തെരുവുകൾ തോറും വിപ്ലവത്തിന്റെ അഗ്നി പടർത്തി,നാടകത്തെ പോരാട്ടമാക്കി മാറ്റിയ, സഖാവ് സഫ്ദര്‍ ഹാഷ്മി കോൺഗ്രസ്സ് ഗുണ്ടകളുടെ അക്രമത്തിനിരയായി കൊലചെയ്യപ്പെട്ട ഓർമ്മദിനം ഇന്ന് -2nd January
ആവിഷ്ക്കാര സ്വാതന്ത്രത്തിനും ഭിന്നാഭിപ്രായങ്ങളുടെ പ്രകാശനത്തിനും നേരെ ഉയരുന്ന ഫാസിസ്റ്റ് ഭരണകൂടഭീകരതയ്ക്കു എതിരെ പോരാടുന്ന ഇന്നിന്റെ തെരുവുകൾ നിങ്ങളെ തിരയുന്നുണ്ട്.
സഫ്ദർ മരിച്ചുവീഴുമ്പോൾ ‘ഹല്ലാ ബോൽ’ എന്ന തെരുവ്നാടകം അവതരിപ്പിച്ച് തീർന്നിരുന്നില്ല. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സഹിബാബാദ് എന്ന വ്യവസായ നഗരത്തിലെ ജണ്ടാപൂര്‍ എന്ന ഗ്രാമത്തിലെ അംബേദ്‌കര്‍ പാര്‍ക്കില്‍ വെച്ചാണ് “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം കളിക്കുന്നതീനിടയില്‍ 1989 ലെ പുതുവര്‍ഷ ദിനത്തില്‍ (ജനുവരി ഒന്നിന്) രാവിലെ പതിനൊന്ന് മണിക്ക് സഫ്ദര്‍ ഒരു കൂട്ടം കോണ്ഗ്രസ് ഗുണ്ടകളുടെ അക്രമണത്തിനിരയാകുന്നത്. അന്നേ ദിവസം നാടകം കാണാന്‍ അവിടെ എത്തിയ ഗ്രാമവാസിയായ രാം ബഹാദൂര്‍ അക്രമികളുടെ വെടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
ഇരുമ്പ് ദണ്ട് കൊണ്ട് തലക്കേറ്റ ശക്തമായ അടിയെ തുടര്‍ന്ന്‍ തലക്കുള്ളിലുണ്ടായ രക്ത സ്രാവത്തെ തുടർന്നു സഫ്ദർ, ആ ധീരവിപ്ലവകാരി ജനുവരി 2ന് മരണത്തിന് കീഴടങ്ങി.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജനുവരി നാലിന് സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ട അതെ സ്ഥലത്ത് ആയിരകണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി അദ്ദേഹത്തിനു മുഴുവിക്കാനാകാതിരുന്ന “ഹല്ലാ ബോല്‍” എന്ന തെരുവ് നാടകം അദ്ദേഹത്തിന്റെ പ്രിയ പത്നി മാലശ്രീ (മോളായ്ശ്രീ ഹാഷ്മി) പൂര്‍ത്തീകരിച്ചത് ചരിത്ര സംഭവമായി മാറി.
1954 ഏപ്രില്‍ 12ന് ഹനീഫയുടെയും ഖമര്‍ ആസാദ് ഹാഷ്മിയുടെയും മകനായി ഡല്‍ഹിയില്‍ സഫ്ദര്‍ ഹാഷ്മി ദില്ലിയിലാണ് സഫ്ദര്‍ ജനിച്ചത്. 1975-ല്‍ ദില്ലിയിലെ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് കാലത്ത് സഫ്ദര്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ (എസ്.എഫ്. ഐ യില്‍) അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷനില്‍ ചേരുന്നത് 1973-ല്‍ സ്ഥാപിതമായ ജനനാട്യമഞ്ച് (ജനം) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സഫ്ദര്‍ ഹാഷ്മി. 1976-ലാണ് ഇദ്ദേഹം CPIM-ൽ അംഗത്വം നേടുന്നത്.
ജനനാട്യമഞ്ച് എന്ന നാടക സംഘത്തില്‍ ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ്; മഷീര്‍, ഓരത്, ഗാവോം സെ ഷെഹര്‍ തക്, രാജ ക ബാജ, ഹത്യാര്‍ തുടങ്ങിയവ. ഇതില്‍ ചില നാടകങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങള്‍ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി. “ജനനാട്യമഞ്ച്” ലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദര്‍ ഹാഷ്മി, തന്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകള്‍ സാധാരണക്കാരുടെ മുമ്പില്‍ അവതരിപ്പിച്ചു. ഒരേ സമയം നാടക കൃത്തും കവിയും നടനും സംവിധായകനും ഒക്കെയായിരുന്നു സഫ്ദര്‍ ഹാഷ്മി. ഇന്ത്യയിലെ രാഷ്ട്രീയ തെരുവ് നാടകത്തിന്റെ മുഖ്യശില്പ്പിയും ശബ്ദവുമായി ഇപ്പോഴും അദ്ദേഹത്തെ കണക്കാക്കുന്നു. സഫ്ദറിന് തന്റെ മരണം വരെയായി 24 നാടകങ്ങള്‍ 4000 വേദിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു അതും കൂടുതലായി വര്‍ക്ക് ഷോപ്പ്, ഫാക്ടറി തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
അരങ്ങിന്റെ ചടുല താളം ജീവിത യാഥാർഥ്യങ്ങളുടെ പോരാട്ടത്തിന്റെ താളമാക്കി മാറ്റിയ കലാകാരനായിരുന്നു സഫ്‌ദർ.
ശബള മോഹവർണ്ണങ്ങൾപ്പുറത്തു ഓരോ നാടകങ്ങളും അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടത്തിന്റെ ശബ്ദം ആകണം ,അണയാത്ത തീപ്പന്തം ആകണം ,മൂർച്ചയേറിയ വാളാകണം ….
സഫ്ദറിന്റെ നാടകത്തിലൂടെ വിപ്ലവത്തിന്റെ മര്‍മ്മരമായി മാറിയ “തു സിന്ദാഹേ തോ സിന്ദഗീ കീ ജീത് പര്‍ യകീന്‍ കര്‍…” എന്ന വരികള്‍ക്കു തീക്ഷ്ണമായ വിപ്ലവത്തിന്റെ ശക്തിയുണ്ട് എന്ന ആഹ്വാനത്തില്‍ അസഹിഷ്ണുതയുടെ പുതിയ കാലത്ത് നാടകങ്ങള്‍ക്ക് ചെറുതല്ലാത്ത സംവേദന സാദ്ധ്യതകളുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ സഫ്ദറിന്റെ സ്മരണക്കു മുമ്പില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍…
കടപ്പാട് : Online media