പുറ്റ് | Puttu

തന്നേക്കാൾ ഭാരം ചുമക്കുന്ന ഉറുമ്പുകൾക്ക് അവരുടെ താവളമായ പുറ്റിലേക്കുള്ള യാത്രയിൽ തടസമാകുന്ന കല്ലിനെ ഒഴിവാക്കാൻ ചുറ്റിപോകാവുന്നതേയുള്ളൂ , പക്ഷെ അവ ഭാരവും വലിച്ച് കല്ലിന് മുകളിലൂടെ വലിഞ്ഞ് കേറി പോകും , ജീവിതമങ്ങനെയാണ് പുറ്റിലും….ഇന്നും മാറാതെ ആ പഴയ മനുഷ്യർ അയി തുടരുന്ന നമ്മളും അതുകൊണ്ടാണ് സാധാരണജീവിതത്തിൽ മനുഷ്യർ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ തുറന്നുവിടാനുള്ള സ്വാതന്ത്ര്യം അതിഥികൾക്കു നൽകുന്ന അനേകം അറകളുള്ള ഒരു മനുഷ്യപ്പുറ്റ് മാതൃകയിൽ ലൂയീസ് കോൺട്രാക്റ്റർ പണിത റിസോർട്ടിന്റെ പേര് “പുറ്റ്” എന്നാകുന്നതും, അതിൽ മനുഷ്യർ ഇഴഞ്ഞു കൂടുന്നതും ! നാട്ടു ശൈലികളും, പച്ചയായ സംഭാഷണങ്ങളും കിതൃമത്വം കൊണ്ടുവരാത്ത കഥാഖ്യാനം കൊണ്ട് രണ്ട് തലമുറയുടെ കഥ പറയുന്ന ഒരു വലിയ നോവൽ. മനുഷ്യന്റെ സ്വകാര്യ സ്വാതന്ത്ര്യത്തിനെ നിയന്ത്രിക്കുന്ന എന്തിനേയും വിമര്‍ശനാത്മകമായി കണ്ടുകൊണ്ട് പച്ചയായ ജീവിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നോവൽ. മനുഷ്യൻ പഴയ മനുഷ്യൻ തന്നെ. “പുറ്റ്” മുന്നോട്ടു വയ്ക്കുന്നതും ഇതാണ്. 2021 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി…. എഴുത്തുകാരൻ വിനോയ് തോമസിന് അഭിനന്ദങ്ങൾ , ഇനിയും മികച്ച എഴുത്തുകൾ ഉണ്ടാകട്ടെ !