പുന്നപ്ര വയലാര്‍ സമരം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര-വയലാര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ സി.പിയുടെ നയത്തിനെതിരെ ഐക്യകേരളം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ കൂടി ഭാഗം ആയിരുന്നു പുന്നപ്ര വയലാർ സമരം .

ഈ സ­മ­ര­ത്തി­ന്‌ ക­യർ­ഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­ക­ളും അ­വ­രു­ടെ സം­ഘ­ട­ന­ക­ളു­മാ­ണ്‌ മുൻ­കൈ­യെ­ടു­ത്ത­ത്‌.കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെടുന്നത്.1938 ഒക്‌ടോബര്‍ 19ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ വമ്പിച്ച യോഗം തൊഴിലവകാശങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുക ഉണ്ടായി .

1946 ജനുവരി 15-ാം തീയതി അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഉത്തരവാദഭരണത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടത്തുന്നതിന് 1946 ഒക്‌ടോബര്‍ 4 ന് തിരുവിതാംകൂര്‍ ഐക്യ ട്രേഡ് യൂണിയന്‍ സമ്മേളനം തീരുമാനമെടുത്തു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മര്‍ദനം സര്‍ സി പിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.

ക­യർ ഫാ­ക്‌­ട­റി തൊ­ഴി­ലാ­ളി­കൾ­ക്കും­- കർ­ഷ­ക തൊ­ഴി­ലാ­ളി­കൾ­ക്കും മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­കൾ­ക്കും എ­തി­രാ­യി ഡി­എ­സ്‌­പി വൈ­ദ്യ­നാ­ഥ­യ്യ­രു­ടെ നേ­തൃ­ത്വ­ത്തിൽ ജ­ന്മി­ക­ളു­ടെ പിൻ­ബ­ല­ത്തോ­ടു­കൂ­ടി റൗ­ഡി­കൾ ഇ­ള­കി­യാ­ടി. പൊലീസ് അതിക്രമം ശക്തിപ്പെട്ടപ്പോള്‍ അതിനെ നേരിടുകയല്ലാതെ വഴിയില്ലെന്ന സ്ഥിതിയുണ്ടായി. തൊഴിലാളികള്‍ ക്യാമ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. പരിശീലനം നേടിയ വളണ്ടിയര്‍മാരെ സംഘടിപ്പിച്ചു. അങ്ങനെയാണ് 1946 ഒക്‌ടോബര്‍ 22 ന് ഐതിഹാസികമായ പണിമുടക്ക് ആരംഭിക്കുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ സി പിയുടെ പൊലീസും പട്ടാളവും ശ്രമം തുടങ്ങി. ഇതിനെ നേരിടാന്‍ തൊഴിലാളികളും സജ്ജരാകുന്ന സ്ഥിതി വന്നു. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചു. ശ്രീ­മ­തി അ­ക്ക­മ്മാ ചെ­റി­യാൻ, ആർ വി തോ­മ­സ്‌, എ എം വർ­ക്കി, സി ഐ ആൻ­ഡ്രൂ­സ്‌ എ­ന്നീ നേ­താ­ക്ക­ന്മാ­രും അ­റ­സ്റ്റു­ചെ­യ്യ­പ്പെ­ട്ടു.
തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി പുന്നപ്രയിലെ പൊലീസ് ക്യാമ്പ് തൊഴിലാളികള്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.

പൊ­തു­പ­ണി­മു­ട­ക്കു സ­മ­ര­ത്തെ തു­ടർ­ന്ന്‌ ആ­ല­പ്പു­ഴ­യിൽ 1946 ഒ­ക്‌­ടോ­ബർ 24-നു നാ­ലു ജാഥകൾ സം­ഘ­ടി­പ്പി­ച്ചു. “അ­മേ­രി­ക്കൻ മോ­ഡൽ അ­റ­ബി­ക്ക­ട­ലിൽ, ദി­വാൻ ഭ­ര­ണം അ­വ­സാ­നി­പ്പി­ക്കുക, പൊ­ലീ­സ്‌ ക്യാ­മ്പു­കൾ പിൻ­വ­ലി­ക്കു­ക, പൊ­ലീ­സ്‌ ന­ര­നാ­യാ­ട്ട്‌ അ­വ­സാ­നി­പ്പി­ക്കു­ക, രാ­ഷ്‌­ട്രീ­യ ത­ട­വു­കാ­രെ വി­ട്ട­യ­ക്കു­ക“ എ­ന്നീ മു­ദ്രാ­വാ­ക്യ­ങ്ങൾ ജാഥയിൽ മു­ഴ­ങ്ങി. ടൗ­ണി­നു തെ­ക്കു നി­ന്ന്‌ പു­റ­പ്പെ­ട്ട ജാഥയിൽ ഒ­ന്നി­നെ തി­രു­വ­മ്പാ­ടി­യിൽ വ­ച്ച്‌ റി­സർ­വ്‌ പൊ­ലീ­സ്‌ ത­ട­ഞ്ഞു. വെ­ടി­വെ­യ്‌­പ്പ്‌ ന­ട­ന്നു. എ­ക്‌­സ്‌ സർ­വീ­സ്‌­മെൻ സ. ക­രു­ണാ­ക­ര­നും പു­ത്തൻ­പ­റ­മ്പിൽ ദാ­മോ­ദ­ര­നും അ­പ്പോൾ­ത­ന്നെ വെ­ടി­കൊ­ണ്ട്‌ മ­രി­ച്ചു­വീ­ണു. പ­ലർ­ക്കും പ­രു­ക്കു­പ­റ്റി.
മ­റ്റൊ­രു ജാഥയെ പു­ന്ന­പ്ര വ­ച്ച്‌ റി­സർ­വെ പൊ­ലീ­സ്‌ ത­ട­ഞ്ഞു­നിർ­ത്തി. വെ­ടി­വെ­പ്പ്‌ തു­ട­ങ്ങി. തൊ­ഴി­ലാ­ളി­കൾ ചെ­റു­ത്തു­നിൽ­ക്കു­ക­യും എ­തി­രാ­ളി­ക­ളിൽ നി­ന്ന്‌ ക­ഴി­യു­ന്ന­ത്ര ആ­യു­ധ­ങ്ങൾ പി­ടി­ച്ചെ­ടു­ക്കു­ക­യും സ­ബ്‌­ഇൻ­സ്‌­പെ­ക്‌­ടർ നാ­ടാർ അ­ട­ക്കം കു­റേ പൊ­ലീ­സു­കാർ കൊ­ല്ല­പ്പെ­ടു­ക­യും ചെ­യ്‌­തു. ഈ ഏ­റ്റു­മു­ട്ട­ലിൽ പോർ­ട്ട്‌ വർ­ക്കേ­ഴ്‌­സ്‌ യൂ­ണി­യൻ സെ­ക്ര­ട്ട­റി ടി സി പ­ത്മ­നാ­ഭ­നുൾ­പ്പെ­ടെ ധീ­ര­ന്മാ­രാ­യ ഒ­ട്ടേ­റെ സ­ഖാ­ക്കൾ മ­ര­ണ­മ­ട­ഞ്ഞു. വെ­ടി­യേ­റ്റ്‌ ഗു­രു­ത­ര­മാ­യി പ­രു­ക്കേ­റ്റു­വീ­ണു­പോ­യ കു­റേ സ­ഖാ­ക്ക­ളെ പൊ­ലീ­സും റൗ­ഡി­ക­ളും ചേർ­ന്ന്‌ ബ­യ­ണ­റ്റ്‌­കൊ­ണ്ട്‌ കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്തി. ശേ­ഷി­ച്ച­വ­രെ ലോ­റി­യിൽ പെ­റു­ക്കി­ക്ക­യ­റ്റി തെ­ക്കെ ചു­ടു­കാ­ട്ടിൽ കൊ­ണ്ടു­പോ­യി കൂ­ട്ടി­യി­ട്ട­ശേ­ഷം (അ­തിൽ ജീ­വ­നു­ള്ള­വ­രും ഉ­ണ്ടാ­യി­രു­ന്നു) ഈ മ­നു­ഷ്യ കൂ­മ്പാ­ര­ത്തി­ന്‌ തീ­വ­ച്ചു.
പിന്നീട് ഒ­ക്‌­ടോ­ബർ 26-നു കാ­ട്ടൂർ വെ­ടി­വെ­പ്പിൽ സ. കാ­ട്ടൂർ ജോ­സ­ഫ്‌ കൊ­ല്ല­പ്പെ­ട്ടു. അ­ന്നു­ത­ന്നെ മാ­രാ­രി­ക്കു­ളം പാ­ല­ത്തി­നു സ­മീ­പ­വും വെ­ടി­വെ­പ്പും പാ­ട്ട­ത്തു രാ­മൻ­കു­ട്ടി, ആ­ന­ക­ണ്ട­ത്തിൽ വെ­ളി­യിൽ കു­മാ­രൻ തു­ട­ങ്ങി ആ­റു­പേർ അ­വി­ടെ ര­ക്ത­സാ­ക്ഷി­ക­ളാ­യി.

1946 ഒ­ക്‌­ടോ­ബർ 27 വ­യ­ലാർ മേ­നാ­ശ്ശേ­രി, ഒള­ത­ല എ­ന്നി­വി­ട­ങ്ങ­ളിൽ യ­ന്ത്ര­ത്തോ­ക്കു­കൊ­ണ്ടു­ള്ള വെ­ടി­വെ­പ്പാ­ണ്‌ ന­ട­ന്ന­ത്‌. വയലാറിലെ സമര ക്യാമ്പ് മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലായിരുന്നു. പൊ­ടു­ന്ന­നെ ആ ക്യാമ്പിനെ കു­റേ ബോ­ട്ടു­ക­ളി­ലാ­യി അ­ന­വ­ധി പ­ട്ടാ­ള­ക്കാർ വ­ള­ഞ്ഞു. ജ­ന­ങ്ങൾ­ക്ക്‌ പു­റ­ത്തേ­ക്ക്‌­പോ­കാ­നു­ള്ള എ­ല്ലാ മാർ­ഗ­ങ്ങ­ളും അ­ട­ച്ചു­കൊ­ണ്ടാ­ണ്‌ നാ­ല്‌ ഭാ­ഗ­ത്തു­നി­ന്നും വെ­ടി ഉ­തിർ­ത്ത­ത്‌.
അ­തി­ഭീ­ക­ര­വും പൈ­ശാ­ചി­ക­വു­മാ­യ ഒ­രു രം­ഗം അ­വി­ടെ സൃ­ഷ്‌­ടി­ക്ക­പ്പെ­ട്ടി­ട്ടും സ­ഖാ­ക്കൾ കീ­ഴ­ട­ങ്ങി­യി­ല്ല. “അ­മേ­രി­ക്കൻ മോ­ഡൽ അ­റ­ബി­ക്ക­ട­ലിൽ, ദി­വാൻ ഭ­ര­ണം അ­വ­സാ­നി­പ്പി­ക്കും” എ­ന്ന മു­ദ്രാ­വാ­ക്യ­വു­മാ­യി അ­വർ മു­ന്നോ­ട്ടാ­ഞ്ഞു.

ഈ വെ­ടി­വ­യ്‌­പ്പ­‍ി­നി­ട­യിൽ സ. ശ്രീ­ധ­രൻ എ­ഴു­ന്നേ­റ്റു­നി­ന്നു­കൊ­ണ്ട്‌ “ഞ­ങ്ങൾ­ക്കെ­ന്ന­പോ­ലെ നി­ങ്ങൾ­ക്കും നി­ങ്ങ­ളു­ടെ കു­ടും­ബ­ത്തി­നും വേ­ണ്ടി­യാ­ണ്‌ ഞ­ങ്ങൾ ഈ സ­മ­രം ചെ­യ്യു­ന്ന­ത്‌. ഞ­ങ്ങ­ളെ കൊ­ന്നാ­ലെ നി­ങ്ങൾ­ക്ക്‌ ജീ­വി­ക്കു­വാൻ സാ­ധി­ക്കൂ എ­ങ്കിൽ നി­ങ്ങൾ ഞ­ങ്ങ­ളെ വെ­ടി­വ­യ്‌­ക്കു“ എ­ന്ന്‌ പ­ട്ടാ­ള­ക്കാ­രോ­ടാ­യി പ­റ­ഞ്ഞു. ”ആ സ­ഖാ­വ്‌ ഷർ­ട്ട്‌ വ­ലി­ച്ചു­കീ­റി നെ­ഞ്ചു­കാ­ണി­ച്ചു“. പ­ട്ടാ­ള­ക്കാർ സ്‌­തം­ഭി­ച്ചു­പോ­യി. DSP വൈ­ദ­‍്യ­നാ­ഥ­യ്യർ… ”ഫ­യർ, ഫ­യർ“ എ­ന്ന­ല­റി വിളിയിൽ പ­ട്ടാ­ള­ക്കാർ വീ­ണ്ടും വെ­ടി തു­ട­ങ്ങി. ഈ വെ­ടി­വ­യ്‌­പ്‌ നാ­ല­ര മ­ണി­ക്കൂർ സ­മ­യം നീ­ണ്ടു­നി­ന്നു.അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും.

1947 ജൂലായ് 25 നു സാഹസികം ആയി ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചു.

ജന്മിമാർക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും, മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ പുന്നപ്ര-വയലാർ സമരങ്ങളിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു.നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

1957 ജയിൽവിമോചിതരായ പുന്നപ്ര വയലാർ സമര സേനാനികൾ

പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു. രക്തം ചൊരിഞ്ഞ് നേടിയെടുത്ത അവകാശബോധത്തെ പിറകോട്ടടിപ്പിക്കുവാൻ പല വിധ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. കേരളത്തിന്റെ നവോത്ഥാനത്തെ പ്രബുദ്ധതയെ മത നിരപേക്ഷതയെ എല്ലാം നശിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ പുരോഗമന ചിന്താഗതിക്കാരുടെ ശക്തമായ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്. മനുഷ്യ മോചന പ്രത്യയ ശാസ്ത്രത്തിനു പോയ കാലത്തെ ക്കാൾ പ്രസക്തിയേറുന്ന ഈ കെട്ട കാലത്ത് നിങ്ങൾ കൊളുത്തിയ രണ ദീപം കെടാതെ ഞങ്ങൾ സൂക്ഷിക്കും… പുന്നപ്ര വയലാർ രക്തസാക്ഷികളുടെ പാവനമായ സ്മരണയ്ക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.