ബംഗാൾ ഒരു നേർക്കാഴ്ച …

34  വർഷം ഭരിച്ച ബംഗാൾ , അതിന്റെ ഇപ്പോളത്തെ സ്ഥിതിയെ കുറിച്ച് വ്യാകുലപ്പെടുന്നവർ സത്യം എന്തെന്നു മനസ്സിൽ ആക്കിയിട്ടാണോ എന്ന് തോന്നുന്നില്ല .

1977 ൽ ഇടത് പക്ഷം ബംഗാളിൽ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിന്ന സംസ്ഥാനമായിരുന്നു ബംഗാൾ.34 വർഷത്തെ തുടർച്ചയായ ഇടതുഭരണം ബംഗാളിലുണ്ടാക്കിയ മാറ്റങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.

എന്തായിരുന്നു ഇടതുപക്ഷം ഭരിച്ച ബംഗാൾ എന്ന് ചുവടെ ചേർക്കുന്നു ,

👉1977 ൽ അധികാരത്തിലേറിയ ഇടതു മുന്നണി സർക്കാർ ഭൂപരിഷ്കരണം , ബംഗാളിൽ നടപ്പാക്കി ( ഓപ്പറേഷൻ ബർഗ്ഗ ) . ബംഗാൾ ജനതയുടെ 85% പേർ ഭൂമിക്കുടമകൾ. ഇന്ത്യയിൽ നടന്ന മൊത്തം ഭുപരിഷ്ക്കരണത്തിന്റെ
22% ബംഗാളിലാണ് നടന്നത്.

👉ഇന്ത്യയിലെ കാർഷിക ഭൂമിയുടെ വെറും 3% മാത്രമാണു ബംഗാളിൽ . ജനസഖ്യ ഇന്ത്യയുടെ 8% മാത്രവും . ഭൂപരിഷ്കരണത്തിനു ശേഷം കാർഷിക വിള ഉൽപാദനത്തിൽ ഒരു കുതിച്ചുചാട്ടമായിരുന്നു ബംഗാളിൽ കണ്ടതു. മൻമോഹൻ ഒരിക്കൽ പ്രസ്താവിച്ചു:  “ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കും” എന്ന്!

👉ഇടതു ഭരണത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ലു ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാക്കി ബംഗാളിനെ മാറ്റി . രാജ്യത്തെ 8% മാത്രം വരുന്ന ബംഗാൾ ജനത രാജ്യത്തെ 23% ജനതക്ക്‌ ആവശ്യമായ നെല്ല് ഉൽപാദിപ്പിക്കുന്നു.

👉രാജ്യത്ത്‌ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന ബംഗാളിലാണു. ഏറ്റവും കൂടുതൽ വഴുതനങ്ങയും , കാബേജും , കോളി ഫ്ലവറും , മധുരക്കിഴങ്ങും , പൈനാപ്പിളും ഉൽപാദിപ്പിക്കുന്നതു ബംഗാളിലാണു. വെണ്ടക്കയും , പപ്പായയും , ഉരുളക്കിഴങ്ങും ഉൽപാദിപ്പിക്കുന്നതിൽ രണ്ടാംസ്ഥാനമാണു .ദീർഘ കാലമായി BJP  തുടർഭരണം നടത്തുന്ന ഗുജറാത്തിലൊ , മധ്യപ്രദേശിലൊ , മറ്റു സ്ഥലങ്ങളിലൊ കാർഷിക ഉൽപാദനത്തിലൊന്നും ബംഗാളുമായി ഒരു താരതമ്യം പോലും അർഹിക്കുന്നില്ല

👉രാജ്യത്ത്‌ ഏറ്റവും കൂടുതൽ പുഷ്പ കൃഷി വിളവെടുക്കുന്നത്‌ ബംഗാളിലാണു.

 

👉ഇന്ത്യയിൽ ” ഹോർട്ടിക്രോപ്സ്‌ ” ഉലപാദനത്തിൽ ബംഗാളിനായിരുന്നു ഒന്നാം സ്ഥാനം . രാജ്യത്തെ മൊത്തം ഉലപാദനത്തിലെ 12. 56% കമ്യുണിസ്റ്റ്‌ ഭരണത്തിലെ ബംഗാളിലായിരുന്നു.
👉രാജ്യത്ത്‌ ആദ്യമായി പഞ്ജായത്തിൽ 35% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്‌ ബംഗാളിലായിരുന്നു.
👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മൽസ്യ ഉൽപാദനം നടക്കുന്നതു ബംഗാളിലായിരുന്നു
👉രാജ്യത്ത്‌ ആദ്യമായി മെട്രോ വന്നതു കൽക്കട്ടയിലാണു
👉7000 മെഗാവാട്ടോളം വൈദ്യതി ഉൽപാദിപിചിരുന്ന ബംഗാൾ, വൈദ്യുതി മിച സംസ്ഥാനമാണു !!
👉ലെതർ കയറ്റുമതിയിൽ മുൻ നിരയിലാണു ബംഗാൾ . 2010 ൽ രാജ്യത്തെ മൊത്തം ലതർ കയറ്റുമതിയുടെ 13.5 % ബംഗാളിൽ നിന്നായിരുന്നു
👉നാഷണൻ സാമ്പിൾ സർവ്വേ പ്രകാരം 2004 -2011 ഇന്ത്യയിൽ 54.7 ലക്ഷം ” വ്യവസായ ശാല ” ജോലികൾ പുതുതായി ഉണ്ടായതിൽ 24 ലക്ഷവും (40% ) പശ്ചിമ ബംഗാളിൽ മാത്രമായിരുന്നു . ഗുജറാത്തിൽ വെറും (14 ലക്ഷം മാത്രം ).
👉‌ Ministry of micro small medium enterprises( MSME ) ആനുവൽ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ രണ്ടാമത്‌ ഏറ്റവും കൂടുതൽ MSME ഉള്ളത്‌ ബംഗാളിലാണു . 36.64 ലക്ഷം ചെറുകിട ഇടത്തരം വ്യവസായങ്ങൾ !! ഈ റിപ്പോർട്ട്‌ പ്രകാരം MSME യിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നതിലും രണ്ടാം സ്ഥാനം ബംഗാളിനാണു . 85.78 ലക്ഷം പേർക്ക്‌ തൊഴിൽ ( ഗുജറാത്തിനു രണ്ടിലും ഏഴാം സ്ഥാനം മാത്രം )
👉 ബംഗാളിൽ ഇടതുസർക്കാർ നടപ്പിലാക്കിയ അസംഘടിത തൊഴിലാളികൾക്കുള്ള PF രാജ്യത്ത്‌ തന്നെ ആദ്യമാണു . 7.9 ലക്ഷംതൊഴിലാളികൾ അതിൽ ചേർന്നിട്ടുണ്ട്‌ , ഇത്‌വരെ
👉GdP യുടെ കണക്കെടുത്താൽ ബംഗാൾ ഗുജറാത്തിനു മുകളിൽ നാലാം സ്ഥാനമാണു .
👉ബാബരി മസ്ജിദ് തകർന്നപ്പോൾ ഇന്ത്യയിലെ 3000 ഗ്രാമങ്ങൾ വർഗീയ കലാപത്തിൽ കത്തിയെരിഞ്ഞപ്പോഴും ബoഗാളിനെറ മണ്ണിൽ വർഗീയതയുടെ ഒരു തീപ്പൊരി പോലും വീണില്ല. കാരണം ബംഗാളിൽ ഹിന്ദുവും മുസൽമാനും ഉണ്ടെങ്കിലുംഅവർ ഇടത്പക്ഷ മത നിരപേക്ഷതയുടെ തണലിൽ സുരക്ഷിതരായി രുന്നതുകൊണ്ടാണ്. ഹിന്ദു മുസ്ലിം വർഗ്ഗീയ ഭ്രാന്തന്മാർക്ക് അഴിഞാടാൻ വംഗനാടിന്റെ ചുവന്ന മണ്ണിൽ ഇടമില്ലായിരുന്നു.
മുംബൈയിൽനിന്നും ബംഗ്ലാദേശുകാരെ തിരഞ്ഞുപിടിച്ച് ശിവസേനക്കാർ ആട്ടിയോടിക്കുമ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ ബംഗ്ലാദേശിൽ നിന്നും ജീവിതം തേടിയെത്തുന്നവരെ ഇരു കൈയുംനീട്ടി സ്വീകരിച്ച ചരിത്രമാണ് വംഗനാടിനേറ്ത്. ബംഗ്ലാദേശുമയി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ബംഗാളിലേക്ക്‌ അനധിക്കൃതമായി കുടിയേറുന്നവർ . അനൗദ്യോഗിക കണക്ക്‌ പ്രകാരം ഒരു കോടിയിലേറെയാണു ഇവരുടെ സഖ്യ . ഭൂരിഭാഗം ആളുകളും റേഷൻ കാർഡും , വോട്ടേഴ്സ്‌ ഐഡി കാർഡും സങ്കടിപിച്‌ ” പൗരത്വം നേടും”. സാമൂഹിക സ്ഥിതി വിവരക്കണക്കുകളിലൊക്കെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ കൂടി ബംഗാളിന്റെ അക്കൗണ്ടിൽ വരും. അതോടെ ബംഗാൾ പിൻ തള്ളപ്പെട്ടു പോകുന്നു .
ഇന്ത്യയിലെ കേരളമടക്കമുള്ള എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്ന കൽക്കത്ത പോലെ ഒരു “സങ്കര “നഗരം ഇന്ത്യയിൽ മറ്റൊന്നില്ല. 2011 ന് മുമ്പ് ബംഗാളികൾ കേരളത്തിൽ വന്നിരുന്നോ? എന്നാൽ മലയാളികൾ അടക്കം  എല്ലാ സംസ്ഥാനക്കാരും കൽക്കത്തയിൽ ജീവിതം കണ്ട വരാണ് എന്നു കൂടി ഓർക്കണം .
ഒരു സ്വയം വിമർശനം കൂടി നടത്തുകയാണ് . നന്ദിഗ്രാം, സിന്ഗൂര് പശ്ചിമബംഗാളിലെ ഇടതുപക്ഷ മുന്നണി ഗവണ്മെന്റിനെതിരായ പ്രചരണത്തില് പ്രതിയോഗികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച പേരുകൾ . വ്യവസായവല്ക്കരണംമൂലം തൊഴില് അവസരങ്ങള് സൃഷ്ടിക്കപ്പെടുമെന്നും അതിന്റെ ഫലമായി സാമ്പത്തിക പ്രവര്ത്തനം നടക്കുമെന്നും ജീവിതത്തിന്റെ ഗുണനിലവാരം ഉയര്ത്താനുള്ള അവസരങ്ങള് ലഭിക്കുമെന്നും ഉള്ള അടിസ്ഥാനത്തില്, ജീവിതനിലവാരം ഉയര്ത്താനുള്ള മാര്ഗമെന്ന നിലയില് ആണ് വ്യവസായവല്ക്കരണം പരിഗണിക്കപ്പെടുന്നത് .   സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ.”അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്.
ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി. 12000ല് (96% പേർക്ക് ) അധികം പേര്ക്ക് നഷ്ടപരിഹാരം നല്കുകയുണ്ടായി. ശേഷിക്കുന്ന 4% ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി.
നന്ദിഗ്രാമിനെ സംബന്ധിച്ചാണെങ്കില്, ഒരു തുണ്ട് ഭൂമിപോലും ഒരിക്കലും ഏറ്റെടുക്കുകയുണ്ടായിട്ടില്ല. നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്. എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു. . അവിടെയുണ്ടായ കുഴപ്പം, പൂര്ണമായും രാഷ്ട്രീയ സ്വഭാവത്തോടുകൂടിയതാണ്. നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്.വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.  തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി.
ഈ രണ്ടു സംഭവങ്ങളിലും ഇടതുപക്ഷ സർക്കാർ കുറച്ചു കൂടി ഗ്രഹപാഠം ചെയ്യേണ്ടിയിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല . പക്ഷെ ഈ അക്രമത്തിലേക്ക് വഴിവെച്ചത് അവിടുത്തെ അന്നത്തെ പ്രതിപക്ഷ പാർട്ടികളുടെ അധികാരത്തിനു വേണ്ടിയുള്ള കുതന്ത്രങ്ങളും , അതിനുവേണ്ടി അവർ ജനങ്ങളെ തെറ്റിധരിപ്പിച്ചതും കൊണ്ടാണ് .
ഇടതുപക്ഷ ഭരണം അവസാനിച്ച് മമത അധികാരം ഏറ്റതിന് ശേഷം എന്ത് വികസനം ആണ് അവിടെ ഉണ്ടായത് ? സർവ മേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയും അല്ലെ നാം കാണുന്നത് ! വർഗീയ ശക്തികൾ അവിടെ അവിടെ തലപൊക്കുന്ന കാഴ്ച അല്ലെ കാണുന്നത് .
തിരിച്ചു വരും ഈ വംഗനാട് ….
തിരിച്ചു വരണം ഈ നാട് ഇടതുപക്ഷത്തിലുടെ
കടപ്പാട് :
Hari karumalil
Thameem VK (facebook)
Anish Shamsudheen (facebook)
workersforum blog
kiran thompil blog