ലെനിൻ; ഇന്ത്യക്കു ആരായിരുന്നു , ഒപ്പം USSR-ഉം

മാനവിക ബോധം ഇല്ലാത്ത , സോഷ്യലിസ്റ്റ് ചിന്താഗതി ഇല്ലാത്ത , ശാസ്ത്രബോധമില്ലാത്ത ചരിത്രത്തോടു പുറംതിരിഞ്ഞു നിന്ന് ചരിത്രത്തോട് നീതി പുലര്‍ത്താൻ  ഇല്ലാത്തതിനാൽ ചരിത്രത്തെ വെട്ടിത്തിരുത്താനും നമ്മുടെ ഇന്നത്തെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവത്യാഗം ചെയ്ത മഹാന്മാരുടെ ത്യാഗത്തെ അൽപ്പം പോലും വിലകല്പിക്കാതെ കെട്ടുകഥകൾ ഉണ്ടാക്കി അത് ജനത്തെ വിശ്വസിപ്പിക്കാൻ ഗീബൽസൺ തന്ത്രങ്ങൾ മെനയുന്ന വിഡ്ഢി ജന്മങ്ങളായ സംഘ്പരിവാരങ്ങളെ ; നിങ്ങളെ തിരുത്താൻ ആവില്ലെന്ന് അറിയാം എന്നാലും ചിലതു പറയണം.

ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എന്നും പിന്തുണക്കുമെന്ന ചിന്തയിൽ ഹിന്ദുത്വദേശീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമം ആണ് നടന്നുകൊണ്ടിരിക്കുന്നത് .സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായ് നമ്മുടെ പാഠ്യശാലകളിലൊക്കെ വരും കാലത്ത് കരിക്കുലം തയ്യാറാക്കുന്നതും,ചരിത്രം പഠിപ്പിക്കുന്നതും എെതീഹ്യങ്ങളും, പുരാണങ്ങളും ,മിത്തുകളും അടിസ്ഥാനപ്പെടുത്തിയാകും. അങ്ങനെ വരും തലമുറയെ യാഥാർഥ്യങ്ങളിൽ നിന്നകറ്റി വെറും സ്വപ്നജീവികളാക്കി മാറ്റുകയും , ചരിത്രബോധം നഷ്ടപ്പെടുത്തി നാളെയെ എങ്ങനെ കെട്ടിപ്പെടുത്തണം എന്നുള്ള ബോധവും നശിപ്പിച്ചു , തലച്ചോറ് അടിയറവു വെച്ച വെറും മാംസപിണ്ഡങ്ങൾ ആക്കാൻ ആകും അവരുടെ ശ്രമം . അതിനു കൂട്ടുപിടിപ്പിക്കുന്നതോ കെട്ടുകഥകൾ നിറഞ്ഞ യുക്തിക്കു നിരക്കാത്ത കപട സംസ്കാരവും , കപട ദേശീയതയും .

നുണകളുടെ പെരുമഴക്കാലമാകും വരുംകാലം ,ഒരു നുണ രണ്ടു തവണ ലോകം ചുറ്റിയെത്തുമ്പോള്‍ സത്യം ചെരിപ്പിടാന്‍ തുടങ്ങുന്നതേയുണ്ടാവു എന്ന ഗീബല്‍സിയന്‍തന്ത്രമാണ് ഫാഷിസത്തിന്റെ മുഖമുദ്ര.

ത്രിപുര തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ട അന്ന് മുതൽ ആ നാട്ടിൽ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ ആണ് . ചരിത്ര ബിംബങ്ങളെ തച്ചുടക്കുക എന്നതാണ് അവരുടെ ലക്ഷ്യങ്ങളിൽ ഒന്ന് . അതിന്റെ ഭാഗം ആയി ലെനിന്റെ പ്രതിമ തകർക്കുകയുണ്ടായി .

ചരിത്രം അറിയാത്തവർക്ക് ഇന്ത്യയ്ക്ക് ലനിൻ ആരായിരുന്നു എന്ന ചോദ്യം ഉണ്ടാകും ??

 

ശരി സ്വാതന്ത്ര്യ സമരചരിത്രം തൊട്ടു തുടങ്ങാം;

ആദ്യമായി മനസ്സിലാക്കേണ്ടത് 1857 മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഒറ്റക്കു രൂപപ്പെട്ടതായിരുന്നില്ല ; അന്തർദേശീയ ആശയങ്ങളും, സിദ്ധാന്തങ്ങളും, കൂടിച്ചേർന്നതായിരുന്നു . അങ്ങനെ നമ്മുടെ സംസ്കാരം മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനവും ഒന്നൊന്നിനോട് ചേർന്നും സ്വീകരിച്ചും ആണുണ്ടായത് .മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളുടെ വളർച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആഴത്തിൽ സ്വാധീനിച്ചു.

ആദ്യകാല സ്വാതന്ത്ര്യസമര സേനാനിയായ ലാലാ ഹർദയാൽ,  മാർക്സ് ഒരു ‘ആധുനിക സന്യാസി ‘ എന്നാണ് വിളിച്ചിരുന്നത്.

സ്വദേശി പ്രചോദനം ഇന്ത്യയിലെ ആദ്യത്തെ ബഹുജന പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു. ബോംബെ തൊഴിലാളികൾ ആവേശപൂർവം അതിൽ പങ്കെടുത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികൾക്കും വിപ്ലവകാരികൾക്കും സോവിയറ്റ് യൂണിയനും , ലെനിനും എന്നും ആവേശമായിരുന്നു . 1905 ൽ ആദ്യത്തെ റഷ്യൻ വിപ്ലവം ഇന്ത്യൻ വിപ്ലവകാരികളിൽ വലിയ ആവേശം ഉണ്ടാക്കി ഗാന്ധി അതിനെ “ഇപ്പോഴത്തെ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവം” എന്നും “നമുക്ക് ഒരു വലിയ പാഠം” എന്നും വിശേഷിപ്പിച്ചു. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഗദ്ദർ വിപ്ലവവും , ഖിലാഫത്ത് പ്രസ്ഥാനവും,  രേഷ്മി റൂമാൽ തെഹ്രിക് പ്രസ്ഥാനവും ഉണ്ടായി
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ ഉണ്ടായിരുന്ന കവികളിൽ ലെനിൻ വിപ്ലവത്തിന് നൽകിയ സംഭാവനകളെ പ്രശ്‌നംസിച്ചു കൊണ്ട് കവിതകൾ എഴുതി  , അതിലൊന്നായിരുന്നു സുബ്രഹ്മണ്യ ഭാരതി തമിഴിൽ എഴുതിയ “ന്യൂ റഷ്യ” .

ഭഗത് സിംഗ് ലെനിന്റെ കൃതികളെ വിപുലമായി വായിക്കുകയും അത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിനും സാമൂഹ്യ പുനർനിർമാണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പ്രവർത്തനവും രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ പങ്കുവഹിചു . കോടതിമുറിയിൽ റെഡ് സ്കാർഫ് ധരിച്ചു ഭഗത് സിംഗ് 1930ൽ ലെനിൻ ദിനാഘോഷം നടത്തി. തന്റെ ആശംസകൾ റഷ്യൻ വിപ്ലവത്തിന്റെ നേതാക്കളെ അറിയിക്കാൻ അധികൃതരോട് അഭ്യർഥിക്കുകയും ചെയ്തു.തൂക്കുമരത്തിലേക്ക് നടക്കും മുൻപ് ഭഗത് സിംഗ് വായിച്ചുകൊണ്ടിരുന്ന പുസ്തകം ഏതെന്നറിയുമോ – ലെനിന്റെ “State and Revolution” എന്ന പുസ്തകമായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും  കൊളോണിയൽ വാഴ്ചക്കും എതിരായി നിന്നു സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്നുപറഞ്ഞ ലോകമാന്യ തിലകിനെ ലെനിൻ എന്നും ബഹുമാനിച്ചു. തിലക്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബർമയിൽ ആറ് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ ലെനിൻ പറയുകയുണ്ടായി ജനാധിപത്യവാദിയായ തിലകനെതിരെ ബ്രിട്ടീഷ് കുറുക്കന്മാർ നടത്തിയ  അതിനിന്ദ്യമായ വിധിപ്രഖ്യാപനം ആണിത് എന്ന്  .തിലകന്റെ തടവിൽ  പ്രതിഷേധിക്കാൻ ബോംബെയുടെ തൊഴിലാളിവർ  തെരുവിലിറങ്ങി .ഇന്ത്യൻ ജനത, പ്രത്യേകിച്ച്, തൊഴിലാളിവർഗത്തിന്റെ സമരത്തെ പ്രശംസിച്ചുകൊണ്ട് ലെനിൻ എഴുതി .
തിലകിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഉള്ള സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതായിരിക്കും എന്ന് തിരിച്ചറിഞ്ഞ മഹാന്മാരിലൊരാൾ ആയിരുന്നു ലെനിൻ .

 

1917 ലെ ബോൾഷെവിക് വിപ്ലവം ലോകമെമ്പാടുമുള്ള ചൂഷിത വിഭാഗങ്ങൾക്ക് ആവേശമായി , അതിന്റെ പ്രതിഫലനമായി തിലക് ,കേസരി പത്രത്തിൽ “The Russian Leader Lenin” എന്ന തലക്കെട്ടിൽ പത്രത്തിന്റെ എഡിറ്റോറിയൽ എഴുതി. ഭൂപരിഷ്ക്കരണത്തെ ചൂഷണം അനുഭവിച്ചവരുടെയും  കഷ്ടപ്പെട്ടവരുടെയും  ഉന്നമനത്തിനു കാരണമാവുന്ന ഒരു വലിയ നടപടിയായാണ് അതിനെ വിശേഷിപ്പിച്ചത്.

റഷ്യൻ വിപ്ലവത്തിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഊർജ്ജം കൊള്ളുന്നു എന്നുമനസ്സിലാക്കിയ ബ്രിട്ടീഷ്  അധികാരികൾ, ലെനിനെതിരായി കള്ളക്കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കേസരിയിൽ തിലക്  ലെനിനുവേണ്ടി  വാദിച്ചു. തിലക് എഴുതി, ” ലെനിൻ സമാധാനത്തിന് അനുകൂലമാണ്…… അദ്ദേഹം അടിച്ചമർത്തപ്പെട്ടവന് നീതി ആവശ്യപ്പെടുന്നു…. അദ്ദേഹം ജനങ്ങൾക്കും സൈന്യത്തിനും ഇടയിൽ ജനപ്രിയനാണ്, കാരണം അവൻ കൃഷിക്കാരനായി ഭൂമി വിതരണം ചെയ്തു”.
തിലകിന്റെ വിചാരണയ്ക്കുശേഷം,  ലെനിൻ Inflammable Material in World Politics എന്ന ഒരു ലേഖനം എഴുതുകയുണ്ടായി , ബ്രിട്ടീഷുകാരുടെ പ്രവർത്തികൾ ഇന്ത്യൻ വിപ്ലവകാരികളിൽ വലിയ പ്രതിഷേധം ആണുണ്ടാക്കിയിരിക്കുന്നതു എന്നും ,കൊളോണിയൽ വ്യവസ്ഥയ്ക്കെതിരായി ജനകീയ സമരങ്ങളിൽ  യൂറോപ്യൻ രാഷ്ട്രീയക്കാരൻ എങ്ങനെ ആകണം എന്നും അതിൽ പറയുകയുണ്ടായി .
ഇന്ത്യൻ നാഷണലിസ്റ്റ് ആർമിയിലെ അംഗമായ കൽപാണ ദത്ത, റാം മനോഹർ ലോഹിയ, ജയ് പ്രകാശ് നാരായൺ ,സുബാഷ് ചന്ദ്ര ബോസ് ,ജതീന്ദ്ര നാഥ് അങ്ങനെ നിരവധി സ്വാതന്ത്ര്യസമര സേനാനികൾ ലെനിന്റെ ആരാധകർ ആയിരുന്നു എന്നതാണ് ചരിത്രം.

 

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ലെനിനെ ബന്ധിപ്പിക്കുന്ന ഇത്തരം ചരിത്രം നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സ്മാരകം തകർക്കുന്ന പ്രവർത്തിയെ ചരിത്രത്തോടുള്ള അവഹേളനം ആയി മാത്രമേ കാണാൻ കഴിയു.

ഇനി സ്വാതന്ത്ര്യാനന്തര ഇന്ത്യയും സോവിയറ്റ് യൂണിയനുമായി ഉള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് നോക്കാം .

വ്യവസായവൽക്കരണം നടപ്പാക്കുന്നതിൽ റഷ്യയുടെ ഇടപെടൽ നിർണ്ണായകം ആയിരുന്നു .റഷ്യയുടെ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് അത് നമുക്ക് സാധിച്ചത് . ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ; വ്യവസായം , യന്ത്രശാലകൾ , ഇലക്ട്രോണിക്സ്, എയറോസ്പേസ്, ഓട്ടോമൊബൈൽ, കപ്പൽ വ്യവസായം , കെമിക്കൽ – മരുന്ന് വ്യവസായം , കൃഷിക്കാവശ്യം ആയ വളങ്ങൾ , ഉരുക്കുവ്യവസായം , പെട്രോളിയം , കൽക്കരി വ്യവസായം തുടങ്ങിയവയിൽ ഒക്കെ വൻ കുതിച്ചു ചാട്ടമാണുണ്ടാക്കിയത്. ഇത്തരത്തിൽ നമ്മുടെ വ്യവസായിക രംഗത്തിന്റെ അടിസ്ഥാന ശിലകളായിമാറിയ ചിലതു ആണു ചുവടെ ;
1) Metallurgical complexes in Bhilai, Visakhapattanam and Bokaro,
2) The mining equipment plant in Durgapur,
3) The thermal power station in Neyveli,
4) The electromechanical enterprise in Korba,
5) Antibiotics plants in Rishikesh
6) The pharmaceutical plant in Hyderabad

നമ്മുടെ ശാസ്ത്ര ഗവേഷണ മേഖലക്കും  അളവറ്റ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണങ്ങളായി Indian Institute of Technology in Bombay, research institutes of petroleum industry in Dehradun and Ahmedabad.

ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര മേഖലയിൽ സോവിയറ്റ് യൂണിയൻ നൽകിയിരുന്ന സഹായം വിലമതിക്കാനാവാത്തതാണ്.USSR-മായുള്ള പരസ്പര സഹകരണത്തോടെയുള്ള ഒരു മഹത്തായ സംരംഭത്തിന്റെ ഫലമായിരുന്നു 1975ൽ വിക്ഷേപിച്ച നമ്മുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട. ആര്യഭട്ട വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ വൈജ്ഞാനിക സാങ്കേതിക സഹായങ്ങൾ നമുക്ക് നൽകിയത് സോവിയറ്റ് യൂണിയനാണ്.അത് വിക്ഷേപിച്ചത് Kapustin Yar എന്ന യൂസർ റോക്കറ്റ് വിക്ഷേപണ നിലയത്തിൽനിന്നുമായിരുന്നു. നമ്മുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മ യോവിയറ്റ് പേടകമായ  Soyuz T-11 ലെ ക്രൂ മെമ്പർ ആയാണ് ബഹിരാകാശത്തെത്തിയത്.(1984)
നമ്മുടെ ബഹിരാകാശ ശാസ്ത്ര മേഖലയിലെ മുന്നേറ്റത്തിൽ സോവിയറ്റ് യൂണിയൻ വഹിച്ചിട്ടുള്ള പങ്ക് എത്രത്തോളം മഹത്തരമാണെന്ന് ആലോചിക്കുക.

ഇന്ത്യയിലെ ആദ്യത്തെ മെട്രോ ലൈൻ (കൊൽക്കത്ത,1971) ഉൾപ്പെടെ, സോവിയറ്റ് വൈദഗ്ധ്യത്തിന്റെ ഫലമാണ്.

പ്രതിരോധമേഖലയിലെ സഹകരണം.1971ലെ ഇൻഡോ-പാക് യുദ്ധത്തിൽ അമേരിക്കയും ബ്രിട്ടനുമുൾപ്പെടെ പാകിസ്ഥാന്  അനുകൂലമായി നിലകൊണ്ടുകൊണ്ട് ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്തി കീഴടക്കുവാൻ തന്ത്രം മെനഞ്ഞപ്പോൾ, USSRന്റെ തന്ത്രപരമായ സഹായത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചതും സർവ്വ സന്നാഹങ്ങളുമായി എത്തിയ അമേരിക്ക ഉൾപ്പെട്ട സഖ്യം പിൻവാങ്ങിയതെന്നും ചരിത്രം .

നിരവധി അധിനിവേശങ്ങൾകൊണ്ട് അടിസ്ഥാന വികസനങ്ങൾ മുരടിച്ചുപോയ നമ്മുടെ രാജ്യത്തെ കൈപിടിച്ചുയർത്തുന്നതിൽ USSR വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് .

പക്ഷേ ചിത്രങ്ങളൊക്കെ വിസ്മരിച്ചു പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുമ്പോൾ നമ്മുടെ ഇന്ത്യ സ്വീകരിച്ചിരുന്ന നന്മയുള്ള പല നയങ്ങളിൽ നിന്നു വ്യതിചലിക്കുകയും സാമ്പ്രാജ്യത്വ അധിനിവേശങ്ങൾക്കു ഒപ്പം നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു .

വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്ന നുണകളുടെയും തെറ്റിദ്ധാരണകളിലൂടെയും സ്വപ്നലോകതിരിക്കാതെ നമ്മളെങ്ങനെ നമ്മളായി എന്നുള്ള ബോധം ഉള്ളവരാകണം … അത് നമ്മുടെ ഇന്ത്യക്കു ആവശ്യം ആണ് .

അവലംബം : ഓൺലൈൻ ന്യൂസ് , ഓൺലൈൻ ശേഖരിച്ച വിവരം

Leave a Reply

Your email address will not be published. Required fields are marked *