ഇൻഡ്യയെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെഈ ലോകത്തുള്ള കഷ്ടത അനുഭവിക്കുന്ന എല്ലാജനങ്ങളെയും ഒരേപൊലെ സ്നേഹിക്കാനുംഅവരോടു അനുഭാവത്തോടെ പെരുമാറാനും ഒരുകമ്മ്യൂണിസ്റ്റ്‌കാരനു കഴിയും .
ഇതുപോലെ ചിന്തിക്കാൻ വർഗീയതയിൽഅതിഷ്ടിതം ആയ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും കഴിയില്ല. അതുകൊണ്ട്തന്നെ സംഘ പരിവാർ സംഘടനകൾക്ക് വിശാലംആയി ചിന്തിക്കാൻ ആവില്ല .
ഇത് മനസ്സിൽ ആക്കി കഴിയുമ്പോൾ പലരും ആസംഘത്തിൽ നിന്ന് വിട്ടുപോരേണ്ടി വരുംഎന്നതാണ് ഇന്നത്തെ വർത്തമാന കാലം നമക്ക്കാണിച്ചു തരുന്നത്.
RSS ന്റെ തുടക്കത്തിൽ അതിന്റെ നേതാക്കളുടെആരാധ്യ പ്രസ്ഥാനങ്ങൾ ഇറ്റലിയിലും ജർമ്മനിയിലുമുള്ള ഫാസിസ്റ്പ്രത്യയശാസ്ത്രങ്ങൾ അയിരുന്നു. RSS അതിന്റെസംഘടനാരൂപം ഉൾക്കൊണ്ടത്ഇറ്റലിയിലെഫാസിസ്റ്റ് ഭരണാധികാരിയായ മുസോളിനിയിൽനിന്നാണ്.ഇത് RSSന്റെ ആദ്യകാല നേതാക്കളിൽഒരാളായ ബി.എസ് മുൻ ജെ ഇക്കാര്യം തന്റെഡയറി കുറിപ്പിൽ വ്യക്തം ആക്കിയിട്ടുണ്ട്.
ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന്‍റെപ്രതീകമാണ് മുസോളിനി. 1922 മുതല്‍ 1943 വരെഇറ്റലിയില്‍ അദ്ദേഹം സ്വേച്ഛാധിപത്യ ഭരണംനടത്തി. പക്ഷെ, 1945 ഏപ്രില്‍ 28നുജനരോഷത്തിന് ഇരയായ അദ്ദേഹത്തെപ്രക്ഷോഭകാരികള്‍ പിടികൂടി കൊന്നു കെട്ടിത്തൂക്കി.
ദേശീയതയെ ഉണര്‍ത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നസാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് RSSഎന്നാണ് അവരുടെ വാതം . എന്നാൽ ദേശിയതഎന്നാൽ ഇവർക്ക് ഹിന്ദു രാഷ്ട്രമാണ് .
ഈ ദേശീയത ഒരു എകാതിപത്യ രീതിയിൽആകണം എന്നവർ ആഗ്രഹിക്കുന്നു . ഹിറ്റ്‌ലറുടെഏകാധിപത്യ ഫാസിസ്റ്റ് മാതൃക ആണവർപിന്തുടരുന്നത് .RSS 1938ല്‍ പ്രസിദ്ധീകരിച്ച we or our nationhood defined എന്ന പുസ്തകത്തിൽ ഗോള്‍വാക്കര്‍ പറയുന്നത് “ ജര്‍മ്മന്‍ വംശാഭിമാനംഇന്നത്തെ ചിന്താ വിഷയമായി തീര്‍ന്നിരിക്കുന്നു.വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയുംസംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജര്‍മ്മനിരാജ്യത്തിലെ സെമെറ്റിക് വംശങ്ങളെ(യഹൂദന്‍മാരെ) ഉന്‍മൂലനം ചെയ്തുകൊണ്ട്ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെപ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളംവ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങള്‍ക്ക്ഐക്യപ്പെട്ട് ഒന്നായി തീരല്‍ എത്രമാത്രംഅസാധ്യമാണെന്നതും ജര്‍മനി കാണിച്ചുതന്നു.ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തികമാക്കാന്‍, നമുക്ക്നേട്ടമുണ്ടാക്കാനായി പഠിക്കാനുള്ള ഒരുപാഠമാണിത്.” ഇതിൽ നിന്ന് തന്നെ എത്രമാത്രംഅവർ സങ്കുചിതം ആയി ചിന്തിക്കുന്നു എന്നതിന്വേറെ തെളിവ് വേണ്ട .
വിചാരധാരയിൽ ഗോൾ വാർക്കറുടെ മറ്റൊരുവിശദീകരണം ഒരോ മനുഷ്യരും പിറക്കുന്ന രീതിചാതുർവർണ്യ വ്യവസ്ഥയിലെ സ്ഥാനത്തിന്റെഅടിസ്ഥാനത്തിലാണ് എന്നാണ് . ദളിതരെമനുഷ്യരായി പോലും പരിഗണിച്ചിട്ടുമില്ല.ബ്രാഹമണൻ ദൈവത്തിന്റെ തലയിൽ നിന്ന് എന്ന്പറഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തെഅരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. മനുഷ്യത്വംലവലേശം പോലുമില്ലാതെ ചിന്തിക്കാൻ ഒരുഭ്രാന്തനെ കഴിയു. ജാതി വ്യവസ്ഥ യെ ഇത്രയുംഅനുകൂലിക്കുന്ന മറ്റൊരു സംഘടന ഇന്ത്യയിൽഉണ്ടാകില്ല .ദളിതരുടെ സംവരണത്തെ പോലുംഅംഗീകരിക്കുന്നില്ല. സർസംഘചാലക് ആയിഇന്നേ വരെ ഒരു അബ്രാഹ്മണൻനിയോഗിക്കപ്പെട്ടിട്ടില്ല .
വിചാരധാരയുടെ മൂന്ന് അധ്യായത്തിൽ പറയുന്നആന്തരീക ഭീഷണികളിൽ ഒന്നായകമ്മ്യൂണിസ്റ്റുകാരെ പാഠം പഠിപ്പിക്കണമെന്നുംആട്ടിയോടിക്കണമെന്ന ഗോൾവാൾക്കറുടെപക്ഷത്തുനിന്നു ആണ് ഇന്നത്തെ കുട്ടിസംഘപരിവാർ സംസാരിക്കുന്നതു .
ദേശീയ പതാകയെ കുറിച്ച് പൊള്ളയായ കാര്യങ്ങൾആണിവർ പ്രചരിപ്പിക്കുന്നത്
ലാഹോര്‍ സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമിട്ട്, 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായിആചരിക്കാനും ത്രിവര്‍ണപതാകയെആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. എന്നാല്‍, ഈ ആഹ്വാനത്തെതള്ളിക്കൊണ്ട് കാവിപതാകയെ ആരാധിക്കാന്‍ Dr.ഹെഗ്‌ഡേവാര്‍ എല്ലാ RSS ശാഖകള്‍ക്കുംനിര്‍ദേശം നല്‍കി. 200 അടി വലിപ്പത്തിൽ ഉള്ളദേശീയ പതാക ഉയർത്തും എന്ന് പറയുന്ന ഇവരുടെആത്മാർഥത എന്താകും എന്ന് ചിന്തിച്ചുകുടെ ?
രാജ്യത്തിന്റെ ജനാധിപത്യത്തെയുംമതേതരത്വത്തെയും ഫെഡറല്‍സംവിധാനങ്ങളെയും തങ്ങളുടെ ഇഷ്ടത്തിന്അനുസരിച്ച് വ്യക്യാനിക്കാൻ ആണിവർശ്രമിക്കുന്നത് .
ഇനി ഏതെങ്കിലും ഒരു RSS പ്രവർത്തകൻകാര്യങ്ങളെ; കുറച്ചുകുടി വിശാലം ആയിചിന്തിച്ചാൽ അവർക്കതിൽ നിന്ന് സ്വയം പുറത്തുവരേണ്ടി വരും . അതിന്റെ ഏറ്റവും അടുത്തുള്ളഉദാഹരണം ആണ് ABVP -യുടെ JNU unit ജോയിന്റ്സെക്രട്ടറി സ്ഥാനത്തുനിന്നും അടുത്തിടെരാജിവെച്ച പ്രദീപ് നർവാൽ ,അങ്കിത് ഹാൻസ് (Ex-secretary, ABVP, School of Social Sciences) (http://www.doolnews.com/pradeep-narwal-ex-abvp-leader-speech-677.html ), RSS പ്രചാരകൻആയിരുന്ന സുധീഷ് മിന്നി യെ പോലുള്ളവർ.
വിചാരധാര മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ചേർത്തുപിടിച്ചു പാവപ്പെട്ടവർ, ദളിതർ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, കമ്മ്യൂണിസ്റ്റുകാർ ,ജനാധിപത്യവാദികൾ, തുടങ്ങിയ സംഘപരിവാറിനു എതിരായി ശബ്ദം ഉയർത്തുന്നവർക്ക് എതിരെ ഇവർ കടുത്ത അസഹിഷ്ണുത ആണ് കാണിക്കുന്നത്.
കടപ്പാട്
wikipedia
പ്രീജിത്ത് രാജ് :- നരേന്ദ്രമോഡിയെ തിരിച്ചറിയുക !
പുത്തലത്ത് ദിനേശൻ :- വിചാരധാരയുടെ നിലപാട്തറകൾ