‘Viva Fiedel’

വിപ്ലവ സൂര്യൻ ഫിദൽ കാസ്ട്രോ അന്തരിച്ചു…

ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ് 1926 ഓഗസ്റ്റ് 13-നു ഒരു കർഷക കുടുംബത്തിൽ ജനിച്ചു.
സമാനതകൾ ഇല്ലാത്ത മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ .
ലോകം കണ്ട ഉജ്വലനായ പ്രാസംഗികൻ .
പതിയെ തുടങ്ങി ആവേശത്തിൽ എത്തിക്കുന്ന പ്രസംഗങ്ങൾ അയിരുന്നു അദ്ദേഹത്തിന്റേത് .
അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി, ലോകത്തിന്റെ വിസ്മയമായ ക്യൂബന്‍ വിപ്ലവ നായകനായിരുന്നു കാസ്ട്രോ .
1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റി
ഏറ്റവും അധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് അദ്ദേഹം.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു.

ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് അമേരിക്കൻ വൻകരയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരി അയി ഫിദല്‍ അധികാരത്തിലെത്തി.

ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്.
ക്യൂബൻ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഒരു ഏടായിരുന്നു മൊൻകാട പട്ടാളബാരക്ക് ആക്രമണം . ഫുൾജെൻസിയോ ബാറ്റിസ്റ്റായെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഫിദലിന്റെ നേതൃത്വത്തിൽ 1953-ൽ നടന്ന ശ്രമമാണ് മൊൻകാട പട്ടാളബാരക്ക് ആക്രമണം .165 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കാസ്ട്രോ മൊൻകാട നീക്കത്തിനായി ഒരുക്കിയത്.
“അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമ്മളെ കാത്തിരിക്കുന്നത് വിജയമാകാം, പരാജയമാകാം. ഫലം എന്തുതന്നെയായാലും ഇത് നമുക്ക് ആഹ്ലാദം നൽകുന്ന ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്. നാം വിജയിക്കുകയാണെങ്കിൽ വളരെ അടുത്തു തന്നെ മാർട്ടിനിയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി അതല്ല പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ നിരാശരാവേണ്ട, ആയിരങ്ങൾ ക്യൂബക്കു വേണ്ടി മരിക്കുവാൻ തയ്യാറായി നമ്മുടെ പുറകെ വരും. അവർ നാം പിടിച്ച കൊടി ഉയർത്തിപിടിച്ചു മുന്നോട്ടു പോകും”
മൊൻകാട ബാരക്ക് ആക്രമണത്തിനു മുന്നോടിയായി വിപ്ലവകാരികളോടായി ഫിദൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ വിചാരിച്ച പോലെയുള്ള മുന്നേറ്റം നടത്താൻ അവർക്കു കഴിഞ്ഞില്ല. ബാരക്കിനടുത്തെത്തിയപ്പോഴേക്ക് തന്നെ സംഘത്തിന് കനത്ത എതിർപ്പ് നേരിടേണ്ടി വന്നു.സംഘത്തിൽ ഉള്ളവരിൽ പലരും കൊല്ലപ്പെട്ടു , ചിലർ കീഴടങ്ങാൻ തെയ്യാറായി.കാസ്ട്രോയും സഹോദരൻ റൗളും അടങ്ങുന്ന ഒരു ചെറിയ സംഘം വിദൂരഗ്രാമത്തിലുള്ള ഒരു ഗറില്ലാതാവളത്തിലേക്കും പോയി.
സൈന്യം ഇവരുടെ ഒളിത്താവളം വളഞ്ഞ് ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരേയും പിടികൂടി .

വിചാരണക്കോടതിയിൽ ഫിദൽ നടത്തിയ നാലുമണിക്കൂർ നീണ്ട വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച പതിപ്പുകൾ രാജ്യവ്യാപകമായി പ്രചരിച്ചു. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫിദലിന്റെ വിഖ്യാത പ്രസംഗം അനുയായികൾക്ക് ആവേശം പകർന്നു. ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും” എന്ന ഈ വാചകം പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ വിളംബരപ്രഖ്യാപനം പോലെയായി മാറി.

കാസ്ട്രോയുടെ നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്മെന്റ് ബാറ്റിസ്റ്റ സർക്കാരിനെതിരേ യുദ്ധം തുടങ്ങി. കാസ്ട്രോയുടെ ഈ നീക്കത്തിനെതിരേ ഓപ്പറേഷൻ വെർനാ എന്നു പേരിട്ട സൈനിക നീക്കം നടത്തിയാണ് ബാറ്റിസ്റ്റ പ്രതികരിച്ചത്.തുറന്ന ഒരു യുദ്ധത്തിനു പകരം, ഗറില്ലായുദ്ധം ആണ് കാസ്ട്രോ സ്വീകരിച്ചത്.പരാജയത്തിന്റെ സൂചനകൾ കിട്ടിയ 1958 ഡിസംബർ 31 ന് കയ്യിൽ കിട്ടിയ പണവുമായി ബാറ്റിസ്റ്റ രാജ്യം വിട്ടു.
1959, ഫെബ്രുവരി 16 ന് കാസ്ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു.
ക്യൂബയില്‍ കാസ്ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകൻ മനുഷ്യസ്നേഹി ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു കാസ്‌ട്രോ .
സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണുകള്‍ക്കുമുമ്പില്‍ പതറിപ്പോകാത്ത ധീരനായ വിപ്ലവകാരി …
അമേരിക്കന്‍ ചാര സംഘടനായ CIA ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ 600ൽ അധികം തവണ ശ്രമം നടത്തിയിരുന്നു .

ഫിദൽ പറയുകയാണ് “സമൂഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് മാർക്സിസം ആണ്. കാട്ടിൽ ദിക്കുകളറിയാതെ ഉഴലുന്ന ഒരു അന്ധനെപ്പോലെയായിരുന്നു ഞാൻ. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ്”.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍ തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്. അത്രമാത്രം.
(ഫിദലിന് ഒരു ഗീതം – ചെഗുവേര എഴുതിയ കവിത.വിവര്‍ത്തനം: സച്ചിദാനന്ദന്‍ “മൂന്നാംലോക കവിത” എന്ന പുസ്തകത്തില്‍ നിന്ന്)

#A_revolution_is_not_a_bed_of_roses
തീ കൊണ്ടെഴുതിയ കവിത ആയിരുന്നു ഫിദലിന്‍റെ വിപ്ലവ ജീവിതം .
ഫിദലിന്‍റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *