RSS – 1925 വിജയദശമി നാൾ മുതൽ ഇന്നുവരെ

ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ രാജ്യമായാണ്‌ ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് തന്നെ തുടങ്ങാം.

ആയുധങ്ങളിൽനിന്നു ചോര ഉണങ്ങാത്ത സംഘപരിവാർ സംഘത്തിന്റെ മുഖം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്.

1)കഴിഞ്ഞ തൊണ്ണൂറ്റി രണ്ടു വർഷക്കാലമായി RSS രാഷ്ട്ര നവനിർമാണത്തിനു നൽകിയ സംഭാവനകൾ എന്താണ്?
2)1925 മുതൽ 1947 ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നത് വരെ RSS സ്വാതന്ത്ര്യ സമരത്തിൽ എന്ത് പങ്കാണ് വഹിച്ചത്?
3)എന്തിനായിരുന്നു നാല് നിരോധനകൾ RSS ന് നേരിടേണ്ടി വന്നത്.
4)ചരിത്രത്തിലും, ഇന്നും, നാളെയും അതിന്റെ പ്രവർത്തന ശൈലി കൊണ്ടുതന്നെ RSS-നെപ്പോലെ ഏറെ സംശയത്തോടെ വീക്ഷിക്കപെടുന്ന മറ്റൊരു സംഘടനയുണ്ടാവില്ല.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്കു വരാം;

ആരാണീ Dr.ഹെഡ്ഗേവാർ?

RSS-ന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ
ഇന്ത്യയല്ല “ഹിന്ദുക്കളുടെ ഹിന്ദുസ്ഥാൻ” ആണിതെന്നും ജർമ്മനി എങ്ങനെ ജർമൻസിന്റേതാവുന്നോ അതു പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും, കേവലം ഒരു പ്രദേശത്തെ ഒരു രാജ്യം എന്നു വിളിക്കാൻ പറ്റില്ല, ഒരു രാജ്യം ഉണ്ടാകുന്നത്‌ ഒരേ ചിന്തയും സംസ്കാരവും പാരമ്പര്യവും ഉള്ള ജനങ്ങൾ ഒരു പ്രദേശത്ത്‌ കാലാ കാലങ്ങളായി ജീവിക്കുമ്പോഴാണു. ഇതേ കാരണങ്ങൾ കൊണ്ട്‌ തന്നെ ഈ രാജ്യം ഹിന്ദുക്കളുടേതാണു, “ഹിന്ദുസ്ഥാൻ” എന്നായിരിക്കണം നമ്മുടെ രാജ്യത്തിനു നൽകേണ്ട പേര്‌. മറ്റുള്ള ആളുകൾ ഇവിടെ ജീവിക്കരുത്‌ എന്നു നമ്മൾ പറയുന്നില്ല, എന്നാൽ അവർ ജീവിക്കുന്നത്‌ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനിൽ ആണെന്നു അവർ ഓർക്കണം.” എന്ന് സംഘത്തെ പറഞ്ഞു പഠിപ്പിച്ച ഇന്ത്യൻ ഫാസിസ്റ്റ്‌ സംഘടനാ രൂപമായ RSS ന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ.

വൈദ്യ ശാസ്ത്രം പഠിച്ചത് കൽക്കത്തയിലായിരുന്നു, അവിടെ വെച്ച് ഹെഡ്‌ഗേവാർ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുകയും നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗഭാക്കായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.1921 ആഗസ്റ്റ്‌ 19 മുതൽ 1922 ജൂലായ്‌ 12 വരെ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടു. ജയിൽ വാസ കാലഘട്ടത്തിൽ പരിചയപ്പെട്ട തീവ്ര ഹിന്ദുത്വ വാദികളായ ബി. എസ് മുൻജെ, വി. ഡി സവർക്കർ എന്നിവരുടെ ഉറ്റ ചങ്ങാതി ആയി മാറി. ജയിൽ വാസത്തിനു ശേഷം സവർക്കറുടെ ഹിന്ദുത്വ ആശയത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചു ഹിന്ദു ദേശീയവാദവുമായി പ്രവർത്തന രംഗത്തെത്തുകയും ചെയ്തു . ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ഒരുവർഷത്തെ ജയിൽ വാസം ഒഴിച്ചാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു തരത്തിൽ ഉള്ള ഇടപെടലുകളും ഹെഡ്ഗേവാർ എന്ന RSS ന്റെ സ്ഥാപകന്റെ ഭാഗത്തു നിന്നും പിന്നീട് ഉണ്ടായിട്ടില്ല.
ഹിന്ദുത്വ ഭീകരതയെ ഇന്ത്യൻ മണ്ണിൽ ഉറപ്പിക്കാൻ അരക്കെട്ടുറപ്പിച്ച ഹെഡ്‌ഗേവാർ RSS എന്ന സംഘടനയ്ക്ക് 1925 സെപ്തംബറിൽ രൂപം കൊടുത്തു. ഇദ്ദേഹം മുന്നോട്ട് വച്ച ഹിന്ദു രാഷ്ട്ര വീക്ഷണങ്ങളാണ് RSS പ്രചരിപ്പിച്ചു പോരുന്നത്.

“ഹിന്ദു സംസ്‌കാരമാണ് ഹിന്ദുത്വത്തിന്റെ ജീവിതം. അതിനാല്‍ ഹിന്ദുസ്ഥാന്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ നാം ആദ്യം ഹിന്ദു സംസ്‌ക്കാരത്തെ പോഷിപ്പിക്കണം. ശക്തി സംഘടനയിലൂടെ മാത്രം വളരുന്നു. അതിനാല്‍ എല്ലാ ഹിന്ദുക്കളുടെയും ഉത്തരവാദിത്വം ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുകയെന്നതാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ തങ്ങളുടെ ആജീവനാന്തം അവരുടെ ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ വിധി മാറ്റാന്‍ കഴിയില്ല. ഞങ്ങളുടെ യുവാക്കളുടെ മനസ്സുകളെ ആത്യന്തികമായി രൂപപ്പെടുത്തുന്നതിന് സംഘത്തിന്റെ പരമാവധി ലക്ഷ്യം.” – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ (RSS official website ൽ നിന്ന്)
“ഭഗ്വധ്വജ്‌” (കാവിക്കൊടി) ആണു നമ്മുടെ രാജ്യത്തിന്റെ മൗലികമായ മുഴുവൻ അംശങ്ങളെയും സാക്ഷാത്കരിക്കുന്നത്‌ എന്നും അതു ഹിന്ദു സംസ്കാരത്തിന്റെ സാക്ഷാൽക്കാരമാണു എന്നും, ത്രിവർണ്ണ പതാക അപശകുനം ആണെന്നും പറയുകയുണ്ടായി.
ഉപ്പ്‌ സത്യാഗ്രഹത്തിൽ പോലും സംഘ പ്രവർത്തകർ പങ്കെടുക്കരുതെന്നു കർശന നിർദേശം കൊടുത്ത ആളാണു ഹെഡ്ഗേവാർ എന്നോർക്കണം.

ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ പിന്നീടിങ്ങോട്ട് ഈ സംഘടന കോളനിശക്തിയെ സഹായിക്കുകയും പലഘട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തെയും ജനകീയ പ്രസ്ഥാനങ്ങളെയും എതിർക്കുകയും ചെയ്തു. അങ്ങനെ 1925 ൽ ആരംഭം മുതൽ, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾക്കെതിരായ ഇന്ത്യൻ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ സമരത്തെ തകർക്കാൻ RSS ശ്രമിച്ചു.
RSS പ്രസിദ്ധീകരിച്ച ഹെഡ്ജെവാറിന്റെ ജീവചരിത്രമനുസരിച്ച്1930-ൽ ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ചപ്പോൾ, RSS ഈ സമരത്തിൽ പങ്കെടുക്കില്ല എന്നും സംഘപ്രവർത്തകർ വ്യക്തിപരമായി പോകുന്നതിൽ എതിർപ്പില്ല എന്നും വ്യകതമാക്കി വിവരം എല്ലാ RSS സംഘപ്രവർത്തകർക്കും കൊടുത്തിരുന്നു. ഇതുകാരണം അന്ന് ഏതെങ്കിലും ഉത്തരവാദപ്പെട്ട സംഘപ്രവർത്തകർക്ക് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

സംഘത്തിന്റെ അംഗങ്ങളെ ആഭ്യന്തര സുരക്ഷയ്ക്കായി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം സ്ഥാപിച്ച “civic guards” -ലേക്ക് ചേരാൻ പ്രോത്സാഹിപ്പിക്കുമെന്നും RSS നേതാക്കൾ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയും ആയി കൂടിക്കാഴ്ച നടത്തി, വാഗ്ദാനം നൽകിയിരുന്നു. സിവിൽ സുരക്ഷാ സേനയിൽ റിക്രൂട്ടിംഗ് നടത്തി നമ്മുടെ സഹോദരങ്ങളെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിലപാടായിരുന്നു RSS ചെയ്തത്.

RSS ഉം ഫാസിസ്റ്റു ആശയങ്ങളോടുള്ള അടുപ്പവും

ഹെഡ്‌ഗേവാര്‍ ഗുരുനാഥനായി കണ്ട ബി. എസ് മുൻജെ ഹിറ്റ്ലറേയും മുസ്സോളിനിയെയും ആരാധനാമൂർത്തികൾ ആയാണ് കണ്ടത്. 1931 മാർച്ച് 19ന് പലാസാ വെൻസിയായിൽ മുസ്സോളിനിയെ കണ്ടുമുട്ടിയ ബി. എസ് മുൻജെ “ഫാസിസ്‌റ് ഓർഗനൈസേഷനിലെ സന്ദർശനം എന്നെ ആവേശഭരിതനാക്കി”

എന്ന് ഡയറിയിൽ കുറിച്ചിരുന്നു. ഫാസിസ്റ്റു പ്രത്യയശാസ്ത്രത്തിലൂടെ ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പൊക്കാമെന്ന ബി. എസ് മുൻജെയുടെ ലക്‌ഷ്യം, അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ഹെഡ്‌ഗേവാറും RSS-സും ഏറ്റെടുക്കുകയായിരുന്നു. ഇറ്റലിയിലേക്ക് പോകുന്നതിന് മുൻപ് ബി. എസ് മുൻജെ 1928ൽ പ്രസിദ്ധീകരിച്ച “The Recent Laws for the Difference of the State” എന്ന ചെറു പുസ്തകത്തിൽ നിന്ന് ഫാസിസത്തോടുള്ള ആഭിമുഖ്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു.1931 മാർച് 15 മുതൽ 24 വരെ ബി. എസ് മുൻജെ നടത്തിയ ഇറ്റലി സന്ദർശനവും അന്നദ്ദേഹം എഴുതിയ 13 പേജുകൾ വരുന്ന ഡയറികുറിപ്പുകളും നിറയെ ഫാസിസത്തെ സ്തുതിക്കുന്ന അപോസ്തല വാചകങ്ങൾ ആയിരുന്നു.

” തന്റെ രാജ്യത്തിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ മുസോളിനി ബലില്ലാ സംഘടനയെ കുറിച്ചുള്ള ആശയം രൂപപ്പെടുത്തി. ഇറ്റലിയുടെ സൈനിക സംഘടനക്ക് വേണ്ടി ഇതിനേക്കാൾ നല്ലൊരാശയം ഇനി രൂപപ്പെടുത്താനില്ല…. ഫാസിസത്തിന്റെ ആശയം ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെ സന്ദേശത്തെ സുവ്യക്തമാക്കി വെളിപ്പെടുത്തുന്നു. ഇന്ത്യക്ക്, പ്രത്യേകിച്ച് ഹിന്ദു ഇന്ത്യക്ക്, ഹിന്ദുക്കളുടെ പുനർനിർമ്മാണത്തിന് ഇത്തരത്തിലുള്ള ചില സ്ഥാപനങ്ങൾ ആവശ്യമാണ്. ഹെഡ്‌ഗേവാറിനു കീഴിൽ നാഗ്പൂരിൽ സ്ഥാപിതമായിട്ടുള്ള നമ്മുടെ രാഷ്ട്രീയ സ്വയം സേവക് സംഘ് അത്തരത്തിലുള്ള ഒരു സ്ഥാപനമാണ്….” – (ബി. എസ് മുൻജെയുടെ ഡയറി കുറിപ്പുകളിൽ നിന്ന്)

ഇറ്റലിയിൽ നിന്നും ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തിൽ പുളകിതനായാ ബി. എസ് മുൻജെ ഇന്ത്യയിൽ പിന്നീട് സമരോത്സുക ഹിന്ദു രാഷ്ടവാദത്തിന്റെ വിത്തുകൾ പാകുകയായിരുന്നു. ഹിന്ദു സമൂഹത്തെ ഫാസിസ്റ്റു രീതികൾക്കനുസൃതമായി പാകപ്പെടുത്തുകയും സമരോത്സുകമായി സജ്ജമാകാനും പിന്നീട് ഇന്ത്യയിൽ നിരവധി സെമിനാറുകളും കൂടിക്കാഴ്ചകളും നടത്തുകയുണ്ടായി. (1934ൽ കപ്ദേ ശാസ്ത്രിയുടെ നേതൃത്വത്തിൽ നടന്ന “ഫാസിസവും മുസോളിനിയും” എന്ന വിഷയത്തിൽ നടന്ന യോഗങ്ങൾ, 1934 മാർച്ച് 31ന് ഹെഡ്ഗേവാർ, ലാലു ഗോഖലെ, ബി. എസ് മുൻജേ എന്നിവരുടെ കൂടിക്കാഴ്ചകൾ)

1925 ലെ വിജയ ദശമി ദിവസം ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിച്ചു. സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി പേര്, കാര്യാലയം, പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനു രൂപം നൽകിയത്. 1926 ഏപ്രിൽ പതിനേഴിനാണ് ഹെഡ്ഗെവാർ താൻ രൂപീകരിച്ച സംഘടനക്കു പേര് കൊടുത്തത് .RSSന്റെ വളർച്ചക്കായി സംഘ പ്രചാരകൻമാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തു. RSS എന്ന സംഘടനയുടെ ചരിത്രം ഇവിടെ നിന്ന് ആരംഭിക്കുകയാണ്. ഇന്ത്യൻ മണ്ണിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം ആയിരുന്നു RSS എക്കാലവും നടത്തിയിരുന്നത്.

ഇന്ത്യൻ റിപ്പബ്ലിക്ക്‌ എന്ന ആശയത്തെയോ അതിന്റെ മതേതരത്വത്തെയോ വൈവിദ്ധ്യത്തെയോ ഒന്നും ഒരു തരത്തിലും അംഗീകരിക്കാതിരുന്ന സംഘടന ആണ് RSS.’ ഒരു മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം ജനാധിപത്യവ്യവസ്ഥിതി യെക്കാൾ കൂടുതൽ ഉപയോഗപ്രദമാവുമെന്നും അതാണ് രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും ഉതകുക ‘ എന്ന മുസോളിനിയുടെ ജനാധിപത്യവിരുദ്ധ ആശയം തന്നെയാണ് RSS പൂർണ്ണമായും ഉൾക്കൊണ്ടിട്ടുള്ളത്.

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളാണ് രൂപീകരണഘട്ടം മുതൽ നടന്നിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ പിന്നീടിങ്ങോട്ട് ഈ സംഘടന കോളനിശക്തിയെ സഹായിക്കുകയും പലഘട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തെയും ജനകീയ പ്രസ്ഥാനങ്ങളെയും എതിർക്കുകയും ചെയ്തു. അങ്ങനെ 1925 ൽ ആരംഭം മുതൽ, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾക്കെതിരായ ഇന്ത്യൻ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ സമരത്തെ തകർക്കാൻ RSS ശ്രമിച്ചു കൊണ്ടേയിരുന്നു.

സംഘപരിവാർ രാജ്യദ്രോഹങ്ങളുടെ നാൾവഴികൾ – ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതലിങ്ങോട്ട്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത് തുടങ്ങി ഇന്നു ശത്രു രാജ്യത്തിനു വേണ്ടി വേല ചെയ്യുന്ന സംഘപരിവാർ സംഘങ്ങൾ ആണ് ഇന്ന് ദേശീയതയുടെ വക്താക്കൾ ആകാൻ ശ്രമിക്കുന്നത്. നാമറിഞ്ഞ സംഘപരിവാർ രാജ്യദ്രോഹങ്ങളുടെ തെളിവുകൾ.

1)സംഘത്തിന്റെ അംഗങ്ങളെ ആഭ്യന്തര സുരക്ഷയ്ക്കായി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം സ്ഥാപിച്ച “സിവിൽ സുരക്ഷാ സേനയി” -ലേക്ക് ചേരാൻ പ്രോത്സാഹിപ്പിച്ചു, അതിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിക്കുകയും സ്വാതന്ത്ര്യ സമരഭടന്മാരെയും പ്രവർത്തകരേയും അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷുകാരെ സഹായിക്കുകയും ചെയ്തു.

2)ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യം വെറും “പിന്തിരിപ്പൻ സമരങ്ങൾ” ആയി പ്രക്യാപിച്ച ആൾ ആയിരുന്നു ഗോൾവർക്കർ.

3)സംഘടന നിരോധനം ഒഴിവാക്കാൻ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനു RSS -കേഡർമാർക്ക് ഗോൾവർക്കർ നിര്ദേശം നല്കിയിരുന്നു.

4)സവർകർ 1913-ൽ സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി മാപ്പ് എഴുതി കൊടുത്തു. ആ മാപ്പപേക്ഷയിൽ താൻ ഒരു “മുടിയനായ പുത്രൻ” ആണെന്ന് പറഞ്ഞു.

5)ഭാരത രത്ന കൊടുത്തു ആദരിച്ച മുൻ പ്രധാനമന്ത്രി Atal Bihari Vajpayee-യേ QUIT India സമരത്തിന്റെ ജാഥയിൽ പോയതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് കേസെടുത്തു പിടിച്ചു ചോദ്യം ചെയ്തപ്പോൾ, സമരത്തിനു നേതൃത്വം കൊടുത്തവരെ ചൂണ്ടിക്കാട്ടിയാൽ വെറുതെ വിടാം എന്ന അവരുടെ ഓഫർ അനുസരിച്ച് ബടേശ്വർ മജിസ്ട്രേറ്റിനു മുന്നിൽ വാജ്പേയ് എഴുതിക്കൊടുത്ത മാപ്പപേക്ഷയിലൂടെ ലീലാധർ, മഹ്വാൻ എന്നീ സമരസേനാനികളെ ഒറ്റു കൊടുത്തു.

6)1942ലെ ബ്രിട്ടിഷ് രഹസ്യാന്വേഷണ രേഖകളില് നിന്ന് സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഇന്റലിജന്സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന E.J. Beveridge -ന്റെ വാക്കുകളാണിത് – “ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് ഇന്ത്യന് ദേശീയതയുടെ ശത്രുവായി മുസ്ലീങ്ങളെയും, കമ്മ്യൂണിസ്റ്റുകാരെയും, ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന ആര്എസ്സ്എസ്സും ഹിന്ദുമഹാസഭയും നമ്മളുടെ ഇംഗിതമനുസരിച്ചാണ് പ്രവര്ത്തിക്കുന്നത്….”

7)1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായിആചരിക്കാനും ത്രിവര്‍ണപതാകയെആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. എന്നാല്‍, ഈ ആഹ്വാനത്തെതള്ളിക്കൊണ്ട് കാവിപതാകയെ ആരാധിക്കാന്‍ Dr.ഹെഗ്‌ഡേവാര്‍ എല്ലാ RSS ശാഖകള്‍ക്കുംനിര്‍ദേശം നല്‍കി. ത്രിവർണ്ണ പതാക അപശകുനമായും കരുതി.

8)1930-31ൽ നടന്ന പ്രക്ഷോപ സമരത്തിൽ സംഘപ്രവർത്തകരും ഭാഗമാക്കണം എന്ന് ഹെഡ്ഗേവാറിനോട് പ്രവർത്തകർ ആവശ്യപ്പെട്ടു. അന്ന് ഒരു പ്രവർത്തകൻ ഹെഡ്ഗേവാറിനോട് താൻ സമരത്തിന്റെ ഭാഗമായി ജയിലിൽ പോകാൻ തയ്യാറാണെന്നു പറയുകയുണ്ടായി, അതിനു മറുപടിയായി ഹെഡ്ഗേവാർ പറഞ്ഞു: ‘നിശ്ചയമായും പോകൂ. അപ്പോൾ ആരാണ് നിങ്ങളുടെ കുടുംബത്തെ പരിചരിക്കുന്നത്? സ്വാതന്ത്ര്യ സമരത്തിനു പോയാൽ വീട് അനാധമാകും. ‘രണ്ട് വർഷത്തേക്കുള്ള കുടുംബ ചെലവുകൾക്കുവേണ്ടിയുള്ള തുക താൻ കരുതിയിട്ടുണ്ട് എന്നതിന് മറുപടിയായി അപ്പോൾ ആ പ്രവർത്തകൻ പറഞ്ഞു. അതിനു മറുപടി ആയി, ഹെഡ്ഗേവാർ പറഞ്ഞു അങ്ങനെ എങ്കിൽ ആ രണ്ടു വര്ഷം സംഘത്തിന് വേണ്ടി പ്രവർത്തിക്കൂ എന്ന്. ഇത്തരത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണം എന്ന ആഗ്രഹിച്ച സംഘപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.

9)ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യം വെറും “പിന്തിരിപ്പൻ സമരങ്ങൾ” ആയി പ്രക്യാപിച്ച ആൾ ആയിരുന്നു ഗോൾവർക്കർ.

10)സംഘടന നിരോധനം ഒഴിവാക്കാൻ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനു RSS -കേഡർമാർക്ക് ഗോൾവർക്കർ നിര്ദേശം നല്കിയിരുന്നു.

11)സവർകർ 1913-ൽ സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി മാപ്പ് എഴുതി കൊടുത്തു. ആ മാപ്പപേക്ഷയിൽ താൻ ഒരു “മുടിയനായ പുത്രൻ” ആണെന്ന് പറഞ്ഞു. ചുവടെ അന്നു എഴുതി കൊടുത്ത മാപ്പപേക്ഷ –
In his letter, asking for forgiveness, he described himself as a “prodigal son” longing to return to the “parental doors of the government”. He wrote that his release from the jail will recast the faith of many Indians in the British rule. Also, he said “Moreover, my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious, so I hope my future conduct would be. By keeping me in jail, nothing can be got in comparison to what would be otherwise.”

12)മഹാത്മാഗാന്ധി വധിക്കപ്പെടുന്ന ദിവസം ആ വെള്ളിയാഴ്ചയിലെ നല്ല വാർത്തക്കായി കാത്തിരിക്കാൻ RSS ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധിയുടെ മരണം സംഘം പ്രവര്ത്തകര് മധുരം വിതരണം ചെയ്തു ആഘോഷിച്ചു. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെ സജീവ സംഘ പ്രവർത്തകൻ ആയിരുന്നു.

13)കാർഗ്ഗിൽ യുദ്ധസമയം പട്ടാളക്കാർ മരിച്ചു വീഴുമ്പോൾ, അവരുടെ അന്ത്യയാത്രയ്ക്ക് ശവപ്പെട്ടി വാങ്ങിയതിൽ വരെ അഴിമതി കാണിച്ചു.

14)BJP പ്രസിഡന്റ്‌ ആയിരുന്ന ബംഗാരു ലക്ഷ്മൺ പ്രധിരോധ കരാറിനുവേണ്ടി കൈക്കൂലി” ഡോളറിൽ” ചോദിച്ചതു വാങ്ങി, അത് വീഡിയോ ടേപ്പിൽ കുടിങ്ങി.

15)പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ആയ ISI-യ്ക്ക് വേണ്ടി മധ്യപ്രദേശിൽ ചാരവൃത്തിക്കിടെ 11 നു പേർ പിടിയിൽ ആയി. ചാര വൃത്തി ചെയ്തതു പിടിക്കപ്പെട്ടവരിൽ ബിജെപി യുടെ സമുന്നതരായ പ്രവർത്തകർ

16)വിഘടനവാദികൾക്കൊപ്പം ചേർന്ന് സംസ്ഥാനങ്ങൾ ഭരിക്കുന്നു

17)പാകിസ്ഥാനിലേക്ക് രാത്രിയിൽ 834 തവണ ഫോൺ വിളിച്ചു ദാവൂദ് ഇബ്രാഹിമുമായി രഹസ്യ സംഭാഷണം നടത്തിയത് മഹാരാഷ്ട്രയിലെ BJP മന്ത്രിയാണ് ഏക്‌നാഥ് ഗാഡ്‌സേ.

സർദാർ വല്ലഭായ് പട്ടേലിന്റെ ചില നിരീക്ഷണത്തിലേക്കു വന്നാൽ തന്നെ RSS എത്ര ഭയാനകം ആണെന്ന് വ്യകതം ആകും
1)”But don’t forget, so had Hitler’s Nazis and the fascists under Mussolini …it (the RSS) is a communal body with a totalitarian outlook.”
2)”Hindu Raj…that mad idea.” Sardar Patel, February 1949.
3)”All their (RSS) leaders’ speeches were full of communal poison. As a final result of the poi-son…an atmosphere was created in which such a ghastly tragedy (Gandhi’s assassination) became possible…RSS men expressed joy and distributed sweets after Gandhiji’s death.” Excerpts from Sardar Patel’s letters to M.S. Golwalkar and S.P. Mookerjee.

ഒറ്റുകാരനായി അടിയന്തരാവസ്ഥയുടെ നാളുകളിൽ

ബ്രിട്ടീഷ് ഭരണകാലത്തിനു ശേഷം ഭാരതം കണ്ട ഏറ്റവും പൈശാചികവും, മൃഗീയവുമായ നാളുകളായിരുന്നു അടിയന്തരാവസ്ഥയുടെ നാളുകൾ. അടിയന്തരാവസ്ഥയിൽ തങ്ങൾ എന്തോ മഹാ കാര്യം ചെയ്തു എന്നു വീമ്പിളക്കുന്ന RSS നെ കുറിച്ചു ഒന്നു പറയുക തന്നെ വേണം. അസത്യത്തെ സത്യം ആക്കാൻ ആണ് ഇവർ ശ്രമിക്കുന്നത്. പക്ഷേ തെളിവുകൾ ഒരിക്കലും അവർക്കു അനുകൂലം അല്ലാതെ ആകുന്നു.RSS-ന്റെ മൂന്നാമത് സർസംഘചാലക് ആയ മധുകർ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് 1975 ആഗസ്ത് 8നു മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവാണു frontline പുറത്തുവിട്ടത്. ഈ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്.

യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ താനടക്കമുളള RSS നേതാക്കളെ വെറുതെ വിടണമെന്നും RSS-നുമേലുള്ള നിരോധം എടുത്തുകളയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയതിനെ കത്തില്‍ ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല RSS ന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. RSS-ന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തുകയും ചെയ്തു. താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്.

ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത് – “ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ RSS-നോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള RSS വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും” കത്തില്‍ പറയുന്നു.

ഇനി മറ്റൊരാൾ സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനും എന്ന് അവകാശപ്പെടുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ്. അടിയന്തരാവസ്ഥക്കാലത്ത് CIA-യുടെ ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തി .1975 നവംബര്‍ ഒന്നിന് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ മാന്‍ഫ്രെഡ് തുര്‍ലാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫെര്‍ണാണ്ടസ് പണം തേടിയത്. ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് പണം എത്തിച്ചുതരണമെന്ന ആവശ്യം തുര്‍ലാഷ് നിരസിച്ചതോടെ CIA-യില്‍നിന്ന് പണം വാങ്ങിയെടുക്കാന്‍ സഹായിക്കണമെന്നായി ആവശ്യം. എഴുപതുകളില്‍ ഇന്ത്യയിലെ അമേരിക്കന്‍ എംബസി, അവരുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തുന്നത്.

വർഗീയതയും നരബലികളും

രണ്ട് സമഗ്രാധിപത്യ പ്രസ്ഥാനങ്ങൾ ആയ ഫാസിസത്തോടും നാസിസത്തോടും ആഴത്തിൽ ആരാധകന വെച്ചു പുലർത്തുന്ന സംഘടന ആണ് RSS. മത വര്‍ഗീയ വിദ്വേഷത്തിന്റെ കാളകൂടവിഷമാണ് ഹിറ്റ്‌ലറുടെ ആശയങ്ങളും മുസോളിനിയുടെ സംഘടനാ ശൈലിയും ഒത്തുചേര്‍ന്ന RSS എന്ന ഫാസിസ്റ്റു സംഘടനയ്ക്കുള്ളത്. മുസോളിനിയുടെ ബാലില പ്രസ്ഥാനത്തെ അനുകരിച്ചാണ് ശാഖ പരിശീലനം തന്നെ. ഗാന്ധിജിയെ വധിക്കാനുള്ള തോക്ക് പോലും നാഥുറാം വിനായക് ഗോഡ്‌സെ വാങ്ങിയത് ഇറ്റാലിയന്‍ പട്ടാള ഓഫീസറില്‍ നിന്നാണെന്ന് ചരിത്രം. അസഹിഷ്ണുതയും ഫാസിസ്റ്റ് ക്രൂരതയും ഒത്തു ചേര്‍ന്ന RSS ശൈലി ഇന്ത്യയില്‍ എത്രയെത്ര മനുഷ്യ ജീവനുകളെയാണ് അരുംകൊലചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്.

ഹിന്ദുസാഹോദര്യം, ഹിന്ദു ഐക്യം എന്നൊക്കെ ചുമ്മാതെ കവല പ്രസംഗം മാത്രം നടത്തി സവര്ണ്ണബോധത്തെ ഉയർത്തി പിടിച്ചു ഹൈന്ദവബോധത്തെ ഉണര്ത്തി എല്ലാ ഹിന്ദുക്കളെയും തങ്ങള്ക്കനുകൂലമാക്കാനുള്ള ഗൂഡനീക്കമാണ ഇവർ എക്കാലവും നടത്തുന്നത്.

ഹിന്ദു, ഹിന്ദുത്വ, ഹിന്ദുരാഷ്ട്രം എന്നിങ്ങനെയുള്ള അസംഗത ജല്‍പ്പനങ്ങളൊക്കെ തന്നെ കരുതികൂട്ടിയുള്ളതും, രാഷ്ട്രീയ അജണ്ഡയുടെ ഭാഗവുമാണ്. ഹിന്ദു, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുടെ അർഥം എന്താണെന്ന് കൂടി അറിയണം. എട്ടാം നൂറ്റാണ്ടുമുതൽ ഉയർന്നുവന്ന വാക്കാണ് ഹിന്ദു. എട്ടാം നൂറ്റാണ്ട് വരെയുള്ള ഹിന്ദുവേദ ഗ്രന്ഥങ്ങള്‍ എന്ന് പറയപ്പെടുന്ന വേദങ്ങളൊക്കെ പരിശോധിച്ചാല്‍ അവയിലൊന്നും തന്നെ ഹിന്ദു എന്ന പദം കണ്ടെത്താന്‍ സാധിക്കുകയില്ല. ഭൂമിശാസ്ത്രപരമായ തരംതിരിവിന്റെ അടിസ്ഥാനത്തിൽ ആണ് ഹിന്ദു നാമം ഉയർന്നുവന്നത്. സിന്ധു നദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത്. സിന്ധു നദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നത് കേട്ട് ഗ്രീക്കുകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു. സിന്ധു നദിമുതൽ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഭൂഭാഗത്തു താമസമാക്കിയവരെ ഹിന്ദു എന്ന് വിളിക്കുന്നു. സൗദി അറേബ്യാ, ഇറാൻ തുടങ്ങിയ വെസ്റ്റേൺ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ ആണ് ഈ രീതിയിൽ ഹിന്ദു എന്ന പേര് ഈ രീതിയിൽ നിർവചിച്ചതു. സിന്ധുവിൽ നിന്നും ഹിന്ദു എന്ന നാമം അങ്ങനെ ഭൂമിശാസ്ത്രപരമായ അളവുകോലിൽ ഉദയം ചെയ്തു. അവിടങ്ങളിൽ താമസിച്ചുപോന്നവരുടെ മതവിശ്വാസങ്ങൾ ഹിന്ദുമതം എന്നും അറിയപ്പെട്ടു.

സംസ്‌കാരങ്ങള്‍ എല്ലായ്‌പ്പോഴും രൂപപെട്ടു വരുന്നത് പരസ്പര വിനിമയങ്ങളിലൂടെയും, ദേശാന്തരഗമനങ്ങളിലൂടെയും ആണെന്നിരിക്കെ, ഇതിൽ നിന്ന് തന്നെ ഇവിടെ ഒരു ഹിന്ദു സംസ്‌ക്കാരം നിലനിന്നിരുന്നു എന്ന വാദം തികഞ്ഞ സൃഷ്ട്ടി മാത്രമാണ് ബോധ്യപ്പെടും. ഇവിടെ ഏകശിലാത്മകമായ ഒരു സംസ്‌കാരം നിലനിന്നിരുന്നു എന്ന വാദം ഒരു ശുദ്ധ കെട്ടുകഥ മാത്രമാണ്. ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ എതിര്‍ത്തുകൊണ്ട് രൂപപ്പെട്ട സാമുദായിക രാഷ്ട്രീയത്തിന്റെ ഉല്‍ഭവത്തോടെയാണ് 19-ആം നൂറ്റാണ്ടില്‍ ഹിന്ദുത്വം എന്ന പദം ഉയിര്‍കൊള്ളുന്നത്. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ ജന്മികളായ ഹിന്ദുക്കളും മുസ്‌ലിംകളും അതിനെ എതിര്‍ത്തു കൊണ്ട് അവരവരുടേതായ സാമുദായിക പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നിന്നു അവരവരുടെ സംഘങ്ങൾ ഉണ്ടാക്കി. അങ്ങനെ ഹിന്ദു സമുദായത്തില്‍ നിന്നും രൂപം കൊണ്ട ഒന്നാണ് ഹിന്ദുത്വം. 1924 ല്‍ സവര്‍ക്കറാണ് ഇത് വ്യാപകമായി പ്രചാരത്തില്‍ കൊണ്ടുവന്നത്. മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും പുറത്തു നിര്‍ത്തി കൊണ്ട് ഈ ഭൂമിയെ പവിത്രമായി കണക്കാക്കുന്നവരെ മാത്രം ഹിന്ദു എന്ന് നിര്‍വചിച്ചത് സവര്‍ക്കറാണ്. സവര്‍ക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം എന്നത് ആര്യ-ബ്രാഹ്മണ വിശ്വാസവും, സിന്ധില്‍ നിന്ന് കടലിലേക്ക് നീണ്ടു കിടക്കുന്ന ഭൂപ്രദേശവുമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖ്യലക്ഷ്യം ഹിന്ദു രാഷ്ട്ര സംസ്ഥാപനമാണെന്ന് അദ്ദേഹം സിദ്ധാന്തവല്‍ക്കരിച്ചു.

ഇന്ന് ഹിന്ദു എന്ന പദം ഒരു ഭൂമിശാസ്ത്ര മേഖലയെ കുറിക്കാനല്ല ഉപയോഗിക്കുന്നത്. മറിച്ച് അതിന് മതകീയമായ ഒരു വ്യക്തിത്വമാണ് ഇപ്പോള്‍ ഉള്ളത്. ആദ്യം ഭൂമിശാസ്ത്രപരമായി നമ്മളെയെല്ലാം ഹിന്ദുക്കളാക്കി, പിന്നെ നമുക്ക് ഒരു പൊതുവായ മുന്‍ഗാമികളുണ്ടെന്ന്‌ പറഞ്ഞു, ശേഷം നമ്മളെല്ലാവരും ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു, ഇപ്പോള്‍ ഇതാ പറയുന്നു ഗീതയും മനുസ്മൃതിയും എല്ലാം നമ്മുടെ ദേശീയ ഗ്രന്ഥങ്ങളാണെന്നും പശു നമ്മുടെ ദേശീയ മൃഗമാണെന്നും.

ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. നൂറുകണക്കിനാളുകളാണ് ഇതേത്തുടര്‍ന്നുള്ള കലാപത്തില്‍ കൊല്ലപ്പെട്ടത്.2002-ൽ ഗോധ്ര തീവണ്ടികത്തിക്കലിനെ തുടർന്നു ഗുജറാത്തിൽ നടന്ന ഗുജറാത്ത് കലാപം, ഗുല്ബര്ഗ് സൊസൈറ്റി കൂട്ടക്കൊല. അങ്ങനെ എത്ര കലാപങ്ങൾ .ഇന്ത്യയിൽ നടന്നിട്ടുള്ള വർഗീയ കലാപങ്ങളിൽ മിക്കതിലും ഒരു വശത്തു സംഘപരിവാര സംഘങ്ങൾ ഉണ്ടായിരുന്നു എന്നത് പകൽപോലെ സത്യം ആണ്. മത ന്യൂനപക്ഷത്തെയും ജനാധിപത്യവാദികളെയും കമ്മ്യൂണിസ്റ്റ്കാരെയും ഉന്‍മൂലനം ചെയ്യുന്നതിന് വേണ്ടി നടത്തിയ കലാപങ്ങളും കൂട്ടക്കൊലകളും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സംഘപരിവാർ സംഘങ്ങളുടെ പേര്‍ എത്രയോ തവണ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നടന്നിട്ടുള്ള ചില വർഗീയ കലാപങ്ങളും അതിനോട് സംഘപരിവാർ സംഘങ്ങൾക്കുള്ള പങ്ക് വ്യക്തം ആക്കുന്ന ചില കമ്മീഷൻ റിപ്പോർട്ടുകൾ.

 “Even after it became apparent that the leaders of the Shiv Sena were active in stoking the fire of the communal riots, the police dragged their feet on the facile and exaggerated assumption that if such leaders were arrested the communal situation would further flare up, or to put it in the words of then Chief Minister, Sudhakarrao Naik, “Bombay would burn”; not that Bombay did not even burn otherwise.” tc ““Even after it became apparent that the leaders of the Shiv Sena were active in stoking the fire of the communal riots, the police dragged their feet on the facile and exaggerated assumption that if such leaders were arrested the communal situation would further flare up, or to put it in the words of then Chief Minister, Sudhakarrao Naik, “Bombay would burn”; not that Bombay did not even burn otherwise.” ”
— Report of the Justice B.N. Srikrishna Commission on the” Mumbai riots of 1992–1993tc ” Mumbai riots of 1992–1993″

 “The organisation responsible for bringing communal tension in Bhiwandi to a pitch is the Rashtriya Utsav Mandal.The majority of the leaders and workers of the Rashtriya Utsav Mandal belonged to the Jan Sangh (the predecessor of the BJP) or were pro–Jan Sangh and the rest, apart from a few exceptions, belonged to the Shiv Sena.”tc ““The organisation responsible for bringing communal tension in Bhiwandi to a pitch is the Rashtriya Utsav Mandal. The majority of the leaders and workers of the Rashtriya Utsav Mandal belonged to the Jan Sangh (the predecessor of the BJP) or were pro–Jan Sangh and the rest, apart from a few exceptions, belonged to the Shiv Sena.””
— Report of the Justice D.P. Madon Commission on the Bhiwandi, Jalgaon and Mahad of 1970

 “In Tellicherry the Hindus and Muslims were living as brothers for centuries. The ‘Mopla riots’ did not affect the cordial relationship that existed between the two communities in Tellicherry. It was only after the RSS and the Jana Sangh set up their units and began activities in Tellicherry that there came a change in the situation. Their anti-Muslim propaganda, its reaction on the Muslims who rallied round their communal organisation, the Muslim League which championed their cause, and the communal tension that followed prepared the background for their disturbances…. That is what the rioters who attacked the house of Muhammad asked him to do. “If you want to save your life you should go round the house three times repeating the words, ‘Rama, Rama’. Muhammad did that. But you cannot expect the 70 million Muslims of India to do that as a condition for maintaining communal harmony in the country. This attitude of the of the RSS can only help to compel the Muslims to take shelter under their own communal organisation.”
— Report of the Justice Joseph Vithyathil Commission on the Tellicherry riots, 1971

 “Here was not only a failure of intelligence and culpable failure to suppress the outbreak of violence but (also) deliberate attempts to suppress the truth from the Commission, especially the active participation in the riots of some RSS and Jana Sangh leaders.”
— Report of the Justice Jagmohan Reddy Commission on the Ahmedabad riots of 1969

 “The RSS adopts a militant and aggressive attitude and sets itself up as the champion of what it considers to be the rights of Hindus against minorities. It has taken upon itself to teach the minorities their place and if they are not willing to learn their place to teach them a lesson. The RSS methodology for provoking communal violence is: a) rousing communal feelings in the majority community by the propaganda that Christians are not loyal citizens of this country; b) deepening the fear in the majority community by a clever propaganda that the population of the minorities is increasing and that of the Hindus is decreasing; c) infiltrating into the administration and inducing the members of the civil and police services by adopting and developing communal attitudes; d) training young people of the majority community in the use of weapons like daggers, swords and spears; e) spreading rumours to widen the communal cleavage and deepen communal feelings by giving a communal colour to any trivial incident.”
— Report of the Justice Venugopal Commission on the Kanyakumari riots of 1982 between Hindus and Christians

 “The dispute on the route of the procession became sharp and agitated reactions from a group of persons calling themselves the Sanyukt Bajrang Bali Akhara Samiti who systematically distributed pamphlets to heighten communal feelings and had organisational links with the RSS. A call for the defiance of the authority and the administration when it refused permission for one of the routes led to a violent mob protesting and raising anti–Muslim slogans and thereafter an incendiary leaflet doing the rounds of Jamshedpur that is nothing short of an attempt to rouse the sentiments of Hindus to a high pitch and to distort events and show some actions as attacks on Hindus that appear to be part of a design. A survey had already established that all policemen, havaldars, home guards etc. were at heart ready to give support to them (Hindu communalist organisations).”
— Report of the Commission of Inquiry into the Communal Disturbances at Jamshedpur, April 1979

പശു രാഷ്ട്രീയം

19-ാ നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ദയാനന്ദ സരസ്വതി ഹിന്ദുക്കളെ ഒരുമിച്ചണിനിരത്തുന്നതിനായാണ് പശുവിനെ ഉപയോഗിച്ചത്. ഈ സംഭവം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ലഹളയ്ക്കുവരെ കാരണമായി.

വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ബിജെപി അധികാരത്തില്‍ വന്നശേഷം നടന്നുവരുന്നത്.

നമ്മുടെ വേദങ്ങളും ബ്രാഹ്മണങ്ങളും പുരാണങ്ങളും ഗോമാംസം വര്‍ജ്യമായി പറയുന്നേയില്ല. മാത്രമല്ല ഋഗ്വേദത്തിലെ അനവധി ദേവീദേവന്മാര്‍ ഗോംമാംസഭുക്കുകളുമാണ്. ദേവേന്ദ്രന്റെ തന്നെ ഇഷ്ടഭക്ഷണം ഇളംകാളകളുടെ മാംസവുമാണ്. മഹാഭാരതത്തില്‍ രന്തീദേവന്‍ എന്ന രാജാവിന്റെ ദാനധര്‍മ്മങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യാസമഹര്‍ഷി അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പാചകപുരയില്‍ ഒരുദിവസം 2000-ലേറെ കാളകളെ അറക്കുമെന്നും ധാന്യങ്ങളോടൊപ്പം ഈ മാംസം ഉദാരമായി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുമെന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ എന്നും ഗോവധ പ്രശ്‌നം ഉയര്‍ത്തിയിട്ടുള്ളത്.

RSS പലപ്പോഴും പല ബിംബങ്ങളെയും രാഷ്ട്രീയമായ ഒരു ആയുധമായി ഉപയോഗിച്ചാണ് അവര്ക്ക് അനഭിമതരായവരെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നത്. അത്തരത്തിൽ ഉള്ള ചില ബിംബങ്ങൾ ആണ്, മുസ്ലിം പള്ളിയുടെ സ്ഥാനത്തു അല്ലങ്കിൽ മുസ്ലിം രാജാക്കന്മാർ പണികഴിപ്പിച്ച ചരിത്ര സ്മാരകങ്ങൾ നിൽക്കുന്ന സ്ഥാനത്തു പുരാതന ക്ഷേത്രം ആയിരുന്നു , ഇപ്പോൾ പശുവിനെ ” മാതാവായി ” ഉപയോഗിക്കുന്നത് ഒക്കെ തന്നെ ഇതിന്റെ ഭാഗമായി തന്നെയാണ് . പശു എന്ന ബിംബത്തെ മുൻ നിർത്തി ദളിതനെയും മത ന്യുനപക്ഷങ്ങളെയും ആക്രമിക്കാനും കൊന്നുതള്ളാനുമുള്ള മാർഗ്ഗമായി ആണ് സംഘ്പരിവാരങ്ങൾ ഉപയോഗിക്കുന്നത്.

രാജ്യമൊട്ടാകെ ഗോവധം നിരോധിക്കുന്നതിനായി നിയമം കൊണ്ടു വരണമെന്ന ആവശ്യവുമായി 1960 ലെ ഗോസംരക്ഷണ പ്രക്ഷോഭം എം എസ് ഗോല്‍വാല്‍ക്കറിന്റെ ബുദ്ധിയില്‍ വിരിഞ്ഞതായിരുന്നു.
‘ഇന്ത്യയുടെ പാല്‍ക്കാരന്‍’ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ തന്റെ ആത്മകഥയില്‍ ഗോല്‍വാല്‍ക്കറിന്റെ ഗോവധനിരോധന പ്രക്ഷോഭത്തിന്റെ യഥാര്‍ഥ കാരണം കുര്യന്‍ പറയുന്നുണ്ട്.

സര്‍ക്കാരിനെ ഒന്ന് അന്ധാളിപ്പിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ഗോസംരക്ഷണപ്രക്ഷോഭം.
ഉത്തര്‍ പ്രദേശിലെ ഒരു സ്ത്രീ പൊരിവെയലത്ത് പശുക്കള്‍ക്കു വേണ്ടി വീടുകള്‍ തോറും നടന്ന് ഒപ്പ് ശേഖരിക്കുന്ന കാഴ്ച കണ്ടപ്പോൾ ആണ് രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശക്തി പശുവിനുണ്ട് എന്ന സാധ്യത തിരിച്ചറിഞ്ഞത്. രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശക്തി പശുവിനുണ്ട് – അത് ഭാരത സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു. ഗോവധം നിരോധിക്കാമെന്ന് കമ്മിറ്റിയില്‍ തനിക്കൊപ്പം വാദിക്കുകയാണെങ്കില്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒന്നിപ്പിച്ച് കാണിച്ച് തരാമെന്നു ഉറപ്പ് തരാം. താനിതില്‍ അല്പം വാശിക്കാരനാണ്. പശുവിനെ ഉപയോഗിച്ച് താൻ ഭാരതീയത പുറത്തു കൊണ്ടു വരാം, എന്നും തന്നോട് ദയവായി സഹകരിക്കുക’ എന്ന് ഗോല്‍വാല്‍ക്കര്‍ പറഞ്ഞതായി കുര്യന്‍ രേഖപ്പെടുത്തുന്നു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പശുവിന്റെ പേരിൽ നടന്ന ആദ്യ കൊലപാതകം മെയ് 30, 2015ന് രാജസ്ഥാനിലെ ബിര്‍ലോകയില്‍ ഒരു ആഘോഷത്തിനായി 200 പശുക്കളെ കൊന്നുവെന്ന കിംവദന്തി ഫലം ആയി അബ്ദുള്‍ ഗാഫര്‍ ഖുറൈഷി എന്നയാളെ കൊലപ്പെടുത്തിയതായിരുന്നു. പിന്നീട് ദാദ്രിയില്‍ ഈദിന് പശുവിനെ കൊന്നെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ, ദൽഹി-മധുര ട്രൈയിനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ജുനൈദ. അങ്ങനെ പിന്നീടിങ്ങോട്ട് പശുവിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും നാൾക്കുനാൾ വർധിച്ചുകൊണ്ടേ ഇരിക്കുന്നു.

മനുഷ്യർക്കിടയിൽ വർഗീയമായ വിഭാഗീയതയും വെറുപ്പിന്റെ രാഷ്ട്രീയം സൃഷ്ടിക്കാനും ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ചോദ്യം ചെയ്യാവുന്ന അവസ്ഥയിലേക്ക് പശു രാഷട്രീയം ഇന്ന് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.

കപട ദളിത് സ്നേഹം

ദളിത് സ്നേഹം പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന സംഘപരിവാർ സംഘങ്ങൾക്ക് ഈ ജനവിഭാഗത്തോടുള്ള സമീപനം എന്തെന്ന് വ്യക്തം ആക്കുന്ന ഒരു ലേഖനം വർഷങ്ങൾക്കു മുൻപ് ഗോള്വാള്ക്കര് വിചാരധാരയിൽ എഴുതിയത് നോക്കു, ഓരോ മനുഷ്യനും ജനിച്ചു വീഴുന്നതിൽ ജാതി വ്യവസ്ഥയുടെ ഏറ്റവും മോശം ആയ വ്യാക്ക്യാനം ആണ് നൽകിയിരിക്കുന്നത്, അതായത് “ബ്രാഹ്മണന് തലയാണ്, രാജാവ് ബാഹുക്കളും വൈശ്യന് ഊരുക്കളും, ശൂദ്രന് പാദങ്ങളുമാണ്” എന്നായിരുന്നു ഈ പുസ്തകത്തിന്റെ 44-ാം പേജില് പറഞ്ഞിരുന്നത്. വിചാരധാരയിൽ ഗോൾവാർക്കറുടെ വിശദീകരണം ഒരോ മനുഷ്യരും പിറക്കുന്ന രീതി ചാതുർവർണ്യ വ്യവസ്ഥയിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. ദളിതരെമനുഷ്യരായി പോലും പരിഗണിച്ചിട്ടുമില്ല. ബ്രാഹമണൻ ദൈവത്തിന്റെ തലയിൽ നിന്ന് എന്ന് പറഞ്ഞു ബ്രാഹ്മണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. മനുഷ്യത്വം ലവലേശം പോലുമില്ലാതെ ചിന്തിക്കാൻ ഒരു ഭ്രാന്തനെ കഴിയു. ജാതി വ്യവസ്ഥയെ ഇത്രയും അനുകൂലിക്കുന്ന മറ്റൊരു സംഘടന ഇന്ത്യയിൽ ഉണ്ടാകില്ല. ദളിതരുടെ സംവരണത്തെ പോലുംഅംഗീകരിക്കുന്നില്ല. സർസംഘചാലക് ആയി ഇന്നേ വരെ ഒരു അബ്രാഹ്മണൻ നിയോഗിക്കപ്പെട്ടിട്ടില്ല.RSS ന്റെ ജാതി വ്യവസ്ഥയോടുള്ള സമീപനം ഇതിൽ നിന്ന് വ്യക്തം അല്ലെ?

RSS 1938ല്‍ പ്രസിദ്ധീകരിച്ച We or Our Nationhood defined എന്ന പുസ്തകത്തിൽ ഗോള്‍വാക്കര്‍ പറയുന്നത് “ജര്‍മ്മന്‍ വംശാഭിമാനം ഇന്നത്തെ ചിന്താ വിഷയമായി തീര്‍ന്നിരിക്കുന്ന, വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജര്‍മ്മനി രാജ്യത്തിലെ സെമെറ്റിക് വംശങ്ങളെ (യഹൂദന്‍മാരെ) ഉന്‍മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെപ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങള്‍ക്ക് ഐക്യപ്പെട്ട് ഒന്നായി തീരല്‍ എത്രമാത്രം അസാധ്യമാണെന്നതും ജര്‍മനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തികമാക്കാന്‍, നമുക്ക് നേട്ടമുണ്ടാക്കാനായി പഠിക്കാനുള്ള ഒരു പാഠമാണിത്.”

ഇതിൽ നിന്ന് തന്നെ എത്രമാത്രംഅവർ സങ്കുചിതം ആയി ചിന്തിക്കുന്നു എന്നതിന്വേറെ തെളിവ് വേണ്ട.

വിചാരധാരയുടെ മൂന്ന് അധ്യായത്തിൽ പറയുന്ന ആന്തരീക ഭീഷണികളിൽ ഒന്നായ കമ്മ്യൂണിസ്റ്റുകാരെ പാഠം പഠിപ്പിക്കണമെന്നും ആട്ടിയോടിക്കണമെന്ന ഗോൾവാൾക്കറുടെ പക്ഷത്തു നിന്നു ആണ് ഇന്നത്തെ കുട്ടിസംഘപരിവാർ സംസാരിക്കുന്നതു.

ഉത്തരന്ത്യേയില്‍ പലയിടത്തും, പ്രത്യേകിച്ചു രാജസ്ഥാനിലും മധ്യപ്രദേശിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മറ്റും സവര്‍ണര്‍ക്കും ദളിതര്‍ക്കും എതിരെ അയിത്തവും അനാചാരങ്ങളും രാജ്യത്ത് നിര്‍ബാധം തുടരുകയാണ്. ദളിതരും ആദിവാസികളും ഇന്നും സാമൂഹ്യവും സാമ്പത്തികവുമായി രണ്ടാം തരം പൗരന്മാരായി തുടരുകയാണ്. സവര്‍ണര്‍ക്കും ദളിതര്‍ക്കും പ്രത്യേകം ഗ്ലാസുകളില്‍ ചായയും പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണവും നല്‍കുന്ന രീതി, ദളിതര്‍ക്ക് ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്താൻ ആകാത്തത്, എന്തിനേറെ മീശ നിര്‍ത്തിയാല്‍ പോലും ദളിതര്‍ അക്രമിക്കപ്പെടുന്ന അവസ്ഥയിലാണ് രാജ്യമെത്തി നിൽക്കുന്നത്.
മനുവാദത്തിലേക്കു എത്തിക്കാൻ ആണ് സംഘപരിവാർ സംഘങ്ങൾ ശ്രമം നടത്തുന്നത്.
ബിഹാറിലെ മുഖ്യമന്ത്രി ആയിരുന്ന ജിതിന്‍ റാം മാജി എന്ന ദളിത് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ആണ് ഞെട്ടൽ ഉണ്ടാക്കിയത്. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ താൻ സന്ദര്‍ശിച്ച ദര്‍ബംഗ ജില്ലയിലെ രുദ്രാപൂരിലുള്ള അന്‍ഹദ തര്‍ഹി ഗ്രാമത്തിലെ പരമേശ്വരി ദേവി ക്ഷേത്രം പിന്നീട് ശുദ്ധീകരിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്റെ പാത്രത്തില്‍ നിന്ന് വെളളം കുടിച്ചതിന് രാജസ്ഥാനിൽ 11 ദളിത് കുട്ടികളെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കിയ സംഭവം. അങ്ങനെ നല്ല വസ്ത്രം ധരിച്ചതിനും, ഉയർന്ന ജാതിയിൽ ഉള്ള ആളെ പ്രണയിച്ചതിനും, വിവാഹം കഴിച്ചതിനും, കിണറ്റിൽ നിന്ന് വെള്ളംകോരി കുടിച്ചതിനും, കുതിരപ്പുറത്ത് കയറിയതിനും കൊല ചെയ്യപ്പെടുകയാണ് ദളിതർ.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് രാജ സിംങ് ചൗഹാന്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് ദളിത് പീഡനങ്ങൾ പ്രതിവർഷം ഏതാണ്ട് 5% കൂടുകയാണ്. അതിൽ കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉള്ള ലൈംഗിക അക്രമങ്ങൾ ആണ്. ഇൗ അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത്, തങ്ങൾക്ക് ജാതി ഇല്ല എന്ന് ആണയിടുന്ന സംഘപരിവാര സംഘങ്ങൾ പ്രസ്ഥാനങ്ങൾക്ക് ഏറ്റവും ആഴത്തിൽ വേരോട്ടം ഉള്ള സംസ്ഥാനങ്ങളിൽ ആണ് എന്നതോർക്കണം. ദളിത് അക്രമങ്ങളെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിന് പകരം അവർക്കൊപ്പം ചേരുന്ന സമീപനം ആണ് സംഘപരിവാർ സ്വീകരിക്കുന്നത്. ഇതൊക്കെ കണ്ടിട്ടും, അനുഭവത്തിൽ വന്നിട്ടും ഹിന്ദു വികാരത്തിന്റെ മിഥ്യാലസ്യത്തിൽ സഘപരിവാറിനോട് അടുക്കുന്നവരോട് സഹതാപം മാത്രമേ ഉള്ളു.

ബിജെപിയുടെ മുന്‍ഗാമിയായ ഭാരതീയ ജനസംഘം ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളേക്കാള്‍ മുന്‍ഗണന നല്‍കി അവതരിപ്പിച്ചിരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍, മുന്‍ രാജാക്കന്മാരുടെ പ്രീവിപേഴ്‌സ് പുനഃസ്ഥാപനം, ഗോവധനിരോധനം, ഏകീകൃത സിവില്‍ കോഡ് എന്നിവയായിരുന്നു. രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ പിന്തള്ളപ്പെടുകയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിന്റെ പേരില്‍ യുക്തിചിന്ത മറികടന്ന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയും ചെയ്യുന്ന കാഴ്ചയ്ക്കാണ് ആധുനിക ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.

അസഹിഷ്ണുതയുടെ രാഷ്ട്രീയം

എതിർക്കുന്നവരെ ആശയപരമായി എതിരിടാൻ സംഘപരിവാറിന് സഹിഷ്ണുത ഇല്ല , അതുകൊണ്ടു തന്നെ ആയുധങ്ങള്‍ ഉപയോഗിച്ച് വെല്ലുവിളിക്കുന്ന വര്‍ഗീയവാദികള്‍ സാംസ്കാരികരംഗത്തും സാഹിത്യരംഗത്തും ഉയര്‍ത്തുന്ന ഭീഷണികള്‍ വളരെ വലുതാണെന്ന് നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി , ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങളും എം.ടിയും, കെ എസ് ഭഗവാനും ,നേരിട്ട ഭീഷണിയും പെരുമാള്‍ മുരുകന്‍ എഴുത്തു നിർത്തിയതും ഡല്‍ഹി പ്രസ്ക്ളബ്ബില്‍ ജമ്മു കശ്മീര്‍ എംഎല്‍എ അബ്ദുള്‍ റാഷിദ് ഷേഖിന്റെ മുഖത്ത് ഹിന്ദുത്വവാദികള്‍ കരിഓയില്‍ ഒഴിച്ചതും മുംബൈയില്‍ എഴുത്തുകാരന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ചതുമൊക്കെ എഴുത്തുകാരുടെയും ചിന്തകരുടെയും സര്‍ഗാത്മകതപോലും വര്‍ഗീയവാദികളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണമെന്നാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന അജന്‍ഡ തന്നെയാണ് .

ചർച്ചകളും സംവാദങ്ങളും കൊണ്ട് സജീവമായിരുന്ന സർവകലാശാലകളിൽ തങ്ങളുടെ ദുര്ഭരണത്തിനെതിരെ ഉള്ള ശബ്ദമാണ് ഉയരുന്നതെന്നു അറിഞ്ഞ സർക്കാരുകൾ കനയ്യകുമാറിനും മറ്റു വിദ്യാർത്ഥികൾക്കെതിരെ ദേശവിരുദ്ധത ആരോപിച്ചു നടത്തിയ നുണകളുടെ പ്രവർത്തികൾ ഒക്കെ കണ്ടതാണ്. സിനിമ നിർമ്മിക്കുകയും, ചർച്ചകളും സംവാദങ്ങളും നടത്തുകയും, ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയും എന്നത് ദേശവിരുദ്ധമായ പ്രവർത്തികളായി ചിത്രീകരിക്കപെടുത്തുകയും അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ എന്ന സങ്കടനയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന രോഹിത് വെമുലയുടെ നിർബന്ധിത ആത്മഹത്യയിലേക്ക് വഴിവെക്കുകയും ചെയ്തു. നമ്മളിലെത്ര പേർ മറവിക്കു വിട്ടുകൊടുത്തെന്നറിയില്ല “ഫാത്തിമ നഫീസ്” എന്ന മകനെ നഷ്ട്ടപ്പെട്ട അമ്മയെ, നജീബിന്റെ അമ്മ. 2016 ഒക്ടോബറിൽ സംഘപരിവാർ വിദ്യാർത്ഥി സംഘടന മർദ്ധിച്ചവശനാക്കിയ JNU വിദ്യാർത്ഥി ആയ നജീബിനെ നാളിതുവരെ പിന്നെയാരും കണ്ടിട്ടില്ല.

വിദ്യാഭ്യാസ രംഗത്തെ കടന്നുകയറ്റം

ഫാസിസ്റ്റ് മനസ്സുള്ള ഒരു തലമുറയെ ഉത്പാദിപ്പിക്കുന്ന ലബോറട്ടറികളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറ്റാൻ ഉള്ള എല്ലാ കുല്സിത ശ്രമങ്ങളും നടക്കുന്നുണ്ട്.

വിദ്യാഭ്യാസമേഖലയില് ബിജെപി ഭരണകാലത്ത് നടപ്പിലാക്കപ്പെടുന്ന വര്ഗീയ വല്ക്കരണം എക്കാലവും വളരെ തീവ്രമായിരുന്നു. ചരിത്രത്തിൽ നന്മയുടെ ഇടമില്ലാത്തവർക്കു അത് നുണകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ ആണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബിജെപി-കോണ്ഗ്രസ് നയത്തിന്റെ നടത്തിപ്പുകാര് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള് വിദ്യാഭ്യാസ കാഴ്ചപ്പാടിനെ മാത്രമല്ല, ഘടനയെയും മാറ്റിമറിച്ചു. ഇക്കാലയളവിലെ വിദ്യാഭ്യാസ കമ്മീഷനുകള് തന്നെ അതിനെ ശരിവെക്കുന്നതാണ്. സ്വാതന്ത്ര്യാനന്തരം ആദ്യപതിറ്റാണ്ടുകളിലെ കമ്മീഷനുകളുടെ തലപ്പത്ത് വിദ്യാഭ്യാസ വിചക്ഷണര്ക്ക് സ്ഥാനമുണ്ടായി എന്നതു മാത്രമല്ല, അവരുടെ അന്വേഷണ വിഷയങ്ങളില് ഒരു ജനപക്ഷ ചായ്‌വ് കൂടി ഉണ്ടായിരുന്നു. എന്നാൽ 1990 കള്ക്കുശേഷം ഇതിനൊരുമാറ്റം കാണാം. ലോകബാങ്കിന്റെയും മറ്റു കോര്പറേറ്ററുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി 2000 ൽ വാജ്‌പേയ് പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്താണ് വിദ്യാഭ്യാസ മേഖലയെ കുറിച്ചു ഒരു പഠനം നടത്തി റിപ്പോർട്ട്‌ സമര്പ്പിക്കാൻ Mukesh Ambani-യേയും Kumarmangalam Birla -യേയും നിയമിച്ചത്. വിദ്യാഭ്യാസ മേഖലയില് സര്ക്കാര് കൂടുതലായി സ്ഥാപനങ്ങളോ കോഴ്സുകളോ ആരംഭിക്കേണ്ടതില്ലെന്നാണ് ഇവര് എഴുതിക്കൊടുത്തത്.

കോണ്ഗ്രസ് തുടക്കം കുറിച്ച നയത്തിന്റെ ശരിയായ നടത്തിപ്പുകാര് തന്നെയാണ് ബിജെപി യെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രവര്ത്തനങ്ങള്. അവരുടെ കാലത്ത് കേന്ദ്ര ബജറ്റിലെ വിദ്യാഭ്യാസമേഖലയുടെ വകയിരുത്തല് വെറും 6.8 ശതമാനം മാത്രമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്ത്ഥികള്ക്കുള്ള മൗലാന ആസാദ് സ്കോളര്ഷിപ്പ്, പട്ടികജാതി – പട്ടികവര്ഗ വിദ്യാര്ത്ഥികള്ക്കുള്ള രാജീവ് ഗാന്ധി സ്കോളര്ഷിപ്പ് ഇവയുടെ വകയിരുത്തലും വെട്ടിക്കുറയ്ക്കുകയുണ്ടായി.

ഭഗവത് ഗീത ദേശിയ ഗ്രന്ഥം ആകുക എന്നാ സുഷമ സ്വരാജിന്റെ പ്രസ്താവന, മതേതര രാജ്യത്തെ നിലവിലെ ഭരണഘടന ഉള്ളപ്പോൾ ഇത്രയും കാലം ഇല്ലാത്ത വാദങ്ങള എന്തിനു വേണ്ടി എന്ന് ചിന്തിച്ചാൽ മനസിലാവും.

ദില്ലി സര്‍വകലാശാലയിലെ ചരിത്രവിഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന, എ.കെ. രാമാനുജന്‍ എഴുതിയ, “Three Hundred Rāmāyaṇas: Five Examples and Three Thoughts on Translation'” എന്ന പുസ്തകം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, RSS കുടക്കീഴിലുള്ള ശിക്ഷാ ബചാവോ ആന്ദോളന്‍ കമ്മിറ്റിക്ക് വേണ്ടി, ഡോ. ദിനനാഥ് ബത്ര ദില്ലി ഹൈകോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. കോടതി നിയോഗിച്ച പരിശോധനാ കമ്മിറ്റി ഈ പ്രബന്ധത്തില്‍ വിവാദജനകമായി ഒന്നുമില്ല എന്ന് കണ്ടെത്തിയിട്ടും സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഈ പ്രബന്ധം നീക്കം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നത് നമുക്കറിയാം. ഇവ സൂചിപ്പിക്കുന്നത്, ഉന്നത വിദ്യാഭ്യാസ രംഗത്തെ, നമ്മുടെ പാഠ്യപദ്ധതികളെ എത്രമാത്രം ഫാസിസം ബാധിച്ചിരിക്കുന്നു എന്നാണ്.

മേല്‍പറഞ്ഞ പരാതി ഉന്നയിച്ച ഡോ. ദിനനാഥ് ബത്രയുടെ ആറു പുസ്തകങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ പഠിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഗുജറാത്തിലെ 42000 സകൂളുകളില്‍ എത്തിച്ചിരിക്കുന്നത് ഇന്ത്യന്‍ ഫാസിസം തന്നെയാണ്.

ഉത്തര് പ്രദേശില് സിലബസില് വര്ഗീയത പ്രചരിപ്പിച്ചത് രാജ്യമാകെ ചര്ച്ചയായതാണ്. സ്‌കൂള്‍ വിദ്യാഭ്യസരംഗത്ത് സിലബസുകളില്‍ വര്‍ഗീയതയും അന്ധവിശ്വാസവും പ്രോല്‍സാഹിപ്പിക്കപ്പെടുകയാണ്. അതിന് ഉപയുക്തമായ പാഠപുസ്തകങ്ങളാണ് രചിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ ദീനനാഥ് ബത്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട പാഠപുസ്തകങ്ങള്‍ രാജ്യമാകെ ചര്‍ച്ചചെയ്തതാണ്. അതിന്റെ തുടര്‍ച്ചയില്‍ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും സമാനമായ പദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് കാണാന്‍ കഴിയുന്നത്. അതിലേറ്റവും ഒടുവിലായി വന്ന വിഷയമാണ് ആസാറാം ബാപ്പു വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കും തുല്യനായി സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഇടം പിടിച്ചത്. രാജസ്താനിലെ മൂന്നാം ക്ലാസ് കുട്ടികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലാണ് ഇത്തരത്തിലുള്ള പാഠഭാഗം കടന്നുവന്നത്.

ഹെഡ്‌ഗേവാറെന്ന ആര്‍എസ്എസുകാരന്റെ ജീവചരിത്രം പഠിക്കാന്‍ അവിടത്തെ വിദ്യാഭ്യാസ വകുപ്പ് കുട്ടികളോട് നിര്‍ദേശിക്കുകയും പ്രസ്തുത പുസ്തകം ലൈബ്രറികളിലെല്ലാം വാങ്ങാന്‍ ശുപാര്‍ശചെയ്തുകൊണ്ട് കത്തയക്കുകയും ചെയ്യുകയുണ്ടായി.
കര്ണാടകത്തില് അവര് നടപ്പിലാക്കിയിട്ടുള്ള ഗീതാ അഭിയാന് പദ്ധതി, വിദ്യാഭ്യാസ മേഖലക്കുവേണ്ടി സര്ക്കാര് വകയിരുത്തിയ തുകയെടുത്താണ് RSS നിയന്ത്രണത്തിലുള്ള സന്ന്യാസി സംഘത്തിന് കൊടുത്തത്.

വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര് കേന്ദ്ര ഭരണത്തിലുണ്ടായ സമയത്ത് പ്രാഥമിക തലംമുതല് ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകളുടെ സിലബസില് വര്ഗീയചിന്ത ഉള്പ്പെടുത്താന് ശ്രമിച്ചിരുന്നു. അതിനു പറ്റുന്ന നിലയില് കോഴ്സുകള്തന്നെ ആരംഭിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസം അക്കാദമിക്ക് സമിതികളെല്ലാം സംഘപരിവാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണവര്‍. രാജ്യത്തെ അതി പ്രധാനപ്പെട്ട അക്കാഡമിക്ക് സ്ഥാപനങ്ങളെല്ലാം അവരുടെ കൈപ്പിടിയിലൊതുക്കാനാണ് അവര്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. അതിനായി മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം മാറ്റിമറിക്കുകയാണ്. അക്കാഡമിക് രംഗത്തെ ഉന്നതപദവികളില്‍ അതത് രംഗത്തെ അതിപ്രഗല്‍ഭരായവര്‍ അവഗണിക്കപ്പെടുകയും ആര്‍എസ്എസ് വിധേയത്വം മാത്രം കൈമുതലായ ശരാശരിയിലും താഴെമാത്രം നിലവാരമുള്ളവര്‍ കടന്നുവരികയും ചെയ്യുന്ന സ്ഥിതിയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ (ICHR) ചെയര്‍മാന്റെ നിയമനം. രാജ്യത്തെ ചരിത്ര ഗവേഷണത്തിലും രചനയിലും അതിമഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒട്ടനവധിപേര്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെയൊന്നും പരിഗണിക്കാതെ എസ് സുദര്‍ശന്‍ റാവുവെന്ന RSS-കാരനെ ICHR ചെയര്‍മാനായി നിയമിക്കുകയുണ്ടായി. അതോടൊപ്പം തന്നെ റോമില ഥാപ്പര്, ഇര്ഫാന് ഹബീബ് തുടങ്ങിയ ഇടതു ചരിത്രകാരന്മാര് ഉള്പ്പെട്ട സമിതി പിരിച്ചുവിടുകയും ചെയ്തു.

RSS രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവരെ നിരോധിക്കുക, അവര്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൂരമായ രീതിയില്‍ ഉപയോഗിക്കപ്പെടുക എന്നതൊക്കെ നിത്യ സംഭവങ്ങളായി നിലനില്‍ക്കുകയാണ്. അതിന്റെയൊരു ഉദാഹരണമായിരുന്നു മദ്രാസ് ഐഐടിയിലുണ്ടായ അനുഭവം. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളുടെ ഒരുചര്‍ച്ചാവേദിയാണ് അംബേദ്കര്‍ – പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍. ഈ സംഘടന നരേന്ദ്ര മോഡിയെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് നിരോധിക്കപ്പെട്ടത്.

സാംസ്‌കാരിക രംഗത്തെ കടന്നുകയറ്റം

ജനാധിപത്യത്തില്‍ ആശയ സംവാദനത്തിനുള്ള വേദികളെ നിഷ്പ്രഭമാക്കി അസഹിഷ്ണുതയുടെ കൈക്കരുത്തും പണക്കൊഴുപ്പും കൊണ്ട് സ്വന്തം താല്‍പര്യങ്ങളെ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പിച്ചു എന്തു എഴുതണമെന്നും എങ്ങനെ എഴുതണമെന്നും എന്ത് പ്രസിദ്ധീകരിക്കണം എന്ത് വരയ്ക്കണമെന്നും, എന്ത് ചിത്രീകരിക്കണമെന്നും തീരുമാനിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് സാംസ്‌കാരിക മേഖലയിലേക്കുള്ള ഫാസിസത്തിന്റെ കടന്നുകയറ്റം.

ഹുസൈനെപോലെ പുകഴ്ത്തലും ഇകഴ്ത്തലും ഒരുപോലെ അനുഭവിച്ച മറ്റൊരു ചിത്രകാരന്‍ ഭാരതത്തിലുണ്ടാവില്ല. കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കിയതുപോലും സ്വീകരിക്കാന്‍ ഹുസൈന് സാധിച്ചില്ല. സ്വാതന്ത്ര്യം കിട്ടിയ ഉടനെത്തന്നെ കലാകാരന്മാരുടെ സ്വാതന്ത്ര്യം എന്ന ആശയത്തിന്നുവേണ്ടി നിലനിന്നിരുന്ന അന്നത്തെ കലാകാരന്മാരുടെ സമൂഹത്തിലെ പ്രധാനിയായ ഹുസൈന് സ്വതന്ത്ര ഇന്ത്യയില്‍ അവസാനകാലത്ത് ഒരു പ്രവാസിയായി ജീവിക്കേണ്ടിവന്നു എന്നത് കലാചരിത്രത്തിലെ ഒരു സവിശേഷമായ അധ്യായമായി അടുത്ത തലമുറകള്‍ വിലയിരുത്തിക്കൊള്ളും.

സ്വവര്ഗ്ഗ അനുരാഗവും, ശൈശവ വിവാഹവും, വിധവകളെ സമൂഹത്തില് നിന്നും അകറ്റി നിര്ത്തുകയും എന്നാല് ആ ശരീരത്തെ ആസ്വദിക്കാന് അതൊന്നും ബാധകമില്ലായിരുന്ന ഒരു കാലത്തിന്റെ വിശ്വാസങ്ങളെയും, ആചാരങ്ങളേയും Deepa Mehtaയുടെ സിനിമകളുടെ ലോകത്തിന് മുന്നില് തുറന്നു കാട്ടി. സിനിമയുടെ ചിത്രീകരണം പലപ്പോഴും വർഗീയവാദികളാൽ തടയപ്പെട്ടു. മിഡ്നൈറ്റ് ചില്ഡ്രന് പ്രദര്ശിപ്പിക്കുന്നതിനെതിരെ കോണ്ഗ്രസാണ് രംഗത്തുവന്നത്. ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് അവര് പ്രദര്ശനം തടയുകയും ചെയ്തു. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള പരാമര്ശവും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിച്ചതുമാണ് ഭരണകൂടത്തെ രോഷം കൊള്ളിച്ചതത്രെ. പ്രണയം തോന്നിയ യുവതിയെ വരെ വിഭജന കാലത്ത് ഭോഗിച്ചും, ഇരകളാക്കിയും മതത്തിന്റെ ഭ്രാന്ത് പിടിച്ചവരും അവരുടെ കണ്ണുകളിലൂടെ നാം കണ്ടു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന് നേര്ക്കുള്ള മതാധിപത്യത്തിന്റെ ചരിത്രത്തില്‍പോലും സംഭവിച്ചിട്ടില്ലാത്ത വേറിട്ടതും അപൂര്‍വമായതുമായ സാംസ്‌കാരിക സംഭവത്തിനാണ് രാജ്യം 2015 ജനുവരി 14ന് പെരുമാള് മുരുകൻ എന്ന എഴുത്തുകാരനിലൂടെ സംഭവിച്ചത്. പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്‌കൂള്‍ടീച്ചര്‍ പി മുരുകനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ തന്നെ ആരും ക്ഷണിക്കരുത്. എന്നിങ്ങനെയൊക്കെ പെരുമാള്‍ മുരുകന്‍ പ്രസ്താവിക്കുകയാണ്. അതൊരു പ്രസ്താവനയല്ല, നിലവിളിയാണ്.

സിനിമ – ടെലിവിഷന്‍ സംബന്ധിയായ മേഖലയിലെ പഠനഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പ്രവര്‍ത്തനത്തിന്റെ ഒരുപ്രധാന കേന്ദ്രമായി നിരവധി പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലൊന്നായ പൂനെ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (FTII) 2015 ൽ നിയമിക്കപ്പെട്ടത് ഗജേന്ദ്ര ചൗഹാന്‍ എന്ന RSS-കാരനാണ്. അദ്ദേഹത്തിന്റെ യോഗ്യതയാകട്ടെ മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചു എന്നതാണ്. കൂടാതെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കായി പ്രചരണ സിഡി തയ്യാറാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. പാതി രാത്രി പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് പോലീസ് വേട്ട, വിദ്യാര്ത്ഥികളുടെ അറസ്റ്റ്, ഇതൊക്കെ ഫാസിസം വരുന്ന വഴികൾ ആണ്.

ഉപസംഹാരം

ഫാസിസം ഏറ്റവും എളുപ്പത്തില്‍ വേരുപിടിക്കുക വര്‍ഗീയവും വംശീയവുമായ വിദ്വേഷങ്ങളുടെ മണ്ണിലാണ് എന്നതുകൊണ്ട്, ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ പ്രഖ്യാപിത ഫാസിസ്റ്റ് ഭരണകൂടങ്ങളും സ്ഥാപിക്കപ്പെട്ടത് അത്തരം വിദ്വേഷങ്ങളെ വളര്‍ത്തിക്കൊണ്ടാണ് എന്നത് ശരിയുമാണ്.

വലതുപക്ഷത്തുള്ള കോൺഗ്രസ് പ്രവർത്തകർ നേതാക്കന്മാരുൾപ്പെടെ സംഘപരിവാർ പാളയത്തിൽ വർഗീയതയുടെ ക്യാമ്പുകളിലേക്ക് ചെന്നെത്തുന്നത് അവർ തമ്മിൽ യാതൊരു വിധത്തിൽ ഉള്ള അകൽച്ചയും ഇല്ല എന്നുള്ളതിനുള്ള തെളിവാണ്. ഭാരതത്തിൻറെ സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിൽ കഴിഞ്ഞ തൊണ്ണൂറ്റി രണ്ടു വർഷക്കാലമായി RSS രാഷ്ട്രനവനിർമാണത്തിനു വേണ്ടി ഒരു ചുക്കും സംഭാവന നൽകിയിട്ടില്ല.

വിശാലമായ ഭാരതീയ സംസ്കാരവും, ഹിന്ദു സംസ്കാരവും നന്നായി മനസ്സിൽ ആക്കിയിട്ടുള്ള ഒരാളുപോലും വർഗീയവാദിയാകില്ല, സംഘപ്രവർത്തകനും ആകില്ല.
ചരിത്രത്തിൽ നന്മയുടെ ഒരു തരിപോലും എടുത്തു കാണിക്കാൻ ആവാത്ത സംഘത്തിനു ഇന്ന് നടത്തുന്ന ഈ നാടകങ്ങൾ അവരുടെ നിലനിൽപ്പിനു വേണ്ടിയാണ്. അതിനു അവർ ചരിത്രത്തെ വളച്ചോടിക്കും വർത്തമാനത്തെ സംവാദങ്ങളെയും വിമര്ശനാത്മക ചിന്തകളെയും അടിച്ചമർത്താൻ ശ്രമിക്കും ഭാവിയെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കും.
സംസ്കാരമെന്നത് രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ സംസ്കാരവും രാഷ്ട്രീയവും തമ്മില് ഒത്തുചേര്ന്നുള്ള പുരോഗമന കാഴ്ച്ചപ്പാടുള്ള രാഷ്ട്രീയ സംസ്കാരത്തിന്, മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്ഗീയതയെ തോല്പിക്കാനും ഭീകരതയെ അടിച്ചമര്ത്താനും സാധിക്കുകയുള്ളു. വര്ഗീയതയുടെ കെട്ടടങ്ങാത്ത കനലിനെ, കെട്ടടക്കാൻ കഴിയുന്ന പേമാരിയായി അടിച്ചമർത്തപ്പെട്ടവരുടെ അതിജീവനത്തിന്റെ കൈ താങ്ങാകാൻ കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാകും. ഇന്ത്യയുടെ മണ്ണിൽ വര്ഗ്ഗീയതക്കും വിഘടന വാദത്തിനും ഒരു സ്ഥാനവും ഇല്ല. മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയുന്ന മാനവികതയിൽ ഉയർന്ന നന്മയുള്ള ഒരു സമൂഹം ആകണം നമ്മുടേത്.
നവോത്ഥാന നായകരും മതപരിഷ്‌കര്‍ത്താക്കളും നിസ്വാർത്ഥ രാഷ്ട്രീയക്കാരും നേതാക്കളും, വിമോചന സമരനായകരും, സാംസ്‌കാരിക നായകരും അവരുടെ ആശയങ്ങളുമെല്ലാം ചേര്‍ന്ന് തീര്‍ത്ത സാമൂഹ്യപ്രബുദ്ധതയെ ഇടുങ്ങിയ വിദ്വേഷാത്മകമായ മനോഭാവങ്ങള്‍കൊണ്ട് ദുര്‍ബലപ്പെടുത്തി ഇന്നത്തെ തലമുറയേയും വരും തലമുറയേയും കാലത്തിനു പിറകോട്ടടിപ്പിക്കുന്ന വർഗീയതയുടെ വിഷവിത്തുകൾ മുളയ്ക്കാനോ അത് മുളച്ചൊരു വടവൃക്ഷമാകാനോ അനുവദിക്കരുത്.
മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും എന്നതാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷത. നവോത്ഥാനപ്രസ്ഥാനത്തിലൂടെ ജാതി, മത സ്വത്വങ്ങള്‍ക്ക് അതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തുന്നതിലും മാനവിക മൂല്യങ്ങളെ തച്ചുടക്കാൻ വരുന്ന ഏതൊരു ശക്തിയെയും എതിര്‍ത്തുപോരാടാൻ ഇടതുപക്ഷത്തിനാകണം. അനേകായിരം പേരുടെ ജീവൻ ബലിനൽകി പോരാടി നേടിയെടുത്ത ജനാധിപത്യ അവകാശങ്ങൾ, അതിന്റെ മൂല്യങ്ങൾ എന്നും നിലനിർത്തേണ്ടതും ഉയത്തിപ്പിടിക്കേണ്ടതും നമ്മുടെ എല്ലാവരുടെയും കർത്തവ്യം കൂടിയാണ് എന്നുള്ള ബോധ്യം ഉണ്ടാകണം. കാലത്തിനു പിറകോട്ടേക്കല്ല, മറിച്ചു ഭാവിലേക്കുള്ള പുരോഗമന കാഴ്ച്ചപ്പാടാക്കണം നമുക്കോരോരുത്തർക്കും ഉണ്ടാകേണ്ടത്.

Freedom from Poverty
Freedom from Sanghism
Freedom from Feudalism
Freedom from Capitalism
Freedom from Brahmanism
Freedom from Casteism
Once again let’s raise slogans for freedom – not from India, but within India.Freedom from hunger, poverty, the caste system – all of that.”
സമരസപ്പെടരുത് , പൊരുതുക , പോരാട്ടങ്ങൾക്കഭിവാദ്യങ്ങൾ

***********************************************
കടപ്പാടുകൾ
•ദേശാഭിമാനി
•ചിന്ത
•ഓൺലൈൻ പ്രസിദ്ധീകരങ്ങൾ
•News archives