ആഗസ്ത് 1 , സ: സുർജിത് ദിനം
ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ഒരു പതിനാലുകാരന്‍ പയ്യന്‍ മതില്‍ ചാടിക്കടന്ന് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് അറസ്റ്റിൽ ആകുന്നു , കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തൻ്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരൻ ആയിരുന്നു ഹർകിഷൻ സിംഗ് സുർജിത്.
മാര്‍ച്ച് 23 ധീര വിപ്ളവകാരി ഭഗത്സിങ് രക്തസാക്ഷ്യം വരിച്ചതിന്റെ ഒന്നാം രക്തസാക്ഷിദിനം വിപുലമായി ആചരിക്കാന്‍ കോഗ്രസ് ആഹ്വാനം ചെയ്തു. ജില്ലാകോടതിയിലെ യൂണിയന്‍ ജാക്ക് താഴെയിറക്കി അന്ന് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ഹോഷിയാര്‍പൂര്‍ ജില്ലാ കോഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഹോഷിയാര്‍പൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തില്‍ ആകൃഷ്ടനായി ആ സുപ്രധാന സംഭവത്തിന് സാക്ഷ്യംവഹിക്കാന്‍ സ്കൂള്‍ പരീക്ഷപോലും ഒഴിവാക്കി സുര്‍ജിത് ഹോഷിയാര്‍പൂരിലെത്തി. പക്ഷേ സൈന്യത്തെ വിന്യസിച്ചതിനാല്‍ പരിപാടി റദ്ദുചെയ്യാന്‍ കോഗ്രസ് തീരുമാനിച്ചതറിഞ്ഞു സുർജിത് നിരാശനായി .വെടിവെക്കുമെന്ന ഉത്തരവുകൊണ്ടുമാത്രം ഒരു പ്രക്ഷോഭം പിന്‍വലിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് സമമാണെന്നും ഭഗത് സിംഗിനോട് കാണിക്കുന്ന അനാദരവാണന്നും സുര്‍ജിത് പൊട്ടിത്തെറിച്ചു. അത്ര ധൈര്യമുണ്ടെങ്കില്‍ പോയി കൊടിയുയര്‍ത്തൂ എന്ന ഓഫീസ് സെക്രട്ടറിയുടെ പ്രതികരണം സുര്‍ജിത്തിലെ വിപ്ളവകാരിയെ ഉണര്‍ത്തി. ത്രിവര്‍ണപതാകയുമായി സുര്‍ജിത് കോടതിവളിപ്പിലേക്കോടി. പിന്‍വശത്തുകൂടി കെട്ടിടത്തിനുമുകളില്‍ കയറി യൂണിയന്‍ജാക്ക് താഴ്ത്തി ത്രിവര്‍ണപതാക ഉയര്‍തുകയായിരുന്നു . സൈനികര്‍ കെട്ടിടത്തിനുമുകളില്‍ കയറി സുര്‍ജിത്തിനെ പിടികൂടി. ഹോഷിയാര്‍പൂരിലെ സബ്ജയിലിലെ ഒരു വൃത്തികെട്ട മുറിയിലടച്ചു. അടുത്ത ദിവസമാണ് വിചാരണ നടന്നത്. കോടതിയിൽ വെച്ച് മജിസ്ട്രേട്ട് സുര്‍ജിത്തിനോട് പേര് ചോദിച്ചു. ലണ്ടന്‍ തോടേസിങ് (ലണ്ടനെ തകര്‍ക്കുന്നവന്‍) എന്നായിരുന്നു ഉത്തരം. ഒരുവര്‍ഷത്തെ തടവിന് സുര്‍ജിത്തിനെ ശിക്ഷിക്കാന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഒരുവര്‍ഷം മാത്രമോ എന്നായിരുന്നു സുര്‍ജിത്തിന്റെ പ്രതികരണം. മജിസ്ട്രേറ്റുൾപ്പെടെ എല്ലാവരും അമ്പരന്ന നിമിഷം. ഒന്നല്ല, നാലുവര്‍ഷം എന്ന് മജിസ്ട്രേറ്റ് അലറി. വെറും നാലുവര്‍ഷമോ? പുഞ്ചിരി തൂകിക്കൊണ്ട് സുര്‍ജിത് വീണ്ടും. മജിസ്ട്രേറ്റിന്റെ കോപം നിയന്ത്രണാധീതമായെങ്കിലും അതിനപ്പുറം 16 വയസ്സുകാരന് ഇത്തരമൊരു കുറ്റത്തിന് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല എന്നതുകൊണ്ട് 4 വർഷം ശിക്ഷ വിധിച്ചു .
സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തിൻ്റെ നായകരിലൊരാളായി സി.പി.ഐ.എമ്മി-ൻ്റെ അമരക്കാരനായി വളർന്നു .
നിരോധിക്കപ്പെട്ട കര്‍ഷകതൊഴിലാളിപാര്‍ടിക്ക് യോഗം ചേരാന്‍ സൌകര്യം ചെയ്തുകൊടുത്തതിന്റെ പേരിൽ ബുണ്ടാല സ്കൂളില്‍ നിന്ന് സുര്‍ജിത് പുറത്താക്കപ്പെട്ടു . മാപ്പ് എഴുതിക്കൊടുക്കണമെന്ന ഹെഡ്മാസ്റ്ററുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന സുര്‍ജിത് സ്കൂളിനോട് വിടപറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിലും സ്വാതന്ത്യ്രസമരത്തിലും സജീവമായ സുര്‍ജിത് ക്രമേണ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നേതാവായി. പതിനഞ്ചാം വയസില്‍ പൊതു ജീവിതത്തില്‍ പ്രവേശിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് കോണ്ഗ്രസിലൂടെ രംഗത്തിറങ്ങിയ സുര്ജീത് പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി.മോസ്കോയിലെ ടോയ്ലേഴ്സ് ഓഫ് ഈസ്റ്റില്നിന്ന് പഠനം കഴിഞ്ഞ് വന്ന ബന്ധു ഹര്ബന്സ് സിങ് ബാസ്സിയിൽനിന്നാണ് സുര്ജിത് കമ്യൂണിസത്തിലേക്ക് ആകര്ഷിക്കപ്പെടുന്നത്. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്.
1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും , 1935-ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 18-ആം വയസിൽ അംഗമായി. 1938-ൽ പഞ്ചാബ് സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെട്ടു.
ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന് ചിങ്കാരി (തീപ്പൊരി)എന്ന പേരിൽ ഒരു മാസികപത്രം തുടങ്ങുകയും ചെയ്തു.
1939 ല്‍ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുര്‍ജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ടിയുടെ നിര്‍ദേശപ്രകാരം ഒളിവിൽ പോയെങ്കിലും 1940 ല്‍ അറസ്റ്റിലായി. ബ്രിട്ടീഷ് പട്ടാളം നിരവധിതവണ ചോദ്യംചെയ്തിട്ടും കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനാല്‍ സുര്‍ജിത്തിനെ ലാഹോറിലെ ചെങ്കോട്ട ജയിലില്‍ അടച്ചു . സുര്‍ജിത്തിനെ അടച്ചത് ആഴമുള്ള ഇടുങ്ങിയ ഒരു നിലവറയിലാണ്. കഷ്ടിച്ച് ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ മാത്രം പറ്റുന്ന അഗാധ ഗര്‍ത്തം. വെളിച്ചം അല്‍പം പോലും കടക്കാത്ത ദുര്‍ഗന്ധം നിറഞ്ഞ കാരാഗ്രഹം. ഇവിടെ വച്ച് കൊടിയ മർദ്ദനം ഏറ്റുവാങ്ങി . ദിവസങ്ങളോളം ഇത് തുടർന്നു .ഭക്ഷണം നിലവറയിലേയ്ക്ക് കെട്ടിയിറക്കും. മല മൂത്ര വിസര്‍ജ്ജനം ആ നില്‍പ്പില്‍ തന്നെ. ഒന്നിരിക്കാന്‍ പോലും ആവില്ല. ഒരു തരി വെളിച്ചം ഇല്ല. രാവും പകലും ഒന്നും അറിഞ്ഞില്ല. ശാരീരികവും മാനസിക പീഡനവും ഒരുമിച്ച്. ഒന്നുകില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ പറയിപ്പിക്കുക, അല്ലെങ്കില്‍ സുര്‍ജിത്തിനെ ഭ്രാന്തനാക്കുക. അതായിരുന്നു ബ്രട്ടീഷുകാരുടെ ലക്ഷ്യം. മൂന്ന് മാസം ഇരുട്ടറയില്‍ കഴിഞ്ഞു ശരീരം തളര്‍ന്ന് അവശനായിട്ടും ആ മനസ്സ് തളര്‍ന്നില്ല പതറിയില്ല .
മൂന്ന് മാസത്തെ ഏകാന്ത തടവിന് ഇരുട്ടുമുറിയില്‍ കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്ട്ട് തയ്യാറാക്കാൻ വന്ന അയര്‍ലണ്ടുകാരനായ ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ട് മുറിയിൽ നിന്ന് പുറത്ത് കൊണ്ടുവന്നു . കണ്ണ് തുറന്നിട്ടും സുര്‍ജിത്തിന് ഒന്നും കാണാന്‍ പറ്റിയില്ല. കുഴിഞ്ഞ് കലങ്ങിയിരുന്നു. വെളിച്ചം ലഭിക്കാതെ കണ്ണുകള്‍ നിര്‍ജ്ജീവമാകുമായിരുന്നു. എന്നാല്‍ വീണ്ടു പത്ത് ദിവസം സുര്‍ജിത്തിനെ ആ ഇരുട്ട് തടവറയില്‍ അടച്ചു . എന്നാൽ സുര്‍ജിത്തിനെ പുറത്തേയ്ക്ക് മാറ്റിയില്ലെങ്കില്‍ ക്വിക് രാജിവക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാൽ ,അവസാനം കിണർ തടവറയില്‍ നിന്നു പുറത്തു കൊണ്ടുവന്നു . അന്ന് ആ ഇരുട്ടുമുറിയിൽ നിന്ന് മാറ്റിയില്ലായിരുന്നുയെങ്കിൽ അന്ധത ബാധിക്കുമായിരുന്നു. പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി. 1944 വരെ അവിടെ തുടർന്നു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് വീണ്ടും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു . കുറച്ചു വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടും ഉണ്ട് .
പഞ്ചാബിലെ കൃഷിക്കാരോടൊപ്പം പ്രവർത്തിച്ച സുർജിത് ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ൻ്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായിരുന്നു സുർജിത്.
പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.
1953 മുതല്‍ അരനൂറ്റാണ്ടിലധികം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1992-ലാണ് സുർജിത് സി.പി.ഐ.(എം)- ൻ്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 13 വര്‍ഷം CPIM ജനറല്‍ സെക്രട്ടറിയായി പ്രവര്ത്തിച്ചു. 2005-ൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം പാർട്ടി കോൺഗ്രസ്സിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടർന്നു .
സുര്ജിത്തിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് വർഗീയതയോടുള്ള വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകൾ കൊണ്ടാണ് .
സാമ്രാജ്യത്വത്തിനു വിധേയപ്പെട്ട് മാപ്പിരന്നു ഒറ്റുകാരായി വർഗീയതയ്ക്ക് വേണ്ടി മാത്രം നിലകൊണ്ടവരുടെ പിന്മുറക്കാർ ചരിത്രത്തേയും ദേശീയതയേയും പുനർവ്യാഖ്യാനിക്കുന്ന ഈ സാഹചര്യത്തിൽ സഖാവ് സുര്ജിത്തിന്റെ വിപ്ലവ സമര ജീവിത സ്മരണകൾ ഇന്നത്തെ തലമുറയിലെ വിപ്ലവ പോരാട്ടങ്ങൾക്ക് കരുത്തുറ്റ ഊർജ്ജം പകരും .
സഖാവിന്‍റെ മരിക്കാത്ത ഓര്‍മ്മക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ..
കടപ്പാട്
- Ajith Vellanad
- Wikipedia