ചീമേനി രക്തസാക്ഷി ദിനം

ചോര മരവിക്കുന്ന കൊടും ക്രൂരതയുടെ ഓർമ്മ ദിവസം , “ചീമേനി രക്തസാക്ഷിദിനം”

 

ഇന്ന് സമാധാനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന ഖദറിട്ട കോൺഗ്രസ് കാപാലികർ പൈശാചികമായി  അഞ്ചു സഖാക്കളേ കൊലപ്പെടുത്തിയ ദിവസമാണിന്ന് .

ചീമേനിയെന്നത് കേരളത്തിലെ സാധാരണ ഒരു സ്ഥലനാമം അല്ല , നേരിൻ്റെ ആദർശത്തിന് വേണ്ടി പ്രാണനേക്കാൾ വിലനൽകി രക്തപതാക ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടി പ്രാണൻ നൽകിയ ധീര രക്തസാക്ഷികളുടെ ചോരയിൽ ചുവന്ന നാടാണത് .

1987 ലെ നിയമസഭ ഇലക്ഷൻ കാലം. ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ അവസാനം  വോട്ടെടുപ്പ് വിശകലനം ചെയ്യാൻ വേണ്ടി ചീമേനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ വൈകിട്ട് ചീമേനിയിലെ ആ പാർട്ടി ഓഫീസില്‍ ഒത്തുചേര്‍ന്നു.മുഴുവൻ സഖാക്കളും ക്ഷിണിതർ.പെട്ടെന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തിയ കോൺഗ്രസ്സ് കാപാലികർ പാർട്ടി ഓഫീസ് വളയുന്നു.

പാർട്ടി ഓഫിസ് കുത്തിപ്പൊളിക്കുന്നു…കെട്ടിടത്തിന് തീ ഇടുന്നു…കെട്ടിടത്തിനുള്ളിൽ നിന്ന സഖാക്കൾ മരണം മുന്നിൽ കണ്ട നിമിഷം….

കത്തുന്ന തീയില്‍നിന്ന് പ്രാണനും കൊണ്ട് പാതിവെന്ത് പുറത്തേക്കു രക്ഷപെടാൻ ശ്രമിച്ചവരെ പുറത്തു  ചെന്നായ്ക്കളെപ്പോലെ കാത്തുനിന്ന ഖദർ ധാരികൾ പുറകെ ഓടി വെട്ടിയും കുത്തിയും കൊന്നുതള്ളി.
സഖാക്കൾ അമ്പു ,സി കോരൻ, പി കുഞ്ഞപ്പന്‍, എം കോരൻ രക്തസാക്ഷികൾ ആയി .

ആലവളപ്പില്‍ അമ്പുവിനെ വെട്ടിക്കൊല്ലുമ്പോള്‍
മക്കളായ കുമാരനും ഗംഗാധരനും ഓഫീസിനകത്ത്
ആളിപ്പടരുന്ന തീയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു.

 

 

ചാലില്‍ കോരന്റെ വലതുകൈ അറുത്തുമാറ്റിയ ശേഷമാണ് കൊന്നത്.

പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന പി കുഞ്ഞപ്പനെ
തല തല്ലിപ്പൊളിച്ച് പുല്ലില്‍ പൊതിഞ്ഞ് ചുട്ടുകളഞ്ഞു.

നാലുപേരുടെ മരണംകൊണ്ടും കോണ്‍ഗ്രസുകാരുടെ ചോരക്കൊതി അടങ്ങിയില്ല. കയ്യൂരിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് കെ.വി കുഞ്ഞിക്കണ്ണനെ പിടിച്ചത്, അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു.

മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ ഉളള എല്ലാ അക്രമങ്ങളെയും അതിജീവിച്ചാണ്  ഈ വിപ്ലവ പ്രസ്ഥാനം കേട്ടിപ്പെടുത്തിയത് . പ്രതിസന്ധി ഘട്ടങ്ങളിൽ കരളുറപ്പ് നൽകുന്ന തീവ്രപ്രചോദനം നൽകുന്ന കനലോർമ്മകളാണ് ചീമേനി രക്തസാക്ഷിദിനം .

രക്തസാക്ഷികളുടെ സ്മരണകൾ സാക്ഷിയായി , ഇനിയും മുന്നോട്ടു തന്നെ പോവുക തന്നെ ചെയ്യും

ചീമേനി രക്തസാക്ഷി സ്മരണകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ
ലാൽസലാം ….