Collider : Manar Abu Dhabi

“Collider”: എതാണ്ട് 5 കിലോമീറ്റർ ചുറ്റളവിൽ നിന്ന് കാണാൻ കഴിയുന്ന, അബുദാബിയിലെ ലുലു ദ്വീപിൽ സ്ഥാപിച്ചിരിക്കുന്ന നൂറുകണക്കിന് പെൻസിൽ-ബീം റോബോട്ടിക് സെർച്ച്ലൈറ്റുകൾ ഉപയോഗിച്ച് മെക്സിക്കൻ കലാകാരനായ റാഫേൽ ലൊസാനോ-ഹെമ്മർ സൃഷ്ടിച്ച കലാസൃഷ്ടിയാണ് “കൊളൈഡർ”.

നക്ഷത്രങ്ങളും തമോഗർത്തങ്ങളും സൃഷ്ടിക്കുന്ന കോസ്മിക് കിരണങ്ങളായി ഭൂമിയിൽ എത്തുന്ന പ്രോട്ടോണുകളുടേയും ആൽഫ കണങ്ങളുടേയും നീക്കത്തിനനുസരിച്ചു ഗീഗർ കൗണ്ടറുകളുപയോഗിച്ചു അദൃശ്യ തരംഗ ചലനത്തിന്റെ ഒരിക്കലും ആവർത്തിക്കാത്ത കാസ്കേഡിംഗ് പാറ്റേണുകൾ സൃഷ്ടിച്ചുകൊണ്ട് പ്രകാശത്തിന്റെ ഒരു വിസ്മയം നമുക്ക് ദൃശ്യമാകുന്നത്.

ഈ പ്രകാശം ഏതാണ്ട് 100km ആകാശത്തേക്ക് എത്തുന്നു എന്നാൽ ഇത് പക്ഷികൾക്കോ പ്രാണികൾക്കോ കാണാൻ കഴിയില്ല എന്നതും അത്ഭുതമായി. ബഹിരാകാശവുമായുള്ള നമ്മുടെ അദൃശ്യ ബന്ധം സുവ്യക്തമാക്കുന്നതാണ് ഈ കലാസൃഷ്ടി.