ആരാണ് ദേശീയവാദി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്‍ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്‍ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത RSS ഉം മറ്റു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും ആണ് ഇന്ന് ദേശീയത മൂന്നു നേരവും ഉച്ചത്തിൽ വിളിച്ചു കൂവുന്നത് .

ഏതെങ്കിലും ഒരു വിമര്ശനം നമ്മൾ ഉന്നയിച്ചാൽ ഉടനെ QUIT India സമരത്തെ കമ്മ്യൂണിസ്റ്റ്‌ കാർ എതിർത്തു , ചൈനാ യുദ്ധത്തിൽ പട്ടാളക്കാർക്ക് രക്തം കൊടുത്തതിനു VS -നെ തരം താഴ്ത്തി എന്ന് പറയുന്നവരോട് ചില ചോദ്യങ്ങൾ –

(1) മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെ സജീവ സംഘ പ്രവർത്തകൻ ആയിരുന്നില്ലെ ??

(2) മഹാത്മാഗാന്ധിയുടെ മരണം സംഘം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു ആഘോഷിചില്ലെ ??

(3) സവർകർ 1913-ൽ സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി മാപ്പ് എഴുതി കൊടുത്തില്ലെ ??

(4) ആ മാപ്പപേക്ഷയിൽ താൻ ഒരു “മുടിയനായ പുത്രൻ” ആണെന്ന് പറഞ്ഞില്ലെ ???
ചുവടെ അന്നു എഴുതി കൊടുത്ത മാപ്പപേക്ഷ –
In his letter, asking for forgiveness, he described himself as a “prodigal son” longing to return to the “parental doors of the government”. He wrote that his release from the jail will recast the faith of many Indians in the British rule. Also he said “Moreover, my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be. By keeping me in jail, nothing can be got in comparison to what would be otherwise.”

(5) ഭാരത രത്ന കൊടുത്തു ആദരിച്ച മുൻ പ്രധാനമന്ത്രി Atal Bihari Vajpayee-യേ QUIT India സമരത്തിന്റെ ജാഥയിൽ പോയതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് കേസെടുത്തു പിടിച്ചു ചോദ്യം ചെയ്തപ്പോൾ ,സമരത്തിനു നേതൃത്വം കൊടുത്തവരെ ചൂണ്ടിക്കാട്ടിയാൽ വെറുതെ വിടാം എന്ന അവരുടെ ഓഫർ അനുസരിച്ച് ബടേശ്വർ മജിസ്ട്രേറ്റിനു മുന്നിൽ വാജ്പേയ് എഴുതിക്കൊടുത്ത മാപ്പപേക്ഷയിലൂടെ ലീലാധർ , മഹ്വാൻ എന്നീ സമരസേനാനികളെ ഒറ്റു കൊടുത്തില്ലെ ??

(6) പിന്നെ ദേശീയത പ്രസംഗിച്ചു അഴിമതി നടത്തിയിട്ടില്ലെ ??

(7) കാർഗ്ഗിൽ യുദ്ധസമയം പട്ടാളക്കാർ മരിച്ചുവീഴുംബോൾ , അവരെക്കിടത്താൻ ശവപ്പെട്ടി വാങ്ങിയതിൽ വരെ അഴിമതി കാണിച്ചില്ലെ ??

(8) BJP പ്രസിഡന്റ്‌ ആയിരുന്ന ബംഗാരു ലക്ഷ്മൺ പ്രധിരോധ കരാറിനുവേണ്ടി കൈക്കൂലി ” ഡോളറിൽ ” ചോദിച്ചതു വാങ്ങിയില്ലെ ??

(9) 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ച ബി.ജെ.പി മുന്നണി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് പ്രത്യേക വകുപ്പു തന്നെ ഉണ്ടാക്കിയില്ലെ ??

(10) 2002 April-ൽ വാജ്പെയിയും , രാം നായികും ചേർന്നു അല്ലെ പെട്രോളിയം ഉല്പന്നങ്ങളുടെ ആഭ്യന്തര വില നിയന്ത്രിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സംവിധാനം (APM ) നിർത്തലാക്കി യത് ??

ചരിത്രവും വർത്തമാനവും ഭാവിയും ഇവർ ചവിട്ടി മെതിക്കും, കാവി ഉടുപ്പിക്കാൻ എല്ലാ ശ്രമവും നടത്തും !!!

വിശാലമായ ഭാരതീയ സംസ്കാരവും , ഹിന്ദു സംസ്കാരവും നന്നായി മനസ്സിൽ ആക്കിയിട്ടുണ്ട് എങ്കിൽ ഒരു സംഘ പ്രവർത്തകൻ ആകണം എന്നില്ല , ഇത് നന്നായി മനസ്സിൽ ആക്കിയാൽ ഒരു വർഗ്ഗീയവാദി ആകേണ്ട ആവശ്യം ഇല്ല എന്ന തിരിച്ചറിവ്‌ ഉണ്ടാകും .

ഇന്ത്യയുടെ മണ്ണിൽ വര്ഗ്ഗീയതക്ക് ഒരു സ്ഥാനവും ഇല്ല