രണ സ്മാരകങ്ങളിൽ രണ സ്മരണഉയരുമ്പോൾ ……
രക്തസാക്ഷികൾസിന്ദാബാദ് …..
പുന്നപ്രവയലാർസമരം
അക്രമത്തിന്റെ തുടക്കം:
സ്വാതന്ത്ര്യത്തിനുവേണ്ടികേരളത്തിലും ഇന്ത്യയിലുംനടന്നവിപ്ളവസമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു പുന്നപ്ര-വയലാർ സമരം. തിരുവിതാംകൂറിലെദിവാൻ ഭരണവും രാജവാഴ്ചയും അവസാനിപ്പിക്കുന്നതിനു മാത്രമല്ല, കേരളത്തിൽനിന്നും ജന്മിത്വം തുടച്ചുമാറ്റുന്നതിനു നടപടികളെടുക്കുന്ന തൊഴിലാളിവർഗത്തിന് പങ്കുള്ള ജനാധിപത്യഗവൺമെന്റുകളെഅധികാരത്തിൽകൊണ്ടുവരുന്നതിനുംഅടിത്തറ പാകിയത്യാഗോജ്ജ്വല സമരങ്ങളിൽഒന്നാണ് പുന്നപ്ര-വയലാർ സമരം.
ഈ സമരത്തിന് കയർഫാക്ടറി തൊഴിലാളികളും അവരുടെ സംഘടനകളുമാണ് മുൻകൈയെടുത്തത്. 1114 മുതൽകയർഫാക്ടറി തൊഴിലാളികൾവളർത്തിയെടുത്ത വിപ്ളവട്രേഡുകൂണിയൻപ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലൊന്നാണിതെന്നു പറയാം.
വരാൻ പോകുന്നവമ്പിച്ചആക്രമണത്തിന്റെ മുന്നോടിയായി തൈങ്കൽ, കടക്കരപ്പള്ളി, വെട്ടയ്ക്കൽ, പുന്നപ്രഎന്നീ സ്ഥലങ്ങളിൽ, കയർഫാക്ടറി തൊഴിലാളികൾക്കും- കർഷക തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും എതിരായിഡിഎസ്പി വൈദ്യനാഥയ്യരുടെനേതൃത്വത്തിൽ ജന്മികളുടെ പിൻബലത്തോടുകൂടി റൗഡികൾഇളകിയാടി.
അനാവശ്യമായ പ്രകോപനങ്ങൾഉണ്ടാക്കുക, തൊഴിലാളികളെ മരത്തിൽപിടിച്ചുകെട്ടിതല്ലിച്ചതയ്ക്കുക. അർദ്ധരാത്രിയിൽ വീടുകയറിസ്ത്രീകളെ മാനഭംഗപ്പെടുത്തുക, കുടി ഇറക്കിവിടുക, തൊഴിലാളികൾഅവരുടെ പാർപ്പിടങ്ങളിൽവച്ചുപിടിപ്പിക്കുന്ന ദേഹണ്ഡങ്ങൾ നശിപ്പിക്കുക, അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോയികൊന്നുതിന്നുക മുതലായ നടപടികളിലൂടെയാണ് ആക്രമണം ആരംഭിച്ചത്.
ശക്തരായ ജന്മികളുംപൊലീസുകാരുംറൗഡികളും തൊഴിലാളികളെ കീഴടക്കുന്നതിന് ഒറ്റക്കെട്ടായിനിന്നു. ഈ ആക്രമണം സഹിക്കവയ്യാതെ, തൊഴിലാളികൾക്ക് അവരുടെവീടുകൾഉപേക്ഷിച്ച് സ്ഥലംവിട്ടുപോകേണ്ടിവന്നു. ചില സ്ഥലങ്ങളിൽ മാത്രം ജനങ്ങൾ ഒന്നിച്ചുകൂടിസ്വയം രക്ഷക്കൊരുങ്ങാൻനിർബന്ധിതരായി. ഇങ്ങനെയാണ് ആത്മരക്ഷയ്ക്കുവേണ്ടിതൊഴിലാളികൾപുന്നപ്ര, വയലാർ, ഒളതല, മേനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽകൂട്ടമായി സംഘടിച്ചുനിന്നത്.
തൊഴിലാളിവർഗ്ഗത്തേയും ജനങ്ങളേയുംഅടിച്ചമർത്തുവാൻ വേണ്ടി കൊല്ലം, ആലപ്പുഴ, കോട്ടയം, ആലുവാ, പുനലൂർമുതലായ സ്ഥലങ്ങളിൽ പട്ടാളവുംറിസർച്ച് പൊലീസുംനിലയുറപ്പിച്ചു. മാത്രമല്ല, തിരുവിതാംകൂർമുഴുവൻഘോഷയാത്രകളും പണിമുടക്കുയോഗങ്ങളുംനിരോധിക്കപ്പെട്ടു. തൊഴിലാളികളുംസ്വാതന്ത്ര്യപ്രേമികളായജനങ്ങളും അധിവസിക്കുന്നിടങ്ങളിലുംഅവർ പണിയെടുക്കുന്ന സ്ഥലങ്ങളിലുംകടന്ന് ചെന്ന് പൊലീസ് നരനായാട്ട് തുടങ്ങി. തിരുവിതാംകൂർകയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻവൈസ് പ്രസിഡന്റായിരുന്ന സ. ശങ്കരനാരായണൻതമ്പിയെരാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്തു, മാനേജിങ് കമ്മിറ്റി അംഗമായിരുന്ന പിടി പുന്നൂസ്, ഗുഡേക്കർ കമ്പനിയിലെ യൂണിയൻകൺവീനറായിരുന്നകെ ജി മാധവൻഎന്നിവർഉൾപ്പെടെപലരേയും വീട്ടുതടങ്കലിലാക്കി. ചേർത്തലകയർഫാക്ടറി വർക്കേഴ്സ് യൂണിയൻഓഫീസ് കയ്യേറിറൗഡികളും പൊലീസുംകൂടി ചെങ്കൊടി ചുട്ടുകരിച്ചു.
ശ്രീമതിഅക്കമ്മാചെറിയാൻ, ആർ വി തോമസ്, എ എം വർക്കി, സി ഐആൻഡ്രൂസ് എന്നീ നേതാക്കന്മാരും അറസ്റ്റുചെയ്യപ്പെട്ടു.
സർ സി പിതൊഴിലാളിവർഗത്തിനും ജനങ്ങൾക്കുമെതിരായിയുദ്ധം പ്രഖ്യാപിച്ചു. ഇവർക്കൊന്നും പ്രസിദ്ധീകരണം കൊടുക്കരുതെന്ന്, പത്രക്കാരെ വിലക്കി. ഈ വിവരങ്ങളൊന്നുംഅച്ചടിച്ചുകൊടുക്കരുതെന്നുപ്രസുകാരെ താക്കീതു ചെയ്തു. ഒന്നുകിൽഅമേരിക്കൻ മോഡൽഭരണപരിഷ്കാരം അംഗീകരിച്ചുകീഴടങ്ങുക, അല്ലെങ്കിൽ എന്തുവിലയും കൊടുത്ത് ഇതിനെതിരായി പോരാടുക എന്നതല്ലാതെ തൊഴിലാളികളുടെയും മറ്റു പുരോഗമന വാദികളുടേയും മുന്നിൽ മൂന്നാമതൊരു മാർഗമില്ലായിരുന്നു.
ആക്രമണങ്ങൾക്ക് എതിരായി1122 ചിങ്ങം 30ന് (1946 സെപ്തംബർ 15) തിരുവിതാംകൂർ ഒട്ടുക്കുള്ളതൊഴിലാളികൾഒരു ദിവസംപണിമുടക്കി. എല്ലാ വ്യവസായത്തിലുംപെട്ട തൊഴിലാളികളുംഇതിൽ പങ്കെടുത്തു. സർക്കാരിന്റെ ആക്രമണത്തെ സംഘടിതതൊഴിലാളിവർഗം എങ്ങനെനേരിടുമെന്നുള്ളതിന്റെ ഒരുസൂചനയായിരുന്നുഈ പണിമുടക്ക്.
ആദ്യത്തെവെടി
ദിവാൻ ഭരണത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെആണി അടിക്കുവാൻ വേണ്ടി എടിടിയുസി (അഖിലതിരുവിതാംകൂർട്രേഡ് യൂണിയൻകൗൺസിൽ) യുടെ ആഹ്വാനം സ്വീകരിച്ചു. 1122 തുലാംഅഞ്ചാം തീയതി(22.10.1946) തിരുവിതാംകൂറിലെതൊഴിലാളിവർഗം പൊതുപണിമുടക്കംതുടങ്ങി. മറ്റെല്ലാറ്റിനോടുമൊപ്പംഈ പണിമുടക്കിലും കയർഫാക്ടറി തൊഴിലാളികൾ, മുൻപന്തിയിലായിരുന്നു. ദേശീയ സ്വാതന്ത്ര്യപോരാട്ടത്തിൽ തൊഴിലാളിവർഗത്തിന്റേതായ മായാത്തമുദ്ര ഈതൊഴിലാളികൾപതിപ്പിച്ചു.
1122 തുലാം അഞ്ചാം തീയതി തുടങ്ങിയ പൊതുപണിമുടക്കുസമരത്തെ തുടർന്ന് ഏഴാംതീയതിആലപ്പുഴയിൽനാലുഘോഷയാത്രകൾസംഘടിപ്പിച്ചു. “അമേരിക്കൻ മോഡൽഅറബിക്കടലിൽ, ദിവാൻഭരണംഅവസാനിപ്പിക്കും. പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെവിട്ടയക്കുക“ എന്നീ മുദ്രാവാക്യങ്ങൾ ഘോഷയാത്രകളിൽമുഴങ്ങി. കിഴക്കുനിന്ന് പുറപ്പെട്ട ഘോഷയാത്ര മുല്ലയ്ക്കൽകൂടികിടങ്ങാംപറമ്പിൽഎത്തി പ്രകടനം നടത്തിപിരിഞ്ഞുപോയി. ടൗണിനുവടക്കുനിന്ന് പുറപ്പെട്ട ഘോഷയാത്ര പട്ടണംചുറ്റി യാതൊരുഏറ്റുമുട്ടലുംകൂടാതെപര്യവസാനിച്ചു. ടൗണിനു തെക്കു നിന്ന് പുറപ്പെട്ട ഘോഷയാത്രകളിൽ ഒന്നിനെ തിരുവമ്പാടിയിൽവച്ച് റിസർവ് പൊലീസ് തടഞ്ഞു. വെടിവെയ്പ്പ് നടന്നു. എക്സ് സർവീസ്മെൻ സ. കരുണാകരനും പുത്തൻപറമ്പിൽ ദാമോദരനും അപ്പോൾതന്നെവെടികൊണ്ട് മരിച്ചുവീണു. പലർക്കുംപരുക്കുപറ്റി.
മറ്റൊരു ഘോഷയാത്രയെപുന്നപ്രവച്ച് റിസർവെപൊലീസ് തടഞ്ഞുനിർത്തി. വെടിവെപ്പ് തുടങ്ങി. തൊഴിലാളികൾ ചെറുത്തുനിൽക്കുകയുംഎതിരാളികളിൽ നിന്ന് കഴിയുന്നത്ര ആയുധങ്ങൾ പിടിച്ചെടുക്കുകയുംസബ്ഇൻസ്പെക്ടർനാടാർ അടക്കംകുറേ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ പോർട്ട് വർക്കേഴ്സ് യൂണിയൻസെക്രട്ടറി ടിസി പത്മനാഭനുൾപ്പെടെ ധീരന്മാരായഒട്ടേറെസഖാക്കൾമരണമടഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റുവീണുപോയകുറേ സഖാക്കളെ പൊലീസുംറൗഡികളും ചേർന്ന് ബയണറ്റ്കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷിച്ചവരെലോറിയിൽപെറുക്കിക്കയറ്റി തെക്കെചുടുകാട്ടിൽ കൊണ്ടുപോയികൂട്ടിയിട്ടശേഷം (അതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു) ഈ മനുഷ്യകൂമ്പാരത്തിന് പെട്രോൾ ഒഴിച്ചു തീവച്ചു.
തുടർന്ന് സർ സി പിലഫ്റ്റനന്റ് കേണൽസ്ഥാനം സ്വയം ഏറ്റെടുത്തു. എട്ടാം തീയതിപട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ടു. ഒൻപതാംതീയതികാട്ടൂർ വെടിവെപ്പിൽ സ. കാട്ടൂർ ജോസഫ് കൊല്ലപ്പെട്ടു. അന്നുതന്നെമാരാരിക്കുളം പാലത്തിനു സമീപവും വെടിവെപ്പും പാട്ടത്തു രാമൻകുട്ടി, ആനകണ്ടത്തിൽവെളിയിൽകുമാരൻതുടങ്ങിആറുപേർഅവിടെരക്തസാക്ഷികളായി.
1946 ഒക്ടോബർ 27 (തുലാം10) തീയതിവയലാർമേനാശ്ശേരി, ഒളതലഎന്നിവിടങ്ങളിൽ യന്ത്രത്തോക്കുകൊണ്ടുള്ള വെടിവെപ്പാണ് നടന്നത്. പൊടുന്നനെകുറേ ബോട്ടുകളിലായിഅനവധി പട്ടാളക്കാർവയലാർവളഞ്ഞു. വിമാനംമുകളിൽറോന്തുചുറ്റിക്കൊണ്ടിരുന്നു. ജനങ്ങൾക്ക് പുറത്തേക്ക്പോകാനുള്ള എല്ലാ മാർഗങ്ങളുംഅടച്ചുകൊണ്ടാണ് നാല് ഭാഗത്തുനിന്നുംവെടി ഉതിർത്തത്.
അതിഭീകരവും പൈശാചികവുമായഒരു രംഗം അവിടെസൃഷ്ടിക്കപ്പെട്ടിട്ടും സഖാക്കൾകീഴടങ്ങിയില്ല. “അമേരിക്കൻ മോഡൽഅറബിക്കടലിൽ, ദിവാൻഭരണംഅവസാനിപ്പിക്കും” എന്നമുദ്രാവാക്യവുമായിഅവർ മുന്നോട്ടാഞ്ഞു.
ഈ വെടിവയ്പ്പിനിടയിൽസ. ശ്രീധരൻ എഴുന്നേറ്റുനിന്നുകൊണ്ട് “ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങൾ ഈസമരംചെയ്യുന്നത്. ഞങ്ങളെ കൊന്നാലെ നിങ്ങൾക്ക് ജീവിക്കുവാൻ സാധിക്കൂഎങ്കിൽ നിങ്ങൾ ഞങ്ങളെ വെടിവയ്ക്കു“ എന്ന് പട്ടാളക്കാരോടായി പറഞ്ഞു. ”ആ സഖാവ് ഷർട്ട് വലിച്ചുകീറിനെഞ്ചുകാണിച്ചു“. പട്ടാളക്കാർ സ്തംഭിച്ചുപോയി. ഈ രംഗത്ത് വെടിയുടെശബ്ദംകേൾക്കാതായപ്പോൾഅടുത്തുള്ള ഫാക്ടറിയിൽപതിയിരുന്നഡി എസ് പി വൈദ്യനാഥയ്യർ… ”ഫയർ, ഫയർ“ എന്നലറി പട്ടാളക്കാർവീണ്ടും വെടി തുടങ്ങി. ഈ വെടിവയ്പ് നാലരമണിക്കൂർസമയംനീണ്ടുനിന്നു.
ഈ സ്ഥലത്ത് വെടികൊണ്ടുംഅല്ലാതെയും മരിച്ചനൂറുകണക്കിന് തൊഴിലാളി കർഷകസഖാക്കളുടെശവശരീരങ്ങൾ കൊണ്ട് നികത്തിയ കുളങ്ങളിൽ മൂന്നു മൺകൂമ്പാരങ്ങൾഉയർന്നുവന്നു.
വെടിയുണ്ടകൾതുളഞ്ഞുകയറിയതെങ്ങുകളും സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ രക്തസാക്ഷിത്വം വരിച്ചവരെകൂട്ടമായി അടക്കംചെയ്ത`രക്തസാക്ഷിക്കുന്നു`കളുംഇന്നും സ്വേച്ഛാഭരണത്തെവെല്ലുവിളിച്ചുകൊണ്ട് തല ഉയർത്തിനിൽക്കുന്നതുകാണാം.
കൊച്ചുവീരൻ
1946 ഒക്ടോബർ 27. സർ സിപി കെട്ടഴിച്ചുവിട്ടപൊലീസ് ഭീകരവാഴ്ചയ്ക്ക് മുമ്പിൽഅടിപതറാതെ അടർക്കളത്തിലേക്ക് പാഞ്ഞടുത്ത ഒരു ബാലനുണ്ടായിരുന്നു. അനർഘാശയൻ. അക്രമംഭയന്നു പിതാവ് നാടുവിട്ടപ്പോൾബന്ധുക്കളോടൊപ്പം ഈ പതിനാലുകാരനുംസമരക്യാമ്പിൽ അഭയംതേടി. സ്വയം ഒരു സമരഭടനായിത്തീർന്നു. ക്യാമ്പിലുള്ളവരുടെ വീടുകളുമായി ബന്ധപ്പെടാനുംനാട്ടുവിശേഷങ്ങൾ മണത്തറിഞ്ഞു ക്യാമ്പിലെത്തിക്കാനും ആകൊച്ചുപോരാളിനിയുക്തനായി. കരിങ്കൽകഷണങ്ങൾ ശേഖരിച്ചുക്യാമ്പിലെത്തിക്കുന്നജോലിയുംഅവൻ നിർവഹിച്ചുപോന്നു. വയലാർവെടിവയ്പുദിവസം പട്ടാളം ക്യാമ്പുവളയുമ്പോൾഅനർഘാശയാൻമെനാശ്ശേരി ക്യാമ്പിലായിരുന്നു. തുരുതുരാ വെടിപൊട്ടി. സമരവാളന്റിയർമാർവാരിക്കൂന്തവുമായിനിലത്തുകമിഴ്ന്നുവീണ് മുന്നോട്ടാഞ്ഞു. ആ കൊച്ചുബാലനുംഅവരോടൊത്തുചേർന്നു. ഇടതുതോളിലൊരുകുട്ടയിൽശേഖരിച്ചുവച്ചിരുന്നകരിങ്കൽചില്ലുകളായിരുന്നുആ കൊച്ചുധീരന്റെ സമരായുധം. ചീറിപ്പാഞ്ഞുചെന്നവെടിയുണ്ടകൾസമരസേനാനികളുടെമാറിടംതുളച്ചുപാഞ്ഞു. ചോരയിൽകുതിർന്നുനിരവധി സഖാക്കൾപിടഞ്ഞുമരിച്ചു. ഇതുകണ്ടു അനർഘാശയൻ തന്റെ ആവനാഴിയിലെകരിങ്കൽകഷണങ്ങൾ പട്ടാളത്തിനു നേരെ ഊക്കിയെറിഞ്ഞു. ആ ബാലനുനേരെയും തുരുതുരാ വെടിവർഷിച്ചു. നിലത്തുവീണുപിടയുമ്പോഴും ആകൊച്ചുധീരൻ കുട്ടയുംകല്ലും അടുക്കിപിടിച്ചിരുന്നു.
വയലാറിലെമണൽപ്പരപ്പിൽവീരമൃത്യുവരിച്ച അനശ്വരരായ ധീരരക്തസാക്ഷികളിൽആ കൊച്ചുസമരപോരാളിയുംചരിത്രത്തിലൂടെഇന്നും ജീവിക്കുന്നു.
രാജഭരണത്തിന്റെ അന്ത്യം കുറിച്ച പുന്നപ്ര-വയലാർ സമരംനടക്കുമ്പോൾ കയർഫാക്ടറിവർക്കേഴ്സ് യൂണിയന്റെ മുഴുവൻ സമയപ്രവർത്തകർ ഇവരായിരുന്നു. സഖാക്കൾ ടി വിതോമസ് (പ്രസിഡന്റ്), കെ കെ കുഞ്ഞൻ (ജനറൽ സെക്രട്ടറി), വി എൽതോമസ് (സെക്രട്ടറി), എസ് കുമാരൻ(ഓർഗനൈസർ-സംഘടനാസെക്രട്ടറി), പി കെമാധവൻ(ഫാക്ടറി കമ്മിറ്റി സെക്രട്ടറി), കെ മീനാക്ഷി(മഹിളാഓർഗനൈസർ), സർ സിപി യുടെചോറ്റുപട്ടാളം തല്ലിക്കെടുത്താൻ ശ്രമിച്ച വിപ്ളവപ്രസ്ഥാനത്തിന്റെ തീനാളങ്ങൾ വീണ്ടുംജ്വലിപ്പിക്കുവാൻ നിയുക്തനായനേതാവ് സ. എസ് കുമാരനായിരുന്നു- ആ കുറിയ വലിയമനുഷ്യൻ1950 ൽ സ്റ്റേറ്റ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറിയാകുന്നതുവരെയുംഈ പ്രദേശത്തെപാർട്ടിയുടെ ഫുൾടൈം പ്രവർത്തകനായിരുന്നു.
സ്വാതന്ത്ര്യപുലരിതേടി പുറപ്പെട്ട ധീരരായ സമരസഖാക്കളെ പൊലീസും-പട്ടാളവും-ഗുണ്ടകളുംചേർന്നു കൊന്നൊടുക്കുമ്പോൾ `കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെവേരും അറ്റുപോയതായി` സർ, സി പിഅഹങ്കരിച്ചിരുന്നു.
ഒരു ദശാബ്ദം പിന്നിട്ടപ്പോൾഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെകേരളത്തിലെ തൊഴിലാളിവർഗം അധികാരത്തിന്റെ സിംഹാസനത്തിലേക്കുയർത്തി.
“ഉയരുംഞാൻ നാടാകെ-
പ്പടരുംഞാനൊരുപുത്ത
നുയിർ നാട്ടിനേകിക്കൊണ്ടുയുരും
വീണ്ടും”
എന്ന കവിവാക്യം അന്വർഥമാക്കിക്കൊണ്ട്.
കടപ്പാട് : ജനയുഗം ; പുന്നപ്ര വയലാർസമരവാർഷികത്തോടനുബന്ധിച്ച് സമര പോരാളികെ കെ കുഞ്ഞൻ 1975 ൽ എഴുതിയ ലേഖനം