ജനുവരി 26 രക്തസാക്ഷി, K.V.സുധീഷ്‌ സ്മരണദിനം

കൊലക്കത്തികൾ കമ്മ്യൂണിസ്റ്റ്‌കാരന്റെ ഇടനെഞ്ചിൽ ആഴ്ന്നു ഇറങ്ങുമ്പോൾ ഇന്ന് അക്രമരാഷ്ട്രിയത്തെ കുറിച്ച് പുലമ്പുന്ന കോമരങ്ങൾ വായടച്ച് മൗനി ആകും….
ആർത്ത് അട്ടഹസിക്കുന്ന കൊലയാളികളുടെ ശബ്ദം അല്ലാതെ , അവനു വേണ്ടി ഒരു തരി സ്നേഹമോ സഹതാപമോ നിറഞ്ഞ കണ്ണുനീർ പൊഴിക്കാൻ
ഒരു മുഖങ്ങളും ഉണ്ടാവില്ല…
മരിച്ചത് കമ്മ്യൂണിസ്റ്റ്‌കാരനായതുകൊണ്ട് അവന്റെ ഉറ്റവരുടെ കണ്ണീരിന്റെ കണക്കെടുക്കാൻ ആരുമുണ്ടാകില്ല…
വെട്ടിപിളർക്കപ്പെട്ട ചലനം അറ്റ ശരീരത്തിലെ വെട്ടുകളുടെ എണ്ണമെടുക്കാൻ ആരുമുണ്ടാകില്ല…
prime time news hour ചർച്ചകളും ഉണ്ടാകില്ല …
കേശവ ബൽറാം ഹെഡ്ഗേവറും, ഗോൾവൾക്കറും RSSന്റെ മൂന്ന് ശത്രുക്കളെ പ്രഖ്യാപിച്ചു
ഒന്ന്: മുസ്ലിങ്ങൾ
രണ്ട്: ക്രിസ്ത്യാനികൾ
മുന്ന്: കമ്യൂണിസ്റ്റ്കൾ
(BUNCH OF THOUGHTS
Part Two – The Nation And Its Problems
XVI.  Internal threats)
ഈ മൂന്ന് ശത്രുകളെയും ഉന്മൂലനം ചെയ്യാൻ  1925 മുതൽ രാജ്യത്താകെ RSSസംഘപരിവാർ സംഘങ്ങൾ അതിന്റെ ശാഖകൾ വഴി ബൗദ്ധിക്കുകളുടെ ശിക്ഷണവും ശാരീരിക പരിശീലനങ്ങളിലൂടെയും ഈ തലമുറയെയും വരും തലമുറയെയും തലച്ചോറിൽ വിഷം നിറച്ചു അതിലുടെ നിഷ്ഠൂരമായ കൊലപാതകങ്ങൾക്കും ഉന്മൂലനത്തിനും അവർ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.
മനസ്സ് മരവിപ്പിക്കുന്ന ക്രൂരതക്കു പര്യായമാണ് RSS
ആ ക്രൂരതകളുടെ ഒരു ഇരയാണ് നാളയുടെ വാഗ്ദാനമായ ഒരു പ്രതിഭയെ നര ഭോജി കൾ കൊന്നു തളളിയ പ്രിയ സഖാവ് KV സുധീഷ്‌ .
കേരളം കണ്ട ഏറ്റവും ഭീകരമായ അരും കൊല അയിരുന്നു SFIയുടെ സംസ്ഥാന ജോയിന്റ്സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവും കണ്ണൂർ ജില്ല കൌണ്സിൽ അംഗവുമായിരുന്ന കെ. വി.സുധീഷ്ന്റെ കൊലപാതകം .
1994 ജനുവരി 26
പാതിരാത്രിയില്‍ വീട്ടില്‍ പാഞ്ഞു കയറി
വാതില്‍ ചവിട്ടി തകര്‍ത്ത
RSS കൊലയാളി സംഘം ഉറങ്ങിക്കിടന്ന  സുധീഷിനെ കട്ടിലില്‍ നിന്ന് വലിച്ചിറക്കി
വെട്ടിയരിയുകയായിരുന്നു.പുലർച്ചെ 1.15 ഓടെ RSSകൊലയാളി സംഘം മാരകായുധങ്ങളുമായി വാതിൽ ചവിട്ടി പൊളിച്ചുകടന്നുവന്നത്.
മോട്ടോർമെക്കാനിക്കായ അച്ഛൻ നാരായണേട്ടന്റെയും അമ്മ നളിനിയുടെയും കണ്മുന്നിലിട്ടു ഏകമകന്റെ ശരീരം തുണ്ടുതുണ്ടായി മാറുമ്പോൾ അവർക്കതു കണ്ടു നിൽക്കേണ്ടി വന്നു.
മകനെ കൊല്ലരുതേയെന്ന് വാവിട്ട് കരഞ്ഞ
അമ്മയെ അവര്‍ ചവിട്ടി വീഴ്ത്തി.
“എന്റെ ജീവന്‍ തരാം പൊന്നുമോനെ വിട്ടു തരൂ”
എന്നു യാചിച്ച അച്ഛന്റെ കൈകളില്‍
വാളുകള്‍ ആഞ്ഞു പതിച്ചു.
ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ മോനെ എന്തിനു കൊല്ലുന്നുവെന്ന അമ്മയുടെ ദീനരോദനവും അക്രമികൾകേട്ടില്ല.
മകന്റെ ചുടുചോര വീണതറയിൽ ബോധരഹിതയായി അവർ വീണു.
സുധീഷ് എന്ന 28 കാരന്‍ വധിക്കപ്പെട്ടത്
ഒരടിയോ ഒരു വെട്ടോ‍ എറ്റായിരുന്നില്ല,
37 തവണ വെട്ടിയാണ് RSS ക്രൂരത തെളിയിച്ചത്.
വെട്ടു കൊണ്ടശേഷം സുധീഷ് ഒരുനിമിഷം പോലും ജീവിച്ചിരിക്കാനിടയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.അത്ര മാരകമായിരുന്നു മുറിവുകൾ.
തലയിലും പുറത്തും ശരീരമാസകലവും ആഴത്തിലുള്ള 37 വെട്ടുകളേറ്റ സുധീഷ് കിടപ്പുമുറിക്കു തൊട്ടടുത്ത മുറിയിൽ അച്ഛനമ്മമാരുടെ കണ്മുമ്പിൽ പിടഞ്ഞുപിടഞ്ഞു മരിച്ചു.
മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകൾ അറ്റുവീണു.
നെറുകയിൽ 10സെ. മീറ്റർ ആഴത്തിൽ വെട്ടേറ്റു.
മനുഷ്യപിശാചുക്കൾ വെട്ടിപ്പൊളിച്ചിട്ട ശരീരം കണ്ടവരെയെല്ലാം നടുക്കി.മഴുകൊണ്ടുള്ള വെട്ടു തടുക്കാൻ ശ്രമിച്ച സുധീഷിന്റെ ഇരുകൈകളും ഭീകരർ വെട്ടിപ്പൊളിക്കുകയായിരുന്നു.
ഇടതുകണങ്കാലിന് മുകളിൽ നിന്നും വലതുകാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി.
ഇടതുതോളിൽ മഴു കൊണ്ട് വെട്ടി മാംസം ചിതറി വീണു തോളിൽ വലിയകുഴിയായിരുന്നു.
കൈകാലുകളുടെ എല്ലുകൾ മുഴുവൻ വെട്ടേറ്റു പിളർന്നു.വെട്ടിപ്പിളർന്ന ശരീരം കണ്ടു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഇന്ക്വസ്റ്റ്നടത്തിയ കൂത്തുപറമ്പ് SI സുബ്രമണ്യം പോലും ആദ്യ ഘട്ടത്തിൽ പതറിപ്പോയി.
അത്രയ്ക്ക് പൈശാചികമായ അരും കൊലയായിരുന്നു .
എന്തിനു വേണ്ടി ??
ഒരു കമ്മ്യൂണിസ്റ്റ്‌ ആയതിന്റെ പേരിൽ മാത്രം.
രക്തസാക്ഷി നീ  ഇന്നും,എന്നും ജീവിക്കുന്നു…..
ഓരോ പോരാളിയുടെ മനസ്സിലും…
ജ്വലിക്കുന്ന ഓർമ്മയായി …
സൂര്യതേജസ്സ് ആയി …..
ലാൽസലാം സഖാവേ…
 ” പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
നേരിന്നു വേണ്ടി നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായി ഊറിയോ-
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി “

One Reply to “ജനുവരി 26 രക്തസാക്ഷി, K.V.സുധീഷ്‌ സ്മരണദിനം”

Leave a Reply

Your email address will not be published. Required fields are marked *