കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാസി മലയാളികളെ വെറും “വിദേശത്തുള്ളവർ” ആയി മാത്രമല്ല കണ്ടത്; കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും കുടുംബജീവിതത്തിനും നട്ടെല്ലായ ജനവിഭാഗമായി കണ്ട് അവരുടെ ജീവിതസുരക്ഷയും മാന്യതയും ഉറപ്പാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കി.
പ്രവാസി ക്ഷേമനിധിയും പെൻഷനും കൂടുതൽ ശക്തിപ്പെടുത്തി. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായ സാന്ത്വന ധനസഹായം നടപ്പാക്കി. വിദേശത്ത് വർഷങ്ങളോളം കഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് നാട്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ NDPREM പോലുള്ള പുനരധിവാസ-സംരംഭ സഹായ പദ്ധതികൾ കൊണ്ടുവന്നു. ചെറുകിട സംരംഭങ്ങൾ മുതൽ വലിയ സംരംഭങ്ങൾ വരെ തുടങ്ങാൻ വായ്പ, സബ്സിഡി, പലിശസഹായം എന്നിവയോടെ പ്രവാസി ഭദ്രത പദ്ധതികൾ നടപ്പാക്കി.
കഴിഞ്ഞ 10 വർഷം (2016 മുതൽ 2026 വരെ) ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പ്രധാന പ്രവാസി പദ്ധതികൾ ചേർക്കാം;
- പ്രവാസി ക്ഷേമനിധി / പെൻഷൻ : കേരള നോൺ-റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡ് വഴി പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ തുടരുകയും വികസിപ്പിക്കുകയും ചെയ്തു. 2016 മുതൽ 2026 വരെ വെൽഫെയർ ഫണ്ട് പെൻഷനായി 68,356 പേർക്ക് ₹739.8 കോടി നൽകി. 2026-27വർഷം ക്ഷേമപെൻഷന് 14,500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- സാന്ത്വന ധനസഹായ പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ഒരുതവണ ധനസഹായം നൽകുന്ന പദ്ധതി. മെഡിക്കൽ സഹായം, മരണാനന്തര സഹായം (₹1 ലക്ഷം), ചികിത്സയ്ക്ക് ₹50,000, സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹസഹായം (₹15,000), വൈകല്യങ്ങൾ ഉള്ളവർക്കുള്ള ഉപകരണങ്ങൾ വാങ്ങൽ(₹10,000) എന്നിവയ്ക്കാണ് സഹായം നൽകുന്നത്.
- NDPREM (പ്രവാസി പുനരധിവാസ പദ്ധതി): വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തി കേരളത്തിൽ സ്ഥിരതാമസമാക്കുന്നവർക്കായി സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതി. 2 വർഷത്തെ പ്രവാസത്തിനു ശേഷം മടങ്ങിയെത്തിയവർക്ക് ധനകാര്യ സ്ഥാപനങ്ങളിലൂടെ വായ്പ ലഭിക്കുകയും, NORKA വഴി 15% മൂലധന സബ്സിഡി (പരമാവധി ₹3 ലക്ഷം)യും, കൃത്യമായ തിരിച്ചടവിന് 3% പലിശസബ്സിഡിയും ലഭ്യമാക്കി.
- പ്രവാസി ഭദ്രത പദ്ധതികൾ: കോവിഡ് ശേഷമുള്ള തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി രൂപപ്പെടുത്തിയ പാക്കേജിലെ പ്രധാന ഉപപദ്ധതികൾ:
- PEARL: കുടുബശ്രീ വഴി ദുർബല/കുറഞ്ഞ വരുമാന വിഭാഗത്തിൽപെട്ട മടങ്ങിയ പ്രവാസികൾക്ക് livelihood soft loan; ₹2 ലക്ഷം വരെ പലിശരഹിത വായ്പ.
- MICRO: KSFE വഴി ചെറുകിട സംരംഭങ്ങൾക്ക് ₹5 ലക്ഷം വരെ വായ്പ, 25% capital subsidy (പരമാവധി ₹1ലക്ഷം), ആദ്യ 4 വർഷം 3% പലിശസഹായം നൽകുന്നു.
- MEGA: KSIDC വഴി ₹25 ലക്ഷം മുതൽ ₹2 കോടി വരെ സംരംഭ വായ്പ; NORKA വഴി ആദ്യ 4 വർഷം 3.25%–3.75% വരെ interest incentive ആയി നൽകുന്നു.
- പ്രവാസി ഐഡി കാർഡ് + ഇൻഷുറൻസ്: പ്രവാസികൾക്ക് സർക്കാർ സേവനങ്ങളിലേക്കുള്ള ഏകജാലക ആക്‌സസായി Pravasi/NRK ID Card നൽകുന്നു. കാർഡിനൊപ്പം അപകട മരണത്തിന് ₹5 ലക്ഷം വരെ ഇൻഷുറൻസ്, ഭാഗിക/സ്ഥിര വൈകല്യത്തിന് ₹2 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്നു.അത്പോലെ തന്നെ Pravasi Raksha Insurance Policy, Student ID/Insurance, NRK Insurance തുടങ്ങിയ സുരക്ഷാ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിദേശത്തുള്ള കേരളീയർക്കും ചില സാഹചര്യങ്ങളിൽ മടങ്ങിയെത്തിയവർക്കും ഇൻഷുറൻസ് അധിഷ്ഠിത സുരക്ഷാ പരിരക്ഷ ലഭിക്കുന്നു.
- പ്രവാസികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും മടങ്ങിയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിന് NORKA Roots Directors Scholarship നടപ്പിലാക്കി. കുറഞ്ഞത് 2 വർഷം വിദേശത്ത് ജോലി ചെയ്ത കുറഞ്ഞ വരുമാനമുള്ള പ്രവാസികളുടെ കുട്ടികൾക്കാണ് ഇതിന് അർഹത.
- വിദേശത്ത് തൊഴിൽ തേടുന്നവർക്കായി Pre-Departure Orientation Programme (PDOP), Skills & Training,Recruitment, Job Portal എന്നിവ NORKAയുടെ ഔദ്യോഗിക സ്കീം/സർവീസ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതിലൂടെ സുരക്ഷിതമായ കുടിയേറ്റം, തൊഴിൽ സൗകര്യം, സ്കിൽ അപ്ഗ്രേഡേഷൻ എന്നിവ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.
- NORKAയുടെ സേവനങ്ങളിൽ Global Contact Centre / 24-Hour Call Centre, Grievance, Pravasi Legal Aid Cell, Emergency Ambulance Service, NRK Women’s Cell എന്നിവയിലൂടെ പ്രവാസികളുടെ പരാതികൾ, അടിയന്തിര സഹായം, നിയമസഹായം, സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കൽ തുടങ്ങിയവ സാധ്യമാകുന്നു.
- 2025-ൽ പ്രഖ്യാപിച്ച NORKA Subhayathra Scheme വിദേശത്ത് തൊഴിലിനായി പോകുന്നവർക്ക് യാത്രാചെലവും ജോലി ലഭിക്കാൻ ആവശ്യമായ skill development ചെലവിനും ധനസഹായം നൽകാൻ രൂപപ്പെടുത്തിയതാണ്.
- നോര്‍ക്ക കെയര്‍ പ്ലസ് : പ്രവാസികേരളീയരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി. ₹5 ലക്ഷം, ₹10 ലക്ഷം, ₹15 ലക്ഷം, ₹20 ലക്ഷം, ₹25 ലക്ഷം, ₹50 ലക്ഷം, ₹1 കോടി എന്നിങ്ങനെ ഏഴു സ്ലാബുകള്‍. 10 ലക്ഷം മുതല്‍ ഒരു കോടി വരെയുളള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയേടേയും മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താൻ കഴിയും.
- വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ക്ക് അനുസരിച്ചുകൊണ്ട് നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം നൽകുന്നു.പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം സാധ്യമാക്കുന്ന നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമുകൾ.
- തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം (NAME) . നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ,ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക.
ചരിത്രം കൂടി നോക്കിയാൽ കേരളത്തിൽ 1970-കളിലെ ഗൾഫ് കുടിയേറ്റത്തിനുശേഷം, ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഡ്രൈവർമാർ, നഴ്‌സുമാർ, ടെക്നീഷ്യൻമാർ, മറ്റ് ജോലിക്കാർ അവരുടെ വിയർപ്പും ജീവനും ചെലവഴിച്ചാണ് കേരളത്തിന്റെ കുടുംബങ്ങളും ഗ്രാമങ്ങളും നാടിന്റെ സമ്പദ്‌വ്യവസ്ഥയും ഉയരത്തിലേക്ക് വന്നത്. ഈ സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് 1996 ഡിസംബർ 6-ന് കേരള സർക്കാർ NORKA (Non-Resident Keralites Affairs) വകുപ്പ് രൂപീകരിച്ചത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംസ്ഥാന വകുപ്പ് ആയിരുന്നു ഇത്. അന്ന് ഈ വകുപ്പ് കൊണ്ടുവരുന്നത് നായനാർ മുഖ്യമന്ത്രി ആയുള്ള ഇടതുപക്ഷ സർക്കാർ ആണ്. അതിന്റെ രാഷ്ട്രീയപ്രാധാന്യം വലുതാണ്. മറ്റുസംസ്ഥാനങ്ങൾ പ്രവാസിയെ പ്രധാനമായും പണയയക്കുന്ന “വിദേശവരുമാന സ്രോതസ്സ്” ആയി മാത്രം കണ്ടപ്പോൾ, കേരളം അവരെ അവകാശങ്ങളുള്ള ജനവിഭാഗം ആയി കാണുന്ന ഒരു ഭരണപരമായ ചുവടുവെപ്പാണ് NORKA വഴി നടപ്പിലാക്കിയത്.
അത്പോലെ പ്രവാസിയുടെ അധ്വാനത്തെ സാമൂഹ്യസുരക്ഷയുടെ പരിധിക്കുള്ളിൽ കൊണ്ടുവന്ന രാഷ്ട്രീയ ഇടപെടൽ ആയിരുന്നു പ്രവാസി ക്ഷേമബോർഡിനെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്. അത് നടപ്പിലാക്കിയത് വി. എസ്. അച്യുതാനന്ദൻ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ്.
പ്രവാസികാര്യ വകുപ്പ് തന്നെ ഇല്ലാതാക്കിയ കോൺഗ്രസ്സും, പ്രവാസികൾക്കായി ഒന്നും വകയിരുത്താത്ത ബിജെപി സർക്കാരും പ്രവാസികളോട് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ ആണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുന്നത്. ഇതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യാസം. മൂലധനത്തിന് വേണ്ടി മനുഷ്യനെ ഉപേക്ഷിക്കുന്ന രാഷ്ട്രീയം അല്ല, മനുഷ്യന്റെ അധ്വാനത്തിനും ജീവിതത്തിനും മാന്യത നൽകുന്ന രാഷ്ട്രീയം. പ്രവാസിയുടെ വിയർപ്പിൻ ഉപ്പുരസമുള്ള കേരളത്തെ, പ്രവാസിയുടെ അവകാശം മറക്കാതെ കരുതൽ നൽകിയത് നാളിതുവരെ ഇടതുപക്ഷം മാത്രമാണ്.
അപ്പോ നമ്മൾ ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ… മറ്റാര് LDF അല്ലാതെ …




