സഖാവേ ….. ഒടുവിൽ നീ സ്വാതന്ത്ര്യം – ജനാധിപത്യം – സോഷ്യലിസം ആലേഖനം ചെയ്ത രക്തനക്ഷത്രാങ്കിത ശുഭ്രപതാകയും മാറോടണച്ചു യാത്രയായി….
എംജി കോളേജിലെ MV ദേവപാലൻ മുതൽ മഹാരാജാസിലെ അഭിമന്യൂ വരെ 33 സഖാക്കൾ ആണ് നമ്മുടെ മലയാള മണ്ണിൽ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമര പോരാട്ടങ്ങളിൽ രക്തസാക്ഷ്യം വരിച്ചത് .
ഈ രക്തസക്ഷികളിൽ ആരും തന്നെ കൊലക്കേസ് പ്രതികളല്ല, ഗുണ്ടാലിസ്റ്റിലുള്ളവരല്ല; അവർ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും , സംഘാടനത്തിലും , നേതൃത്വപാടവത്തിലും മികവ് കാണിച്ചിരുന്ന മികച്ച വിദ്യാർത്ഥികൾ.
ഇന്ന് അഹിംസാവാദവും , സമാധാനവും പറയുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവായി കവലപ്രസംഗം നടത്തുന്ന ഖാദർധാരികളായ കോൺഗ്രസ് – KSU-കാരുടെ സുവർണകാലത്ത് കേരളത്തിലെ കാമ്പസുകളിൽ അവരുടെ കടരരാഷ്ട്രീയം കൊണ്ട് ജീവൻ നഷ്ട്ടപ്പെട്ടവർ 10 സഖാക്കൾ ,വർഗീയതയുടെ വക്താക്കളാൽ (RSS, ABVP, MSF, NDF, KDP, Campus Front) രക്തസാക്ഷികളായവർ പിന്നെയുള്ളവർ .
ഇരുട്ടിന്റെ മറവിൽ വാതിൽ ചവിട്ടിപൊളിച്ചു അമ്മയുടെയും അച്ഛന്റെയും മുന്നിലിട്ട് വെട്ടി കഷ്ണങ്ങൾ ആകുമ്പോഴും, ക്യാമ്പസ്സിനുള്ളിൽ അനേകം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ കത്തി ആഴ്ത്തിയിറക്കുമ്പോഴും , തെരുവിൽ പോലീസിനാൽ വെടിയേറ്റ് പിടയുമ്പോഴും , ഓണനാളിൽ വിളമ്പിയ സദ്യക്ക് മുന്നിൽ നിന്ന് പിടിച്ചിറക്കി വെട്ടിനുറുക്കുമ്പോഴും , ജാതിമത വർഗീയ ചിന്തകൾക്കെതിരെ നിന്നതുകൊണ്ടു വർഗീയവാദികളാൽ രക്തംവാർന്നൊഴുകി ജീവനറ്റു വീഴുമ്പോഴും ഇവിടെ ആരും മനുഷ്യാവകാശങ്ങളെ കുറിച്ചു അലമുറയിടാനോ, വെട്ടിന്റെ എണ്ണമെടുക്കാനോ , മാതാപിതാക്കളുടെയോ – സഹോദരങ്ങളുടെയോ കണ്ണീരുകാണാനോ, സ്വപ്നങ്ങളെക്കുറിച്ച് വാചാലരാകാനോ കൊലപാതകം കണ്ടുനിന്ന വിദ്യാർത്ഥികളുടെ മാനസിക അവസ്ഥ തിരക്കാനോ ആരും മിനക്കെടില്ല , ഉണ്ടാകില്ല ; കാരണം മരിച്ചവൻ രക്തസാക്ഷി ആയതു കമ്മ്യുണിസ്റ്റുകാരൻ ആയതുകൊണ്ടാണ് , മാനവികതയ്ക്കു വേണ്ടി നിലനിന്നതുകൊണ്ടാണ് .
ഇവിടെ കൊടുത്തിരിക്കുന്ന ഈ പട്ടികയിൽ ഇനി ഒരു വിദ്യാർത്ഥിയുടെയും ചിത്രം വരാതിരിക്കണം
കാവലാൾ ആകണം …. അവകാശങ്ങളുടെയും , മാനവികതയുടെയും സംരക്ഷകർ ആകണം ….
ലാൽസലാം സഖാക്കളെ …..
SFI-യുടെ രക്തസാക്ഷികൾ
1.ദേവപാലൻ
2.അഷറഫ്
3.സൈതാലി
4.മുഹമ്മദ് മുസ്തഫ
5.വേലായുധൻ
6.ഭുവനേശ്വരൻ
7.രാജൻ
8.പ്രദീപ് കുമാർ
9.തോമസ്
10.ശ്രീകുമാർ
11.ജോസ്
12.ബാലൻ
13.പ്രസാദ്
14.കോറോത് ചന്ദ്രൻ
15.സാബു
16.സജീവൻ
17.അനിൽകുമാർ
18.കൊച്ചനിയന്
19.ജോബി
20.അജീഷ്
21.രാജേഷ്
22.സുധീഷ്
23.രമേശൻ
24.സക്കീർ
25.റോഷൻ
26.അജയ്
27.m. രാജേഷ്
28.അജയ് പ്രസാദ്
29.ബിജേഷ്
30.അനീഷ് രാജൻ
31.സജിൻ
32.ഫാസിൽ
33.അഭിമന്യു
Martyrs of SFI in Kerala