ഇന്ത്യ ലോക ബാങ്കിന്റെ Ease of Doing Business Index-ൽ കഴിഞ്ഞ വർഷത്തേക്കാൾ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 190 രാജ്യങ്ങളിൽ 63 ആം റാങ്കാണ് ഇപ്പോഴുള്ളത്. എന്നാൽ Yale University’ യുടെ Global Environment Performance Index ൽ 2.9 points താഴ്ന്ന് ഇപ്പോൾ 180 രാജ്യങ്ങളിൽ 168 ആം സ്ഥാനത്താണുള്ളത്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം കോർപറേറ്റ്ബിസിനസ്സ് വളർത്താൻ സർക്കാർ കാണിക്കുന്ന / എടുക്കുന്ന തുറന്ന സമീപനവും താൽപ്പര്യവും പരിസ്ഥിതിക്കും പ്രകൃതിചൂഷണത്തിനും കാരണമാകുന്ന വസ്തുതകളെ നിയന്ത്രിക്കുന്നതിൽ ലവലേശം കാണിക്കുന്നില്ല. അതൊരുപക്ഷേ കോർപറേറ്റ് മൂലധനം നിയന്ത്രിക്കുന്ന ഭരണസംവിധാനമാണ് ഇന്ന് നിലവിൽ രാജ്യത്ത് രൂപപ്പെടുത്തിയിരിക്കുന്നത് . ഒരു വശത്ത് വർഗീയപ്രചാരണങ്ങളിലൂടെ ജനങ്ങളെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് അകറ്റിനിർത്തി വോട്ട് ബാങ്ക് സൃഷ്ടിക്കുമ്പോൾ മറുവശത്ത് കോർപറേറ്റ് മൂലധനത്തിന് അവർ ഒത്താശചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണ നിയമം-1986 (Environment Protection Act(EPA-1986)) എന്നത് ഇന്ത്യൻ പാർലമെന്റ് ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 26 വകുപ്പുകളോടെ 1986 മാർച്ചിൽ പാസ്സാക്കി 1986 നവംബർ 19 മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ്.
1984 ഡിസംബർ 2-ന് അർദ്ധരാത്രി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന കമ്പനിയിൽ നിന്നും ചോർന്ന മീതൈൽ ഐസോസയനൈറ്റ് എന്ന വിഷവാതകം ശ്വസിച്ചു ഉറങ്ങിക്കിടന്ന ജനങ്ങൾ ഉണരാത്ത ഉറക്കത്തിലേക്ക് പോയി. ഏതാണ്ട് 4000 – ത്തിനടുത്ത് മനുഷ്യർ മരിക്കുകയും, ഇന്നും പാർശ്വ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. അന്വേഷണത്തിൽ യൂണിയൻ കാർബൈഡ് കമ്പനി മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചതെന്ന് തെളിഞ്ഞു .ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ദുരന്തം പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ആവശ്യകതയിലേക്ക് കൂടുതൽ ചിന്തിപ്പിക്കുകയും ഈ EPA-1986 നടപ്പാക്കാനും കാരണമായി എന്ന് പറയാം.
മനുഷ്യർക്കും ചുറ്റുപാടുകൾക്കും മറ്റു ജീവികൾക്കും ചെടികൾക്കും വസ്തുക്കൾക്കും അപകടങ്ങൾ തടയുന്നതിനും മനുഷ്യന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര സഭ നടത്തിയ മനുഷ്യ ചുറ്റുപാടുകളെ പറ്റിയുള്ള സമ്മേളനത്തിലെ തീരുമാനങ്ങൾ കൂടി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ നിയമ നിർമ്മാണം നടന്നത്. വായു- ജല നിയമങ്ങളും മറ്റു പല നിയമങ്ങളുടേയും നടത്തിപ്പിനായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിക്കാൻ ഉള്ള നിയമമാണിത്.
പിന്നീട് Environment Impact Assessment(EIA) കൂടി ഈ ആക്ടിന്റെ മൂലാധാരമായി ചേർക്കപ്പെടണം എന്ന ആവശ്യം ഉണ്ടായി. അതായത് ഒരു developmental project implement ചെയ്യുന്നതിന് മുൻപ് ആ പ്രൊജക്റ്റ് കാരണം ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള പഠനമാണ് ചുരുക്കത്തിൽ ഈ EIA. 1992 ൽ റിയോ ഡി ജനീറോ യിൽ വെച്ചു നടന്ന UN conference on Environment and Development (Earth Summit) ലാണ് EIA തുടങ്ങുന്നത്. ഇന്ത്യയിൽ EIA 1994 ജനുവരി 27 നാണ് EIA Notification-1994 നിലവിൽ വരുന്നത്.
അതോട് കൂടി EIA നോട്ടിഫിക്കേഷൻ വഴി Developmental പ്രൊജെക്ടുകൾക്ക് പാരിസ്ഥിതികാനുമതി (Environmental Clearance) ഏർപ്പെടുത്തി തുടങ്ങി.
പിന്നീട് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2006 ൽ ഒരു പുതിയ EIA നിയമനിർമ്മാണം നടത്തി. ഈ നോട്ടിഫിക്കേഷൻ പ്രകാരം ഖനനം,ജലസേചന അണക്കെട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാലിന്യ സംസ്കരണ ശാലകൾ എന്നിവയുടെ പ്രവർത്തനത്തിനും, വിപുലീകരണത്തിനും ആധുനിവത്കരണത്തിനും വിദഗ്‌ധ അംഗങ്ങൾ അടങ്ങിയിട്ടുള്ള സമിതി കരട് രൂപം തയ്യാറാക്കണം. അതിന് ശേഷം 30 ദിവസത്തിന് ശേഷം പ്രാദേശിക സമൂഹത്തിനും താത്പര്യമുള്ള മറ്റുള്ളവർക്കും അഭിപ്രായം നൽകാനും എതിർപ്പുകൾ ഉന്നയിക്കാനും പൊതുവായിട്ടുള്ള ഹിയറിങ് നും അവസരമുണ്ട്.
ഇത്പ്രകാരം പദ്ധതികളെ രണ്ടായി തിരിച്ചിട്ടുണ്ട്.
• Category A പ്രൊജക്റ്റ് : ഇത്തരം പ്രൊജെക്ടുകൾക്ക് EIA നടത്തുന്നത് കേന്ദ്രസർക്കാർ നേരിട്ടാണ്.
• Category B പ്രൊജക്റ്റ് : ഇതിന് സംസ്ഥാന തലത്തിൽ EIA നടത്തിയാൽ മതി.
നിരവധി ഘട്ടങ്ങളിലൂടെയാണ് EIA നടക്കുന്നത്.
• Screening
• Scoping
• Collection of baseline data
• Impact Prediction
• Mitigation measures and EIA report
• Public hearing
• Decision making
• Monitoring and implementation of an environmental management plan
• Risk assessment
ഒരു ഡെവലൊപ്മെന്റല് പ്രൊജക്റ്റ് പ്ലാനിനെ വിശദമായി പഠിച്ച് ആ പ്രോജെക്റ്റുകൊണ്ടുള്ള impacts, എവിടെയൊക്കെ ഈ impact കൾ ഉണ്ടാകാം, നെഗറ്റീവ് impact ഉണ്ടായാൽ അത് തടയാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കുകയും, പദ്ധതി പ്രദേശത്തെ സംബന്ധിച്ച വിവരശേഖരണം നടത്തി അവിടത്തെ നിലവിലെ ജൈവ വൈവിധ്യം, ആവാസ വ്യവസ്ഥ, അതിന്റെ സന്തുലിതാവസ്ഥ എന്നിവ മനസ്സിലാക്കുകയും, ഈ പഠനങ്ങൾ ഒക്കെ വെച്ച് ഇ പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കും എന്ന് വിലയിരുത്തുകയും, പിന്നീട് പ്രതിവിധികളും മറ്റു കാര്യങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി, ഈ പദ്ധതിയെക്കുറിച്ച് ആ പദ്ധതി പ്രദേശത്തെ ജനങ്ങളോട് അഭിപ്രായം ആരായുകയും, ഒടുവിൽ ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പ്രസ്തുത പ്രൊജക്റ്റ് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു ദീർഘമായ പഠനമാണ് ഇത്.
പ്രധാനമായും ഇതിലെ Public hearing പ്രധാനമായ ഒരു ഘട്ടമാണ് . അതായത് വിദഗ്‌ധ അംഗങ്ങൾ അടങ്ങിയിട്ടുള്ള സമിതി തയാറാക്കിയ കരട് പദ്ധതി റിപ്പോർട്ടിൻ മേൽ ഒരു പദ്ധതി ആവാസ വ്യവസ്ഥക്ക് പ്രതികൂലമാണ് എന്ന് തോന്നിയാൽ പബ്ലിക് ഒബ്ജക്ഷൻ എന്ന നടപടിയിൽ 30 ദിവസത്തിനുള്ളിൽ ആ പദ്ധതിക്കെതിരെ പ്രതികരിക്കാം.
20000ചതുരശ്ര മീറ്റർ സ്ഥലം വേണ്ടി വരുന്ന എല്ലാ നിര്മിതികൾക്കും EIA ബാധകമാണ്. അതായത് ന്യൂക്ലിയർ പദ്ധതികൾ, ഹൈഡ്രോ എലെക്ട്രിസിറ്റി പദ്ധതികൾ, എയർപോർട്ടുകൾ, ഫെർട്ടിലൈസറുകൾ, റിഫൈനറികൾ, ക്വാറികൾ, കൽക്കരി ഖനികൾ തുടങ്ങി പുതുതായി എന്ത് ആരംഭിച്ചാലും EIA പ്രകാരം No Objection Certificate (NOC) ആവശ്യമാണ്. ഇനി പദ്ധതി തുടങ്ങിയാലും എല്ലാ 6 മാസം കൂടുമ്പോഴും ഈ പദ്ധതിയെ മോണിറ്ററിങ് ചെയ്യുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ EIA നിലവിൽ വന്ന ശേഷം ഒരു പദ്ധതി തുടങ്ങണമെങ്കിൽ അന്നാട്ടിലെ ജനങ്ങളുടെയും സർക്കാരിന്റെയും ഒരേ പോലെയുള്ള മേൽനോട്ടവും പങ്കാളിത്തവും ആവശ്യമായിരുന്നു എന്ന് ചുരുക്കം.
കേന്ദ്ര വനം -പരിസ്ഥിതി -കാലാവസ്ഥ (MoEF&CC) മന്ത്രാലയങ്ങൾ എൻവിയോൺമെൻറ് ഇമ്പാക്ട് അസെസ്മെന്റ് 2020 (environment impact assessment – EIA 2020) എന്ന പേരിൽ ഇറക്കിയിരിക്കുന്ന പുതിയ നോട്ടിഫിക്കേഷൻ 2006 ലെ EIA നോട്ടിഫിക്കേഷന്റെ പുതുക്കിയ പതിപ്പാണ്.
എന്തുകൊണ്ട് EIA 2020 യെ എതിർക്കുന്നു?
EIA 2006 ലെ പല നിയന്ത്രണങ്ങളും വെട്ടി ചുരുക്കിക്കൊണ്ടാണ് EIA 2020 രംഗപ്രവേശം ചെയ്യുന്നത്. പ്രാദേശിക സമൂഹത്തിനും താത്പര്യമുള്ളവർക്കും നിർദ്ദേശങ്ങൾ നൽകുവാനാവുന്ന പദ്ധതികളുടെ, പട്ടികയിൽ നിന്നും പ്രധാന പദ്ധതികളെ നീക്കം ചെയ്യുവാനാണ് കേന്ദ്രസർക്കാർ നീക്കം.EIA യുടെ പ്രധാനപ്പെട്ട ഭാഗമെന്ന് പറയപ്പെടുന്ന കാറ്റഗറി B2 ൽ ആണ് ഈ തിരുത്തൽ നടക്കുന്നത്. (Clause 13, Sub. clause 11).
ഇനി കുറച്ചുകൂടി കാര്യങ്ങൾ നോക്കാം;
• നിലവിലെ EIA യുടെ കാതലായ Post Facto Clearance(PFC) ഇനി ഉണ്ടാവില്ല.അതായത് ഒരു പദ്ധതി തുടങ്ങണമെങ്കിൽ ആരുടെയും NOC അല്ലെങ്കിൽ ക്ലീയറൻസ് ആവശ്യമില്ല.
• മറ്റൊന്ന് 30 ദിവസമുണ്ടായിരുന്ന Public hearing ന് 20 ദിവസമാക്കി കുറച്ചിട്ടുണ്ട്.
• 2000 ഹെക്ടറിന് മുകളിൽ കമാൻഡ് ഏരിയ ഉള്ള ജലസേചന പദ്ധതികൾക്ക് മാത്രമേ ഇനി മുതൽ EIA ആവശ്യമുള്ളു. ഇന്ത്യയിൽ ഇപ്പോഴുള്ള മിക്ക പദ്ധതികളും 2000 ഹെക്ടറിന് താഴെയാണെന്ന് അറിയുമ്പോൾ മാത്രമേ ഈ തിരുത്തിന്റെ പ്രായോഗികത നമ്മൾ ആലോചിക്കൂ.
• ഈ നോട്ടിഫിക്കേഷൻ പ്രകാരം കമ്പനി വക്താക്കൾ ഒരു വാർഷിക റിപ്പോർട് പരാതികളെപ്പറ്റിയും വ്യവസ്ഥകൾ പാലിക്കുന്നതിനെ കുറിച്ചും ഗവണ്മെന്റിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഇത് വർഷത്തിൽ രണ്ട് തവണയാണ്.
• പ്രാദേശിക സമൂഹത്തിനും താത്പര്യമുള്ളവർക്കും നിർദ്ദേശങ്ങൾ നൽകുവാനാവുന്ന പദ്ധതികളുടെ, പട്ടികയിൽ നിന്നും EIA യുടെ പ്രധാനപ്പെട്ട ഭാഗമെന്ന് പറയപ്പെടുന്ന കാറ്റഗറി B2ൽ ആണ് തിരുത്തൽ നടക്കുന്നത്. ഇതുവഴി B2 പ്രോജക്ടുകൾ ആയ ജലസേചനം, ഹാലോജനുകളുടെ ഉത്പാദനം, രാസവളങ്ങൾ, ആസിഡ് നിർമ്മാണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണ സൗകര്യങ്ങൾ, കെട്ടിട നിർമ്മാണവും പ്രദേശവികസനവും, ഉയർന്ന റോഡുകളും ഫ്ലൈ ഓവറുകളും, ഹൈവേകൾ അല്ലെങ്കിൽ എക്സ്പ്രസ് ഹൈവേകൾ എന്നിവയെ EIA നിന്ന് ഒഴിവാക്കിയിരിക്കുന്നു. B2 കാറ്റഗറിയിൽ നിന്നും തന്ത്ര പ്രധാനമായ പദ്ധതികളെ മാറ്റി നിർത്തുന്നത് അവയുടെ പ്രവർത്തനം, വിപുലീകരണം, ആധുനിവത്കരണം എന്നിവ വേണ്ടത്ര മേൽനോട്ടമോ ആസൂത്രണമോ ഇല്ലാതെ നടത്തപ്പെടും. മുൻകൂർ അനുമതി ആവശ്യമില്ലാതെ ഈ പദ്ധതികൾ ആരംഭിച്ചാൽ അത് പരിസ്ഥിതി സംരക്ഷണത്തെ തന്നെ ദുർബലപ്പെടുത്തും.
• Developmental projects ന്റെ മേൽനോട്ടം ചില 3rd പാർട്ടി കളെ ഏൽപ്പിക്കാം എന്നാണ് EIA 2020 പറയുന്നത്.
• സ്ട്രാറ്റജിക് ആയി പ്രഖ്യാപിക്കുന്ന പ്രോജക്ടിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനിമുതൽ ലഭിക്കില്ല. അത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യുവാനും ഇനി മുതൽ സർക്കാരിന് കഴിയും.
• 150000 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക് ഇനി മുതൽ EIA വേണ്ട.
• ഇഐഎ 2020 ന്റെ രൂപരേഖയിൽ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തിന്റെ (MoEFCC) അറിയിപ്പ് പ്രകാരം ഉള്ള ഇക്കോ-സെൻസിറ്റീവ് സോണുകളും പ്രദേശങ്ങളും മാത്രമേ ഉൾ ടുത്തിയിട്ടുള്ളു. റിസേർവ് വനങ്ങളും, മലമ്പ്രദേശങ്ങളിലെ ആവാസവ്യവസ്ഥകൾ, ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, കണ്ടൽക്കാടുകൾ, സംരക്ഷണം ആവശ്യമുള്ള സസ്യജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ, നീർത്തടങ്ങൾ തുടങ്ങിയ പരിസ്ഥിതി ലോല പ്രദേശങ്ങളും ഇതിൽനിന്നും ഒഴിവാക്കപ്പെട്ടു. ഇത്, നിയമക്കുരുക്കുകളില്ലാതെ ഇത്തരം പ്രദേശങ്ങളിൽ പദ്ധതികൾക്ക് അനുമതി ലഭിക്കുവാൻ ഇടയാക്കും.
• നിർമാണ ഘട്ടത്തിലുള്ള ഖനന പദ്ധതികൾക്കുള്ള പരിസ്ഥിതി അനുമതിയുടെ നിലവിലുള്ള (ഇ.ഐ.എ 2006 വിജ്ഞാപനം) 30 വർഷ കാലാവധി 50 വർഷമായി ഉയർത്താൻ പുതിയ വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നു.
പൊതുവിചാരണയിൽനിന്ന് പദ്ധതികളെ ഒഴിവാക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. പദ്ധതി പ്രദേശത്തെ പൗരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ഉപജീവന മാർഗങ്ങളെയും ബാധിക്കുന്ന പദ്ധതികളിൽ, പൊതുജനാഭിപ്രായം മുഖവിലക്കെടുക്കാതിരിക്കുന്നത് അവരുടെ അവകാശ ലംഘനത്തിന് തുല്യമാണ്.
ഉയർന്ന ജൈവവൈവിധ്യ മൂല്യം ഉള്ളതും വന്യജീവികളുടെ ആവാസ കേന്ദ്രങ്ങളുമായ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുൻകാല പ്രാബല്യത്തോടെയുള്ള ഈ അനുമതികൾ നടപ്പിലാക്കുന്നത് ആ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തിരിച്ചു പിടിക്കാൻ പറ്റാത്ത രീതിയിൽ നശിപ്പിക്കപ്പെട്ടേക്കാം.
EIA-2006 ഒക്കെ നിലവിൽ ഉണ്ടെങ്കിലും അതെത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നഭിപ്രായം ഇല്ല . കാരണം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകൾക്കും ഇത്തരം നയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടാവണമെന്നില്ല അതുകൊണ്ട് തന്നെ അധികാരം ഉപയോഗിച്ച് പലതും നിയമവിരുദ്ധമായി നടക്കുന്നുണ്ട് .
അതിനുദാഹരണം ഈ കഴിഞ്ഞ മെയ് മാസത്തിൽ വിശാഖ പട്ടണത്തിൽ LG Polymers എന്ന കമ്പനിയിൽ നിന്നുണ്ടായ ഗ്യാസ് ലീക്കിൽ മരിച്ചത് 12 മനുഷ്യരാണ്. ഇതേ വർഷം അസമിലെ ഭാഘ്ജനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഓ ഐ എൽ) എന്ന കമ്പനിയുടെ ഫാക്ടറിയിൽ ഒരു വാതക ചോർച്ചയുണ്ടായി. എണ്ണയും, മീഥേൻ, പ്രൊപൈൻ, പ്രൊപ്പിലീൻ തുടങ്ങിയ വിഷ വാതകങ്ങളും 12 ദിവസത്തോളം തുടർച്ചയായി ചോർന്നു. വിഷവാതക ചോർച്ചയിൽ മരിച്ചത് 2 പേരാണ്. അവിടത്തെ കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപിച്ച ചോർച്ച അവിടെത്തെ കൃഷി ഭൂമികളെ ഉപയോഗസൂന്യമാക്കുകയും ആവാസ വ്യവസ്ഥയിൽ ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. Maguri-Motapung wetlands ആഗോള അംഗീകാരമുള്ള ഒരു പ്രധാനപ്പെട്ട പക്ഷി സംരക്ഷണ കേന്ദ്രവും, പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതുമായ ഒരുപാടു ജീവജാലങ്ങൾ സംരക്ഷിക്കപ്പെടുന്ന ദിബ്രു-സൈഖോവ ബയോസ്ഫിയർ റിസേർവിന്റെ (Dibru-Saikhowa Biosphere Reserve) ഭാഗവുമാണെന്നത് നാമിവിടെ വിസ്മരിച്ചുകൂടാ. ഗുജറാത്തിലും മറ്റും അനധികൃതമായി പ്രവർത്തിക്കുന്ന എത്രയോ മരുന്ന് നിർമ്മാണ ശാലകൾ .
നിയമങ്ങൾ ഉണ്ടായിട്ടും ഇത്തരത്തിൽ സംഭവിക്കുന്നുണ്ട് എങ്കിൽ ഇതേ നിയമങ്ങൾ ഭേദഗതി വരുത്തി ലഘൂകരിച്ചാലോ ??
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്. എന്നാൽ പുതിയ ഇഐഎ കരടിലെ വ്യവസ്ഥകൾ അതിന്റെ രക്ഷാകർതൃ നിയമത്തിൻറെ ലക്ഷ്യത്തിന് വിരുദ്ധവുമാണ്. ആവാസ വ്യവസ്ഥയുടെ നാശവും ജൈവ വൈവിധ്യ ശോഷണവും പരിസ്ഥിതിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുകയും വിഭവങ്ങളുടെ ശോഷണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നതിനാൽ അവയെ ചൂഷണം ചെയ്യാതിരിക്കാൻ ശക്തമായ നിയമങ്ങളുടെ നിലനിൽപ്പാവശ്യമാണ്.
കോവിഡ് മഹാമാരിയെ ചെറുക്കാൻ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഈ വർഷം മാർച്ച് 12നാണ് പരിസ്ഥിതി ആഘാത പഠനത്തിന് പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ട് വയ്‌ക്കുന്ന ഇ കരട് വിജ്‌ഞാപനം കേന്ദ്രം പുറത്തിറക്കിയത്. രണ്ടുമാസത്തിനകം പൊതുജനങ്ങൾ അഭിപ്രായങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. ലോക്ക്‌ഡൗൺ കാരണം വ്യക്തികൾക്കോ സംഘടനകൾക്കോ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സാധിച്ചില്ല. യഥാർഥത്തിൽ ലോക്ക്‌ഡൗണിന്റെ മറവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമം പ്രാബല്യത്തിലാക്കാനാണ് കേന്ദ്രം ശ്രമിച്ചത്.
സുപ്രീം കോടതി ഈ ഭേദഗതി മേൽ ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ നിശ്ചയിച്ച സമയ പരിധി ഇന്നവസാനിക്കും. നമ്മുടെ അഭിപ്രായങ്ങൾ ഇ രണ്ട് ഇമെയിൽ വഴി eia2020-moesfcc@gov.in ; secy-moef@nic.in അറിയിക്കാം. ഒരു അവസാന ശ്രമമാണ്. ഇ നീക്കം പിൻവലിക്കും എന്ന് വലിയ പ്രതീക്ഷ ഇല്ലങ്കിലും ; പ്രതീക്ഷിക്കുന്നു.
EIA-2020 കരട് വിജ്ഞാപനം പിൻവലിക്കണം. രാജ്യത്തെ ജനങ്ങളുടേയും , വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുക്കണം. പരിസ്ഥിതിയുടെയും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കണം ഭേദഗതികൾ കൊണ്ടുവരുന്നുണ്ടെങ്കിൽ കൊണ്ടുവരേണ്ടത്.
#WITHDRAW_Draft_EIA2020 #EIA #EIA2020
അവലംബം / കടപ്പാട്
https://bit.ly/2Y4VhlJ (environmentwb) ; https://bit.ly/2XRxxkS (EIA Notification) ; https://bit.ly/2XQyDgu (Quint) ; https://bit.ly/2XPPUq9 (keesa) ; https://bit.ly/3kzxvrh (kole.org) ; https://bit.ly/3gMQbSk (boolokam) ;
CPIM , DYFI, SFI , Deshabhimani