എന്താണ് ഫാസിസം

 
 
 
എന്താണ് ഫാസിസം , അതിനെ കുറിച്ച് ചിന്തിക്കുവാൻ പോലും സമയം നൽകാതെ അത്ര വേഗത്തിൽ ഫാസിസം അതിൻറെ കരാള ഹസ്തങ്ങൾ കൊണ്ട് നമ്മെ ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു .

തന്റെ ഇങ്ങിതത്തിനു വഴങ്ങാത്ത, ഇഷ്ടമില്ലാത്തതിനോട് കാട്ടുന്ന അസഹിഷ്ണുതയും അതിനെ തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനുള്ള പ്രവണതയും ആണ് ഒരു ഫാസിസ്റ്റ് ന്റെ ലക്ഷണം .

അതിശക്തമായ കപട ദേശീയതയാണ് ഇവർ പ്രയോഗിക്കുന്ന മറ്റൊരു തന്ത്രം . സാമ്രാജ്യത്വമൂലധന വ്യാപനത്തിന് തടസ്സം നില്‍ക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രാഷ്ട്രീയ പ്രയോഗമാണ് ഫാസിസം.

India എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ഇന്ന് നാം കാണുന്നത് അധികാരത്തിന്റെ ഫാസിസ്റ്റ് സ്വഭാവം എല്ലായിടത്തും നിയന്ത്രിക്കുന്നതാണ് .മനുഷ്യാവകാശങ്ങളുടെ മേലുള്ള എല്ലാത്തരം കടന്നുകയറ്റങ്ങൾ , എന്ത് ചെയ്യണം , എന്ത് ഭക്ഷിക്കണം , എന്ത് സംസാരിക്കണം, എന്ത് എഴുതണം , എന്ത് കാണണം , എവിടെ ജീവിക്കണം , കലാപരവും സാംസ്കാരികവുമായ എല്ലാത്തരം മേഖലകളിലും ഇന്ന് ഫസിസിറ്റ്കളുടെ നിയന്ത്രണത്തിൽ ആയിക്കൊണ്ടിരിക്കുന്നു .

1930കളില്‍ ജര്‍മ്മന്‍ ബൂര്‍ഷ്വാസിയുടെ നേതാവായ ഓട്ടോവെല്‍സ് നാസിസത്തെയും ബോള്‍ഷെവിസത്തെയും ഇരട്ടസന്തതികളായി അവതരിപ്പിച്ച് ഹിറ്റ്‌ലേറിയന്‍ ഫാസിസത്തിനെതിരായിട്ടുള്ള ജനാധിപത്യശക്തികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുകയായിരുന്നു. ജർമ്മനിയിൽ ഹിറ്റ്ലെർ അധികാരത്തിലെത്തിയത് തി രഞ്ഞെടുപ്പിലൂടെയായിരുന്നു. കൊടിയ ദാരിദ്ര്യവുംചൂഷണവും അനുഭവിക്കുന്ന ജനതയുടെ രക്ഷകരായിട്ടാണ് അവർ അധികാരത്തിൽ എത്തുന്നത്‌ .

നയിക്കാനൊരു നേതാവ് എന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചാണ് ഇറ്റലിയിലും ജര്മ്മനിയിലുമെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയം വളര്ന്നത്.
ആരെയും ആകര്‍ഷിക്കുന്ന പ്രചാരണ രീതികളും വികസനപ്രലോഭനങ്ങളും സൃഷ്ടിച്ചാണ് ഫാസിസം അധികാരം പിടിക്കുന്നത് എന്നതിൻറെ ഉത്തമ ഉദാഹരണം ആണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത് .
യു.പി.എ ഭരണം സൃഷ്ടിച്ച അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കുമെന്ന വാഗ്ദാനങ്ങളിലൂടെയാണ് മോഡി ദരിദ്രരുടെ മനസ്സിലെ രക്ഷകനാകുന്നത്. ഗുജറാത്ത് മോഡല്‍ എന്ന പൊള്ളയായ വികസനസ്വര്‍ഗ്ഗം ആണ് ഈ ദരിദ്ര ജനതയുടെ മുന്നിൽ അവർ അവതരിപ്പിച്ചത് . വലിയ നുണകള്‍ സത്യമാക്കാനായി കോടിക്കണക്കിനു രൂപ യാണ് പ്രചാര വേലകൾക്ക് വേണ്ടി വൻകിട കോർപ്പറേറ്റ് മുതലാളിമാർ ചിലവിട്ടത് . ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും വിപുലമായ, ചെലവേറിയ രാഷ്ട്രീയ പ്രചരണം ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല.
അധികാരം പിടിച്ചു കഴിഞ്ഞാല് പിന്നെ അതിനു തോന്നുന്ന വഴിയെ, വ്യക്തമായ അജണ്ടകളുടെ പിന്ബലത്തോടെ, അത് മുന്നോട്ടു പോകും ,സമൂഹത്തെ ഒട്ടും കൂസാതെ .

ഫാസിസ്റ്റുകള്‍ എവിടെയും എപ്പോഴും ചെയ്യുന്നത് തങ്ങള്‍ക്കനഭിമതരായ ഒരു വംശത്തെ, വിഭാഗത്തെ ശത്രുവായി ചൂണ്ടിക്കാട്ടുകയാണ്. പ്രതിയോഗികള്‍ക്കെതിരായ പ്രചരണ യുദ്ധമാണ് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രവല്‍ക്കരണമെന്നത്. അവരെ ഉന്മൂലനം ചെയ്യുക വഴി, ഇല്ലാതാക്കുക വഴി നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന വിദ്വേഷബോധമാണ് ഫാസിസം മനുഷ്യമനസ്സുകളില്‍ പടര്‍ത്തുന്നത്. അതിൽ ഒരു ഉദാഹരണം ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിരോധം മൂലം വിവാദത്തിൽപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ സർവീസിൽ നിന്നും ഗുജറാത്ത് സർക്കാർ പുറത്താക്കാൻ കാരണം .ഗുജറാത്ത് കലാപക്കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ സത്യവാങ്മൂലം നൽകിയതിനു പിന്നാലെ ഭട്ട് സസ്‌പെൻഷനിലായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിലും ഭട്ട് മോദിയെ വിമർശിച്ചിരുന്നു.

അടിയന്തരാവസ്ഥ ഇനിയും ഉണ്ടായേക്കാം എന്നു സ്വന്തം പാളയത്തിൽ ഉള്ള മുതിർന്നവർ തന്നെ ഭയപ്പെടുമ്പോൾ അതിൽ അതിശയോക്തി ഇല്ല .
ഫാസിസം അതിന്റെ വളർച്ച നമ്മൾ അതിനെ കുറിച്ച് ചിന്തിക്കുന്നതിലും വേഗം ആകുന്നു !!!

ഒരു നല്ല തെളിഞ്ഞ ബുദ്ധി നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ !!

 
 
 
 
കടപ്പാട് : ചിന്ത publications