Rosa Luxemburg

“The most brilliant intellect of all the scientific heirs of Marx and Engels”, മാർക്‌സിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകരിൽ ഒരാളാണ് റോസ ലക്സംബർഗ്.

റോസ ലക്സംബർഗ് റഷ്യൻ പോളണ്ടിലെ സമോസ്കിൽ ഒരു ജൂത മധ്യവർഗ കുടുംബത്തിലാണ് ജനിച്ചത്. അഞ്ചാം വയസ്സിൽ അവർ ഗുരുതരമായ രോഗബാധിതയായി. അതിന് ശേഷം കടുത്ത വേദന വിടാതെ പിന്തുടർന്നിരുന്നു. 16 വയസ്സ് മുതൽ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ കാലഘട്ടത്തിൽ പോളിഷ് കവി ആദം മിക്കിവിച്ച്സ്സിന്റെ കൃതികൾ അവരെ ആഴത്തിൽ സ്വാധീനിച്ചു. 1889-ൽ അവൾ പഠനം തുടരുന്നതിനായി സ്വിറ്റ്സർലൻഡിലേക്ക് മാറി. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ പോളണ്ടിൽ നിന്ന് അവർക്ക് പലായനം ചെയ്യേണ്ടി വന്നു. പിന്നീട് ലക്സംബർഗ് സൂറിച്ച് സർവ്വകലാശാലയിൽ പ്രവേശിച്ചു, അവിടെ natural sciences and political economy പഠിച്ചു. പിന്നീട് ഒരു പത്രപ്രവർത്തകയായി തന്റെ കരിയർ ആരംഭിച്ച അവർ പോളണ്ട്, ലിത്വാനിയ കിംഗ്ഡം ഓഫ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാക്കളിൽ ഒരാളായി. യൂറോപ്പിലെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ച് പത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി, ജർമ്മൻ മിലിട്ടറിസത്തെ അവർ ശക്തമായി വിമർശിച്ചു. ‘പോളണ്ടിന്റെ വ്യാവസായിക വികസനം’ എന്ന പ്രബന്ധത്തിൽ 1898-ൽ ലക്സംബർഗ് ഡോക്ടറേറ്റ് പൂർത്തിയാക്കി.

വിവാഹത്തിലൂടെ ഒരു ജർമ്മൻ പൗരയായ ലക്സംബർഗ് 1898-ൽ ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (SDP) ഇടതുപക്ഷ നേതാവായിത്തീർന്നു, രണ്ടാം ഇന്റർനാഷണലിലും 1905 ലെ റഷ്യൻ പോളണ്ടിലെ വിപ്ലവത്തിലും അവർ പങ്കെടുത്തു. 1906-ൽ വാർസോയിൽ വെച്ച് അറസ്റ്റിലായെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടയച്ചു. പിന്നീട് അവൾ ജർമ്മനിയിലേക്ക് മടങ്ങി, അവിടെ 1914 വരെ ബെർലിനിലെ SDP സ്കൂളിൽ പഠിപ്പിച്ചു, പൊതു പണിമുടക്കിനെക്കുറിച്ചുള്ള ആശയങ്ങൾ രാഷ്ട്രീയ ആയുധമായി അവിടെവെച്ചവർ വികസിപ്പിച്ചെടുത്തു.

മിതവാദികളായ ജർമ്മൻ സോഷ്യലിസ്റ്റുകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ലക്സംബർഗ് കാൾ ലീബ്നെക്റ്റിനൊപ്പം 1916-ൽ റാഡിക്കൽ സ്പാർട്ടക്കസ് ലീഗ് സ്ഥാപിച്ചു. രണ്ട് വർഷത്തിന് ശേഷം ഈ  സംഘടന ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി. ലക്സംബർഗ് ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഏറിയ സമയവും ജയിലിൽ ആയിരുന്നു. അതിനിടയിൽ ആണ് ‘സ്പാർട്ടാകസ്ബ്രീഫ്’, ‘ഡൈ റുസ്സിസ് റെവല്യൂഷൻ’ ലക്സംബർഗ് എഴുതുന്നത്, അതിൽ ലോക വിപ്ലവത്തിന്റെ മുന്നോടിയായുള്ള ഒക്ടോബർ വിപ്ലവത്തെ അവർ സ്വാഗതം ചെയ്തുന്നുമുണ്ട്.

1918 നവംബറിൽ കീലിലെ നാവികർ കലാപം തുടങ്ങി. ഈ കലാപം ജർമ്മൻ വിപ്ലവത്തിന് കാരണമായി, അത് രാജവാഴ്ചയെ തുടച്ചുനീക്കി. അത് അതിവേഗം വ്യാപിക്കുകയും നവംബർ 9-ന് ബെർലിനിൽ ലിബ്നെക്റ്റ് “ഫ്രീ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ജർമ്മനി” പ്രഖ്യാപിക്കുകയും ചെയ്തു. അതേ ദിവസം, ലിബ്നെക്റ്റും  ലക്സംബർഗും ചേർന്ന് Die Rote Fahne (The Red Flag) എന്ന പത്രം സ്ഥാപിച്ചു.

1919 January 1-ന് കാൾ ലീബ്‌നെക്റ്റുമായി ചേർന്ന് ലക്സംബർഗ് ഒരു പുതിയ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷം, ഗവൺമെന്റിനെതിരെ ബെർലിനിലെ സ്പാർട്ടസിസ്റ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, 1919-ൽ ജർമ്മൻ ഇടതുപക്ഷത്തിന്റെ ഉഗ്രൻ പോരാളികളിൽ ആയ ലക്സംബർഗും ലീബ്‌നെക്റ്റും അറസ്റ്റിലായി.

1919 ജനുവരി 15/16 ന് രാത്രിയിൽ  ജർമ്മൻ ഫ്രീകോർപ്സ് പട്ടാളക്കാർ അവളെയും ലീബ്നെക്റ്റിനെയും ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി കൊലപ്പെടുത്തി. ലക്സംബർഗിന്റെ മൃതദേഹം ലാൻഡ്വെഹർ കനാലിലേക്ക് വലിച്ചെറിയുകയും മാസങ്ങൾക്ക് ശേഷം മെയ് മാസത്തിൽ കണ്ടെത്തുകയും ചെയ്തു. ജൂൺ 13-ന് ഫ്രെഡ്രിക്‌സ്‌ഫെൽഡ് സെമിത്തേരിയിൽ അടക്കം ചെയ്തു.

1919-ൽ ലക്സംബർഗിന്റെ കാമുകൻ ലിയോ ജോഗിച്ചസും കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ക്ലാര സെറ്റ്കിൻ, മത്തിൽഡ് ജേക്കബ് എന്നിവരോടൊപ്പം ലക്സംബർഗിന്റെ സമാഹരിച്ച കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ലക്സംബർഗിന്റെ സമാഹരിച്ച കൃതികൾ കിഴക്കൻ ജർമ്മനിയിൽ 1970-75 കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മുതലാളിത്തത്തിന്റെ വിമർശനവും മൂലധന സമാഹരണത്തിന്റെ ചലനാത്മകതയും, ആഗോളവൽക്കരണത്തിന്റെ വികസനവും കൊളോണിയലിസവും സാമ്രാജ്യത്വവുമായുള്ള അതിന്റെ ബന്ധം, രാഷ്ട്രീയ സംഘടനകളിൽ പണിമുടക്കുകളുടെയും ട്രേഡ് യൂണിയനുകളുടെയും പങ്ക്, ലിബറൽ ഫെമിനിസത്തിന്റെ വിമർശനം, മുതലാളിത്ത ചൂഷണവുമായി ബന്ധപ്പെട്ട് വംശീയതയുടെ വിശകലനം,ജനാധിപത്യവുമായുള്ള വിപ്ലവത്തിന്റെ ബന്ധം, തുടങ്ങി സോഷ്യലിസ്റ്റ് ചിന്തയുടെ വികാസത്തെ രൂപപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ചില സാമ്പത്തിക രാഷ്ട്രീയ സംവാദങ്ങൾ ലക്സംബർഗ്ന്റേതായി അടയാളപ്പെടുത്തിയിട്ടുണ്ട്.

വിമർശനാത്മക വീക്ഷണവും സോഷ്യലിസം, ജനാധിപത്യം, മാനവികത എന്നിവയോടുള്ള പ്രതിബദ്ധത എന്നും നിലനിർത്തിയിരുന്നു. ലക്സംബർഗ് ഒരിക്കലും സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക പരിഗണനയും തേടിയിട്ടില്ല , അടിസ്ഥാനപരമായി, ലിംഗവിവേചനം സോഷ്യലിസത്തിന്റെ സൃഷ്ടിയോടെ ഇല്ലാതാക്കപ്പെടും  എന്നതായിരുന്നു അവരുടെ വീക്ഷണം. മുതലാളിത്തത്തെയും ബ്യൂറോക്രാറ്റിക് സ്വേച്ഛാധിപത്യ സോഷ്യലിസത്തെയും ഒരേ പോലെ വിട്ടുവീഴ്ചയില്ലാതെ വിമർശനം ഉയർത്തിയ വിമർശനാത്മക സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നു റോസ ലക്സംബർഗ്. രക്തസാക്ഷിയുടെ ചോരയോ പണ്ഡിതയുടെ പേനയോ കൂടുതല്‍ മഹത്തരമെന്ന് സംശയിപ്പിച്ച വഴക്കാളി. സോഷ്യലിസത്തിന് മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക നീതിയും കൊണ്ടുവരാൻ കഴിയൂ എന്ന് അവർ അടിയുറച്ചു വിശ്വസിസിച്ചിരുന്നു.

റോസാ ലക്‌സംബർഗ്നെ പറ്റി മഹാനായ ലെനിൽ പറഞ്ഞത്; തൊഴിലാളി വർഗ്ഗത്തിന്റെ വഴികാട്ടി എന്നാണ്. ” ചെമ്പരുന്തിനെ പോലെ ഉയരത്തിൽ പറക്കാൻ കഴിയണമെന്നില്ല എങ്കിലും എല്ലാത്തിനുമുപരി റോസ ഉയരത്തിൽ തന്നെ പറക്കാൻ ശ്രമിച്ചു. അവൾക്ക് അതിന് സാധിച്ചു”

വലതുപക്ഷ ഭരണകൂടം കൊന്നുകളഞ്ഞ, മാർക്സിസ്റ്റ് ദർശനത്തിന് തീ പാറുന്ന ആശയസംവാദങ്ങൾക്ക് അമൂല്യ സംഭാവനകൾ നൽകിയ അനശ്വര പ്രതിഭാശാലിയായ വിപ്ലവകാരി റോസ ലക്സംബർഗ് പോരാട്ടങ്ങളുടെ വര്‍ത്തമാനകാലത്ത് ആ വിപ്ലവകാരിയുടെ സ്മരണകൾ ഇനിവരും സമരങ്ങൾക്ക് നമുക്ക് ഊർജ്ജമാവുകയാണ്…

Courtesy
https://www.firstworldwar.com/bio/luxemburg.htm
https://jwa.org/encyclopedia/article/luxemburg-rosa#pid-11566
https://plato.stanford.edu/entries/luxemburg/