കാക്കാ ബാബു എന്ന സഖാവ് മുസഫർ അഹമ്മദ് : വിപ്ലവമണ്ണിലെ ത്യാഗോജ്വല ജീവിതം

ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ,കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് കാക്കാ ബാബു എന്ന പേരില് അറിയപ്പെടുന്ന മുസഫർ അഹമ്മദ്.

5 ആഗസ്റ്റ് 1889ല്‍ പഴയ ബംഗാളിലെ നവഖാലി ജില്ലയിൽ സാങ്വിപ് എന്ന ഗ്രാമത്തില് ഒരു പാവപ്പെട്ട മുസ്ലീം കുടുംബത്തിൽ 1889 ആഗസ്റ്റ് 5ന് മുസഫര് അഹമ്മദ് ജനിച്ചു. കുടുംബത്തിലെ ജീവിത പ്രയാസങ്ങൾക്കിടയിലും 1913ൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു .ചെറുപ്പകാലം മുതൽ തന്നെ മുസഫര് സാഹിത്യാഭിരുചി പ്രകടമാക്കിയിരുന്നു. ഹൂഗ്ലിയിലെ മൊഹസിന് കോളേജില് പഠിക്കുന്ന സമയത്ത് സാഹിത്യസമാജത്തിന്റെ പ്രവര്ത്തനങ്ങൾ ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ട് വിപ്ലവകവി ഖാസി നസ്രുള് ഇസ്ലാമുമായി അടുത്ത ബന്ധം പുലര്ത്തുകയും ചെയ്തു. ഈ സൗഹൃദം മുസഫറിന്റെ ജീവിതത്തില് നിര്ണായകമായ വഴിത്തിരിവായിരുന്നു.

നിസ്സഹകരണ പ്രസ്ഥാനത്തിലൂം , അഭിപ്രായ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ പ്രവര്ത്തനത്തെയും അടിച്ചമര്ത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സര്ക്കാര് കൊണ്ടുവന്ന റൗലറ്റ് ആക്ടിനെതിരെ നടന്ന പ്രതിഷേധ സമരത്തിലും ,ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനങ്ങളിലും കൗമാരക്കാരനായ മുസഫര് ആവേശത്തോടെ പങ്കെടുത്തു. എന്നാൽ ഉത്തർപ്രദേശിലെ   ചൗരിചൗരയിൽ നടന്ന അക്രമസമരത്തിന്റെ പേരിൽ ഗാന്ധിജി നിസ്സഹകരണ സമരം നിറുത്തിവച്ചത്തിനോട് യോജിക്കാൻ മുസഫറിന് കഴിഞ്ഞില്ല. അതുമൂലം കോണ്ഗ്രസിന്റെ സമരരീതികളിൽ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കി.

1917ലെ റഷ്യൻ വിപ്ലവത്തിൻറെ ആശയങ്ങൾ മുസഫറിന്റെ വീക്ഷണ ഗതിയെ സ്വാധീനിച്ചു. ‘ബംഗീയ മുസൽമാൻ സാഹിത്യസമിതി’യുടെ ഉപകാര്യദർശിയായി 1918-ൽ മുസഫർ അഹമ്മദ് നിയുക്തനായി. ഈ സമിതിയുടെ മുഖപത്രത്തിന്റെ (ബംഗീയ മുസൽമാൻ സാഹിത്യപത്രിക) മുഴുവൻ ചുമതലകളും അഹമ്മദിനായിരുന്നു.1920ൽ ഖാസിനസ്രുല് ഇസ്ലാമുമായി ചേര്ന്ന് മുസഫര് ‘നവയുഗ്’ എന്ന പത്രം പുറത്തിറക്കി. പത്രപ്രവര്ത്തനം അദ്ദേഹത്തെ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങളുമായി കൂടുതൽ അടുപ്പിച്ചു. കപ്പൽ തൊഴിലാളികളുടെ സേവന വേതന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുസഫര് ഇന്ത്യൻ സീമെന്സ് യൂണിയനിൽ പ്രവർത്തിക്കാൻ തുടങ്ങി. കപ്പൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ അധികരിച്ച് ‘നവയുഗ്’ പത്രത്തില് ലേഖനങ്ങൾ എഴുതി.തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾക്കു മുൻതൂക്കം നല്കിയിരുന്ന നവയുഗ് പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു.

1926-ൽ ലാംഗൂലി(1925-ൽ സ്ഥാപിതം)യുടെ പത്രാധിപത്യം ഇദ്ദേഹം ഏറ്റെടുത്തു. അതു പിന്നീട് ഗണബാണി ആയി മാറി; പില്ക്കാലത്ത് ഗണശക്തിയും. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ജിഹ്വകളായിരുന്നു പ്രസ്തുത പത്രങ്ങൾ. ഈ പത്രപ്രവത്തനം മാർക്സിസത്തെയും , മാർക്സിസ്റ്റ് കൃതികളെയും കൂടുതൽ മനസ്സിൽ ആക്കാനും അറിയാനും ഇടയാക്കി .

1920 ഒക്ടോബര് 17ന് സോവിയറ്റ് യൂണിയനിലെ താഷ്കന്റിൽ എം എന് റോയ്, അബനീമുഖര്ജി തുടങ്ങിയവരുടെ നേതൃത്വത്തില് ഇന്ത്യന് കമ്യൂണിസ്റ്റുപാര്ടി രൂപീകൃതമായി. അതേവർഷം തന്നെ ഇന്ത്യന് തൊഴിലാളിവര്ഗത്തിന്റെ കേന്ദ്രസംഘടനയായ എഐടിയുസി നിലവിൽ വന്നു .

1920 ഒക്ടോബർ ഏഴിന് രൂപീകരിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകെ ഏഴു പേര് മാത്രമാണ് ഉണ്ടായിരുന്നത്. എം.എൻ. റോയ്, എവ്‌ലിൻ ട്രെന്റ് റോയ്, അബനി മുഖർജി, റോസാ ഹിറ്റിൻഗോഫ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, ആചാര്യ. ഷെഫീക്കിനെ സെക്രട്ടറിയായും റോയിയെ തുർക് ബ്യുറോ സെക്രട്ടറിയായും ആചാര്യയെ ചെയർമാനായും തിരഞ്ഞെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിനായി, ഇതിനു മുൻപ് തന്നെ കോമിന്റോണിന്റെ നേതൃത്വത്തിൽ അഞ്ചു അംഗങ്ങൾ ഉള്ള ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തിരുന്നു. സോകോൾനിക്കോവ്, ജോർജി സഫാറോവ് എന്നിവർക്ക് പുറമെ റോയിയും ഈ കമ്മറ്റിയിൽ ഉണ്ടായിരുന്നു. ഈ കമ്മറ്റി സ്മാൾ ബ്യുറോ (small Bureau) എന്നാണ് അറിയപ്പെട്ടത്.

ഇതിനു ശേഷമാണ് സഖാവ് മുസഫർ അഹമ്മദിനെ റോയിയുടെ പ്രതിനിധിയായ നളിനി ഗുപ്ത ബംഗാളിൽവെച്ചു കാണുന്നത്. നളിനി ഗുപ്തയും മുസഫർ അഹമ്മദും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ് രൂപീകരിക്കുന്നത്. ഇന്ത്യൻ സോഷ്യലിസ്റ് അസ്സോസ്സിയേഷൻ എന്നായിരുന്നു അതിന്റെ പേര്. മുസഫർ അഹമ്മദ് ആയിരുന്നു അതിന്റെ പ്രഥമ സെക്രട്ടറി.

മോസ്കോയിൽവച്ചു നടന്ന മൂന്നാം ഇന്റർനാഷണലുമായി (1922) ബന്ധപ്പെടാൻ എം.എൻ. റോയിയുടെ സഹായംമൂലം അഹമ്മദിനു കഴിഞ്ഞു. ഈ കാലഘട്ടത്തിൽ മുംബൈ, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ നിലവിൽ വന്നിരുന്നു. എം.എൻ. റോയിയുടെ നിർദ്ദേശപ്രകാരം അഹമ്മദ് ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു. തൊഴിലാളികൾ AITUC യിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുകയും ,കമ്മ്യൂണിസ്റ്റ് ഗ്രൂപുകളിൽ പ്രവർത്തിച്ചിരുന്നവരും ഇതോടു ചേർന്ന് പ്രവർത്തിച്ചു . ബ്രിട്ടീഷുകാർ AITUC പിന്നിൽ കമ്മ്യൂണിസ്റ്റ് കാർ ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിൽ ആക്കി , ഇന്ത്യയിലെ കമ്യൂണിസ്ററു പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ആശങ്ക തോന്നിയ ബ്രിട്ടീഷ് ഗവൺമെന്റ് അതിനെ അമർച്ച ചെയ്യാൻ വേണ്ടി അതിന്റെ നേതാക്കളുടെ പേരിൽ പല ഗൂഢാലോചനക്കുറ്റങ്ങളും ചുമത്തി.1924ലെ കുപ്രസിദ്ധമായ ‘കാണ്പൂര് ബോള്ഷെവിക് ഗൂഢാലോചനക്കേസ്’ അത്തരത്തിൽ ഒന്നായിരുന്നു .

1922-24 കാലത്തെ പെഷാവർ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസിൽ മുസഫറിനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. സംശയത്തിന്റെ പേരിൽ 1923 മേയിൽ ഇദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഗവണ്മെന്റിനെ മറിച്ചിടാന് എം എന് റോയിയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ മുസഫറിനെ കൂടാതെ എസ് എ ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത എന്നീ പ്രമുഖരും അറസ്റ്റുചെയ്യപ്പെട്ടു.ജയിലിലായിരിക്കവെ തന്നെ കോൺപൂർ ബോൾഷെവിക്ക് ഗൂഢാലോചനക്കേസിൽ 4 വർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യത്തെത്തുടർന്ന് 1925 സെപ്തംബര് -ൽ അഹമ്മദിനെ മോചിപ്പിച്ചു.

മൂന്നു മാസം കഴിഞ്ഞ്, ഇന്ത്യയിലാദ്യമായി പരസ്യമായി സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തിൽ ഇദ്ദേഹം ഭാഗഭാക്കായി. ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകീകരിച്ച് ഒരു സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചത് അഹമ്മദിന്റെ ശ്രമഫലമായിട്ടാണ്. വളരെ പ്രതികൂലമായ ചുറ്റുപാടിലും കമ്യൂണിസ്റ്റുപാര്ടിയെ ശക്തിപ്പെടുത്തിയ സംഭവമായിരുന്നു 1925 ഡിസംബറില് കാണ്പൂരില് പരസ്യമായി സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനം. ഈ സമ്മേളനം ശിങ്കാരവേലു ചെട്ടിയാരെ പ്രസിഡന്റായും എഐസിസി അംഗമായിരുന്ന ജാനകീ പ്രസാദ് ബഗര്ഹാത്തയെ ജനറല്സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുസഫര് അഹമ്മദും എസ് വി ഘാട്ടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു.

ബ്രട്ടീഷ് അധികാര കേന്ദ്രങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് നടത്തിയ കാണ്പൂര് സമ്മേളനത്തില് പെഷവാര്-കാണ്പൂര് ഗൂഢാലോചനക്കേസുകളില് ശിക്ഷിക്കപ്പെട്ട 13 സഖാക്കളോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. പരിപൂര്ണ്ണ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.

1925ല് മുസഫര് അഹമ്മദിന്റെ നേതൃത്വത്തില് ബംഗാളില് തൊഴിലാളി കര്ഷകപാര്ടി രൂപീകരിച്ചു. പാര്ടിയുടെ മുഖപത്രമായ ‘ലംഗാളി’ന്റെ എഡിറ്ററായി മുസഫര് അഹമ്മദ് ചുമതലയേറ്റു. ജനങ്ങള്ക്കിടയില് കമ്യൂണിസ്റ്റ് ആശയങ്ങള് പ്രചരിപ്പിക്കാനും ബര്മ്മയില് മണ്ട്ലെ തടവറയില് ശിക്ഷിക്കപ്പെട്ട് കഴിയുന്ന തീവ്രദേശീയ നേതാവ് സുഭാഷ്ചന്ദ്രബോസിനോട് ഐക്യദാര്ഢ്യം പ്രകടിപ്പിക്കാനും ‘ലംഗാളി’ന്റെ പത്രത്താളുകള് വിനിയോഗിച്ചു. 1926 ഏപ്രില് 15ന് ബ്രിട്ടീഷ് സര്ക്കാര് ‘ലംഗാള്’ അടച്ചുപൂട്ടി. എന്നാല് ‘ഗണവാണി’ എന്ന പേരില് പത്രം വീണ്ടും പ്രസിദ്ധീകരിച്ചു. മുസഫര് തന്നെയായിരുന്നു അതിന്റെ എഡിറ്ററും പബ്ലിഷറും. കമ്യൂണിസ്റ്റു മാനിഫെസ്റ്റോ ബംഗാളി ഭാഷയിലേക്ക് തര്ജമചെയ്തു പത്രം പ്രസിദ്ധീകരിച്ചു. നസ്രുല് ഇസ്ലാമുമായുള്ള സമ്പര്ക്കംമൂലം സാഹിത്യമേഖലയില് സജീവമായിരുന്ന മുസഫര് സാഹിത്യരംഗം ഉപേക്ഷിക്കാനും മുഴുവന്സമയ രാഷ്ട്രീയ പ്രവര്ത്തനം തന്റെ ജീവിത ദൗത്യമായി സ്വീകരിക്കാനും തീരുമാനിച്ചു.

1927ല് എഐടിയുസിയുടെ കാണ്പൂര് സമ്മേളനത്തില് പ്രസിഡന്റായി ജവഹര്ലാല്നെഹ്റുവിനെയും വൈസ്പ്രസിഡന്റുമാരില് ഒരാളായി മുസഫര് അഹമ്മദിനെയും തിരഞ്ഞെടുത്തു.കമ്യൂണിസ്റ്റുപാര്ടിയുടെ ശക്തിയും പ്രഭാവവും പ്രകടമാക്കിയ ഒരു സമ്മേളനമായിരുന്നു അത്. 1928ലെ ഝാരിയ സമ്മേളനത്തിലും മുസഫര് അഹമ്മദ് വൈസ്പ്രസിഡന്റായി തുടര്ന്നു.

1928ല് ബംഗാളിലെ കര്ഷക-തൊഴിലാളി പാര്ടിയുടെ മൂന്നാം സമ്മേളനം മുസഫര് അഹമ്മദിനെ ജനറല്സെക്രട്ടറിയായി തിരഞ്ഞെടുത്തു.

കര്ഷക-തൊഴിലാളി പാര്ടിയുടെ അഖിലേന്ത്യാ സമ്മേളനം കല്ക്കത്തയില് ചേരുകയും പാര്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് മുസഫര് അഹമ്മദിനെ തിരഞ്ഞെടുക്കുകയും ചെയ്തു. എസ് എ ഡാങ്കെ, പി സി ജോഷി, എസ് വി ഘാട്ടെ എന്നിവരായിരുന്നു മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്. കോണ്ഗ്രസിനകത്ത് പ്രവര്ത്തിച്ച് ആ പാര്ടിയെ ഇടതുപക്ഷ പാതയില് നയിക്കാനും സാധാരണ ജനങ്ങളുടെ പാര്ടിയായി അതിനെ മാറ്റിയെടുക്കാനും മുസഫറിന്റെ നേതൃത്വത്തില് കര്ഷക-തൊഴിലാളി പാര്ടി ശ്രമിച്ചു. കോണ്ഗ്രസിനകത്തെ ഇടതുപക്ഷത്തിന് ശക്തിപകരുന്നതിനും ട്രേഡ്യൂണിയന് സമരങ്ങള് വളര്ത്തിക്കൊണ്ടുവരുന്നതിനും തൊഴിലാളി-കര്ഷക പാര്ടിയുടെ പ്രവര്ത്തനം ഗുണംചെയ്തു.

സൈമണ്കമ്മീഷനെതിരെ കല്ക്കത്തയില് നടന്ന പ്രതിഷേധ പ്രകടനങ്ങള്ക്ക് നേതൃത്വം നല്കിയത് മുസഫര് അഹമ്മദായിരുന്നു. 1928ല് കല്ക്കത്തയില് ചേര്ന്ന കോണ്ഗ്രസ് സമ്മേളനപന്തലിന് മുന്നില് 50,000 വ്യവസായ തൊഴിലാളികള് പങ്കെടുത്ത ചരിത്രപ്രസിദ്ധമായ മാര്ച്ചിന് മുസഫര് അഹമ്മദ് നേതൃത്വം നല്കുകയും ഡൊമിനിയന് പദവി കൊണ്ട് തൃപ്തിപ്പെടാതെ പൂര്ണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കോണ്ഗ്രസ് സമ്മേളനം അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുസഫര് അഹമ്മദ് ഒരു പ്രകടനപത്രിക കല്ക്കത്ത കോണ്ഗ്രസ് സമ്മേളനത്തില് അവതരിപ്പിച്ചു.

കല്ക്കത്തയിലും പരിസരങ്ങളിലും ഉയര്ന്നുവന്ന തൊഴിലാളി സമരങ്ങളില് മുസഫറിന്റെ നേതൃശേഷി പ്രകടമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുന്ന ഈ സാഹചര്യത്തില് കമ്യൂണിസ്റ്റുപാര്ടിക്കെതിരെ ബ്രിട്ടീഷ് സര്ക്കാര് ഒരിക്കല്കൂടി ആഞ്ഞടിക്കുകയും 1929ല് ‘മീററ്റ് ഗൂഢാലോചനക്കേസ്’ രജിസ്റ്റര് ചെയ്യുകയും ചെയ്തു. 52 പ്രമുഖരായ കമ്യൂണിസ്റ്റ് തൊഴിലാളി പ്രവര്ത്തകരെ അറസ്റ്റുചെയ്ത് ജയിലില് അടച്ചു. നാലരവര്ഷക്കാലം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില് മുസഫര് അഹമ്മദിനെ ജീവപര്യന്തം നാടുകടത്തലിന് ശിക്ഷിച്ചു. എസ് എ ഡാങ്കെ, ജോഗ്ളേക്കര് മുതലായവരെ പന്ത്രണ്ടുവര്ഷത്തേക്കും മിറാജ്കര്, ഉസ്മാനി എന്നിവരെ പത്തുവര്ഷത്തേക്കും ശിക്ഷിച്ചു. ഫിലിപ്സ്ട്രാറ്റ്, ബെന് ബ്രാഡ്ലി, ലസ്റ്റര് ഹച്ചിന്സണ് എന്നീ ബ്രിട്ടീഷ് സഖാക്കളും കേസില് പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. കേസിന്റെ വിചാരണവേള കമ്യൂണിസ്റ്റ് ആശയ പ്രചാരണത്തിനുള്ള സന്ദര്ഭമായി പ്രതികള് ഉപയോഗിച്ചു. എങ്കിലും ശക്തിയാര്ജിച്ചുവന്ന കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന് ഈ കേസ് വലിയൊരു ആഘാതമായിരുന്നു. കിരാതമായ കോടതി വിധിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധം ഉയര്ന്നുവന്നു. ബോംബെയിലെ ടെക്സ്റ്റെല് തൊഴിലാളികള് ഒന്നടങ്കം പണിമുടക്കില് പങ്കുചേര്ന്ന് പ്രതിഷേധം പ്രകടിപ്പിച്ചു.

മീററ്റ് കേസില് ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്നും പുറത്തുവന്ന (1936 ജൂൺ) അഹമ്മദ്, കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുൻകൈയെടുക്കുകയും അഖിലബംഗാൾ കിസാൻ സഭ സ്ഥാപിക്കുകയും ചെയ്തു. ബംഗാളിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനായി അഹമ്മദിന്റെ നേതൃത്വത്തിൽ ഒരു അഖിലബംഗാൾ പ്രസ്ഥാനം തുടങ്ങിയതിന്റെ ഫലമായി തടവുകാർ മോചിതരായി (1937).

1936ല് കിസാന്സഭയുടെ പ്രഥമ സമ്മേളനം നടന്നു; മുസഫര് അഹമ്മദിനെ സംഘടനയുടെ വൈസ്പ്രസിഡണ്ടായി തിരഞ്ഞെടുത്തു . 1937-ൽ അഖില ബംഗാൾ കിസാൻ സഭയുടെ ഒന്നാം സമ്മേളനത്തിൽ ഇന്ത്യയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ അധികരിച്ച് മുസഫരർ അഹമ്മദ് ഒരു രേഖ അവതരിപ്പിക്കുകയും ഇന്ത്യയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ എന്ന പേരില് ആ രേഖ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശക്തമായ ഒരു കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഈ രേഖ മാർഗ്ഗദർശിയാവുകയും ചെയ്തു. ഇന്ത്യയിലുടനീളം നടന്ന തൊഴിലാളി സമരങ്ങളിൽ അഹമ്മദിനു നിർണായകമായ പങ്ക് ഉണ്ടായിരുന്നു.

INA തടവുകാരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഉയര്ന്നുവന്ന പ്രക്ഷോഭത്തില് മുസഫറിന്റെ നേതൃത്വത്തില് കമ്യൂണിസ്റ്റുപാര്ടി വലിയ പങ്കുവഹിച്ചു.

1943- ൽ Bombay- ൽ ചേര്ന്ന ഇന്ത്യന് കമ്യൂണിസ്റ്റു പാര്ടിയുടെ ഒന്നാം സമ്മേളനം മുസഫര് അഹമ്മദിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 1943ലെ ബംഗാള് ക്ഷാമകാലത്ത് ദുരിതബാധിതര്ക്ക് ആശ്വാസം നല്കുന്നതിന് കമ്യൂണിസ്റ്റു പാര്ടി മുസഫറിന്റെ നേതൃത്വത്തില് മാതൃകാപരമായ പ്രവര്ത്തനം കാഴ്ചവെച്ചു. 1947 ഡിസംബറിൽ Calcutta – ൽ ചേര്ന്ന പാര്ടി കോണ്ഗ്രസി ൽ  ‘ കൽക്കത്ത തീസിസ്’നെ തുടര്ന്ന് കോണ്ഗ്രസ് സര്ക്കാര് ഇന്ത്യന് കമ്യൂണിസ്റ്റുപാര്ടിയെ നിരോധിക്കുകയും മുസഫര് അഹമ്മദ് അറസ്റ്റിലാകുകയും ചെയ്തു.

1951ല് മുസഫര് അഹമ്മദ് കമ്യൂണിസ്റ്റുപാര്ടിയുടെ ബംഗാള് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി.

ഇന്ത്യ-ചൈന യുദ്ധ വേളയില് രാജ്യരക്ഷാ നിയമമനുസരിച്ച് കേന്ദ്രസര്ക്കാര് മുസഫറിനെ അറസ്റ്റുചെയ്തു. രണ്ടുവര്ഷം ജയിലില് അടച്ചു.

1964 ൽ കമ്യൂണിസ്റ്റുപാര്ടി പിളർന്നപ്പോൾ മുസഫര് CPIM- നൊപ്പം നിന്നു. CPIM- ൻറെ കല്ക്കത്തയി ൽ ചേര്ന്ന ഏഴാം കോണ്ഗ്രസി ൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. മരിക്കുന്നതുവരെ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടര്ന്നു.

“ഞങ്ങളുടെ സമൂഹം വളരെ ദരിദ്രമാണ്. ഇവിടുത്തെ ഒരു ധനാഢ്യനും ഞങ്ങളെ സഹായിക്കില്ലെന്നു താങ്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാം. ഈ സാഹചര്യങ്ങളിൽ താങ്കളുടെ ഇന്റർനാഷണൽ വേണ്ടത്ര ധനസഹായം ചെയ്യുമെങ്കിൽ ഞങ്ങൾക്ക് ഒരുപാട് പണിയെടുക്കാൻ കഴിയും. പണമില്ലാത്തതിനാൽ മാത്രമാണ് ഞങ്ങൾക്ക് പ്രവർത്തനവുമായി മുന്നോട്ടു പോവാൻ കഴിയാതെ വരുന്നത്. മറ്റേതു രാജ്യത്തെക്കാളും എളുപ്പത്തിൽ ഇന്ത്യ നമ്മുടെ ആദർശങ്ങൾ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് പൂർണമായ ഉറപ്പുണ്ട്. കാരണം ഞങ്ങളുടെ ദുരിതങ്ങൾ ദുസ്സഹമാണ്, ജീവിതമാകട്ടെ ലളിതവും.” 1922 മാർച്ചു 22 നു സഖാവ് മുസഫർ അഹമ്മദ് ലെനിന് എഴുതിയ കത്തിലെ ഭാഗമാണ് ഇത്.മനുഷ്യസ്നേഹി ,നിസ്വന് വേണ്ടി എന്നും ശബ്‌ദിക്കുന്ന കമ്മ്യൂണിസ്റ്റ് എന്നുള്ളതിന് വേറെ തെളിവ് വേണമോ ?

18 ഡിസംബര്‍ 1971 ല്‍ 84-ാം വയസില്‍ 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം സാര്‍ഥകമാക്കി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു . വംഗനാടിന്റെ വീരപുത്രനായ സഖാവ് മുസഫര് അഹമ്മദ് സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും ജ്വലിക്കുന്ന മാതൃകയാണ്.

ആ സ്മരണകൾക്ക് മുന്നിൽ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ……

 

 

 

കടപ്പാട്
ചിന്ത publications
വിക്കിപീഡിയ
Bibith Kozhikkalathil facebook പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *