കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അതായത് പത്ത് വർഷം മുൻപ് 2016-ൽ 8–9 വയസ്സുള്ള ഒരു കുട്ടി ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പുതിയ വോട്ടർ ആണ്. മുൻപത്തെ റിപ്പോർട്ടുകൾ പ്രകാരം, യുവ വോട്ടർമാരുടെ വർധനവ് കണക്കിലെടുത്താൽ, മൊത്തം വോട്ടർമാരിൽ ഏകദേശം ~1% ഈ പ്രായകൂട്ടത്തിൽ പെടുന്നവരാണ്.
ഈ പ്രായത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം “സർക്കാർ അഴിമതി”, “കെടുകാര്യസ്ഥത” എന്നിവ അനുഭവിച്ചറിയേണ്ടി വന്നിട്ടില്ല അല്ലങ്കിൽ കേട്ടുപരിചയം പോലും ഇല്ല.
🔹 പവർകട്ട് എന്താണെന്ന് അറിയാത്തവർ
🔹 മാലിന്യക്കൂമ്പാരങ്ങൾ നഗരങ്ങളെയും ഗ്രാമങ്ങളെയും മൂടിയ കാലം കണ്ടിട്ടില്ലാത്തവർ
🔹 ദാരിദ്ര്യം ഒരു സാമൂഹ്യ അവസ്ഥയായി അനുഭവിക്കാത്തവർ
🔹 പാഠപുസ്തകങ്ങൾ വൈകി കിട്ടിയ സ്കൂൾകാലം അറിയാത്തവർ
🔹 മരുന്നുകളില്ലാത്ത, വൃത്തിഹീനമായ സർക്കാർ ആശുപത്രികൾ കണ്ടിട്ടില്ലാത്തവർ
🔹 സ്റ്റാർട്ടപ്പുകളും വ്യവസായങ്ങളും ചുവന്ന നാടകളിൽ കുടുങ്ങിയിരുന്ന കാലം അറിയാത്തവർ
🔹 സർക്കാർ ഓഫീസുകളിൽ കൈക്കൂലി കൊടുത്താൽ മാത്രമേ കാര്യം നടക്കൂ എന്ന “സാധാരണ” അവസ്ഥ പരിചയമില്ലാത്തവർ
👉 അവർക്കായാണ് ഈ പോസ്റ്റ്.
2011–16 ലെ ഉമ്മൻ ചാണ്ടി സർക്കാർ ഇമേജിനപ്പുറമുള്ള യാഥാർത്ഥ്യം മനസ്സിലാക്കണം.ഉമ്മൻ ചാണ്ടിയുടെ ഭരണകാലം പലപ്പോഴും “മനുഷ്യസ്നേഹിയായ മുഖ്യമന്ത്രി”, “എല്ലാവരെയും കേൾക്കുന്ന നേതാവ്” “ജനസമ്പർക്ക പരിപാടി” (x-ray വരെ എടുത്തു നോക്കി പരിഹാരം നിർദ്ദേശിച്ചിരുന്ന കാലം) എന്ന ഇമേജിലൂടെയാണ് പൊതുബോധത്തിലേക്ക് എത്തിച്ചത്.
പക്ഷേ, ഭരണത്തിന്റെ ഘടന, നയം, അതിൻ്റെ ഫലങ്ങൾ പരിശോധിച്ചാൽ ഈ കാലഘട്ടം കേരളത്തിന് നഷ്ടപ്പെടുത്തിയ അവസരങ്ങളുടെയും രാഷ്ട്രീയ വീഴ്ചകളുടെയും അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഒരു പട്ടികയായി മാറുന്നു.
സർക്കാർ സംവിധാനങ്ങൾ വിപണി–കോർപ്പറേറ്റ് താൽപര്യങ്ങൾക്കും കമ്മീഷൻ രാഷ്ട്രീയത്തിനും വഴങ്ങുന്ന, പൊതുമേഖല അവഗണിക്കപ്പെട്ട ഒരു കാലമായിരുന്നു അത്. അക്കാലത്തെ ചില പ്രധാന സംഭവങ്ങൾ ഓർത്തുപറയാം.
1️⃣ സോളാർ വിവാദം : ഇത് ഒരു സാമ്പത്തിക തട്ടിപ്പ് മാത്രം ആയിരുന്നില്ല. ഭരണകൂടം സ്വകാര്യ തട്ടിപ്പുകാർക്ക് തുറന്ന വാതിലായി മാറിയതിന്റെ തെളിവായിരുന്നു.
- മന്ത്രിമാരുടെ ഓഫീസുകളിലേക്ക് സ്വതന്ത്ര പ്രവേശനം
- തട്ടിപ്പുകാരിക്ക് കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധങ്ങൾ
- സർക്കാർ പദവികളും സ്വാധീനവും ഉപയോഗിച്ച സാമ്പത്തിക നേട്ടം, പലരും കബളിപ്പിക്കപ്പെടാൻ ഇടയായത്.
- സ്ത്രീപീഡന ആരോപണങ്ങൾ വന്നപ്പോൾ “അറിയില്ല”, “ബന്ധമില്ല” എന്ന പതിവ് മറുപടി. മനഃസാക്ഷിയുടെ കോടതിയിൽ ഉള്ള ഏറ്റുപറച്ചിൽ.
2️⃣ ബാർകോഴ വിവാദം : മദ്യനയം public health tool അല്ല, selective licensing policy ആയി മാറിയ കാലം. മദ്യ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ അതേ സർക്കാർ പൂട്ടിയ ബാറുകള് തുറന്ന് നല്കാന് ബാറുടമകളില് നിന്ന് കോഴ വാങ്ങി ഇളവുകൾ നൽകി ലൈസൻസിങ് അട്ടിമറി നടത്തി. പണം–രാഷ്ട്രീയം ബന്ധം തുറന്നു കാട്ടിയ സംഭവമായിരുന്നു ഇത്.
3️⃣ കെഎസ്ഇബി, കെഎസ്ആർടിസി ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖല വ്യവസായങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അടച്ചുപൂട്ടൽ വരെ എത്തി ഏകദേശം ₹130 കോടി നഷ്ടം. പുനരുജ്ജീവനത്തിന് ഒരു പ്ലാനിങ്ങും ഇല്ലാതെ സ്വകാര്യവൽക്കരണം ഒറ്റ പരിഹാരം എന്ന സമീപനം.
4️⃣ സാമൂഹ്യക്ഷേമം ഏറ്റവും ദുർബലമായ രാഷ്ട്രീയ പ്രതിബദ്ധത ആയി മാറിയ കാലമായിരുന്നു അത്. 18 മാസത്തോളം 600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയ കാലം. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ അജണ്ടയുടെ അരികിൽ പോലും ഇല്ലായിരുന്ന കാലം. വിപണി കേന്ദ്രീകൃത കാഴ്ചപ്പാട് മേൽക്കോയ്മ നേടിയ കാലമായിരുന്നു അത്.
5️⃣ അടിസ്ഥാനസൗകര്യ വികസനം മന്ദഗതിയിൽ ആവുകയും. വൻ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുകയും ചെയ്ത കാലം. കണ്ണൂർ വിമാനത്താവളത്തിൽ ആർമി വിമാനം ഇറക്കി ഉദ്ഘാടന നാടകം. മെട്രോ ഉദ്ഘാടന നാടകം. നാഷണൽ ഹൈവേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ മുടങ്ങിയ കാലം — എല്ലാം മുടങ്ങി.
6️⃣ അഭ്യസ്തവിദ്യരായ യുവാക്കളിൽ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിൽ. PSC ഒക്കെ നോക്കുകുത്തിയായ കാലം. “Investor-friendly” മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങിയ MSME മേഖലയ്ക്ക് പിന്തുണയില്ലാതിരുന്ന വർഷങ്ങൾ.
7️⃣ വിദ്യാഭ്യാസം ജാതി മത വീതം വെപ്പുകളുടെ സ്വാശ്രയ മാഫിയയുടെ കാലം. സ്വാശ്രയ എഞ്ചിനീയറിംഗ് / മെഡിക്കൽ കോളേജുകളുടെ നിയന്ത്രണമില്ലാത്ത വ്യാപനം. ഫീസ് കൊള്ളയിൽ സർക്കാർ കാഴ്ചക്കാരനായി. വിദ്യാഭ്യാസം സാമൂഹ്യ അവകാശമല്ല, വിപണി ഉൽപ്പന്നം ആയി മാറിയ കാലം.
8️⃣ ആരോഗ്യം മേഖലയിൽ സർക്കാർ ആശുപത്രികൾക്ക് ഫണ്ട് ഇല്ല. മോശം അടിസ്ഥാന സൗകര്യം മരുന്നില്ല ഉപകരണങ്ങൾ ഇല്ല. സ്വകാര്യ ആശുപത്രി ലോബികൾക്ക് അനുകൂല അന്തരീക്ഷം. ആരോഗ്യം പണം ഉള്ളവർക്കുള്ള അവകാശമായി മാറാൻ തുടക്കം.
9️⃣ പൊതുമരാമത്ത് വകുപ്പിന്റെ പണികൾ വൻ അഴിമതി നിലവാരമില്ലാത്ത റോഡുകൾ. മഴ വന്നാൽ പൊളിയുന്ന വികസനം. കരാർ–കമ്മീഷൻ രാഷ്ട്രീയം. കമ്പിയും സിമെന്റും ഇല്ലാതെ പാലം വരെ പണിയാം എന്ന് തെളിയിച്ച എഞ്ചിനീയറിംഗ് സ്കിൽ കാലം.
🔟 വൈദ്യുതി വകുപ്പ് അതിന്റെ കെടുകാര്യസ്ഥത വീണ്ടും തുടർന്ന, വൈദ്യുതി ക്ഷാമം രൂക്ഷമായ, ആറ് മണിക്കൂറിൽ അധികം കേരളം ഇരുട്ടിൽ ആയ പവർകട്ടിന്റെ കാലം. KSEB സാമ്പത്തികമായി ദുർബലമായ സാഹചര്യം. വൈദ്യുതി പ്രതിസന്ധി സാധാരണ ജനജീവിതത്തെ ഏറെ ബാധിച്ചു.
എന്തുകൊണ്ട് ഈ താരതമ്യം? കാരണം, ഇന്ന് നിങ്ങൾ അനുഭവിക്കുന്ന കേരളം മുൻപ് ഇങ്ങനെ ആയിരുന്നില്ല എന്ന് ബോധ്യപ്പെടുത്താൻ ആണ്. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന കേരളം — എന്തുകൊണ്ട് ഇത് സാധ്യമായി?
👉 കേന്ദ്ര സർക്കാർ കേരളത്തിന് നൽകേണ്ട ഫണ്ടുകൾ തടഞ്ഞുവെച്ചിട്ടും, ട്രഷറി അടച്ചിടാതെ, സർക്കാരിന്റെ വരുമാനം വർധിപ്പിച്ച്, തളരാതെ മുന്നോട്ട് കുതിച്ച പത്ത് വർഷങ്ങൾ.
👉 KIIFB മുഖേന കഴിഞ്ഞ 10 വർഷങ്ങളിൽ ഏകദേശം ₹96,000 കോടി രൂപയുടെ വികസനം. റോഡുകൾ, പാലങ്ങൾ, ഹൈവേകൾ, KSRTC, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ–വിദ്യാഭ്യാസ സ്ഥാപനങ്ങൾ, K-fone, ഐ.ടി പാർക്കുകൾ, തുറമുഖങ്ങൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമഗ്ര നിക്ഷേപം.
👉 പവർകട്ട് ഇല്ലാത്ത, വൈദ്യുതി ക്ഷാമമില്ലാത്ത സ്ഥിരമായ വൈദ്യുതി ലഭ്യത ഉറപ്പാക്കിയ പുതുതലമുറക്ക് “ലോഡ്ഷെഡ്ഡിങ്” എന്ന അനുഭവം അറിയിക്കാത്ത ഭരണകാലം.
👉 ഹരിത കേരളം പദ്ധതിയിലൂടെ ശാസ്ത്രീയവും ഘടനാപരവുമായ മാലിന്യ സംസ്കരണ ഇടപെടലുകൾ.
👉 ദാരിദ്ര്യനിവാരണ പദ്ധതികൾ — ദാരിദ്ര്യം വിധിയല്ല, പരിഹരിക്കാവുന്ന സാമൂഹിക പ്രശ്നം എന്ന സമീപനം. അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറി.
👉 ₹600 ആയിരുന്ന സാമൂഹിക ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ₹1,600 ആയി വർധിപ്പിച്ച്, മുടക്കം കൂടാതെ വിതരണം ചെയ്ത കാലം. നിലവിൽ 2000 രൂപയാണ് ഒരു മാസത്തെ പെൻഷൻ. സാമൂഹിക സുരക്ഷ വാഗ്ദാനമല്ല, അവകാശം എന്ന നിലയിലേക്ക് ഉയർന്ന ഭരണകാലം.
👉 മികച്ച സ്റ്റേറ്റ് ഹൈവേകളും PWD റോഡുകളും. (നാഷണൽ ഹൈവേ വിഷയത്തിൽ — no comments അത് കേന്ദ്ര സർക്കാരിന്റെ നയം ആകും).
👉 സമയബന്ധിതമായി പാഠപുസ്തകങ്ങൾ ലഭിക്കുന്ന സംവിധാനം; സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാതെ, അന്തർദേശീയ നിലവാരമുള്ള കെട്ടിടങ്ങളോടെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തിയ പത്ത് വർഷങ്ങൾ.
👉 വൃത്തിയുള്ള, മികച്ച സൗകര്യമുള്ള, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയ സർക്കാർ ആശുപത്രികൾ;
പൊതുആരോഗ്യ സംവിധാനത്തിൽ നീതി ആയോഗ് റാങ്കിംഗിൽ കേരളം നമ്പർ 1 ആയ കാലം.
👉 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് — അടച്ചുപൂട്ടലല്ല, പുനരുജ്ജീവനം നയമായിരുന്ന പത്ത് വർഷങ്ങൾ.
👉 പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തി, വിലക്കുറവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ കാലം.
👉 കൈക്കൂലി ഇല്ലാതെ നടക്കുന്ന സർക്കാർ സേവനങ്ങൾ — ഫയൽ നീങ്ങാൻ കൈക്കൂലി കൊടുക്കേണ്ടി വരാത്ത പുതിയ ഭരണസംസ്കാരം.
👉 സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും വഴിയൊരുക്കുന്ന നയങ്ങൾ; Ease of Doing Business-ൽ മുൻനിരയിൽ നമ്പർ 1, കേരളം നിക്ഷേപ സൗഹൃദമായി മാറിയ, ലക്ഷക്കണക്കിന് MSME സംരംഭങ്ങൾ ആരംഭിച്ച പത്ത് വർഷങ്ങൾ.
👉 LIFE ഭവന പദ്ധതി: 4,76,076 വീടുകൾ ഇതിനകം പൂർത്തിയാക്കി കൈമാറി; ഫെബ്രുവരിയോടെ 5 ലക്ഷം വീടുകൾ.
👉 കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും പൂർത്തിയാക്കി. വിമാന–കപ്പൽ സർവീസുകൾ തടസ്സമില്ലാതെ നടക്കുന്ന കാലം.
👉 ലോകത്തിന് മാതൃകയായ വാട്ടർ മെട്രോ ഉദ്ഘാടനം മാത്രമല്ല, നിരന്തരമായ വിശ്വസനീയമായ സർവീസ്.
👉 പ്രളയം, മഹാമാരി, പ്രകൃതി ദുരന്തങ്ങൾ — കേരളം അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലും തളരാതെ ജനങ്ങളെ കൈപിടിച്ച് ഉയർത്തിയ പത്ത് വർഷങ്ങൾ.
ഇവയെല്ലാം സ്വാഭാവികമായി ഉണ്ടായതല്ല. ഇടതുപക്ഷ ജനപക്ഷ രാഷ്ട്രീയത്തിന്റെ ഫലമാണ്. അതായത് വികസനം എന്നത് തറക്കല്ലിടലും, ഫ്ലെക്സ് ബോർഡ് അടിച്ചു വെക്കലും അല്ല.
നമ്മൾ എല്ലാം നേടി എന്ന അവക്ഷവാദമൊന്നുമല്ല. ഇനിയും മുന്നേറേണ്ടതുണ്ട് . അതിനു വികസന തുടർച്ച ഉണ്ടാകണം . അതിന് അടിസ്ഥാന സൗകര്യ വികസന കാഴ്ചപ്പാട്, പൊതുമേഖലയുടെ സംരക്ഷണം, സാമൂഹ്യനീതി, അഴിമതിക്കെതിരായ ഭരണസംസ്കാരം ഇവയെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കിയ ഇടതുപക്ഷം തുടരേണ്ടതുണ്ട്.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ സഖാവ് പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാർ തെളിയിച്ചത് ഒന്നാണ്:
👉 വാക്കുകളല്ല, അനുഭവങ്ങളാണ് രാഷ്ട്രീയം.
അടുത്ത 5 വർഷം കേരളം ആര് ഭരിക്കണം ?
ഓർമ്മയോടെയും ബോധത്തോടെയും നിങ്ങളുടെ തീരുമാനം എടുക്കുക. ചരിത്രം മറന്നാൽ, അനുഭവം മറന്നാൽ; കഞ്ഞിപ്പശ ചുളുങ്ങാത്ത ഖദറും കാവിയും കൂട്ടിക്കലർന്ന “വാഗ്ദാനപ്പെരുമഴയുടെ അസത്യ രാഷ്ട്രീയം” വീണ്ടും നമ്മിലേക്ക് മടങ്ങിവരും.
👉 അത് വേണോ?




