്ടിക്കുന്നതായി പ്രഖ്യാപനം, രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം.
- ദേശീയ അംഗീകാരങ്ങൾ
- Arogya Manthan 2023 Award
- National Award for TB Eradication (2024)
- WHO/UNICEF recognition
കേരളത്തില്‍ 1996 ലെ ഇടതുമുന്നണി സര്‍ക്കാര്‍ 1997 മുതല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം മറ്റു മേഖലകളോടൊപ്പം ആരോഗ്യരംഗത്തും വലിയ മാറ്റത്തിന്റെ സാധ്യത തുറന്നു തന്നിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അനുസൃതമായി താഴെത്തട്ടില്‍ നിന്നു തന്നെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ആരോഗ്യാസൂത്രണം നടത്താനും പൊതുജന സഹകരണത്തോടെ വിഭവസമാഹരണം നടത്തി സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനും പുതിയ സാഹചര്യം പശ്ചാത്തലമൊരുക്കി. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയ്ക്ക് കീഴിൽ 2007 മുതൽ ആരോഗ്യകേരളം പദ്ധതി കേരളത്തിൽ നടപ്പിലാക്കി വരുന്നു. ഒന്നാം പിണറായി സർക്കാർ ആരോഗ്യ മേഖലയുടെ വികസനത്തിനായി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീ സൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ മെഡിക്കൽ കോളേജുകൾ വരെ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയും, സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സാധാരണ ജനങ്ങൾക്ക് പ്രാപ്യം ആയ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.സംസ്ഥാന ചെലവിന്റെ ശരാശരി 5.6% ആരോഗ്യ, കുടുംബക്ഷേമ മേഖലകളിലാണ് വിനിയോഗിക്കുന്നത്. ആരോഗ്യമേഖലയിലെ സംസ്ഥാനത്തിന്റെ പ്രശംസനീയമായ വളർച്ചയ്ക്കും പുരോഗതിക്കും ഇത് പ്രയോജനപ്പെടുന്നു. ഈ സമീപനം കൊണ്ടാണ് നിപ്പ പോലുള്ള പകർച്ചവ്യാധികളെ പ്രതിരോധിച്ചു നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ഈ സ്ഥിതികളെ വിശകലനം ചെയ്യുമ്പോൾ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട് : കേന്ദ്ര സർക്കാർ ആരോഗ്യത്തെ “അവകാശം” ആയി കാണുന്നുണ്ടോ, അതോ “ചെലവ്” ആയി ആണോ കാണുന്നത് ? ഇന്ത്യയിലെ ആരോഗ്യരംഗത്തെ പൊതു നിക്ഷേപം (Government Health Expenditure) GDPയോട് താരതമ്യം ചെയ്താൽ ഇപ്പോഴും താഴ്ന്ന നിരക്കിലാണ്. ദേശീയ ആരോഗ്യ അക്കൗണ്ടുകളുടെ (NHA 2021–22) ഔദ്യോഗിക കുറിപ്പിൽ തന്നെ സർക്കാർ ആരോഗ്യ ചെലവ് GDPയിൽ 1.84% (2021–22) ആണ് ഇത് ഇപ്പോഴും ഒരു രാജ്യത്തിന് വേണ്ടുന്ന പൊതു ആരോഗ്യ നിക്ഷേപ നിരക്കിൽ വളരെ കുറവാണ്. ഇതിന്റെയൊരു നേരിട്ട് പ്രതിഫലനം കുടുംബങ്ങളുടെ ജീവിതത്തിൽ കാണാം: Out-of-Pocket Expenditure (OOPE); രോഗിക്ക് സ്വന്തം കയ്യിൽ നിന്ന് ചെലവാക്കേണ്ടുന്ന പണം. NHA കണക്കുകൾ പ്രകാരം OOPE, Total Health Expenditure-ന്റെ 39.4% (2021–22) ആണ് എന്നത് പോലും ഇപ്പോഴും കുടുംബങ്ങൾക്ക് വലിയ സാമ്പത്തികഭാരം തന്നെയാണ്. ഇതിന് കാരണം പൊതു ആശുപത്രി/പ്രാഥമികാരോഗ്യ സംവിധാനത്തിലേക്കുള്ള പൊതു നിക്ഷേപം ആവശ്യത്തിന് ശക്തമാക്കാത്തതുകൊണ്ടാണ്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്: ഇന്ത്യയിൽ പൊതുജനാരോഗ്യ മേഖലയിൽ ഇനിയും വളരെ വികസിക്കേണ്ടതുണ്ട് കൂടുതൽ പൊതു നിക്ഷേപം, കൂടുതൽ പ്രാഥമികാരോഗ്യ ശക്തീകരണം, കൂടുതൽ സാമ്പത്തിക സംരക്ഷണം, കൂടുതൽ സമത്വം.
അവിടെയാണ് കേരളം ഇന്ത്യയ്ക്ക് കൂടി “മാതൃക”യായി പലപ്പോഴും കാട്ടപ്പെടുന്നത്. വിപണി ആധിപത്യത്തിലേക്ക് എല്ലാം വിട്ടുകൊടുക്കാതെ, പൊതുമേഖലയെ ശക്തിപ്പെടുത്തി ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമം ഇവിടെ ഉണ്ട്. ഈ ദിശ മുന്നോട്ട് പോകുമ്പോഴാണ് യഥാർത്ഥ “വികസനം” ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന വികസനം ഉണ്ടാകുന്നത്.
വലിയ പൊതുസംവിധാനത്തെ ജനങ്ങൾക്ക് വേണ്ടിയാക്കി മെച്ചപ്പെടുത്തുന്നത് എത്ര സങ്കീർണ്ണമായ രാഷ്ട്രീയ-ഭരണപ്രവർത്തനമാണെന്ന് കാണിക്കുന്ന യാഥാർത്ഥ്യമാണ് ഈ നേട്ടങ്ങൾ കണക്കുകൾ.
ഒരു false proof സിസ്റ്റമോ ideal സിസ്റ്റമോ ആണെന്ന അവകവാദമൊന്നും ഇല്ല പിഴവുകൾ ഉണ്ടെങ്കിൽ/കണ്ടെത്തിയാൽ തിരുത്തണം, ഉത്തരവാദിത്തം ഉറപ്പാക്കണം,സിസ്റ്റം മെച്ചപ്പെടുത്തണം; പക്ഷേ അതിന്റെ പേരിൽ പൊതുമേഖലയെ തകർക്കുന്ന വലതുപക്ഷ/കോർപ്പറേറ്റ് നാരേറ്റീവ് അംഗീകരിക്കരുത് .കേരളത്തിന്റെ ആരോഗ്യസംവിധാനം സംരക്ഷിക്കേണ്ടത് ഭരണത്തിൽ ഇരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ല അത് സാമൂഹ്യനീതി, സമത്വം, ജനങ്ങളുടെ ജീവാവകാശം എന്നിവയെ സംരക്ഷിക്കുന്ന രാഷ്ട്രീയ പോരാട്ടം കൂടിയാണ് അത് ഇടതുപക്ഷ നയം ഉറപ്പിക്കൽ കൂടിയാണ്.
ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ കേരള ഹെൽത്ത് മോഡൽ 3.0 യിലേക്ക് എത്തുമ്പോൾ ഈ വികസന കാഴ്ച്ചപ്പാടുകൾ ഇനിയും വികസിക്കും വളരും !




