1921ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽ വെച്ചാണ് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക, ഗാന്ധിജി അംഗീകരിച്ചത്. വെങ്കയ്യ തയ്യാറാക്കിയ പതാകയിൽ ഗാന്ധി ചില മാറ്റങ്ങൾ വരുത്തി, സമാധാനത്തിന്റെ പ്രതീകമായി വെള്ളയും സ്വാശ്രയത്വത്തെ പ്രതിനിധീകരിക്കുന്നതിനായി ചർക്കയും ചേർത്തു. 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത്. തുടർന്ന് 1931ലെ കോൺഗ്രസ് കമ്മിറ്റിയാണ് പതാകയിൽ ഉണ്ടായിരുന്ന ചുവപ്പ് നിറത്തെ കുങ്കുമമാക്കി മാറ്റുകയും; കുങ്കുമ നിറം, വെള്ള, പച്ച എന്നിങ്ങനെ നിറത്തിന്റെ സ്ഥാനങ്ങൾ മാറ്റിയതും വെളുത്ത ബാൻഡിന്റെ ഒത്ത നടുക്കായി ചർക്ക സ്ഥാപിച്ചതും ഈ കമ്മറ്റിയാണ്. ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയ ശേഷം ഗാന്ധി, ‘ദേശീയ പതാക അഹിംസയുടെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമാണ്. അത് കർശനമായി സത്യസന്ധവും അഹിംസാത്മകവുമാണ്. ത്രിവർണ്ണം എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുകയും അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നുവെന്നും’ പറഞ്ഞു. (Refer: രാമചന്ദ്ര ഗുഹ)
സ്വാതന്ത്ര്യാനന്തരം ദേശീയ പതാക സമിതിയുടെ നേതൃത്വത്തിൽ നടന്ന ആലോചനകൾക്ക് ശേഷം ചർക്കയ്ക്ക് പകരം അശോക ചക്രം പതാകയിൽ ഉൾപ്പെടുത്തി.
പതാകയിലെ നിറങ്ങള്‍ സൂചിപ്പിക്കുന്നത്: കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം ധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.
പൊതുസമ്മതികൾ നേടിയാണ് ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവര്‍ണപതാകയെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗീകരിച്ചത്.
ഇതാണ് നമ്മുടെ ദേശീയ പതാകയുടെ ചരിത്രം . ഇനി ഇന്നത്തെ അഭിനവ ദേശീയ വാദികൾ (ഇതിന് ദേശീയതയുമായോ , ദേശസ്നേഹവുമായോ ഒരു ബന്ധവും ഇല്ല) ആയ സംഘപരിവാരികൾ (RSS) ഇന്ത്യ അംഗീകരിച്ച ദേശീയ പതാകയെ എങ്ങനെ കാണുന്നു എന്ന് നോക്കാം .
1931-ൽ ഡോ. ഹെഡ്ഗ്വാർ ത്രിവർണ്ണ പതാകയെ അവഗണിക്കുകയും കാവിക്കൊടി (ഭഗവധ്വജജം) ദേശീയ പതാകയായി കണക്കാക്കാൻ സംഘ ശാഖകൾക്കിടയിൽ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
1946 ജൂലൈ 14ന് നാഗ്പൂരില്‍ വച്ച് നടന്ന ഗുരുപൂര്‍ണിമ സമ്മേളനത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് എം.എസ്.ഗോൾവാക്കര്‍ സംസാരിച്ചത് : കാവിക്കൊടി മാത്രമാണ് ഇന്ത്യൻ സംസ്ക്കാരത്തെ പ്രതിനിധീകരിക്കുന്നതെന്നും , അത് ഈശ്വരന്റെ മൂര്‍ത്തീകരണമാണെന്നും, ഒരുനാൾ രാജ്യം മുഴുവൻ ഭഗവധ്വജത്തെ വണങ്ങുമെന്ന് ഞങ്ങൾ സദൃഡമായി വിശ്വസിക്കുന്നു’ എന്നുമാണ്.
We firmly believe that in the end the whole nation will bow before this saffron flag.
1947 ഓഗസ്റ്റ് 14ന്, ഓര്‍ഗനൈസറില്‍ വന്ന മുഖപ്രസംഗത്തില്‍ (‘Whither’ എന്ന തലക്കെട്ടില്‍) എഴുതിയത് ഇങ്ങനെയായിരുന്നു: “രാഷ്ട്രത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനത്തില്‍ നമുക്കിനിയും അകപ്പെടാതെയിരിക്കാം. ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കും. രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുക. ഈ ആശയങ്ങളെ അംഗീകരിച്ചാല്‍ തീരുന്നതേയുള്ളൂ മിക്കവാറുമുള്ള സംശയങ്ങളും അതുപോലെ തന്നെ ഇന്നിന്റെയും നാളെയുടെയും പ്രശ്നങ്ങളും. നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്കാരത്താലും ആശയത്താലും അഭിലാഷങ്ങളാലുമായിരിക്കണം.”
“Let us no longer allow ourselves to be influenced by false notions of nationhood… in Hindusthan only the Hindus form the nation and the national structure must be built on that safe and sound foundation…the nation itself must be built up of Hindus, on Hindu traditions, culture, ideas and aspirations.”
സ്വാതന്ത്ര്യത്തലേന്ന് RSS പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘ഭഗ്വധ്വജത്തിന്റെ പിന്നിലെ നിഗൂഢതകള്‍’ (The mystery behind Bhagwa Dhwaj) എന്ന പേരിലുള്ള ലേഖനത്തില്‍ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കണം എന്ന ആവശ്യത്തോടൊപ്പം ദേശീയ പതാകയായി ത്രിവര്‍ണപതാക തെരെഞ്ഞെടുത്തതിന് അതിനിശിതമായി പരിഹാസവിധേയമാക്കിയിരുന്നു. “തികച്ചും ആകസ്മികമായി മാത്രം അധികാരത്തില്‍ വന്നയാളുകള്‍ നമ്മുടെ കൈകളിലേക്ക് ത്രിവര്‍ണ പതാകയെടുത്ത് തന്നെന്നിരിക്കും. എന്നാല്‍ അതിനെ ഹിന്ദുക്കള്‍ ഒരിക്കലും ബഹുമാനിക്കുകയോ സ്വന്തമെന്ന് കരുതുകയോ ചെയ്യുകയില്ല. മൂന്ന് എന്ന സംഖ്യ തന്നെ പാപകരമാണ്. മൂന്ന് നിറമുള്ള പതാകകള്‍ നിശ്ചയമായും തീരെ മോശപ്പെട്ട രീതിയിലുള്ള മാനസിക സ്വാധീനങ്ങള്‍ സൃഷ്ടിക്കും. അത് രാജ്യത്തിന് ദോഷകരമായിരിക്കും.”
“The people who have come to power by the kick of fate may give in our hands the tricolour but it will never be respected and owned by Hindus. The word three is in itself an evil, and a flag having three colours will certainly produce a very bad psychological effect and is injurious to a country.”
1947 ജൂലൈ 17ന് ഇറങ്ങിയ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ (‘The Nation’s Flag’ എന്ന തലക്കെട്ടില്‍) ആര്.എസ്.എസ്. പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. “ഈ പതാക രാജ്യത്തെ ‘എല്ലാ പാര്‍ടികളും സമൂഹങ്ങളും അംഗീകരിക്കണമെന്നതിനോട്’ ഞങ്ങള്‍ക്ക് ഒട്ടും യോജിപ്പില്ല. ഇത് ശുദ്ധ അസംബന്ധമാണ്. പതാക പ്രതിനിധീകരിക്കേണ്ടത് 5000 വര്‍ഷത്തിന്റെ അഖണ്ഡപാരമ്പര്യമുള്ള ഹിന്ദു രാഷ്ട്രമായ ഹിന്ദുസ്ഥാനെയാണ്. ദേശീയപതാക ആ രാഷ്ട്രത്തിന്റെ മാത്രം പ്രതിരൂപമായാല്‍ മതി. എല്ലാ സമൂഹങ്ങളുടെയും ഇച്ഛകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് ഒരു പതാക തെരെഞ്ഞെടുക്കുവാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. അനാവശ്യമായി കാര്യങ്ങളെ സങ്കീര്‍ണമാക്കുവാന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളൂ. തീര്‍ത്തും അനവശ്യമായതും അനുചിതവുമായ പ്രവൃത്തിയാണത്. ഒരു ഷര്‍ടോ കോട്ടോ തയ്യല്‍ക്കാരനോട് തയ്ച് തരുവാന്‍ ആവശ്യപ്പെടുന്നത് പോലെയല്ലല്ലോ പതാക തെരെഞ്ഞെടുക്കേണ്ടത്.”“ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് പൊതുവായ ഒരു സംസ്കാരവും ആചാരമര്യാദകളും ഭാഷയും പാരമ്പര്യവും ഉണ്ടെങ്കില്‍ അവരുടെ പ്രാചീനവും കുലീനവുമായ സംസ്കാരത്തെ പോലെ തന്നെയൊരു ധ്വജവുമുണ്ട്. ദേശീയ പതാകയേത് വേണം എന്ന ചോദ്യത്തിനെ സമീപിക്കേണ്ടത് അത്തരമൊരു ചരിത്രപരമായ കാഴ്ചപ്പാടിലൂടെ ആയിരിക്കണം. തികഞ്ഞ അശ്രദ്ധയോടെ ഇപ്പോള്‍ ചെയ്തിരിക്കുന്നത് പോലെ ആയിരിക്കരുത് അതൊരിക്കലും. വൈദേശികാധിപത്യത്തെത്തുടര്‍നുണ്ടായ ചില താല്ക്കാലികമായ അനര്‍ത്ഥങ്ങളാല്‍ ഹിന്ദുക്കളുടെ രാഷ്ട്രധ്വജം ഇരുട്ടിലാണ്ട് പോയെന്നത് ശരിയാണ്. എന്നാല്‍ ആ ധ്വജം ഒരു ദിനം അതിന്റെ പ്രാക്തനശോഭയിലേക്കും മഹത്വത്തിലേക്കും ഉയരുക തന്നെ ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ജീവദായകിയായ സൂര്യന് കിഴക്കേ ചക്രവാളത്തില്‍ പ്രൗഢിയോടെയും സാവധാനത്തിലും ജ്വലിച്ചുയരുമ്പോള്‍ ഉണ്ടാകുന്നതും, രാഷ്ട്രത്തിന്റെ ആത്മാവിനും ഹൃദയത്തിനും സ്നേഹം ജനിപ്പിക്കുന്നതുമായ പ്രത്യേക നിറമാണ് ഈ ധ്വജത്തിനുള്ളത്. ഇങ്ങനെ, ലോകത്തിന്റെ ജീവദായക ശക്തിയായി നമ്മുടെ പിതാമഹന്മാര് കൈമാറി വന്നതാണ് ഈ പ്രൗഢധ്വജം. സൂര്യനെപ്പോലെ പ്രൗഢോജ്വലമായ ഈ ധ്വജത്തിന്റെ വശ്യതയും കുലീനതയും പ്രതാപവും തിരിച്ചറിയുവാന്‍ സാധിക്കാത്തവര്‍ അജ്ഞരും കുടിലരും ആയിരിക്കും. ഹിന്ദുസ്ഥാന്റെ യഥാര്‍ത്ഥ പതാകയാകുവാന്‍ ഇതിന് മാത്രമേ സാധിക്കുകയുള്ളൂ. രാഷ്ട്രത്തിന് ഇതുമാത്രമേ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങളുടെ ഈ നിരന്തരാവശ്യത്തിന് തെളിവുണ്ട്. കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു.”
1966ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ ലേഖനങ്ങളുടെ സമാഹരമായ വിചാരധാരയില്‍ ത്രിവർണ്ണ പതാകയെ അംഗീകരിക്കാത്തതിനുള്ള വിശദീകരണങ്ങൾ “പിടി വിട്ടുവിട്ടു പോകുന്നു” (Drifting and Drifting) എന്ന ലേഖനത്തിൽ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയെഴുതി:
“നമ്മുടെ നേതാക്കള്‍ രാജ്യത്തിന് ഒരു പുതിയ പതാക സജ്ജീകരിച്ചിട്ടുണ്ട്. അവരെന്തിനാണങ്ങനെ ചെയ്തത്? അനുകരണത്തിന്റെയും പിടിവിട്ടുപോകുന്നതിന്റെയും ഒരുദാഹാരണം മാത്രമാണത്. ഈ പതാക എങ്ങനെയാണ് നിലവില്‍ വന്നത്? ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത്, ഫ്രഞ്ചുകാര്‍ അവരുടെ പതാകയില്‍ മൂന്ന് വരകള്‍ രേഖപ്പെടുത്തിയിരുന്നു. ‘സമത്വം’, ‘സാഹോദര്യം’, ‘സ്വാതന്ത്ര്യം’ എന്നീ ത്രിത്വാശയങ്ങളെ ആവിഷ്കരിക്കുവാനായിരുന്നു ഇത്. അമേരിക്കന്‍ വിപ്ലവം സമാനമായ തത്വങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ചില്ലറമാറ്റങ്ങളോടെ ഇത് ഏറ്റെടുത്തു. മൂന്ന് വരകള്‍ അതുകൊണ്ട് തന്നെ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഒരു തരം ഭ്രമമായിരുന്നു. കോണ്‍ഗ്രസ് അങ്ങനെയാണിത് ഏറ്റെടുക്കുന്നത്. വ്യത്യസ്ത സമൂഹങ്ങളുടെ ഐക്യത്തെ സൂചിപ്പിക്കുന്ന ഒന്നായി പിന്നീടിത് വ്യാഖ്യാനിക്കപ്പെട്ടു. കാവി നിറം ഹിന്ദുക്കളെയും, പച്ച മുസ്ലിംങ്ങളെയും ശുഭ്രം മറ്റ് സമൂഹങ്ങളെയും. അഹിന്ദു സമൂഹങ്ങളില്‍ നിന്ന് മുസ്ലിംങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നതിന് കാരണം ആ ഉന്നത നേതാക്കളുടെ മനസ്സില്‍ മുസ്ലിംങ്ങള്ക്ക് പ്രബലതയുണ്ടായിരുന്നു. അവരെ നാമകരണം ചെയ്യാതെ നമ്മുടെ ദേശീയത പൂര്‍ണമാകില്ലെന്നാണ് അവര്‍ കരുതുന്നത്. ചിലയാളുകള്‍ ഈ വര്‍ഗീയ നിലപാടുകളുടെ ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ ഒരു വിശദീകരണവുമായവര്‍ വന്നു. കാവി നിറം ത്യാഗസന്നദ്ധതയെയും ശുഭ്രം ശുദ്ധതയെയും പച്ച സമാധാനത്തെയും സൂചിപ്പിക്കുന്നു എന്ന്. ആ ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഈ വ്യാഖ്യാനങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇത് പവിത്രവും ആരോഗ്യപരവുമായ ദേശീയ കാഴ്ചപ്പാടാണ് ഇതെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമോ? രാഷ്ട്രീയ സൗകര്യാര്‍ത്ഥമുള്ള രാഷ്ട്രീയക്കാരന്റെ വച്ചുകെട്ടുകളി മാത്രമാണിത്. നമ്മുടെ രാഷ്ട്രചരിത്രത്തിനെയോ പാരമ്പര്യത്തിനെയോ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സത്യത്തിനെയോ ദേശീയവീക്ഷണത്തെയോ ഉള്‍ക്കൊണ്ടുള്ള ഒന്നല്ല അത്. പ്രൗഢഭൂതകാലമുള്ള നമ്മുടെ രാഷ്ട്രത്തിന്റെ പതാകയായിട്ടാണ് ഇതിനെത്തന്നെ ഇന്ന് തെരെഞ്ഞെടുത്തിരിക്കുന്നത്. നമുക്ക് സ്വന്തമായൊരു ധ്വജമില്ലേ? ഈ സഹസ്രാബ്ദങ്ങളില് നമുക്ക് ഒരു ദേശീയ ചിഹ്നമില്ലായിരുന്നുവോ? നിശ്ചയമായും നമുക്കുണ്ടായിരുന്നു. പിന്നെ നമ്മുടെ മനസ്സുകളില്‍ എന്തിനാണ് ഈ ശൂന്യത?”
Our leaders have set up a new flag for our country. Why did they do so? It just is a case of drifting and imitating. Ours is an ancient and great nation with a glorious past. Then, had we no flag of our own? Had we no national emblem at all these thousands of years? Undoubtedly we had.
അങ്ങനെ ത്രിവർണ്ണ പതാകയെ അംഗീകരിക്കാത്തതിന് സങ്കുചിതമായ ചിന്തകളിലൂടെ വർഗീയമായ വേർതിരിവുകളുടെ വിശദീകരണം ആണ് അവർ ചമച്ചെടുക്കുന്നത്.
പിന്നീട് മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സംഘ പ്രവർത്തകർ ത്രിവർണ്ണ പതാകയെ വ്യാപകമായി അപമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ The Hindu (September 26, 2004)-ൽ എഴുതിയ ഒരു ലേഖനത്തിൽ, 1948 ഫെബ്രുവരി 24 ന് ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിൽ പറഞ്ഞകാര്യം quote ചെയ്തിട്ടുണ്ട് “ചില സ്ഥലങ്ങളിൽ ആർഎസ്എസ് അംഗങ്ങൾ ദേശീയ പതാകയെ അപമാനിച്ചുവെന്ന് അറിയാം. പതാകയെ അപമാനിക്കുന്നതിലൂടെ അവർ രാജ്യദ്രോഹികളാണെന്ന് സ്വയം തെളിയിക്കുന്നു എന്നാണ്.
എന്നാൽ സ്വാതന്ത്യ്രപൂര്‍വകാലത്ത് യാതനയും കൊടിയ ത്യാഗവും സഹിച്ചുള്ള പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളത് . അവർക്ക് ദേശീയത എന്നാൽ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ലാഭം നേടാൻ വേണ്ടി മാത്രം നടത്തുന്ന കവല പ്രസംഗമല്ല.
ഇന്ത്യയിൽ 1921ൽ രാജ്യത്ത് മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ കമ്മ്യൂണിസ്റ് പാർട്ടി അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ് കോൺഗ്രസിൽ ഹസ്രത്ത് മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ഒരു പതിനാലുകാരന് പയ്യന് മതില് ചാടിക്കടന്ന് ബ്രിട്ടന്റെ യൂണിയന് ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് അറസ്റ്റിൽ ആകുന്നു , കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തൻ്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്. ആ ചെറുപ്പക്കാരൻ ആയിരുന്നു ഹർകിഷൻ സിംഗ് സുർജിത്.
ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ് .
നിരവധി ഉദാഹരങ്ങൾ ഉണ്ട് സംഘപരിവാറിന്റെ കപട രാജ്യസ്നേഹം മനസ്സിലാക്കാൻ . ത്രിവർണ്ണ പതാക തലതിരിഞ്ഞു പറത്തുകയും , സംഘപതാകയുടെ താഴേ പതാക കെട്ടുകയും , വിയർപ്പ് തുടയ്ക്കുന്ന തുണിയായി മാറ്റുകയും , ഷാൾ ആയി പുതയ്ക്കുകയും ചെയ്യുന്ന ഈ ആളുകളാണ് ഇപ്പോൾ ദേശീയ പതാകയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതും, കപട സംരക്ഷകരായി ചമയുന്നതും .
വ്യാജ ദേശസ്നേഹവുമായി വർഗീയതയെ മറയ്ക്കാൻ ആണ് അവർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചതുമുതൽ, ജനാധിപത്യത്തിനും , ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും എതിരെ നിലകൊള്ളുന്ന രാഷ്ട്രീയമാണ് സംഘപരിവർ (RSS/BJP) മുന്നോട്ട് വെക്കുന്നത് . അതിൻ്റെ എതിർപക്ഷത്ത് ജനധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മതനിരപേക്ഷതയുടേയും സംരക്ഷകരായി കമ്മ്യൂണിസ്റ്റുകാരുണ്ടാകും. സംഘപരിവാറിനെ ഭയമില്ലാതെ,സംഘപരിവാറിനോട് സമരസപ്പെടാതെ… കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാകൂ !
കടപ്പാട് : http://bodhicommons.org/index.php/article/anti-national-rss-documentary-evidences-from-rss-archives