രണ സ്മാരകങ്ങളിൽ രണ സ്മരണഉയരുമ്പോൾ ……
രക്തസാക്ഷികൾസിന്ദാബാദ്‌ …..
പു­ന്ന­പ്രവ­യ­ലാർസ­മ­രം
അ­ക്ര­മ­ത്തി­ന്റെ തു­ട­ക്കം:
സ്വാത­ന്ത്ര്യ­ത്തി­നു­വേ­ണ്ടികേ­ര­ള­ത്തി­ലും ഇ­ന്ത്യ­യി­ലുംന­ട­ന്നവി­പ്ള­വ­സ­മ­ര­ങ്ങ­ളിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­ണു പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രം. തി­രു­വി­താം­കൂ­റി­ലെദി­വാൻ ഭ­ര­ണ­വും രാ­ജ­വാ­ഴ്‌­ച­യും അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു മാ­ത്ര­മ­ല്ല, കേ­ര­ള­ത്തിൽനി­ന്നും ജ­ന്മി­ത്വം തു­ട­ച്ചു­മാ­റ്റു­ന്ന­തി­നു ന­ട­പ­ടി­ക­ളെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­വർ­ഗ­ത്തി­ന്‌ പ­ങ്കു­ള്ള ജ­നാ­ധി­പ­ത്യഗ­വൺ­മെന്റു­ക­ളെഅ­ധി­കാ­ര­ത്തിൽകൊ­ണ്ടു­വ­രു­ന്ന­തി­നുംഅ­ടി­ത്ത­റ പാ­കി­യത്യാ­ഗോ­ജ്ജ്വ­ല സ­മ­ര­ങ്ങ­ളിൽഒ­ന്നാ­ണ്‌ പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രം.
ഈ സ­മ­ര­ത്തി­ന്‌ ക­യർ­ഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­ക­ളും അ­വ­രു­ടെ സം­ഘ­ട­ന­ക­ളു­മാ­ണ്‌ മുൻ­കൈ­യെ­ടു­ത്ത­ത്‌. 1114 മു­തൽക­യർ­ഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­കൾവ­ളർ­ത്തി­യെ­ടു­ത്ത വി­പ്ള­വട്രേ­ഡു­കൂ­ണി­യൻപ്ര­സ്ഥാ­ന­ത്തി­ന്റെ നേ­ട്ട­ങ്ങ­ളി­ലൊ­ന്നാ­ണി­തെ­ന്നു പ­റ­യാം.
വ­രാൻ പോ­കു­ന്നവ­മ്പി­ച്ചആ­ക്ര­മ­ണ­ത്തി­ന്റെ മു­ന്നോ­ടി­യാ­യി തൈ­ങ്ക­ൽ, ക­ട­ക്ക­ര­പ്പ­ള്ളി, വെ­ട്ട­യ്‌­ക്കൽ, പു­ന്ന­പ്രഎ­ന്നീ സ്ഥ­ല­ങ്ങ­ളിൽ, ക­യർഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­കൾ­ക്കും­- കർ­ഷ­ക തൊ­ഴി­ലാ­ളി­കൾ­ക്കും മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­കൾ­ക്കും എ­തി­രാ­യിഡി­എ­സ്‌­പി വൈ­ദ്യ­നാ­ഥ­യ്യ­രു­ടെനേ­തൃ­ത്വ­ത്തിൽ ജ­ന്മി­ക­ളു­ടെ പിൻ­ബ­ല­ത്തോ­ടു­കൂ­ടി റൗ­ഡി­കൾഇ­ള­കി­യാ­ടി.
അ­നാ­വ­ശ്യ­മാ­യ പ്ര­കോ­പ­ന­ങ്ങൾഉ­ണ്ടാ­ക്കു­ക, തൊ­ഴി­ലാ­ളി­ക­ളെ മ­ര­ത്തിൽപി­ടി­ച്ചു­കെ­ട്ടിത­ല്ലി­ച്ച­ത­യ്‌­ക്കു­ക. അർ­ദ്ധ­രാ­ത്രി­യിൽ വീ­ടു­ക­യ­റിസ്‌­ത്രീ­ക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തു­ക, കു­ടി ഇ­റ­ക്കി­വി­ടു­ക, തൊ­ഴി­ലാ­ളി­കൾഅ­വ­രു­ടെ പാർ­പ്പി­ട­ങ്ങ­ള­‍ിൽവ­ച്ചു­പി­ടി­പ്പ­‍ി­ക്കു­ന്ന ദേ­ഹ­ണ്ഡ­ങ്ങൾ ന­ശി­പ്പി­ക്കു­ക, അ­വ­രു­ടെ ആ­ടു­മാ­ടു­ക­ളെ പി­ടി­ച്ചു­കൊ­ണ്ടു­പോ­യികൊ­ന്നു­തി­ന്നു­ക മു­ത­ലാ­യ ന­ട­പ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ ആ­ക്ര­മ­ണം ആ­രം­ഭി­ച്ച­ത്‌.
ശ­ക്ത­രാ­യ ജ­ന്മി­ക­ളുംപൊ­ലീ­സു­കാ­രുംറൗ­ഡി­ക­ളും തൊ­ഴി­ലാ­ളി­ക­ളെ കീ­ഴ­ട­ക്കു­ന്ന­തി­ന്‌ ഒ­റ്റ­ക്കെ­ട്ടാ­യി­നി­ന്നു. ഈ ആ­ക്ര­മ­ണം സ­ഹി­ക്ക­വ­യ്യാ­തെ, തൊ­ഴി­ലാ­ളി­കൾ­ക്ക്‌ അ­വ­രു­ടെവീ­ടു­കൾഉ­പേ­ക്ഷി­ച്ച്‌ സ്ഥ­ലംവി­ട്ടു­പോ­കേ­ണ്ടി­വ­ന്നു. ചി­ല സ്ഥ­ല­ങ്ങ­ളിൽ മാ­ത്രം ജ­ന­ങ്ങൾ ഒ­ന്നി­ച്ചു­കൂ­ടിസ്വ­യം ര­ക്ഷ­ക്കൊ­രു­ങ്ങാൻനിർ­ബ­ന്ധി­ത­രാ­യി. ഇ­ങ്ങ­നെ­യാ­ണ്‌ ആ­ത്മ­ര­ക്ഷ­യ്‌­ക്കു­വേ­ണ്ടിതൊ­ഴി­ലാ­ളി­കൾപു­ന്ന­പ്ര, വ­യ­ലാർ, ഒ­ള­ത­ല, മേ­നാ­ശ്ശേ­രി തു­ട­ങ്ങി­യ പ്ര­ദേ­ശ­ങ്ങ­ളിൽകൂ­ട്ട­മാ­യി സം­ഘ­ടി­ച്ചു­നി­ന്ന­ത്‌.
തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തേ­യും ജ­ന­ങ്ങ­ളേ­യുംഅ­ടി­ച്ച­മർ­ത്തു­വാൻ വേ­ണ്ടി കൊ­ല്ലം, ആ­ല­പ്പു­ഴ, കോ­ട്ട­യം, ആ­ലു­വാ, പു­ന­ലൂർമു­ത­ലാ­യ സ്ഥ­ല­ങ്ങ­ളിൽ പ­ട്ടാ­ള­വുംറി­സർ­ച്ച്‌ പൊ­ലീ­സുംനി­ല­യു­റ­പ്പി­ച്ചു. മാ­ത്ര­മ­ല്ല, തി­രു­വി­താം­കൂർമു­ഴു­വൻഘോ­ഷ­യാ­ത്ര­ക­ളും പ­ണി­മു­ട­ക്കു­യോ­ഗ­ങ്ങ­ളുംനി­രോ­ധി­ക്ക­പ്പെ­ട്ടു. തൊ­ഴി­ലാ­ളി­ക­ളുംസ്വാ­ത­ന്ത്ര്യ­പ്രേ­മി­ക­ളാ­യജ­ന­ങ്ങ­ളും അ­ധി­വ­സി­ക്കു­ന്നി­ട­ങ്ങ­ളി­ലുംഅ­വർ പ­ണി­യെ­ടു­ക്കു­ന്ന സ്ഥ­ല­ങ്ങ­ളി­ലുംക­ട­ന്ന്‌ ചെ­ന്ന്‌ പൊ­ലീ­സ്‌ ന­ര­നാ­യാ­ട്ട്‌ തു­ട­ങ്ങി. തി­രു­വി­താം­കൂർക­യർ ഫാ­ക്‌­ട­റി വർ­ക്കേ­ഴ്‌­സ്‌ യൂ­ണി­യൻവൈ­സ്‌ പ്ര­സി­ഡന്റാ­യി­രു­ന്ന സ. ശ­ങ്ക­ര­നാ­രാ­യ­ണൻത­മ്പി­യെരാ­ജ്യ­ദ്രോ­ഹ­കു­റ്റ­ത്തി­ന്‌ അ­റ­സ്റ്റ്‌ ചെ­യ്‌­തു, മാ­നേ­ജി­ങ്‌ ക­മ്മി­റ്റി അം­ഗ­മാ­യി­രു­ന്ന പിടി പു­ന്നൂ­സ്‌, ഗു­ഡേ­ക്കർ ക­മ്പ­നി­യി­ലെ യൂ­ണി­യൻകൺ­വീ­ന­റാ­യി­രു­ന്നകെ ജി മാ­ധ­വൻഎ­ന്നി­വർഉൾ­പ്പെ­ടെപ­ല­രേ­യും വീ­ട്ടു­ത­ട­ങ്ക­ലി­ലാ­ക്കി. ചേർ­ത്ത­ലക­യർ­ഫാ­ക്‌­ട­റി വർ­ക്കേ­ഴ്‌­സ്‌ യൂ­ണി­യൻഓ­ഫീ­സ്‌ ക­യ്യേ­റിറൗ­ഡി­ക­ളും പൊ­ലീ­സുംകൂ­ടി ചെ­ങ്കൊ­ടി ചു­ട്ടു­ക­രി­ച്ചു.
ശ്രീ­മ­തിഅ­ക്ക­മ്മാചെ­റി­യാൻ, ആർ വി തോ­മ­സ്‌, എ എം വർ­ക്കി, സി ഐആൻ­ഡ്രൂ­സ്‌ എ­ന്നീ നേ­താ­ക്ക­ന്മാ­രും അ­റ­സ്റ്റു­ചെ­യ്യ­പ്പെ­ട്ടു.
സർ സി പിതൊ­ഴി­ലാ­ളി­വർ­ഗ­ത്തി­നും ജ­ന­ങ്ങൾ­ക്കു­മെ­തി­രാ­യിയു­ദ്ധം പ്ര­ഖ്യാ­പി­ച്ചു. ഇ­വർ­ക്കൊ­ന്നും പ്ര­സി­ദ്ധീ­ക­ര­ണം കൊ­ടു­ക്ക­രു­തെ­ന്ന്‌, പ­ത്ര­ക്കാ­രെ വി­ല­ക്കി. ഈ വി­വ­ര­ങ്ങ­ളൊ­ന്നുംഅ­ച്ച­ടി­ച്ചു­കൊ­ടു­ക്ക­രു­തെ­ന്നുപ്ര­സു­കാ­രെ താ­ക്കീ­തു ചെ­യ്‌­തു. ഒ­ന്നു­കിൽഅ­മേ­രി­ക്കൻ മോ­ഡൽഭ­ര­ണ­പ­രി­ഷ്‌­കാ­രം അം­ഗീ­ക­രി­ച്ചു­കീ­ഴ­ട­ങ്ങു­ക, അ­ല്ലെ­ങ്കിൽ എ­ന്തു­വി­ല­യും കൊ­ടു­ത്ത്‌ ഇ­തി­നെ­തി­രാ­യി പോ­രാ­ടു­ക എ­ന്ന­ത­ല്ലാ­തെ തൊ­ഴി­ലാ­ളി­ക­ളു­ടെ­യും മ­റ്റു പു­രോ­ഗ­മ­ന വാ­ദി­ക­ളു­ടേ­യും മു­ന്നിൽ മൂ­ന്നാ­മ­തൊ­രു മാർ­ഗ­മി­ല്ലാ­യി­രു­ന്നു.
ആ­ക്ര­മ­ണ­ങ്ങൾ­ക്ക്‌ എ­തി­രാ­യി1122 ചി­ങ്ങം 30ന്‌ (1946 സെ­പ്‌­തം­ബർ 15) തി­രു­വി­താം­കൂർ ഒ­ട്ടു­ക്കു­ള്ളതൊ­ഴി­ലാ­ളി­കൾഒ­രു ദി­വ­സംപ­ണി­മു­ട­ക്കി. എ­ല്ലാ വ്യ­വ­സാ­യ­ത്തി­ലും­പെ­ട്ട തൊ­ഴ­‍ി­ലാ­ളി­ക­ളുംഇ­തിൽ പ­ങ്കെ­ടു­ത്തു. സർ­ക്കാ­രി­ന്റെ ആ­ക്ര­മ­ണ­ത്തെ സം­ഘ­ടി­തതൊ­ഴി­ലാ­ളി­വർ­ഗം എ­ങ്ങ­നെനേ­രി­ടു­മെ­ന്നു­ള്ള­തി­ന്റെ ഒ­രുസൂ­ച­ന­യാ­യി­രു­ന്നുഈ പ­ണി­മു­ട­ക്ക്‌.
ആ­ദ്യ­ത്തെവെ­ടി
ദി­വാൻ ഭ­ര­ണ­ത്തി­ന്റെ ശ­വ­പ്പെ­ട്ടി­ക്ക്‌ അ­വ­സാ­ന­ത്തെആ­ണി അ­ടി­ക്കു­വാൻ വേ­ണ്ടി എ­ടി­ടി­യു­സി (അ­ഖി­ലതി­രു­വി­താം­കൂർട്രേ­ഡ്‌ യൂ­ണി­യൻകൗൺ­സിൽ) യു­ടെ ആ­ഹ്വാ­നം സ്വീ­ക­രി­ച്ചു. 1122 തു­ലാംഅ­ഞ്ചാം തീ­യ­തി(22.10.1946) തി­രു­വി­താം­കൂ­റി­ലെതൊ­ഴി­ലാ­ളി­വർ­ഗം പൊ­തു­പ­ണി­മു­ട­ക്കംതു­ട­ങ്ങി. മ­റ്റെ­ല്ലാ­റ്റി­നോ­ടു­മൊ­പ്പംഈ പ­ണി­മു­ട­ക്കി­ലും ക­യർ­ഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­കൾ, മുൻ­പ­ന്തി­യി­ലാ­യി­രു­ന്നു. ദേ­ശീ­യ സ്വാ­ത­ന്ത്ര്യപോ­രാ­ട്ട­ത്തിൽ തൊ­ഴി­ലാ­ളി­വർ­ഗ­ത്തി­ന്റേ­താ­യ മാ­യാ­ത്തമു­ദ്ര ഈതൊ­ഴി­ലാ­ളി­കൾപ­തി­പ്പി­ച്ചു.
1122 തു­ലാം അ­ഞ്ചാം തീ­യ­തി തു­ട­ങ്ങി­യ പൊ­തു­പ­ണി­മു­ട­ക്കുസ­മ­ര­ത്തെ തു­ടർ­ന്ന്‌ ഏ­ഴാംതീ­യ­തിആ­ല­പ്പു­ഴ­യിൽനാ­ലു­ഘോ­ഷ­യാ­ത്ര­കൾസം­ഘ­ടി­പ്പി­ച്ചു. “അ­മേ­രി­ക്കൻ മോ­ഡൽഅ­റ­ബി­ക്ക­ട­ലിൽ, ദി­വാൻഭ­ര­ണംഅ­വ­സാ­നി­പ്പി­ക്കും. പൊ­ലീ­സ്‌ ക്യാ­മ്പു­കൾ പിൻ­വ­ലി­ക്കു­ക, പൊ­ലീ­സ്‌ ന­ര­നാ­യാ­ട്ട്‌ അ­വ­സാ­നി­പ്പി­ക്കു­ക, രാ­ഷ്‌­ട്രീ­യ ത­ട­വു­കാ­രെവി­ട്ട­യ­ക്കു­ക“ എ­ന്നീ മു­ദ്രാ­വാ­ക്യ­ങ്ങൾ ഘോ­ഷ­യാ­ത്ര­ക­ളിൽമു­ഴ­ങ്ങി. കി­ഴ­ക്കു­നി­ന്ന്‌ പു­റ­പ്പെ­ട്ട ഘോ­ഷ­യാ­ത്ര മു­ല്ല­യ്‌­ക്കൽ­കൂ­ടികി­ട­ങ്ങാംപ­റ­മ്പിൽഎ­ത്തി പ്ര­ക­ട­നം ന­ട­ത്തിപി­രി­ഞ്ഞു­പോ­യി. ടൗ­ണി­നുവ­ട­ക്കു­നി­ന്ന്‌ പു­റ­പ്പെ­ട്ട ഘോ­ഷ­യാ­ത്ര പ­ട്ട­ണംചു­റ്റി യാ­തൊ­രുഏ­റ്റു­മു­ട്ട­ലുംകൂ­ടാ­തെപ­ര്യ­വ­സാ­നി­ച്ചു. ടൗ­ണി­നു തെ­ക്കു നി­ന്ന്‌ പു­റ­പ്പെ­ട്ട ഘോ­ഷ­യാ­ത്ര­ക­ളിൽ ഒ­ന്നി­നെ തി­രു­വ­മ്പാ­ടി­യിൽവ­ച്ച്‌ റി­സർ­വ്‌ പൊ­ലീ­സ്‌ ത­ട­ഞ്ഞു. വെ­ടി­വെ­യ്‌­പ്പ്‌ ന­ട­ന്നു. എ­ക്‌­സ്‌ സർ­വീ­സ്‌­മെൻ സ. ക­രു­ണാ­ക­ര­നും പു­ത്തൻ­പ­റ­മ്പിൽ ദാ­മോ­ദ­ര­നും അ­പ്പോൾ­ത­ന്നെവെ­ടി­കൊ­ണ്ട്‌ മ­രി­ച്ചു­വീ­ണു. പ­ലർ­ക്കുംപ­രു­ക്കു­പ­റ്റി.
മ­റ്റൊ­രു ഘോ­ഷ­യാ­ത്ര­യെപു­ന്ന­പ്രവ­ച്ച്‌ റി­സർ­വെപൊ­ലീ­സ്‌ ത­ട­ഞ്ഞു­നിർ­ത്തി. വെ­ടി­വെ­പ്പ്‌ തു­ട­ങ്ങി. തൊ­ഴി­ലാ­ളി­കൾ ചെ­റു­ത്തു­നിൽ­ക്കു­ക­യുംഎ­തി­രാ­ളി­ക­ളിൽ നി­ന്ന്‌ ക­ഴി­യു­ന്ന­ത്ര ആ­യു­ധ­ങ്ങൾ പി­ടി­ച്ചെ­ടു­ക്കു­ക­യുംസ­ബ്‌­ഇൻ­സ്‌­പെ­ക്‌­ടർനാ­ടാർ അ­ട­ക്കംകു­റേ പൊ­ലീ­സു­കാർ കൊ­ല്ല­പ്പെ­ടു­ക­യും ചെ­യ്‌­തു. ഈ ഏ­റ്റു­മു­ട്ട­ലിൽ പോർ­ട്ട്‌ വർ­ക്കേ­ഴ്‌­സ്‌ യൂ­ണി­യൻസെ­ക്ര­ട്ട­റി ടിസി പ­ത്മ­നാ­ഭ­നുൾ­പ്പെ­ടെ ധീ­ര­ന്മാ­രാ­യഒ­ട്ടേ­റെസ­ഖാ­ക്കൾമ­ര­ണ­മ­ട­ഞ്ഞു. വെ­ടി­യേ­റ്റ്‌ ഗു­രു­ത­ര­മാ­യി പ­രു­ക്കേ­റ്റു­വീ­ണു­പോ­യകു­റേ സ­ഖാ­ക്ക­ളെ പൊ­ലീ­സുംറൗ­ഡി­ക­ളും ചേർ­ന്ന്‌ ബ­യ­ണ­റ്റ്‌­കൊ­ണ്ട്‌ കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്തി. ശേ­ഷി­ച്ച­വ­രെലോ­റി­യിൽപെ­റു­ക്കി­ക്ക­യ­റ്റി തെ­ക്കെചു­ടു­കാ­ട്ടിൽ കൊ­ണ്ടു­പോ­യികൂ­ട്ടി­യി­ട്ട­ശേ­ഷം (അ­തിൽ ജീ­വ­നു­ള്ള­വ­രും ഉ­ണ്ടാ­യി­രു­ന്നു) ഈ മ­നു­ഷ്യകൂ­മ്പാ­ര­ത്തി­ന്‌ പെ­ട്രോൾ ഒ­ഴി­ച്ചു തീ­വ­ച്ചു.
തു­ടർ­ന്ന്‌ സർ സി പില­ഫ്‌­റ്റ­നന്റ്‌ കേ­ണൽസ്ഥാ­നം സ്വ­യം ഏ­റ്റെ­ടു­ത്തു. എ­ട്ടാം തീ­യ­തിപ­ട്ടാ­ള­ഭ­ര­ണം പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടു. ഒൻ­പ­താംതീ­യ­തികാ­ട്ടൂർ വെ­ടി­വെ­പ്പിൽ സ. കാ­ട്ടൂർ ജോ­സ­ഫ്‌ കൊ­ല്ല­പ്പെ­ട്ടു. അ­ന്നു­ത­ന്നെമാ­രാ­രി­ക്കു­ളം പാ­ല­ത്തി­നു സ­മീ­പ­വും വെ­ടി­വെ­പ്പും പാ­ട്ട­ത്തു രാ­മൻ­കു­ട്ടി, ആ­ന­ക­ണ്ട­ത്തിൽവെ­ളി­യിൽകു­മാ­രൻതു­ട­ങ്ങിആ­റു­പേർഅ­വി­ടെര­ക്ത­സാ­ക്ഷി­ക­ളാ­യി.
1946 ഒ­ക്‌­ടോ­ബർ 27 (തു­ലാം10) തീ­യ­തിവ­യ­ലാർമേ­നാ­ശ്ശേ­രി, ഒള­ത­ലഎ­ന്നി­വി­ട­ങ്ങ­ളിൽ യ­ന്ത്ര­ത്തോ­ക്കു­കൊ­ണ്ടു­ള്ള വെ­ടി­വെ­പ്പാ­ണ്‌ ന­ട­ന്ന­ത്‌. പൊ­ടു­ന്ന­നെകു­റേ ബോ­ട്ടു­ക­ളി­ലാ­യിഅ­ന­വ­ധി പ­ട്ടാ­ള­ക്കാർവ­യ­ലാർവ­ള­ഞ്ഞു. വി­മാ­നംമു­ക­ളിൽറോ­ന്തു­ചു­റ്റി­ക്കൊ­ണ്ടി­രു­ന്നു. ജ­ന­ങ്ങൾ­ക്ക്‌ പു­റ­ത്തേ­ക്ക്‌­പോ­കാ­നു­ള്ള എ­ല്ലാ മാർ­ഗ­ങ്ങ­ളുംഅ­ട­ച്ചു­കൊ­ണ്ടാ­ണ്‌ നാ­ല്‌ ഭാ­ഗ­ത്തു­നി­ന്നുംവെ­ടി ഉ­തിർ­ത്ത­ത്‌.
അ­തി­ഭീ­ക­ര­വും പൈ­ശാ­ചി­ക­വു­മാ­യഒ­രു രം­ഗം അ­വി­ടെസൃ­ഷ്‌­ടി­ക്ക­പ്പെ­ട്ടി­ട്ടും സ­ഖാ­ക്കൾകീ­ഴ­ട­ങ്ങി­യി­ല്ല. “അ­മേ­രി­ക്കൻ മോ­ഡൽഅ­റ­ബി­ക്ക­ട­ലിൽ, ദി­വാൻഭ­ര­ണംഅ­വ­സാ­നി­പ്പി­ക്കും” എ­ന്നമു­ദ്രാ­വാ­ക്യ­വു­മാ­യിഅ­വർ മു­ന്നോ­ട്ടാ­ഞ്ഞു.
ഈ വെ­ടി­വ­യ്‌­പ്പ­‍ി­നി­ട­യിൽസ. ശ്രീ­ധ­രൻ എ­ഴു­ന്നേ­റ്റു­നി­ന്നു­കൊ­ണ്ട്‌ “ഞ­ങ്ങൾ­ക്കെ­ന്ന­പോ­ലെ നി­ങ്ങൾ­ക്കും നി­ങ്ങ­ളു­ടെ കു­ടും­ബ­ത്തി­നും വേ­ണ്ടി­യാ­ണ്‌ ഞ­ങ്ങൾ ഈസ­മ­രംചെ­യ്യു­ന്ന­ത്‌. ഞ­ങ്ങ­ളെ കൊ­ന്നാ­ലെ നി­ങ്ങൾ­ക്ക്‌ ജീ­വി­ക്കു­വാൻ സാ­ധി­ക്കൂഎ­ങ്കിൽ നി­ങ്ങൾ ഞ­ങ്ങ­ളെ വെ­ടി­വ­യ്‌­ക്കു“ എ­ന്ന്‌ പ­ട്ടാ­ള­ക്കാ­രോ­ടാ­യി പ­റ­ഞ്ഞു. ”ആ സ­ഖാ­വ്‌ ഷർ­ട്ട്‌ വ­ലി­ച്ചു­കീ­റിനെ­ഞ്ചു­കാ­ണി­ച്ചു“. പ­ട്ടാ­ള­ക്കാർ സ്‌­തം­ഭി­ച്ചു­പോ­യി. ഈ രം­ഗ­ത്ത്‌ വെ­ടി­യു­ടെശ­ബ്‌­ദംകേൾ­ക്കാ­താ­യ­പ്പോൾഅ­ടു­ത്തു­ള്ള ഫാ­ക്‌­ട­റി­യിൽപ­തി­യി­രു­ന്നഡി എ­സ്‌ പി വൈ­ദ­‍്യ­നാ­ഥ­യ്യർ… ”ഫ­യർ, ഫ­യർ“ എ­ന്ന­ല­റി പ­ട്ടാ­ള­ക്കാർവീ­ണ്ടും വെ­ടി തു­ട­ങ്ങി. ഈ വെ­ടി­വ­യ്‌­പ്‌ നാ­ല­രമ­ണി­ക്കൂർസ­മ­യംനീ­ണ്ടു­നി­ന്നു.
ഈ സ്ഥ­ല­ത്ത്‌ വെ­ടി­കൊ­ണ്ടുംഅ­ല്ലാ­തെ­യും മ­രി­ച്ചനൂ­റു­ക­ണ­ക്കി­ന്‌ തൊ­ഴി­ലാ­ളി കർ­ഷ­കസ­ഖാ­ക്ക­ളു­ടെശ­വ­ശ­രീ­ര­ങ്ങൾ കൊ­ണ്ട്‌ നി­ക­ത്തി­യ കു­ള­ങ്ങ­ളിൽ മൂ­ന്നു മൺ­കൂ­മ്പാ­ര­ങ്ങൾഉ­യർ­ന്നു­വ­ന്നു.
വെ­ടി­യു­ണ്ട­കൾതു­ള­ഞ്ഞു­ക­യ­റി­യതെ­ങ്ങു­ക­ളും സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി അ­ട­രാ­ടി­യ ര­ക്ത­സാ­ക്ഷി­ത്വം വ­രി­ച്ച­വ­രെകൂ­ട്ട­മാ­യി അ­ട­ക്കംചെ­യ്‌­ത`ര­ക്ത­സാ­ക്ഷി­ക്കു­ന്നു`ക­ളുംഇ­ന്നും സ്വേ­ച്ഛാ­ഭ­ര­ണ­ത്തെവെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ട്‌ ത­ല ഉ­യർ­ത്തിനിൽ­ക്കു­ന്ന­തു­കാ­ണാം.
കൊ­ച്ചു­വീ­രൻ
1946 ഒ­ക്‌­ടോ­ബർ 27. സർ സിപി കെ­ട്ട­ഴി­ച്ചു­വി­ട്ടപൊ­ലീ­സ്‌ ഭീ­ക­ര­വാ­ഴ്‌­ച­യ്‌­ക്ക്‌ മു­മ്പിൽഅ­ടി­പ­ത­റാ­തെ അ­ടർ­ക്ക­ള­ത്തി­ലേ­ക്ക്‌ പാ­ഞ്ഞ­ടു­ത്ത ഒ­രു ബാ­ല­നു­ണ്ടാ­യി­രു­ന്നു. അ­നർ­ഘാ­ശ­യൻ. അ­ക്ര­മംഭ­യ­ന്നു­ പി­താ­വ്‌ നാ­ടു­വി­ട്ട­പ്പോൾബ­ന്ധു­ക്ക­ളോ­ടൊ­പ്പം ഈ പ­തി­നാ­ലു­കാ­ര­നുംസ­മ­ര­ക്യാ­മ്പിൽ അ­ഭ­യംതേ­ടി. സ്വ­യം ഒ­രു സ­മ­ര­ഭ­ട­നാ­യി­ത്തീർ­ന്നു. ക്യാ­മ്പി­ലു­ള്ള­വ­രു­ടെ വീ­ടു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ടാ­നുംനാ­ട്ടു­വി­ശേ­ഷ­ങ്ങൾ മ­ണ­ത്ത­റി­ഞ്ഞു ക്യാ­മ്പി­ലെ­ത്തി­ക്കാ­നും ആകൊ­ച്ചു­പോ­രാ­ളിനി­യു­ക്ത­നാ­യി. ക­രി­ങ്കൽക­ഷ­ണ­ങ്ങൾ ശേ­ഖ­രി­ച്ചുക്യാ­മ്പി­ലെ­ത്തി­ക്കു­ന്നജോ­ലി­യുംഅ­വൻ നിർ­വ­ഹി­ച്ചു­പോ­ന്നു. വ­യ­ലാർവെ­ടി­വ­യ്‌­പു­ദി­വ­സം പ­ട്ടാ­ളം ക്യാ­മ്പു­വ­ള­യു­മ്പോൾഅ­നർ­ഘാ­ശ­യാൻമെ­നാ­ശ്ശേ­രി ക്യാ­മ്പി­ലാ­യി­രു­ന്നു. തു­രു­തു­രാ വെ­ടി­പൊ­ട്ടി. സ­മ­ര­വാ­ളന്റി­യർ­മാർവാ­രി­ക്കൂ­ന്ത­വു­മാ­യിനി­ല­ത്തു­ക­മി­ഴ്‌­ന്നുവീ­ണ്‌ മു­ന്നോ­ട്ടാ­ഞ്ഞു. ആ കൊ­ച്ചുബാ­ല­നുംഅ­വ­രോ­ടൊ­ത്തുചേർ­ന്നു. ഇ­ട­തു­തോ­ളി­ലൊ­രുകു­ട്ട­യിൽശേ­ഖ­രി­ച്ചു­വ­ച്ചി­രു­ന്നക­രി­ങ്കൽചി­ല്ലു­ക­ളാ­യി­രു­ന്നുആ കൊ­ച്ചു­ധീ­ര­ന്റെ സ­മ­രാ­യു­ധം. ചീ­റി­പ്പാ­ഞ്ഞു­ചെ­ന്നവെ­ടി­യു­ണ്ട­കൾസ­മ­ര­സേ­നാ­നി­ക­ളു­ടെമാ­റി­ടംതു­ള­ച്ചുപാ­ഞ്ഞു. ചോ­ര­യിൽകു­തിർ­ന്നുനി­ര­വ­ധി സ­ഖാ­ക്കൾപി­ട­ഞ്ഞുമ­രി­ച്ചു. ഇ­തു­ക­ണ്ടു അ­നർ­ഘാ­ശ­യൻ ത­ന്റെ ആ­വ­നാ­ഴി­യി­ലെക­രി­ങ്കൽക­ഷ­ണ­ങ്ങൾ പ­ട്ടാ­ള­ത്തി­നു നേ­രെ ഊ­ക്കി­യെ­റി­ഞ്ഞു. ആ ബാ­ല­നു­നേ­രെ­യും തു­രു­തു­രാ വെ­ടി­വർ­ഷി­ച്ചു. നി­ല­ത്തു­വീ­ണുപി­ട­യു­മ്പോ­ഴും ആകൊ­ച്ചു­ധീ­രൻ കു­ട്ട­യുംക­ല്ലും അ­ടു­ക്കി­പി­ടി­ച്ചി­രു­ന്നു.
വ­യ­ലാ­റി­ലെമ­ണൽ­പ്പ­ര­പ്പിൽവീ­ര­മൃ­ത്യു­വ­രി­ച്ച അ­ന­ശ്വ­ര­രാ­യ ധീ­ര­ര­ക്ത­സാ­ക്ഷി­ക­ളിൽആ കൊ­ച്ചുസ­മ­ര­പോ­രാ­ളി­യുംച­രി­ത്ര­ത്തി­ലൂ­ടെഇ­ന്നും ജീ­വി­ക്കു­ന്നു.
രാ­ജ­ഭ­ര­ണ­ത്തി­ന്റെ അ­ന്ത്യം കു­റി­ച്ച പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രംന­ട­ക്കു­മ്പോൾ ക­യർ­ഫാ­ക്‌­ട­റിവർ­ക്കേ­ഴ്‌­സ്‌ യൂ­ണി­യ­ന്റെ മു­ഴു­വൻ സ­മ­യപ്ര­വർ­ത്ത­കർ ഇ­വ­രാ­യി­രു­ന്നു. സ­ഖാ­ക്കൾ ടി വിതോ­മ­സ്‌ (പ്ര­സി­ഡന്റ്‌), കെ കെ കു­ഞ്ഞൻ (ജ­ന­റൽ സെ­ക്ര­ട്ട­റി), വി എൽതോ­മ­സ്‌ (സെ­ക്ര­ട്ട­റി), എ­സ്‌ കു­മാ­രൻ(ഓർ­ഗ­നൈ­സർ­-­സം­ഘ­ട­നാസെ­ക്ര­ട്ട­റി), പി കെമാ­ധ­വൻ(ഫാ­ക്‌­ട­റി ക­മ്മി­റ്റി സെ­ക്ര­ട്ട­റി), കെ മീ­നാ­ക്ഷി(മ­ഹി­ളാഓർ­ഗ­നൈ­സർ), സർ സിപി യു­ടെചോ­റ്റു­പ­ട്ടാ­ളം ത­ല്ലി­ക്കെ­ടു­ത്താൻ ശ്ര­മി­ച്ച വി­പ്ള­വപ്ര­സ്ഥാ­ന­ത്തി­ന്റെ തീ­നാ­ള­ങ്ങൾ വീ­ണ്ടുംജ്വ­ലി­പ്പി­ക്കു­വാൻ നി­യു­ക്ത­നാ­യനേ­താ­വ്‌ സ. എ­സ്‌ കു­മാ­ര­നാ­യി­രു­ന്നു­- ആ കു­റി­യ വ­ലി­യമ­നു­ഷ്യൻ1950 ൽ സ്റ്റേ­റ്റ്‌ കൗൺ­സിൽ അ­സി­സ്റ്റന്റ്‌ സെ­ക്ര­ട്ട­റി­യാ­കു­ന്ന­തു­വ­രെ­യുംഈ പ്ര­ദേ­ശ­ത്തെപാർ­ട്ടി­യു­ടെ ഫുൾ­ടൈം പ്ര­വർ­ത്ത­ക­ന­‍ാ­യി­രു­ന്നു.
സ്വാ­ത­ന്ത്ര്യപു­ല­രിതേ­ടി പു­റ­പ്പെ­ട്ട ധീ­ര­രാ­യ സ­മ­രസ­ഖാ­ക്ക­ളെ പൊ­ലീ­സും­-­പ­ട്ടാ­ള­വും­-­ഗു­ണ്ട­ക­ളുംചേർ­ന്നു കൊ­ന്നൊ­ടു­ക്കു­മ്പോൾ `ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ അ­വ­സാ­ന­ത്തെവേ­രും അ­റ്റു­പോ­യ­താ­യി` സർ, സി പിഅ­ഹ­ങ്ക­രി­ച്ചി­രു­ന്നു.
ഒ­രു ദ­ശാ­ബ്‌­ദം പി­ന്നി­ട്ട­പ്പോൾഇ­ന്ത്യ­യി­ലാ­ദ്യ­ത്തെ ക­മ്മ്യൂ­ണി­സ്റ്റ്‌ മ­ന്ത്രി­സ­ഭ­യെകേ­ര­ള­ത്തി­ലെ തൊ­ഴി­ലാ­ളി­വർ­ഗം അ­ധി­കാ­ര­ത്തി­ന്റെ സിം­ഹാ­സ­ന­ത്തി­ലേ­ക്കു­യർ­ത്തി.
“ഉ­യ­രുംഞാൻ നാ­ടാ­കെ­-
പ്പ­ട­രുംഞാ­നൊ­രുപു­ത്ത
നു­യിർ നാ­ട്ടി­നേ­കി­ക്കൊ­ണ്ടു­യു­രും
വീ­ണ്ടും”
എ­ന്ന ക­വി­വാ­ക്യം അ­ന്വർ­ഥ­മാ­ക്കി­ക്കൊ­ണ്ട്‌.

കടപ്പാട്‌ : ജനയുഗം ; പു­ന്ന­പ്ര വ­യ­ലാർസ­മ­രവാർ­ഷി­ക­ത്തോ­ട­നു­ബ­ന്ധി­ച്ച്‌ സ­മ­ര­ പോ­രാ­ളികെ കെ കു­ഞ്ഞൻ 1975 ൽ എ­ഴു­തി­യ ലേ­ഖ­നം