രാജ്യദ്രോഹങ്ങളുടെ നാൾവഴികൾ …

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത് തുടങ്ങി ഇന്നു ശത്രു രാജ്യത്തിനു വേണ്ടി വേല ചെയ്യുന്ന സംഘപരിവാർ  സംഘങ്ങൾ ആണ് ഇന്ന് ദേശീയതയുടെ വക്താക്കൾ ആകാൻ ശ്രമിക്കുന്നത് .
നാമറിഞ്ഞ സംഘപരിവാർ രാജ്യദ്രോഹങ്ങളുടെ തെളിവുകൾ .
1) ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യം വെറും “പിന്തിരിപ്പൻ സമരങ്ങൾ ” ആയി പ്രക്യാപിച്ച ആൾ ആയിരുന്നു ഗോൾവർക്കർ.
2) സംഘടന നിരോധനം ഒഴിവാക്കാൻ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ  പങ്കെടുക്കാതിരിക്കുന്നതിനു  RSS -കേഡർമാർക്ക് ഗോൾവർക്കർ നിര്ദേശം നല്കിയിരുന്നു.
3) സവർകർ 1913-ൽ സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി മാപ്പ് എഴുതി കൊടുത്തു .ആ മാപ്പപേക്ഷയിൽ താൻ ഒരു “മുടിയനായ പുത്രൻ” ആണെന്ന് പറഞ്ഞു .
4) ഭാരത രത്ന കൊടുത്തു ആദരിച്ച മുൻ പ്രധാനമന്ത്രി Atal Bihari Vajpayee-യേ QUIT India സമരത്തിന്റെ ജാഥയിൽ പോയതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് കേസെടുത്തു പിടിച്ചു ചോദ്യം ചെയ്തപ്പോൾ ,സമരത്തിനു നേതൃത്വം കൊടുത്തവരെ ചൂണ്ടിക്കാട്ടിയാൽ വെറുതെ വിടാം എന്ന അവരുടെ ഓഫർ അനുസരിച്ച് ബടേശ്വർ മജിസ്ട്രേറ്റിനു മുന്നിൽ വാജ്പേയ് എഴുതിക്കൊടുത്ത മാപ്പപേക്ഷയിലൂടെ ലീലാധർ , മഹ്വാൻ എന്നീ സമരസേനാനികളെ ഒറ്റു കൊടുത്തു.
5) സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെ ദുര്ബലമാക്കാന് വര്ഗ്ഗീയകലാപങ്ങള് സൃഷ്ടിച്ച് രാജ്യം ചോരക്കളമാക്കുകയാണ് അവര് ചെയ്തത്.
6) 1942ലെ ബ്രിട്ടിഷ് രഹസ്യാന്വേഷണ രേഖകളില് നിന്ന് സ്വാതന്ത്ര്യ സമരകാലത്തെ  ബ്രിട്ടീഷ് ഇന്റലിജന്സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന E.J. Beveridge -ന്റെ  വാക്കുകളാണിത് – “ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് ഇന്ത്യന് ദേശീയതയുടെ ശത്രുവായി മുസ്ലീങ്ങളെയും, കമ്മ്യൂണിസ്റ്റുകാരെയും, ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന ആര്എസ്സ്എസ്സും ഹിന്ദുമഹാസഭയും നമ്മളുടെ ഇംഗിതമനുസരിച്ചാണ് പ്രവര്ത്തിക്കുന്നത്….”
7) അവര്ണ്ണരുടെ അതിജീവന സമരങ്ങള് ശക്തമായപ്പോള് അതിനെ കായികം ആയി  ചെറുത്തു തോൽപ്പിക്കാൻ സംഘപരിവാർ സംഘം  കൃത്യം ആയി പങ്ങു വഹിച്ചിട്ടുണ്ട്  എന്നതും ചരിത്ര സത്യം .
8) മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോട്സെ ഒരു സംഘപരിവാർ അംഗം ആയിരുന്നു .
9) മഹാത്മാഗാന്ധിയുടെ മരണം സംഘം പ്രവര്ത്തകര് മധുരം വിതരണം ചെയ്തു ആഘോഷിച്ചു . ഇത് ദേശവിരുദ്ധം ആകാതെ ഇരിക്കുന്നത് എങ്ങനെ ?
കേശവ് ബലിറാം ഹെഡ്ഗേവാർ 1925 ൽ ആണ് RSS സ്ഥാപിച്ചത്.
10) 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായിആചരിക്കാനും ത്രിവര്‍ണപതാകയെആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. എന്നാല്‍, ഈ  ആഹ്വാനത്തെതള്ളിക്കൊണ്ട് കാവിപതാകയെ ആരാധിക്കാന്‍ Dr.ഹെഗ്‌ഡേവാര്‍ എല്ലാ RSS  ശാഖകള്‍ക്കുംനിര്‍ദേശം നല്‍കി.
11) കാർഗ്ഗിൽ യുദ്ധസമയം പട്ടാളക്കാർ മരിച്ചുവീഴുംബോൾ , അവരെക്കിടത്താൻ ശവപ്പെട്ടി വാങ്ങിയതിൽ വരെ അഴിമതി കാണിച്ചില്ലെ ??
12) BJP പ്രസിഡന്റ്‌ ആയിരുന്ന ബംഗാരു ലക്ഷ്മൺ പ്രധിരോധ കരാറിനുവേണ്ടി കൈക്കൂലി ” ഡോളറിൽ ” ചോദിച്ചതു വാങ്ങിയില്ലെ ??
13) പാകിസ്ഥാനിലേക്ക് രാത്രിയിൽ 834 തവണ ഫോൺ വിളിച്ചു ദാവൂദ് ഇബ്രാഹിമുമായി രഹസ്യ സംഭാഷണം നടത്തിയത് മഹാരാഷ്ട്രയിലെ BJP മന്ത്രിയാണ്
ഏക്‌നാഥ് ഗാഡ്‌സേ രാജിയും വച്ചു.
14) വരുൺ ഗാന്ധിയുടെ രാജ്യസ്നേഹം സർജിക്കൽ സ്ട്രൈക്ക് വഴി നമ്മൾ കണ്ടു.
15) മധ്യപ്രദേശിൽ ISI-ക്കുവേണ്ടി ചാരവൃത്തിക്കിടെ 11 നു പേർ പിടിയിൽ ആയി .പിടിയിൽ ആയവരിൽ ബിജെപിയുടെ സജീവ പ്രവർത്തകരും .
വിട്ടുപോയ സത്യങ്ങൾ പുറത്തുവരാത്ത സത്യങ്ങൾ നിരവധി …
എന്നിട്ടും വർഗീയ കലാപങ്ങളുടെയും ചേരിതിരുവുകളുടെയും മറവിൽ കപട  രാജ്യസ്നേഹവും സംസ്കാര മൂല്യങ്ങളും ഛർദ്ദിച്ചു ഒരു ജനതയെ മലീമസമാക്കാൻ ആണു സംഘപരിവാർ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
അവര്‍ ജാതിയുടെയും മതത്തിന്‍െറയും വിഷ വിത്തുകള്‍ പാകും..
അവര്‍ മൃഗത്തിന്‍െറ പേരില്‍ മനുഷ്യരെ കൊന്നൊടുക്കും..
നീ അവർക്കു എതിരെ ശബ്‌ദിച്ചാൽ നീ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടും …
കരുതിയിരിക്കുക …..!!