കണ്ണടച്ചു നിൽക്കുന്ന നീതി ദേവതയുടെ കയ്യിലെ ത്രാസിൽ വെച്ചു കൊടുക്കുന്ന സത്യത്തിന്റെയും ,അസത്യത്തിന്റെയും തൂക്കം അനുസരിച്ചാകും നീതി നിർവഹിക്കപ്പെടുന്നത്.
അധികാരം ഉണ്ടങ്കിൽ കുറ്റവാളികൾ വിചാരണ പോലും നേരിടാതെ രക്ഷപെടുന്നു . ഇതാണ് ഇന്ന് നാം കണ്ടിരിക്കുന്ന സത്യം .
ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുടെ ഫലം ആയി ആണ് ഓരോ സംഘട്ടനങ്ങളും വർഗീയ ലഹളയും നടക്കുന്നത് . തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ ആയേക്കാവുന്ന പലരും രക്ഷപെടുന്നു .
ഗുല്ബര്ഗ് സൊസൈറ്റി കൂട്ടക്കൊലയും അതിന്റെ വിധിയെക്കുറിച്ചും ഒന്നു പറയണം എന്നു തോന്നി .
നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2002 ഫെബ്രുവരി 28ന് അരങ്ങേറിയ വർഗീയ ലഹളയും മുസ്ലിം വംശഹത്യയും , അതായിരുന്നു ഗുല്ബര്ഗ് സൊസൈറ്റി കൂട്ടക്കൊല. ഈ കൂട്ടക്കൊലക്കിടെ മുൻ കോണ്ഗ്രസ് MP Ehsan Jafri-യുള്പ്പെടെ 69 പേരുടെ ജീവൻ നഷ്ടപ്പെട്ടു .
ഇതിന്റെ കോടതി വിധിയിൽ 11 പേര്ക്ക് മരണം വരെ ജീവപര്യന്തം തടവ്. മറ്റ് 12 പ്രതികള്ക്ക് 7-വര്ഷം തടവുശിക്ഷയും ഒരാള്ക്ക് 10-വര്ഷം തടവും വിധിച്ചു.
BJP,VHP,ബജ്രംഗ്ദള് പ്രവര്ത്തകരാണ് പ്രതികള്. കലാപത്തിന് നേതൃത്വം നല്കിയ BJP- കൌണ്സിലര് ബിപിന് പട്ടേല് ഉള്പ്പെടെ 36 പേരെ വെറുതെ വിട്ടു.
കോണ്ഗ്രസ് MPആയിരുന്ന Ehsan Jafri ഉള്പ്പെടെ 69 പേരെ ചുട്ടെരിച്ച സംഭവം ആസൂത്രിതമല്ലെന്നും ക്രിമിനല് ഗൂഢാലോചനക്കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി ഉത്തരവില് പറഞ്ഞിരിക്കുന്നു .
നരേന്ദ്ര മോഡി ഉള്പ്പെടെ 338 പേരെ 7-വര്ഷത്തോളം നീണ്ട വിചാരണയില് വിസ്തരിച്ചിരുന്നു.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിന് കത്തിക്കലിനെത്തുടര്ന്നുള്ള 9- കേസ് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിര്ദേശപ്രകാരമാണ് SIT ഗുല്ബര്ഗ് കേസ് ഏറ്റെടുത്തത്. മോഡിയുടെ പങ്ക് അന്വേഷിക്കാന് സുപ്രീംകോടതി നിയമിച്ച സമിതി മോഡിയെ വിചാരണചെയ്യണമെന്ന് നിര്ദേശിച്ചിരുന്നു. തെളിവില്ലാത്തതിനാല് ഇതിന്റെ ആവശ്യമില്ലെന്ന SITയുടെ നിലപാട് കോടതി അംഗീകരിച്ചു. അങ്ങനെ 67 പേരെയാണ് ഈ കേസിൽ അറസ്റ്റ്ചെയ്തത്.
03 November 2007 ൽ തെഹൽക്ക ഒരു sting operation നടത്തിയിരുന്നു , അതിൽ ഈ ലഹളയിൽ പങ്കെടുത്ത Madan Chawal എന്ന വ്യക്തിയും ആയി നടത്തിയ അഭിമുഖത്തിൽ കൃത്യം ആയി വിവരിക്കുന്നുണ്ട് അവർ എങ്ങനെ ആണ് Ehsan Jafri എന്ന മുൻ MP- യെ , വർഗീയ ലഹളയിൽ രക്ഷതേടി തന്നെ സമീപിച്ചവരെ രക്ഷപെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ വെട്ടിനുറുക്കി പച്ചക്കു കത്തിച്ചത് എന്നു . പൈശാചികം ആയിരുന്നു ഈ അരുംകൊല .
തെഹൽക്കയുടെ റിപ്പോർട്ടിൽ ഇങ്ങനെ ആണ് Chawal വിവരിക്കുന്നത് ” വലിച്ചു നിലത്തിട്ടു … അഞ്ചോ ആറോ പേർ ചേർന്നു അയാളെ പിടിച്ചു, ഒരാൾ അയാളെ വാൾകൊണ്ടു വെട്ടി… അയാളുടെ കൈ വെട്ടി… അയാളുടെ എല്ലാ അവയവങ്ങളും വെട്ടിനുറുക്കി .. കഷണങ്ങളായി അയാളെ മുറിച്ചശേഷം , തീ വെച്ചു …ചുട്ടുകളഞ്ഞു… “. എത്ര ഭയാനകം ആണ് ആ സന്ദർഭം .
അന്നത്തെ ഗുജറാത്ത് പോലീസിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്ന Erda-യുടെ ചെയ്തികളെ കുറിച്ചും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് . കൊലപാതകങ്ങൾ സംഭവിക്കാൻ അനുവദിച്ചു, തെളിവുകളിൽ കൃത്രിമം കാണിച്ചു . ഇതിന്ടെ പേരിൽ ഇയാളെ അറസ്റ്റുചെയ്തിരുന്നു . ദൃസാക്ഷികൾ പറയുന്നതനുസരിച്ചു ഇയാൾ കലാപകാരികൾക്കു മൃതദേഹങ്ങൾ കത്തിച്ചു കളയാൻ സഹായം നൽകിയതായി പറയുന്നു .
കലാപങ്ങൾക്ക് പിറ്റേദിവസം(March-1) Zee TV നടത്തിയ ഇന്റർവ്യൂവിലും , രണ്ടാമത് SIT നടത്തിയ ചോദ്യം ചെയ്യലിൽ പോലും അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡി ഈ കൊലപാതങ്ങളെ കുറിച്ചു മൗനം തുടരുകയാണ് ഉണ്ടായത് .
അന്ന് കലാപത്തിൽ നിന്നു രക്ഷപെട്ട കലാപത്തിന് ധൃസാക്ഷി ആയ Rupabehn Mody പറയുന്നുണ്ട് Ehsan Jafri മുഖ്യമന്ത്രിയുടെ വരെ സഹായം തേടിയിരുന്നു , പക്ഷേ തിരിച്ചു കിട്ടിയത് അവഗണയും അവഹേളനവും മാത്രം ആയിരുന്നു.
പക്ഷേ SIT യുടെ മുൻപിൽ മോഡി പറഞ്ഞത് തനിക്കു അങ്ങനെ ആരുടെയും ഫോൺ കിട്ടിയിരുന്നില്ല എന്നാണ്, അതുപോലെ ഈ കലാപത്തെ കുറിച്ചു രാത്രി 8.30 വരെ അറിവുണ്ടായിരുന്നില്ല എന്നും ആണ് .
എന്തായിരുന്നാലും അധികാരം , അതൊന്നുകൊണ്ടു മാത്രം പലരും ഇന്നു നിയമങ്ങൾക്കു മുകളിൽ നിൽക്കുകയാണ് .
ഇതു കൂടി,ഇതിനോടൊപ്പം ചേർത്തു വായിക്കണം ഗുജറാത്തു വർഗീയ കലാപത്തിന് ഇര ആയവർക്കുവേണ്ടി പ്രവർത്തിക്കുന്ന Citizens for Justice and Peace എന്ന സംഘടനയുടെ സെക്രട്ടറി ആയ Teesta Setalvad ന്റെ NGO Sabrang Trust ന്റെ Foreign Contribution Regulation Act (FCRA) registration ജൂൺ 16 ന് cancel ചെയ്തു . കാരണം ?? എന്നാൽ RSS എന്ന സംഘടന വിദേശത്തു നിന്നു പണം സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നു . അവരുടെ പ്രവർത്തനങ്ങൾ സുതാര്യം ആണോ ??
Arun Shourie ട്വീറ്റ് ചെയ്തത് പോലെ ” 11 get life, rest just 7 years jail and one went on to become Prime Minister of India.”
“സത്യമേവ ജയതേ”!!
#gulberg_massacre
Sources:
https://www.sabrangindia.in/…/gulberg-when-no-one-responded…
http://archive.tehelka.com/story_main35.asp…
http://www.firstpost.com/…/voices-of-massacres-past-naroda-…
http://scroll.in/…/an-unnoticed-fact-the-rss-indias-biggest…