“മറക്കാൻ കാരണങ്ങൾ വേണ്ട…. ഓർമ്മിക്കാനല്ലേ കാരണങ്ങൾ വേണ്ടത്… ” : മഞ്ഞവെയിൽ മരണങ്ങൾ
സൗഹൃദങ്ങൾ, ബന്ധങ്ങൾ സന്തോഷകാലങ്ങളിലേക്കു മാത്രം നിർമ്മിക്കപ്പെടുന്നവയാണവ. ഫോൺബുക്ക്; ആ സ്‌ക്രീനിൽ തെളിയുന്ന ഓരോ പേരുകളും വെറും പേരുകൾമാത്രമായിരുന്നില്ല. ഓരോ ഓർമ്മകളായിരുന്നു ഓരോ നീണ്ട ബന്ധങ്ങളായിരുന്നു. ഓരോ വലിയ കാലങ്ങളായിരുന്നു.ഓരോരോ സ്വപ്നങ്ങളും പ്രതീക്ഷയും വാഗ്‌ദാനങ്ങളുമായിരുന്നു….
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദീപ് ആയ ഡീഗോ ഗർഷ്യയിൽ ക്രിസ്റ്റി അന്ത്രപ്പേർ എന്നയാൾ തന്റെ സഹപാഠിയായ സെന്തിൽ കൊല്ലപ്പെടുന്നത് നേരിട്ട് കാണുന്നതും അതിൻ്റെ പിന്നാലെയുള്ള യാത്രയും ഈ നോവലിനെ വളർത്തുന്നു. ഡീഗോ ഗർഷ്യയിലൂടെയും കുടിയേറ്റവും,അധികാരവും, അധികാര നഷ്ടവും,ഡീഗോയിലെ ജീവിതങ്ങളും, ഉദയംപേരിലൂടെയും വ്യാഴച്ചന്തയിലൂടെയും, ക്രിസ്റ്റിയെയും സെന്തിലിനെയും അന്ത്രപ്പേർ കുടുംബത്തെയും, വല്യേടേത്ത് വീട്ടിനെയും മറിയം സേവയിലേക്കും, ചുറ്റിക്കിടക്കുന്ന ചുരുളഴിയാത്ത രഹസ്യങ്ങളെ ഇനിയും നമുക്ക് തന്നെ വായിച്ചെടുക്കാം, “മഞ്ഞവെയിൽ മരണങ്ങൾ” അത് അവിസ്മരണീയ വായനാനുഭവം നമുക്ക് നൽകുന്നു.
നോവൽ എഴുതാൻ കഴിയാതെ പോയൊരാൾ മറ്റൊരാളെ താൻ എഴുതാൻ ആഗ്രഹിച്ചിരുന്നത് ഒരു നോവൽ ആയി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെടുന്നു. ആ നോവലിസ്റ്റിലേക്ക് തൻ്റെ കഥ സുരക്ഷിതമായി എത്തിക്കാൻ അതിന് അയാൾ തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ തീർത്തും വ്യത്യസ്തമാണ്.
ഒരിക്കൽ നമ്മൾ ഒക്കെ ഉപയോഗിച്ച് ഇപ്പോൾ സ്ക്രാപ്പ് ചെയ്ത ഓർക്കുട്ടും ഇതിലെ ഒരു കഥാപാത്രമാണ്.
ബെന്യാമിൻ തന്നെ ഇതിലെ ഒരു പ്രധാന കഥാപാത്രമായി മാറുന്നു. നോവലിനുള്ളിലെ മറ്റൊരു നോവൽ വായന ആയിട്ടാണ് പലപ്പോഴും കഥ വികസിക്കുന്നത്. തികച്ചും വ്യത്യസ്തവും ആസ്വാദ്യകരവുമായ ആഖ്യാന ശൈലിയാണ് ബെന്യാമിൻ ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്. ഫിക്ഷനെ ഇത്രയും യാഥാർഥ്യമാണെന്ന തോന്നലിലേക് നമ്മൾ വായനക്കാരെ കൊണ്ടെത്തിക്കും.
സ്നേഹിക്കപ്പെടുന്ന ഒരാൾ പറയാൻ ബാക്കി വെച്ച് മരണത്തിലേക്ക് പോയപ്പോൾ ബാക്കിയാകുന്നത് എന്ത് ? മെൽവിനും ക്രിസ്റ്റിയും അങ്ങനെ കണ്ടുമുട്ടാ സീമയിൽ നിൽക്കെയാണ് ! അവരുടെ സ്നേഹവും !
“ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു…”
പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന് ആശംസകൾ